"ഇനിയുമൊരു ജന്മം ഈ ഭൂമിയിലുണ്ടെങ്കില്‍,
എന്നമ്മ തന്‍ തങ്കക്കുടമായ് ഇനിയും പിറക്കേണം,
അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ പഠിക്കേണം,
പൂവാലി പശുക്കിടാവിന് മുത്തങ്ങള്‍ നല്കേണം,
ചന്തത്തില്‍ മുറ്റം ചാണകം മെഴുകീട്ടു,
വട്ടത്തില്‍ ഓണപ്പൂക്കളം തീര്‍ക്കണം,
തേന്മാവിന്‍ തുഞ്ചത്ത് ഊഞ്ഞാല് കെട്ടണം,
പാട്ടുകള്‍ പാടിയിട്ടാടിത്തിമിര്‍ക്കേണം,
എന്നുടെ വ്യാഥികള്‍ അറിയുന്ന ദൈവമേ,
കൈവിടാതെന്നെ നീ കാത്തിടേണേ,
ഇനിയുമനേകം ഓണപ്പൂക്കളം തീര്‍ക്കുവാന്‍,
കൊതിയോടെ കൈകൂപ്പി കെഞ്ചിടുന്നെ......."
ഇനി ഓണം വരെ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിവസങ്ങള്‍ ആണ്, എവിടെയും ഒരു ഉത്സവ ലഹരിയാണ് , പക്ഷെ എന്റെ മനസ്സ് അകാലത്തില്‍ പൊലിഞ്ഞുപോയ രശ്മി എന്ന കുട്ടിയെ ഓര്‍ത്തു തേങ്ങുന്നു ഇവിടെ ഉള്ള കവിത ആ കൊച്ചു മിടുക്കിയുടെതാണ് .....
കുടുതല്‍ അറിയാന്‍ ഇവിടെ
എല്ലാ നല്ല മനസ്സുകള്‍ക്കും ഓണാശംസകള്‍ !
ReplyDeleteഇനിയൊരു ജന്മം എന്നതു സംഭവിക്കുമോ എന്നറിയില്ല.
ReplyDeleteഎന്നാലും അങ്ങനെയുണ്ടാവുകയെങ്കില്‍ എനിക്കെന്റെ അമ്മയുടെ അമ്മയായി ജനിച്ചാല്‍ മതി.
എനിക്കു തന്ന സ്നേഹം തിരിച്ചു നല്‍കാന്‍ ഒരവസരം...
ഓണാശംസകള്‍.
ഞാന്‍ ഇപ്പോഴാണ് വാഴക്കോടന്റെ പോസ്റ്റ് കാണുന്നത്..... തീര്‍ച്ചയായും ഈ വര്‍ഷം ഓണത്തിന് മാവേലിത്തമ്പുരാനൊപ്പം ആ കുട്ടിയും ഉണ്ടാകും.... എല്ലാവര്‍ക്കും ഓണാശംസകള്‍.....
ReplyDelete:)
ReplyDeleteരശ്മിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.ആ കൊച്ചു മിടുക്കിയുടെ കവിത വീണ്ടും ഇവിടെ കണ്ടപ്പോള്‍ വലിയ സന്തോഷം!
ReplyDeleteഎല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
ഞാന്‍ ആ വരികള്‍ നേരത്തെ വായിച്ചിരുന്നു.വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു അത്
ReplyDeleteഅകാലത്തിൽ പൊലിഞ്ഞു പോയ രശ്മി എന്ന കൊച്ചു മിടുക്കിക്ക് ആദരാഞ്ജലികൾ
ReplyDeleteരശ്മിയുടെ കഥ വാഴക്കോടന്റെ പോസ്റ്റില്‍ വായിച്ചിരുന്നു. ചിലതൊക്കെ അങ്ങനെയാണ്. വേദനിപ്പിക്കുന്ന മുറിവോര്‍മ്മകള്‍ നല്‍കി കടന്ന് പോകുന്നത്. മറന്നാലും മറക്കല്ലേയെന്ന് സന്തോഷങ്ങള്‍ക്കിടയിലേക്ക് ഊളിയിട്ട് വരും..
ReplyDeleteസ്നേഹവും സമാധാനവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നു..
ഈ പോസ്ടിളുടെ എന്നെ വഴക്കൊടന്റെ പോസ്റ്റില്‍ എത്തിച്ചതിനു നന്ദി ,അത് വായിച്ചപ്പോള്‍ ഉണ്ടായ ദുഃഖം ഒര്കുമ്പോള്‍ രേഷ്മിയുടെ മാതാപിതാക്കളുടെ വേദനയും മനസ്സിലെയ്ക് വരുന്നു ,ഇത്തവണത്തെ ഓണത്തിന് മാവേലിയുടെ കൂടെ രേഷ്മി ഉണ്ടാവും തീര്‍ച്ച ...
ReplyDeleteഓണം വേദന കൂടിയാണെന്ന് രശ്മി ഓര്‍മ്മിപ്പിക്കുന്നു.
ReplyDeleteകരയിച്ചല്ലോ സുഹ്രുത്തേ സാരമില്ല, അത്തമല്ലേ കറുക്കട്ടേ.
ReplyDeleteആ കൊച്ചു മിടുക്കിയുടെ ഓർമ്മയ്റ്റ്ക്കു മുന്നിൽ നമുക്കീ ഓണം സമർപ്പിക്കാം.
ഓണാശംസകൾ സുഹൃത്തേ..രശ്മിയുടെ കഥ അറിയിച്ചതിനു വേദനയോടെയാണെങ്കിലും നന്ദി - ഇതിലൂടെയാണു് വാഴക്കോടന്റെ പോസ്റ്റിൽ എത്താൻ കഴിഞ്ഞതു്..ദുഃഖങ്ങളുടെ താൽക്കാലികമായ കുറവുകൾ മാത്രമാണു സന്തോഷം എന്നതാവും ശരി അല്ലെ!!
ReplyDeleteResmikku vendi prarthanakalode,
ReplyDeleteEllavarkkum snehapoorvam onashamsakalode...!
പ്രര്‍ത്ഥനകള്‍, ആശംസകള്‍...
ReplyDeleteഇവിടെ വന്നു വായിച്ചു അഭിപ്രായവും ഓണാശംസകളും നേര്‍ന്ന
ReplyDeleteഎല്ലാ നല്ല മനസ്സുകള്‍ക്കും ഓണാശംസകള്‍ ഒരിക്കല്‍ കൂടി !
ഓണം വേദന കൂടിയാണെന്ന് രശ്മി ഓര്‍മ്മിപ്പിക്കുന്നു....
"ഇനിയുമൊരു ജന്മം ഈ ഭൂമിയിലുണ്ടെങ്കില്‍,
ReplyDeleteഎന്നമ്മ തന്‍ തങ്കക്കുടമായ് ഇനിയും പിറക്കേണം" നന്നായിരിക്കുന്നു....ഓണാശംസകള്‍....
തൃശൂര്‍കാരന്‍....
ReplyDeletenandhi,
പ്രര്‍ത്ഥനകള്‍, ആശംസകള്‍.
അതുല്യ പ്രതിഭകള്‍ക്കെന്നും അല്പ്പായുസ്സോ? ഈശ്വരാ, എന്താ ഇങ്ങനെ?
ReplyDeleteSukanya
ReplyDelete.ഓണാശംസകള്‍...