ഇന്ന് അവസാനിച്ചു റിട്ടയര്‍ മെന്റ് മീറ്റിംഗ്, ഗ്രൂപ്പ് ഫോട്ടോ , ചായസല്‍ക്കാരം എന്നീ പതിവ് പരിപ്പാടികളും കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ എന്തെല്ലാമോ നഷ്ട്ടപ്പെട്ട ഒരു തോന്നല്‍ ബാക്കിയായി . തിരിഞ്ഞും മറിഞ്ഞും കിടന്നീട്ടും ഉറക്കം ഉണ്ണിക്കൃഷ്ണന് വന്നില്ല പത്തു മുപ്പതു വര്ഷം ജോലി ചെയ്യ്തു എല്ലാവരും കാര്യമായിത്തന്നെ തന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തി തന്റെ പിരിയല്‍ ഒരു തീരാ നഷ്ട്ടമാണ് എന്നൊക്കെ പറഞ്ഞു എല്ലാവര്ക്കും നന്ദി പറഞ്ഞു ഒരുവിധം വീട്ടില്‍ എത്തി പക്ഷെ വിലപ്പെട്ടത് നഷ്ട്ടമായ ഒരു ഫീല്‍ മനസ്സില്‍ നിറഞ്ഞു അറിയ്യാതെ കണ്ണ്നിറഞ്ഞു
മുന്‍പ് വിരമിച്ച ജെറോം പറഞ്ഞത് ചെവിയ്യില്‍ കേള്‍ക്കുന്നു
ജോലിയില്‍ നിന്ന് വിരമിക്കുന്ന ദിവസം വരെ കിട്ടിയിരുന്ന പരിഗണന വീട്ടില്‍ കിട്ടാതെ ആയിരിക്കുന്നു
പണ്ട് സ്നേഹത്തോടെ കട്ടന്‍ ചായയുമായി വിളിച്ചു ഉണര്‍ത്തീരുന്ന ഭാര്യ ആ പതിവ് നിറുത്തി
കട്ടന്‍ ചായയുമായി സിറ്റ് ഔട്ടില്‍ എത്തുമ്പോള്‍ വായിച്ചിരുന്ന പത്രം തന്നിരുന്ന മകളും തന്നെ കണ്ടില്ല എന്ന് നടിക്കുന്നു
പത്രം ചോദിച്ചപ്പോള്‍ ഭാരയുടെ കമന്റ്ടും " ഇനി എങ്ങോട്ടും പോകാണ്ടല്ലോ അതുകൊണ്ട് അവള്‍ വായിച്ചിട്ട് സാവധാനം വായിക്കാം പിന്നെ കടയില്‍ പോയി കുറച്ചു തക്കാളിയും പയറും വാങ്ങി കൊണ്ടുവരു അടുക്കളയില്‍ ജോലി തുടരണമെങ്കില്‍ ...." കയ്യില്‍ കിട്ടിയ ഷര്‍ട്ടും ഇട്ടു പ്ലാസ്റ്റിക് സഞ്ചിയുമായി കടയിലേക്ക് നടന്നു പതിവില്ലാതെ തന്നെ കണ്ട കടക്കാരുന്നും കു ശ ലം ചോദിക്കാന്‍ മറന്നില്ല " അപ്പൊ സുഖ ജീവിതം തുടങ്ങിയല്ലേ ....."
സാധങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ നല്ലപാതിയുടെ കമന്റ് " എത്ര നേരമായി ഇത് വാങ്ങാന്‍ പോയിട്ട് ആരുടെ വായ് നോക്കി നിന്നു ഇത്രനേരം "
അത് കേട്ടില്ല എന്ന് ഭാവിച്ചു ബാത്ത് റൂമിലേക്ക് നടന്നപ്പോള്‍ അവിടെ "എന്‍ഗെയിജിദ് " ബോര്‍ഡ്
മകള്‍ കുളിക്കാന്‍ കേറിയിരിക്കുന്നു ഇനി അര മണിക്കൂര്‍ കഴിയണം വീണ്ടും പത്രം വായിക്കാം എന്ന് കരുതി സിറ്റ് ഔട്ടില്‍ എത്തിയപ്പോള്‍ അത് സല്പുത്രന്‍
കയ്യടക്കിയിരിക്കുന്നു അടുക്കളയില്‍ ചെന്ന് ഒരു കട്ടന്‍ കാപ്പി എന്ന് പറഞ്ഞില്ല ഉടനെ കിട്ടി മറുപടി " എനിക്ക് രണ്ടു കയ്യേ ഉള്ളു കുട്ടികള്‍ പോകാന്‍ ലഞ്ചും ബ്രേക്ക് ഫാസ്റ്റും ഉണ്ടാക്കട്ടെ ആദ്യംഎന്നിട്ടാവാം കട്ടന്‍ കാപ്പിയോ ചായയോ ..."
ഒരു ദിവസം കൊണ്ട് വന്ന മാറ്റങ്ങള്‍ വളരെ കൂള്‍ ആയിട്ട് പറഞ്ഞു അദ്ദേഹം .
ഇത് തന്റെ ജീവിതത്തിലും ആവര്‍ത്തിക്കുമോ എന്ന് ചിന്തിച്ചു വെറുതെ കിടന്നു ..