എന്റെ നാടിന്റെ രൂപവും ഭാവവും
എല്ലാം മാറിയിരിക്കുന്നു
ഞാന്‍ എവിടെയാണ്? അറിയുന്നില്ല
നേരത്തിനു ഭക്ഷണം പ്രത്യേകിച്ച് ഒന്നും ചെയ്യാന്നുമില്ല
അതുകൊണ്ടുതന്നെ സുഖം ഇവിടം
എന്നാലും മനസ്സ് പൊരുത്തപ്പെടുന്നില്ല ഇവിടവുമായി
അത് ഇപ്പോഴും പുഴയരികിനോട് ചേര്ന്ന്,
അമ്പലത്തിനോടു ചേര്ന്നുള്ള,
നമ്മുടെ ചിന്തഅഗ്രഗേട്ടരില്‍ കാണുന്ന സുന്ദര തീരം പോലയൂള്ള,
ഗ്രാമത്തില്‍ തന്നെ
ഇവിടെ വന്നതിനു ശേഷം ഞാന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടു
ഒരിക്കല്‍ക്കുടി ആ നാട്ടിലേക്കുഒന്നുകൊണ്ട് പോകാന്‍
ആര് കേള്‍ക്കാന്‍
ഒരു പ്രാവശ്യം ഒന്ന് ചാടി നോക്കി പക്ഷെ പരാജയപ്പെട്ടു
ഇനി എന്നാണാവോ ആ നാട് ഒന്ന് കാണാന്‍ പറ്റുക
അഞ്ചു വയസ്സുള്ളപ്പോള്‍ എത്തിയതാണ് ഈ നാട്ടില്‍
ഇന്നും എല്ലാം ഓര്‍മ്മയില്‍.....................
മൂന്ന് കുളിക്കടവുള്ള പുഴ , അടുത്തു കൃഷ്ണന്റെ അമ്പലം
അമ്പലത്തിനോടു ചേര്‍ന്ന് നില്‍ക്കുന്ന ഇലഞ്ഞി
ആ ഇലഞ്ഞിക്കു സമാനമായി കുറച്ചകലെയായി
നില്‍ക്കുന്ന ആല്‍ മരം
പിന്നെ റോഡ്ടും റോഡിന്റെ മറുവശത്തു
പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന
ആല്‍ മരവും ആല്‍ത്തറയും
അമ്പലത്തിന്റെ രണ്ടുവശത്തും വീടുകള്‍
st .തോമസ്സില്‍ ജോലിചെയ്യുന്ന പ്രൊഫസര്‍,
രജിസ്റ്റര്‍ കച്ചേരിയില്‍ ജോലിചെയുന്ന സ്വാമി,
കണ്ണില്ലാത്ത എന്നാല്‍ ആരേയും പുല്ലാങ്കുഴല്‍ നാദം കൊണ്ട്
മതി മറപ്പിക്കുന്ന ലക്ഷ്മണന്‍ സ്വാമി,
പാട്ട് പഠിപ്പിക്കുന്ന പങ്കജം
പിന്നെ ശിവരാമന്റെ തുന്നല്‍ കട,
വാസുവിന്റെ പെട്ടിക്കട
സ്വാമിയുടെ പലച്ചരക്കുകട,
പിന്നെ റേഷന്‍ കട,
രാമന്‍ നായരുടെ ചായക്കട,
മറു ഭാഗത്ത് വഴിയമ്പലം, വില്ലജ് ഓഫീസ്,
സബ് രെജിസ്ട്രാര്‍ ഓഫീസ് പിന്നെ
മനക്കല്‍ വക ദേവിക്ഷേത്രം ,അവരുടെ തറവാട്
പിന്നെ വൈദ്യന്‍- കാളന്‍ നെല്ലായി -അവരുടെ
വീടും മരുന്ന് കടയും
അതിന്റെ അടുത്തായി നെല്ലായി പള്ളി ,
എതിര്‍ വശത്തു "മലയാളം കോളേജും"
ഇതെല്ലം റോഡ്ടിന്റെ വലതു വശത്തു
ഇടതു വശത്തു പോസ്റ്റ് ഓഫീസ്സ് ,
രാമന്കുട്ടിയുടെ ചായക്കട പിന്നെ എന്റെ കൊച്ചു
വലിയ സ്ഥാപനം "രാവുണ്ണി ബാര്‍ ബര്‍ ഷോപ്പ് "
ഏകദേശം അഞ്ചു വയസ്സുള്ളപ്പോള്‍
എത്തിയതാണ് ഇവിടെ, അച്ഛന്റെ കൈപ്പിടിച്ച്
താമസം രണ്ടു മൂന്ന് ഗ്രാമങ്ങള്‍ താണ്ടി ആണ്
എന്നാലും ഇതാണ് എന്റെ സ്ഥലം
അച്ഛന്റെ കാലശേഷം ഞാന്‍ അതെ
ഷൌര തൊഴില്‍ കൊണ്ട് നടന്നു
ആ നാട്ടില്‍ എന്ത് നടന്നാലും ഞാന്‍ ഉണ്ടാവും
മഴക്കാലത്ത് പുഴ നിറഞ്ഞു കവിഞ്ഞു ഒഴുകുമ്പോള്‍
ഒലിച്ച് വരുന്ന ഉരുപ്പടികള്‍ കുറുകെ കയര്‍ കെട്ടി പിടിച്ചു
വിറ്റ് മലയാളം കോളേജില്‍ പോകുക, വൈകുന്നേരം വീരഭദ്രന്റെ
ഉണ്ണിയാര്‍ച്ച കഥാ പ്രസംഗം കേള്‍ക്കുക
(കുറച്ചു കള്ളു കുടിച്ചാല്‍ പിന്നെ നല്ല ഫോമിലാവും ആശാന്‍),
ഉത്സവം , കല്യാണം , മരണം എല്ലാത്തിലും പങ്കുചേരുക
കോണ്ഗ്രസ്സും കമ്മ്യുണിസ്റ്റ് കാരും
പറയുന്ന കവല പ്രസംഗങ്ങള്‍ കേള്‍ക്കുക
വല്ലപ്പോഴും സത്യനേയും നസീറിനേയും കൊട്ടകയില്‍ പോയി
കാണുക ഇതെല്ലാം മനസ്സില്‍ തെളിഞ്ഞു വരുമ്പോള്‍ ഒരിക്കല്‍ കുടി
ആ സ്ഥലത്തേക്ക് പോകാന്‍
തോന്നിയാല്‍ അതിനെ തെറ്റു എന്ന് പറയാനാകുമോ ?
ഇന്ന് ഇവിടെയുള്ളവര്‍ എല്ലാവരും എന്തോ ജോലിയില്‍
മുഴുകി ഇരിക്കുകയാണ്
ഇപ്പൊ ഇവിടെ നിന്ന് ചാടിയാല്‍ എന്റെ
സുന്ദര ഗ്രാമത്തില്‍ എത്താന്‍ കഴിഞ്ഞേക്കും
ഭഗവാനെ എന്നെ അവിടെ എത്തിക്കേണമേ ...
ഒരു വിധം അവിടെ നിന്ന് രക്ഷപ്പെട്ടു
പക്ഷെ ഇനി എങ്ങനെ നാട്ടില്‍ എത്തും
കുറച്ചു നടന്നു അല്ല ഓടി
എതിരേ വരുന്നവരോട് ചോദിച്ചു
പക്ഷെ ആരും മൈന്‍ഡ് ചെയ്യുന്നില്ല
അവര്‍ കേള്‍ക്കുന്നില്ലേ ഞാന്‍ പറയുന്നത്
ഭാഷ മാറിയോ
വയസ്സായില്ലേ കണ്ണും ചെവിയും എല്ലാം പണി മുടക്കിലോ ....
പക്ഷെ എങ്ങനെയെല്ലാമോ
ഞാന്‍ ആ നാട്ടിലെത്തി
അയ്യോ ആരോ എന്നെ പിടിച്ചുവല്ലോ അത്
യമ കിങ്കരന്മാര്‍ ആണല്ലോ
ഇനി അവര്‍ അനുവാദം തന്നാലും
എനിക്ക് ഇവിടെ വരണ്ടാ ....
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മരിക്കാത്ത മരണമില്ലാത്ത ഓര്‍മ്മകള്‍ ...
ReplyDeleteപുതിയ ലിപി വായിക്കാന്‍ ഒരു സുഖവുമില്ല. ന്നാലും വായിച്ചു. ഓര്‍മ്മകള്‍ മരിക്കുന്നില്ല. ഓളങ്ങള്‍ നിലക്കുന്നുമില്ല. നന്നായി.
ReplyDeleteSukanya
ReplyDeleteവളരെ നന്ദി
ലിപി വായിക്കുവാന്‍ സുഖമില്ല എന്ന് പറഞ്ഞതുകൊണ്ട്
മാറ്റിട്ടുണ്ട്
ഇപ്പോള്‍ ശരിയായി എന്ന് വിശ്വസിക്കുന്നു
നന്ദി
ഇല്ല ശരിയായില്ല.എനിക്ക് വായിക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്
ReplyDeleteഇന്ന് അയല്‍വാസി പോലും അന്ന്യന്‍ ആയിരിക്കുന്നു
ReplyDeleteസത്യം.
ആദ്യത്തെ നാലഞ്ച് വരി മാത്രമേ ഇപ്പോഴും വായിക്കാന്‍ പറ്റുന്നുള്ളു.
ഒന്നുകൂടി ശരിയാക്കുക.
Finding it difficult to read sir.....
ReplyDeletehope u would find a solution, would like to read soon....
അണ്ണാ, ശരിക്കും വായിക്കാന്‍ പറ്റുനില്ലല്ലോ.. എന്ത് ചെയ്തു ലിപികളെ
ReplyDeleteവിഷമം ഉണ്ടാക്കുന്നതാ ആ മാറ്റം.. പക്ഷെ എന്ത് ചെയ്യാന്‍ അല്ലെ
ReplyDeleteOAB/ഒഎബി
ReplyDeleteപട്ടേപ്പാടം റാംജി
Readers Dais
ഒഴാക്കന്‍.
കണ്ണനുണ്ണി
നിങ്ങള്‍ എല്ലാവര്ക്കും ഒരുപാടു നന്ദി
ഒരു മാറ്റം, നാട്ടില്‍ വന്നത് പോലെ ലിപിയിലും വരുത്തി നോക്കി
പക്ഷെ ആ മാറ്റം പോലെ ഇതും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല
വീണ്ടും പഴയതിലേക്ക്
എന്റെ ശ്രമം തുടരുന്നു ലിപി ശരിയാക്കാന്‍
ഒരിക്കല്‍ കൂടി നന്ദി
കുറെ നല്ല ഓർമകൾ..
ReplyDeleteസ്വന്തം നാട്ടില്‍ ഒരുതരം അപരിചിതത്വം ഞാനും അനുഭവിച്ചു, കഴിഞ്ഞ മാസം നാട്ടില്‍ പോയപ്പോള്‍. കുറച്ചു സുഹൃത്തുക്കള്‍ ഒഴികെ പരിചയക്കാര്‍ വളരെ കുറവ്. പഴയ ആളുകള്‍ പലരും മരിച്ചുപോയിരിക്കുന്നു. എന്ത് ചെയ്യാം, കാലത്തിന്‍റെ അനിവാര്യത.
ReplyDeleteമുഖ്‌താര്‍¦udarampoyil
ReplyDeleteവളരെ നന്ദി !
കാഴ്ചകൾ
ReplyDeleteപെട്ടെന്നുള്ള മാറ്റം ഉള്‍കൊള്ളാന്‍ ഒരു വിഷമം
ഓള്‍ഡ് ഈസ് ഗോള്‍ഡ്
നന്ദി വിലപ്പെട്ട അഭിപ്രായത്തിനു
പഴമയിലെ സുഖം പുതുമക്ക് കിട്ടുന്നില്ല .ആത്മാവിന്‍റെ കണ്ണിലൂടെയുള്ള കാഴ്ച നന്നായിട്ടുണ്ട് പഴയ ഗ്രാമം നേരില്‍ കണ്ട അനുഭൂതി.!
ReplyDeleteormakalkkethu sugandham... en athmavin nashtta sugantham....... othiri ishttamayi...... aashamsakal........
ReplyDeleteമനസ്സില്‍ പതിഞ്ഞിട്ടുള്ള ഗ്രാമീണസൌന്ദര്യം അവിടെ മാത്രം ഒതുക്കുക. അതും ഓര്‍ത്തുകൊണ്ട് നാട്ടില്‍ ചെന്നാല്‍ നിരാശയായിരിക്കും ഫലം.
ReplyDeleteരാവുണ്ണിയുടെ ഓര്‍മ്മകള്‍ നന്നായിരിക്കുന്നു.