Sunday, March 29, 2020

അന്യ സംസ്ഥാന തൊഴിലാളിയും ലോക്ക് ഡൗണും

ഇന്ന് കോട്ടയത്ത്  പായിപ്പാട് അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി റോഡിൽ ഇറങ്ങി  റോഡ് ഉപരോധിച്ചു
അവർക്കു അവരുടെ നാട്ടിൽ പോകണം  അതിനു  തീവണ്ടി /ബസ്  വേണം... ലോക്കഡൗണും  അതിന്റെ  പ്രാധാന്യവും  കാറ്റിൽ പരത്തി  നമ്മുടെ സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണം തന്നെ  ചോദ്യം ചെയ്യപ്പെട്ടു.
 ഉടനെ  കളക്ടറും  പോലീസും നേതാക്കളും ഇടപെട്ടു  പോലീസ് ലാത്തി വീശി  കാര്യങ്ങൾ  കൺട്രോളിൽ ആയി
തിരുവന്തപുരത്തു  ഒരു സ്‌കൂളിൽ  പുതിയതായി പണിത ബ്ലോക്ക് തന്നെ ഉത്ഘാടനത്തിനു മുൻപേ  അന്യ സംസ്ഥാന തൊഴിലാളികൾക്കായി തുറന്നു കൊടുത്തു  ഈ ലോക്കഡൗൺ  സമയത്തു താമസിക്കാൻ   വെള്ളവും ഭക്ഷണവും അടക്കം  എല്ലാ സൗകര്യങ്ങളും  ഒരുക്കി കൊടുത്തു.......
ഏറ്റവും കൂടുതൽ അന്യ സംസ്ഥാന തൊഴിലാളികളുള്ള പെരുമ്പാവൂരിൽ  അവരുടെ ക്ഷേമത്തിനായി  ഭരണകൂടം  എല്ലാം ചെയ്തു കൊടുക്കുന്നു
ഈ  കാലത്ത്

ഈ ലോക്കഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനു പിറ്റേ ദിവസം,   അത്യാവശ്യ ഉപയോഗത്തിനായി  ഒരു സംഘടന  വാട്ട്സപ്പിൽ കൊടുത്ത ഫോൺ നമ്പർ  തപ്പിയെടുത്തു  ഒരു ഹിന്ദി കാൾ വന്നു.  അറ്റൻഡ് ചെയ്താൾക്കു  ഹിന്ദി അറിയാത്തതു കൊണ്ട്  ഞാൻ ആണ് സംസാരിച്ചത്  അവരുടെ ആവശ്യം  സിമ്പിൾ  "ഫുഡ് "
ആധാർ ഉണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ല  വോട്ടേഴ്‌സ് ഐഡി  അതും ഇല്ലാ... അവർ ഇരുപതു പേരുണ്ട്  കൺസ്ട്രക്ഷൻ വർക്കേഴ്സ് ആണ്  പിന്നെ കൂടുതൽ ചോദിച്ചു വന്നപ്പോൾ  അവരുടെ പക്കൽ പത്തു ദിവസത്തിന് ആവശ്യമായ എല്ലാമുണ്ട്  അതിനു ശേഷമുള്ള കാര്യത്തിനാണ്  ഇപ്പോഴേ അന്വേഷിക്കുന്നത്
അതാണ് അവരുടെ കരുതൽ......

സത്യത്തിൽ അവരുടെ ഈ ഒത്തുചേരൽ  അതാണ് എന്നെ പേടിപ്പിക്കുന്നത്.
നാളെ നമ്മുടെ സംസ്ഥാനത്തിന്റെ  സന്തുലിത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം ഇവരെ കൊണ്ട്... ഒരുപക്ഷെ ഇന്നത്തെ സംഭവം വിരൽ ചൂണ്ടുന്നതും അതുതന്നെ!

Friday, March 27, 2020

കഷ്ട്ടം.... ജന്മങ്ങൾ ഈ വിധം

രണ്ടായിരത്തി പതിനെട്ടിലും പത്തൊമ്പതിലും   പ്രകൃതി  പ്രളയരുപത്തിൽ താണ്ഡവമാടി.
അന്ന്  ജനത്തിന് വീടും  സമ്പാദ്യവും ഉപേക്ഷിച്ചു   ക്യാമ്പുകളിൽ അഭയം പ്രാപിക്കേണ്ടിവന്നു...
സർക്കാരും സന്നദ്ധസംഘടനകളും  അന്നമായും  ധനമായും  മരുന്നായും  ദൈവത്തെ പോലെ  മുന്നിൽ വന്നു  സഹായിച്ചു....
അന്നു ക്യാമ്പിൽ  കഴിഞ്ഞവർക്ക്  ആകെ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു... "എങ്ങനെയെങ്കിലും സ്വന്തം വീട്ടിൽ എത്തിയാൽ മതി "
ഇപ്പൊ പ്രകൃതി വികൃതിയായി കൊറോണയുടെ രൂപത്തിൽ  എല്ലാവരെയും  നിര്ബന്ധമായി വീട്ടിൽ ഇരുത്തുന്നു...
പ്രളയത്തെ പോലെ സർക്കാരും  സന്നദ്ധസംഘടനകളും ആരോഗ്യ മേഖലയിൽ നേരിട്ടും അല്ലാതെയും നമ്മേ സഹായിക്കുന്ന ദൈവതുല്യമായ മനുഷ്യരും   നമ്മുക്ക് വേണ്ട  അന്നം   മരുന്ന്  ധനം എല്ലാം തന്നിട്ട്  ആവശ്യപ്പെടുന്നു 
"ദയവുചെയ്തു  വീട്ടിൽ കഴിയു  കൊറോണയെ  കീഴടക്കാം 
അതിന്റെ വ്യാപനം തടയാം  കമ്മ്യൂണിറ്റി സ്പ്രെഡിങ് തടയാം "
പക്ഷെ ഇപ്പോഴും മനുഷ്യൻ  വീടുവിട്ടു ഇറങ്ങുന്നു എന്തെങ്കിലും ഒരു 'എക്ക്യൂസ്‌'  കണ്ടെത്തി
കഷ്ട്ടം  പ്രളയത്തിൽ വീട്ടിലിരിക്കാൻ പ്രാർത്ഥിച്ച മനുഷ്യൻ  ഇപ്പൊ അതിനൊരവസരം കൈവന്നപ്പോൾ പുറത്തേക്കു പോകുന്നു ഒരു കാര്യവുമില്ലാതെ......
മനുഷ്യൻ കണ്ടാലും കൊണ്ടാലും പഠിക്കില്ല ഒരിക്കലും