അറിയാൻ ഒരു നിമിഷം അറിയാതിരിക്കാനും ഒരു നിമിഷം അടുത്താൽ അകലാനുള്ള തിടുക്കം അകന്നാൽ അടുക്കാനുള്ള വെമ്പൽ ഇതാണ് മനസ്സ് മനസ്സാണ് എല്ലാത്തിന്നും കാരണം.......... മനസ്സുണ്ടെങ്കിൽ ......... മനസ്സൊരു മാന്ത്രിക കുതിരയായി .... മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
Friday, June 29, 2018
SAY "NO"to DRUGS
മെഡിക്കൽ റപ്പായ കിരൺ അവസാന ഡോക്കറ്ററുടെ വിസിറ്റും
കഴിഞ്ഞു വാച്ചിൽ നോക്കിയപ്പോൾ നേരം
സന്ധ്യമയങ്ങിയിരുന്നു വീട്ടിൽ സുധയും മകളുംഅമ്മയും
തന്നെയാണ് വേഗം വീട്ടിലെത്താം എന്നുകരുതി
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു എന്നാൽ വണ്ടി ചെന്നു നിന്നതുറോയൽ
ബാറിലാണ് അവിടെ വിവിധ റപ്പുകൾ എന്നും ഒത്തുകൂടുന്നത് പതിവാണ്
കുപ്പികൾ തീരും വീണ്ടും വരും ഇടയ്ക്കു പുറത്തു ഒതുങ്ങിയ സ്ഥലത്തു
പോയിവലിക്കും അങ്ങനെ അർദ്ധരാത്രി വരെ കഥതുടരും
പിന്നെ പകുതി മയക്കത്തിൽ പകുതി ബോധത്തിൽ
വീടണയും ഭാര്യയുടെ കരച്ചിലും അമ്മയുടെ ശാസനയും ഒന്നും ഫലം കണ്ടില്ല
ഒരിക്കൽ മദ്യസേവക്കിടയിൽ പുകവലിക്കാൻ പുറത്തു
എത്തിയപ്പോൾ അവിടെ ക്രിസ്റ്റി നിൽക്കുന്നു അവൻ
ഒരു ബീഡി വെച്ച് നീട്ടി വേണ്ട എന്നു പറയാതെ അത്
കത്തിച്ചു വലിച്ചു പെട്ടെന്ന് തന്നെ തലയ്ക്കു
പിടിച്ചു പിന്നെ ക്രിസ്റ്റയെ തേടി പോയിതുടങ്ങി ബീഡിക്കായി
വെറുതെ തരില്ല എന്നുപറഞ്ഞപ്പോൾ അവൻ ആവശ്യപ്പെട്ട പണം നൽകി
ശമ്പളവും കമ്മീഷനും ക്രിസ്റ്റിക്കു കൊടുത്തു വീട്ടിൽ
പട്ടിണി. ഇത് തുടരവെ ഒരു ദിവസം പെട്ടെന്നൊന്നു ഛർദിച്ചു
അതിൽ ചോര കണ്ടപ്പോൾ ഞെട്ടി പിറ്റേദിവസം തന്നെ ഡോക്റ്ററെ
കണ്ടു ടെസ്റ്റുകൾ കൺഫോം ചെയ്തു കരൾ പണിമുടക്കുന്നു എന്നു
പിന്നെ അതുവരെ അവഗണിച്ച ദൈവങ്ങളെ വിളിച്ചു
ഭാര്യയോട് തെറ്റുകൾ ഏറ്റുപറഞ്ഞു അമ്മയോട്
മാപ്പിരന്നു കൊച്ചുമകളെ ചേർത്തുപിടിച്ചു എല്ലാം
മറക്കാൻ ശ്രമിച്ചു. പക്ഷെ ഒന്നും മറന്നില്ല ആരോഗ്യവും
പണവും കുടുംബ സമാധാനവും തിരികെ
കിട്ടാൻ ഡിഅഡിക്ഷന്സെന്ററിൽ
പോയി ലഹരി വസ്തുക്കളിൽ നിന്ന് രക്ഷനേടി
പക്ഷെ ആരോഗ്യം തിരികെ പിടിക്കാൻ
ഡോക്റ്ററുടെ നിര്ദ്ദേശം പാലിച്ചു ജീവിതം
മരുന്നുകളുമായി ജീവിച്ചു പോകുന്നു ...,,,
say a big NO to drugs
Say a big No to സ്‌മോക്കിങ്
Say a big YES to love, affection !
Monday, June 11, 2018
“നാശം മഴ"
വേനൽ കടുത്തു
ജനം പ്രാർത്ഥിച്ചു മഴക്കായി
വേഴാമ്പൽ പോലെ
മഴവന്നു
പുഴ നിറഞ്ഞു
കിണർ നിറഞ്ഞു
മനസ്സ് നിറഞ്ഞു
കുട കച്ചവടം തിമിർത്തു
വീണ്ടും മഴപെയ്തു
കാറ്റുവന്നു
മരങ്ങൾ മറിഞ്ഞു വീണു
കറണ്ട് കമ്പികൾ പൊട്ടിവീഴ്ന്നു
കറണ്ടാഫീസ് ഫോൺ എൻഗേജ്ഡ് ആയി
കാറ്റു ശക്തിയായി ഭീമൻ ബോർഡുകൾ
നിലംപതിച്ചു
കറണ്ട് വന്നില്ല മിനുട്ടുകൾ മണിക്കൂറിലേക്കും
ദിവസങ്ങളിലേക്കും നീങ്ങി
ഇൻവെർട്ടർ ബാറ്ററി ദാഹജലത്തിനായി തേങ്ങി
ടീവി മരിച്ചു മൊബയിൽ ചത്തു
ജനം കിണറിൽ നിന്ന് വെള്ളം കോരി
പുഴയിൽ കുളിച്ചു
അയൽക്കാരെ ഓർത്തു
വീട്ടിൽ പോയി സംസാരിച്ചു
അവസാനം പറഞ്ഞു
“നാശം മഴ"
ജനം പ്രാർത്ഥിച്ചു മഴക്കായി
വേഴാമ്പൽ പോലെ
മഴവന്നു
പുഴ നിറഞ്ഞു
കിണർ നിറഞ്ഞു
മനസ്സ് നിറഞ്ഞു
കുട കച്ചവടം തിമിർത്തു
വീണ്ടും മഴപെയ്തു
കാറ്റുവന്നു
മരങ്ങൾ മറിഞ്ഞു വീണു
കറണ്ട് കമ്പികൾ പൊട്ടിവീഴ്ന്നു
കറണ്ടാഫീസ് ഫോൺ എൻഗേജ്ഡ് ആയി
കാറ്റു ശക്തിയായി ഭീമൻ ബോർഡുകൾ
നിലംപതിച്ചു
കറണ്ട് വന്നില്ല മിനുട്ടുകൾ മണിക്കൂറിലേക്കും
ദിവസങ്ങളിലേക്കും നീങ്ങി
ഇൻവെർട്ടർ ബാറ്ററി ദാഹജലത്തിനായി തേങ്ങി
ടീവി മരിച്ചു മൊബയിൽ ചത്തു
ജനം കിണറിൽ നിന്ന് വെള്ളം കോരി
പുഴയിൽ കുളിച്ചു
അയൽക്കാരെ ഓർത്തു
വീട്ടിൽ പോയി സംസാരിച്ചു
അവസാനം പറഞ്ഞു
“നാശം മഴ"
Subscribe to:
Posts (Atom)