Wednesday, November 22, 2017

വാട്ട്സപ്പും ഞാനും

വാട്ട്സപ്പും ഞാനും :-

ഇന്നലെ വൈകിട്ട് പ്രതീക്ഷിക്കാതെ മഴ, തകർപ്പൻ. മഴ.കുറച്ചു നേരം മഴ കുറയാൻ കാത്തിരുന്നു  പക്ഷെ കുറഞ്ഞില്ല
 പിന്നെ മഴ നനഞ്ഞു  മഴയ്ക്ക് പിന്തുണ പ്രഖ്യാപിക്കാം എന്നുതീരുമാനിച്ചു.  മഴയിൽ നടന്നു.  സത്യത്തിൽ ആ തീരുമാനം  ഒട്ടേറെ സന്തോഷിപ്പിച്ചു  അറിയാതെ ഒരു കൊച്ചു കുട്ടിയായപോലെ ഫീൽ ചെയ്തു. 
ഏകദേശം 10  മിനുട്ട്  മഴ ആസ്വദിച്ചു വീട്ടിലെത്തി  
വീട്ടിലെത്തി ഫോൺ എടുത്തപ്പോൾ മഴ ആസ്വദിച്ചത് മുഴുവൻ മനസ്സിൽ നിന്നു മാഞ്ഞുപോയി  ഫോൺ  ആവശ്യത്തിലേറെ വെള്ളം കുടിച്ചിരിക്കുന്നു 
പിന്നെ അറിയാവുന്ന രീതിയിൽ സിമ്മും  ബാറ്ററിയും മാറ്റി  മാക്സിമം തുടച്ചു  ഫാനിനടിയിൽ  വെച്ചിട്ടു നനഞ്ഞ വസ്ത്രങ്ങൾ മാറി വീണ്ടും ഫോണിന്റെ അടുത്തെത്തി  ഒരു പഴയ സ്റ്റാൻഡ് ബൈ ഫോണിൽ സിമിട്ടു  സിമ്മിൽ സേവ് ചെയ്തതെല്ലാം ഭദ്രം  ആ സമയത്തു ഒരു സുഹൃത്ത് വിളിച്ചു 
" എന്ത് പറ്റി ഗ്രൂപ്പിൽ നിന്നും ഓഴിവായതെന്തിന്" അപ്പോഴാണ് എന്തോ സംഭവിച്ചിരിക്കുന്നു  എന്നു മനസ്സിലായത്  
വേഗം സിമ്മെടുത്തു  വൈഫിന്റെ ഫോണിൽ ഇട്ടു വീണ്ടും വാട്ടസ്ആപ് ഡൌൺ ലോഡ് ചെയ്തു നോക്കി  അതുവരെ സേവ് ചെയ്തിരുന്ന മെസ്സേജസ്  ഗ്രൂപ്പുകൾ എല്ലാം മാഞ്ഞു പോയിരിക്കുന്നു.....   ഊണിലും  ഉറക്കത്തിലും  കാത്തു സൂക്ഷിച്ച വാട്ടസ്ആപ് ഗ്രൂപ്പുകൾ ഇനി എങ്ങനെ റീ ക്രിയേറ്റ് ചെയ്യും എന്നതായി അടുത്ത പ്രശനം....  
 ഉറക്കത്തിലും എന്നെ അലട്ടിയതു ഈ പ്രശ്നമാണ്  പിന്നെ ഒരുവിധം  ഉറങ്ങി 
കാലത്തു നേരെത്തെ എണിറ്റു   ഫോണിൽ ട്രയൽ തുടങ്ങി 
ഒരു വിധം ഇൻഡിവിജുവൽ കോണ്ടാക്റ്റ്സ്  മുഴുവൻ തിരിച്ചെടുത്തു  പക്ഷെ  ഗ്രൂപ്പുകൾ കിട്ടാൻ അതാതു ഗ്രൂപ്പ് അട്മിനുകൾ  കനിയണം 
പിന്നെ അതിനുള്ള വിളികളും മെസ്സേജുകൾ അയക്കലും ആയി   ഏകദേശം രണ്ടു മൂന്ന് മണിക്കൂർ കൊണ്ട് എല്ലാം ശരിയാക്കി 
അതിനു ശേഷമാണ് മനസ്സ്  സ്വസ്ഥത വീണ്ടെടുത്ത്

Sunday, November 12, 2017

അനുപമേ അഴകേ!

അനുപമേ അഴകേ
നിൻ തിരുനെറ്റിയിലെ
ചന്ദന കുറിയായി ഞാൻ
മാറിയെങ്കിൽ
നീ ചൂടും തുളസിക്കതിരായി
ഞാൻ പിറവിയെടുത്തെങ്കിൽ
നിൻ കരസ്പര്ശമേല്ക്കും
മലരായി ഞാൻ ജനിച്ചെങ്കിൽ
നിൻ സിരകളിലോടും ഒരുതുള്ളി
ചോരയായി ഞാൻ മാറിയെങ്കിൽ
നീ മുത്തം കൊടുക്കും പൈതലായി
ഞാൻ മാറിയെങ്കിൽ
നിന്നെ തലോടും ഇളം കാറ്റായി
ഞാൻ മാറിയെങ്കിൽ
നിന്റെ ഏറ്റവും അകലങ്ങളിലെ
ഒരു ഇഷ്ട്ടമായി,സ്വപ്നമായി
ഞാൻ മാറിയെങ്കിൽ
അലിഞ്ഞേനെ നിന്നിൽ
ലയിച്ചേനെ നിൻ അഴകിൽ
അനുപമേ അഴകേ!