Saturday, July 25, 2015

അവൻ..............

ഇന്ന് വർഷങ്ങൾക്കു(അഞ്ചു വർഷം) ശേഷം അവൻ വിളിച്ചു  കുറെ അധികം സംസാരിച്ചു ഞങ്ങൾ തമ്മിൽ അകന്നു പോയി പല പല കാരണങ്ങൾ കൊണ്ട്  ഇന്നും കാരണങ്ങൾ എന്നിക്കറിയില്ല  ഒരു മെയ്‌ ഒന്നാം തിയതി  ഒരുമിച്ചു കുറേ അധികം സംസാരിച്ചു പിരിഞ്ഞു  പിറ്റേ ദിവസം മുതൽ എത്ര ശ്രമിച്ചാലും അവൻ ഫോണ്‍ എടുക്കാറില്ല  മെയിൽ അയച്ചാൽ മറുപടി ഇല്ല   മറ്റൊരിക്കൽ  ഒരു  കല്യാണവീട്ടിൽ കണ്ടപ്പോൾ ഒന്നു  ചിരിച്ചതു പോലുമില്ല  വളരെ ഗൗവരത്തിൽ  മുഖം തിരിച്ചു ..  അങ്ങനെ ആ ബന്ധം മുറിഞ്ഞു  കാലം പതിവിൻ പടി മുന്നോട്ടൊഴുകി .........
ഇതിനിടയിൽ എന്റെ ഫാദർ  ഇൻ  ലോ ഹാർട്ട്‌ അറ്റാക്ക്‌ വന്ന് ഹോസ്പ്പിറ്റല്ലിൽ ആയി  രണ്ടാഴ്ച  കോഴിക്കോട്ടേക്കും  തൃശ്ശൂർക്കുമായി  ഷട്ടിൽ അടിയായിരുന്നു  ഭാര്യയുടെ വീട്ടിൽ ഹോസ്പ്പിറ്റലിൽ രാത്രി നില്ക്കാൻ പറ്റിയ ആരും ഉണ്ടായിരുന്നില്ല  എന്നും വൈകിട്ടുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ  അങ്ങോട്ടും കാലത്ത് ഇങ്ങോട്ടും ഉള്ള   യാത്ര, ജോലിക്ക് പോകൽ  എല്ലാം കൂടി തിരക്കിൽ ആയി പോയി
 ആ സമയത്ത്   അവന്റെ അമ്മ  മരിച്ചു  ബാക്കി സുഹൃത്തുക്കളോടൊപ്പം ഞാനും അവന്റെ വീട്ടിൽ പോയിരുന്നു  എന്നാൽ അവനെ കണ്ടു സംസാരിക്കാൻ കഴിഞ്ഞില്ല  കാരണം അവൻ ഫ്യുണരൽ ചടങ്ങുകളുടെ   തിരക്കിലായിരുന്നു എനിക്കാണെങ്കിൽ കോഴിക്കോട് പോകേണ്ട തിരക്കും   അന്ന് രാത്രി മിനിമം ഒരു ഇരുപതു പ്രവശ്യമെങ്കിലും  അവനെ ഫോണിൽ ട്രൈ ചെയ്തു  അവൻ എടുത്തില്ല  ഒരു കാണ്ടോളൻസ് മെസ്സേജ് ടെക്സ്റ്റ്‌ ചെയ്യ്തു മെയിൽ അയച്ചു അതിനും അവൻ മറുപടി അയച്ചില്ല   ഒരാഴ്ച അല്ല 10 ദിവസം കഴിഞ്ഞില്ല  എന്റെ ഫാദർ ഇന് ലോ  മരിച്ചു  ചടങ്ങുകൾ  അടിയന്തിരം  കോഴിക്കോട് നിന്ന് മദർ  ഇൻ ലോ യെ കൊണ്ടുവരൽ അവിടത്തെ  വീട് ഒഴിക്കൽ അത് നന്നാക്കി   വാടകയ്ക്ക് കൊടുക്കൽ  അങ്ങനെ ഒരുപാട് കാര്യങ്ങൾ  അടുതതടുത്തു നടന്നു  ഞാൻ അതുമൂലം തിരക്കിലുമായി...
 ഇന്ന് അവൻ സംസാരിച്ചപ്പോൾ കുറേ നേരം ജനറൽ കാര്യങ്ങൾ സംസാരിച്ചതിന് ശേഷം അവന്റെ വക ഒരു കുറ്റപ്പെടുത്തൽ  " എന്തൊക്കെ പറഞ്ഞാലും  എന്റെ അമ്മ മരിച്ചപ്പോൾ നീ വന്ന് എന്നെ ആശ്വസിപ്പിച്ചില്ല"
സത്യത്തിൽ മേൽ വിവരിച്ച കാര്യങ്ങൾ അവനോടു പറയണം എന്നുണ്ടായിരുന്നു  പക്ഷെ അവനെ വേദനിപ്പിക്കാൻ ഇഷ്ട്ടമില്ലാത്തതു കൊണ്ട്  പറഞ്ഞു "അത് എന്റെ   എന്റെ മാത്രം തെറ്റാണ്  സോറി... ഡാ "
ഒരു സോറി കൊണ്ട് ഒരിക്കൽ അറ്റു  പോയ ബന്ധം തുടരാൻ കഴിഞ്ഞാൽ അതല്ലേ നല്ലത് അവനെ കുറ്റപെടുത്തി വീണ്ടും അകലുന്നതിൽ എന്താണ് കാര്യം അല്ലെ ? ......

13 comments:

  1. അവൻ പെട്ടെന്നൊരു ദിവസം അകന്നു കഴിഞ്ഞ അഞ്ചുവർഷം സംസാരമില്ല ഇന്നു വിളിക്കുന്നു ചിരകാല സുഹൃത്തിനെ പോലെ ആസൌഹൃതം വിട്ടു കളയാൻ തോന്നിയില്ല അതുകൊണ്ട്.,......,
    ...

    ReplyDelete
  2. എന്തായാലും സൌഹൃദം തുടരണം

    ReplyDelete
  3. സൌഹൃദം നല്ലൊരു തണൽ മരം
    അതു തുടരണം തുടരും
    നന്ദി

    ReplyDelete
  4. Sauhrudam thudaruka. Ezhuthu thudaruka. Aasamsakal.

    ReplyDelete
    Replies
    1. സൌഹൃദം തുടരും
      നന്ദി!

      Delete
  5. എന്തായാലും പിണക്കത്തിനൊരു അയവ്‌ വന്നല്ലോ.

    ReplyDelete
  6. Athu thanneyannu Kaaryam
    Nandhi!

    ReplyDelete
  7. Replies
    1. നല്ലൊരു സുഹൃത്ത്‌ ചില. കാരണങ്ങൾ കൊണ്ട് അകന്നു നിന്നു കുറച്ചുക്കാലം
      ഇനി ആ സൌഹൃതം വിട്ടുകളയാൻ മനസ്സില്ല
      നന്ദി

      Delete
  8. പിണക്കത്തിനു ശേഷം ഇണക്കം സൌഹൃദത്തിനു കരുത്തേകട്ടെ..

    ReplyDelete
    Replies
    1. നന്ദി
      നല്ലൊരു സുഹൃത്ത്‌ ഒരു വായനശാലക്കു സമം എന്നാണു കലാം സാർ പറഞ്ഞത്
      പിന്നെ എങ്ങനെ സൌഹൃദം കളയും!

      Delete
  9. ആ സൗഹൃദം തുടരാൻ മാഷ് കാണിച്ച മനസ്സിന് ആശംസകൾ... ഹൃദയത്തില്‍ തൊട്ടെഴുതിയ എഴുത്ത്.... ഒരുപാട് ആശംസകൾ....

    ReplyDelete