Monday, June 15, 2015

വിശ്വ പ്രണയ കുടീരം ...........


ഇതിഹാസങ്ങൾ ജനിക്കും മുൻപേ  ഈശ്വരൻ ജനിക്കും മുൻപേ പ്രകൃതിയും കാലവും ഒരുമിച്ചു പാടി പ്രേമം  ദിവ്യമാം ഒരു അനുഭൂതി
പ്രേമം വീണ്ടും വീണ്ടും അനുഭവിക്കാൻ കൊതിക്കുന്ന ലഹരി ..
യൌവനവും മധ്യവയസ്സും കടന്ന് വാർധ്യക്ക്യത്തിൽ,ഈ ജീവിത സായാഹ്നത്തിൽ  എത്തി നിൽക്കുമ്പോൾ  കൈവിട്ടുപോയ പലതും മനസ്സിൽ തിരിച്ചെത്തുന്നു വേദനിപ്പിക്കുന്ന ഓർമ്മകളായി
അവൾ എന്റെ ബാല്യകാല സഖി
യൌവനത്തിലെ വസന്തം  പ്രണയം
ആ ദിവ്യമാം അനുഭൂതി
പക്ഷെ കണ്ണടച്ച് തുറക്കും മുൻപേ നഷട്ടപ്പെട്ട വസന്തം .
കാലം ഒന്നിനും കാത്തുനിൽക്കാതെ  മുന്നോട്ടൊഴുകി
കുറേ കാലം അവൾ മനസ്സിന്റെ വിങ്ങലായി
പിന്നെ അവൾ മാത്രമായി മനസ്സിൽ
ശേഷം ജീവിതം  അവളുടെ ഓർമ്മകളിൽ  മുഴുകി
പിന്നെ എപ്പോഴോ മനസ്സിന്റെ ബാലൻസ്  നഷട്ടമായി
മനസ്സ് ശൂന്യമായി
സത്യത്തിൽ താൻ  അവളെ മറന്നിരുന്നുവോ ? ഇല്ല പക്ഷെ മനസ്സിന്റെ ബാലൻസ് നഷട്ടപ്പെട്ടപ്പോൾ വിസ്മൃതിയിൽ ആണ്ടവൾ ഇപ്പോൾ വീണ്ടും ഓർമ്മകളായി ചാട്ടവാറുകൊണ്ടാടിക്കുന്നു
എന്തിൽ തുടങ്ങിയാലും അവസാനിക്കുന്നത്‌ അവളിൽ
അല്ലെങ്കിൽ അവൾ ബാക്കി വെച്ച ഓർമ്മകളിൽ.
അവളുമായി പങ്കുവെച്ച നിമിഷങ്ങൾ
അവളോടു പറഞ്ഞ കിന്നാരങ്ങൾ
അവളുടെ ചിരി
അവളുടെ മിഴി
അവളുടെ മൊഴി
അങ്ങനെ എല്ലാം അവൾ മയം
അവൾ മാത്രം
വയലാറിന്റെ വരികൾ "ഇതിഹാസങ്ങൾ ജനിക്കും മുൻപേ  ഈശ്വരൻ ജനിക്കും മുൻപേ പ്രകൃതിയും കാലവും  ഒരുമിച്ചു പാടി പ്രേമം  ദിവ്യമാം ഒരു അനുഭൂതി " എത്ര ശരിയാണ് ചാട്ടവാർ അടി ആണെങ്കിലും  ആ ഓർമ്മകൾ  ഒരു ലഹരി കൂടിയാണ് ....
വീണ്ടും വീണ്ടും അനുഭവിക്കാൻ കൊതിക്കുന്ന ലഹരി .....
അവൾ ഇല്ല എന്ന സത്യം അറിയുന്ന നിമിഷം  അനുഭവിക്കുന്ന വേദന
ഹൃദയവേദന
ദുഃഖം  സഹിക്കാൻ കഴിയുന്നില്ല
വേദന  വേദന തിരാത്ത വേദനയിൽ എന്നും ഓർമകൾ മയങ്ങി
സ്നേഹത്തിൻ കണ്ണു നീർ പാടത്തു എന്നും ദാഹിച്ചു ദാഹിച്ചു മയങ്ങി
ഉറങ്ങിയാലോ  സ്വപ്നം വന്നു മനസ്സിൽ തെളിയിക്കും നിത്യമാനോഹര തീരം
പ്രണയ മനോഹര തീരം....
സത്യം വന്നു ചെവിയിൽ പറയും
 വിശ്വപ്രണയ കൂടിരം.....
ഈ ജീവിതം ഒരു
വിശ്വപ്രണയ കൂടിരം......

5 comments:

  1. ഒരിക്കൽ കൂടി ഒരു ശ്രമം പ്രണയത്തെ കുറിച്ച് പറയാൻ
    ഇത് നേരിട്ടുള്ള അനുഭവമല്ല പക്ഷെ ഇത് അനുഭവിക്കുന്ന ഒരാളെ അറിയാം

    ReplyDelete
  2. മുൻ‌കൂർ ജാമ്യം എടുത്തത് നന്നായി. ഇല്ലെങ്കിൽ ഞാൻ സംശയിച്ചു പോയേനേ...താങ്കളുടെ പ്രണയ വേദന....!!?
    നന്നായിരിക്കുന്നു കവിത.
    ആശംസകൾ...

    ReplyDelete
    Replies
    1. പ്രണയം ദിവ്യമാം ഒരനുഭൂതി !
      വായനക്കും അഭിപ്രായത്തിനും നന്ദി!

      Delete
  3. അവളില്ല എന്നറിയുമ്പോഴുണ്ടാകുന്ന വേദന അവര്‍ണ്ണനീയമാണ്..... ഒരു മധുര നൊമ്പരക്കാറ്റാണ് പ്രണയം..... ആശംസകൾ.....

    ReplyDelete
  4. പ്രേമം വീണ്ടും വീണ്ടും അനുഭവിക്കാൻ കൊതിക്കുന്ന ലഹരി .....
    വായനക്കും അഭിപ്രായത്തിനും നന്ദി!

    ReplyDelete