Sunday, January 11, 2015

സംശയം......

കുറച്ചു കാലമായി  ശ്രമിക്കുന്നു ബ്ലാക്ക്‌ &വൈറ്റ് സിനിമ യുഗത്തിലെ ഒരു കഥ പറയാൻ  ഒരു പക്ഷെ ഇത് അതിനും മുമ്പത്തെ യുഗത്തിലെ കഥയാവാം   തുടർന്നു വായിക്കുന്നത് സ്വന്തം റിസ്ക്കിൽ ..............





സംശയം......


"ആരാണ് പ്രഭ  ഈ ഫോമ്മിൽ  ഒന്നു ഒപ്പിട്ടു തരണം  ഓപറേഷൻ തുടങ്ങാനുള്ള സമയമായി "  ഞാൻ അത് ഒപ്പിട്ടു കൊടുത്തു  എന്നിട്ട് നേഴ്സ്സിനോട്
 ചോദിച്ചു  "എത്ര സമയമെടുക്കും ?"
 "ഏകദേശം  മൂന്ന് മണികൂർ"
കണ്ണുമടച്ചു അവിടെയിരുന്നു  ചിന്ത ഇവിടെ എത്തപ്പെട്ട  സംഭവങ്ങളിലേക്ക് തിരിഞ്ഞു നടന്നു ……………………………………..

"ഹലോ പ്രഭ ചേച്ചിയാണോ ?"
"അതെ "
 " ഞാൻ രാജി  നാട്ടിൽ നിന്ന് "
" എന്താ രാജി  പ്രത്യേകിച്ച്?"
" ചേട്ടന്റെ കമ്പനിയുടെ ഒരു ജോബ്‌ വേകൻസി  ആഡ്  കണ്ടു അക്കൌണ്ടന്റ്  പോസ്റ്റിനു വേണ്ടി  ഞാൻ എംകോം  കഴിഞ്ഞു ജോലിയില്ലാതെ ... ചേച്ചി ഒന്ന് പറഞ്ഞാൽ"
" നീ ആപ്ലികേഷൻ അയക്ക് ഞാൻ പറയാം "
"താങ്ക്സ് ചേച്ചി മോൾഎന്തുപറയുന്നു?"
"എല്ലാവരും സുഖം ഒരു കാര്യം ചെയ്യ് നീ നേരിട്ട് ഇങ്ങു വാ നമുക്ക് ജോലി ശരിയാക്കം" ഞാൻ ഫോണ്‍ കട്ടുചെയ്തു
രാജി എന്റെ  അമ്മാവന്റെ മകളാണ്  എന്റെ  തൊട്ടു താഴെ  ഞാൻ പഠിച്ച ബുക്സ്  എന്റെ  വസ്ത്രങ്ങൾ എല്ലാം ഉപയോഗിച്ചാണ് അവൾ പഠിച്ചത്  അമ്മാവന്റെ അവസ്ഥ തീരെ മോശമായിരുന്ന  കിടപ്പിലായ ഭാര്യ  രണ്ടു കുട്ടികൾ  ചെറിയ ജോലി  അതുകൊണ്ടുതന്നെ  അവർ വളരെ ബുദ്ധിമുട്ടിയാണ് പഠിച്ചത്  എനിക്ക് ഡിഗ്രീ കഴിഞ്ഞപ്പോൾ ബാങ്കിൽ ജോലികിട്ടി  അതുകൊണ്ട് തന്നെ അതിനുശേഷം  രാജിയുടെയും രഘുവിന്റെയും  പഠന ചിലവുകൾ ഞാൻ ഏറ്റു രണ്ടുപേരും നന്നായി പഠിക്കും  അവൾ എംകോം കഴിഞ്ഞു  അവൻ എഞ്ചിനീയറിംഗ് പഠിക്കുന്നു ആ കുടുംബത്തിനു പണത്തിന്റെ കുറവ് മാത്രമേ ഉള്ളു  സ്നേഹം ധാരാളം ഉണ്ട്  തന്റെ കല്യാണവും മകൾ പിറന്നതും എല്ലാം ജോലി കിട്ടി  രണ്ടു വർഷങ്ങൾക്കുള്ളിൽ നടന്നു.  ഞാൻ എന്റെ ജോലി, ഭര്ത്താവ്,  മകൾ എന്നിങ്ങനെ ഒതുങ്ങി കൂടിയ സമയത്താണ് രാജി വിളിച്ചത്  
ചേട്ടനോട് പറഞ്ഞപ്പോൾ ആ ജോലി പെണ്‍കുട്ടിക്ക് ശരിയാവില്ല  പലസ്ഥലത്തും പോകേണ്ടിവരും  ബാക്കി എല്ലാ സ്റ്റാഫും  ആണുങ്ങൾ ആണ് അവൾക്കു താമസ സൗകര്യം കിട്ടാൻ പാടാണ് എന്നെല്ലാം ഒരുപാട് ഒഴിവുകഴിവുകൾ നിരത്തി  നിരസ്സിക്കാൻ ശ്രമിച്ചു  പക്ഷെ  ഞാൻ ഒരു "പ്ലീസ് ചേട്ടാ " പറഞ്ഞപ്പോൾ "എന്നാൽ അങ്ങനെ ആവട്ടെ " എന്നുപറഞ്ഞു
രാജി വന്നു. ഞാൻ പറഞ്ഞപ്പോൾ ചേട്ടൻ  അവളെ കൂടെ നിറുത്താൻ സമ്മതിച്ചു അവൾ എനിക്കൊരു സഹായമായിരുന്നു  കാലത്തെ അടുക്കളയിൽ  എല്ലാ ജോലിയും ചെയ്യും മോളെ കളിപ്പിക്കും പിന്നെ ജോലിക്ക് ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു ഇറങ്ങും   ചേട്ടന്റെ കമ്പനിയുടെ അടുത്താണ് മകളുടെ ക്രട്ച്  അവളെ അവിടെയാക്കി ഞാൻ 4 കിലോമീറ്റർ അകലെ ഉള്ള ബാങ്കിലേയ്ക്ക് പോകും 
രാജി ഇടയ്ക്കു ക്രട്ചിൽ ചെന്ന് മോളെ നോക്കും   അങ്ങനെ ജീവിതം മോന്നോട്ടു നീങ്ങി  ഒരിക്കൽ ജോലിക്കുപോയ രാജി വന്നിട്ട് പറഞ്ഞു "ചേട്ടൻ രണ്ടുദിവസം കഴിഞ്ഞേ വരൂ  ചെന്നൈക്ക് അത്യാവശ്യമായി പോയി " പക്ഷെ അവളുടെ സ്വരം ഇടറിയോ ഇത് പറഞ്ഞപ്പോൾ?. രണ്ടു ദിവസം കഴിഞ്ഞു തിരിച്ചെത്തിയ ചേട്ടന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൽ ഉള്ളതായി തോന്നിതുടങ്ങി  എന്നെ തഴഞ്ഞു  എന്തിനും  ഏതിനും  രാജിയെ വിളിക്കാൻ തുടങ്ങി  അവളും ചേട്ടന്റെ കാര്യങ്ങൾ കുടുതൽ ശ്രദ്ധിക്കുന്നതായി തോന്നി. അവർ എന്തെല്ലാമോ തന്നിൽ നിന്നും മറക്കുന്നു  ഞാൻ കാണാതെ  കേൾക്കാതെ  എന്തെല്ലാമോ അടക്കിപിടിച്ചുസംസാരിക്കുന്നു. അവർ തമ്മിൽ എന്തെങ്കിലും അവിഹിതം ഉണ്ടോ  എന്നതുവരെ എത്തി എന്റെ സംശയം
ഈ സംശയം  മനസ്സിന്റെ താളംതെറ്റിച്ചു  എനിക്ക് ഭയങ്കര ദേഷ്യം ചേട്ടനോടും  രാജിയോടും  അവളെ ഒരു കാര്യവും ഇല്ലാതെ ചീത്ത പറയും  അവൾ ചെയ്യുന്ന എല്ലാ ജോലിയിലും കുറ്റം കണ്ടുപിടിക്കും   വാക്കുകൾ കൊണ്ട് നോവിക്കാവുന്ന അത്രക്കും പറയും അവൾ കരഞ്ഞു ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കണ്ടു ആനന്ദിക്കും .... ഞാൻ ജോലിക്ക് പോകാതെ അവർ രണ്ടുപേരേയും അവർ അറിയാതെ ' വാട്ച്ചു ' ചെയ്തു പലദിവസങ്ങളിലും എന്നാൽ അതിരുവിട്ടുള്ള ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല
അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരുദിവസം എന്നത്തേയും പോലെ  ഞാൻ ക്രട്ചിൽ  നിന്ന് കുട്ടിയെ എടുക്കാൻ ചെന്നപ്പോൾ  കുട്ടിയെ രാജി ഉച്ചക്ക് തന്നെ കൊണ്ടുപോയി എന്നറിഞ്ഞു കലിപൂണ്ട്  വീട്ടിലേക്കു ഓടി
അവിടെ ചേട്ടനും  അവളും സംസാരിക്കുന്നു  അവർ കാണാതെ മറഞ്ഞു നിന്ന് അവർ പറയുന്നത്  കേട്ടുനിന്നു
"ചേച്ചിയെ വിവരം അറിയിക്കേണ്ട നമ്മൾ ചെയ്യുന്നത് തെറ്റല്ലേ?" രാജി
" വരട്ടെ അതിനു സമയമായില്ല  അവൾ അറിഞ്ഞാൽ പിന്നെ എന്തെല്ലാം ഉണ്ടാകും എന്നറിയാമല്ലോ  നിന്നെ മാത്രം കുറ്റപ്പെടുത്തും  ചീത്ത പറയും "
" പക്ഷെ എന്നായാലും ചേച്ചി അറിയണം  അതുമാത്രമല്ല ..."
"നീ പറയുന്നത് ഞാൻ സമ്മതിച്ചു  പക്ഷെ അവൾ എല്ലാം അവസാനം അറിഞ്ഞാൽ മതി  നാളെ വക്കിലിനെ കാണണം കാര്യങ്ങൾ സംസാരിക്കണം  അധികം സമയമില്ല  എല്ലാം അവൾ അറിഞ്ഞാൽ പിന്നെ അവൾ തകർന്നു പോകും  വരട്ടെ എല്ലാം അവൾ അറിയും  നീ പറയരുത് നിന്നെ ഞാൻ വിശ്വസിക്കുന്നു "
അപ്പോൾ കാര്യങ്ങൾ അത്രക്കുവരെ എത്തി  വക്കിലിനെ കണ്ടു വിവാഹമോചനം നോട്ടീസ് അയപ്പിക്കാൻ വരെ തയ്യാറായി കഴിഞ്ഞു! എന്റെ സ്വന്തം അനുജത്തിയെ പോലെ ഞാൻ കരുതിയവൾ എന്നോട് ഇങ്ങനെ ചെയ്യതല്ലോ  എത്ര സന്തോഷമായി ആണ് അവൾ വരുന്നതുവരെ ഞങ്ങൾ കഴിഞ്ഞത്  അവൾ ഒരിക്കലും ഗുണം പിടിക്കില്ല  എന്തായ്യാലും നാളെ അവരെ പിന്തുടർന്ന് വക്കിലിന്റെ മുൻപിൽ വച്ച് പിടികൂടണം രണ്ടിനേയും

അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല  തിരിഞ്ഞും മറഞ്ഞും കിടന്നു  ചേട്ടനും  തിരെ ഉറങ്ങിട്ടില്ല എന്തെല്ലാമോ ചിന്തിച്ചു കൂട്ടിയും കിഴിച്ചും അങ്ങനെ കിടക്കുന്നു  എന്നെ ഉപ്ക്ഷിക്കാനുള്ള വാദങ്ങൾ ആയിരുക്കും ചിന്തിച്ചു കൂട്ടുന്നത്‌ ...
കാലത്ത്  ബ്രേക്ക്‌ ഫാസ്റ്റ് പോലും കഴിക്കാതെ രണ്ടുപേരും പുറപെട്ടു  ചോദിച്ചപ്പോൾ കമ്പനിക്കു എന്നാണു പറഞ്ഞത്  അവർ പോയി കുറച്ചു കഴിഞ്ഞപ്പോൾ കുട്ടിയെ എടുത്തു ഞാനും പുറപെട്ടു വക്കിലിന്റെ വീട് ലക്ഷ്യമാക്കി . ഞാൻ അവിടെ എത്തിയപ്പോൾ വക്കിൽ ചേട്ടനോട് ചോദിക്കുന്നു " ഇത്ര പെട്ടെന്ന് എന്തിനാണ് എല്ലാം പ്രഭയുടെ പേരിൽ  മാറ്റുന്നത്  നാളെ അത് അവർക്കു റ്റാക്സ് പ്രശ്നങ്ങൾ ഉണ്ടാക്കില്ലേ ?
ഇപ്പോൾ എന്തിനാണ് തന്റെ പേരിൽ സ്വത്തുകൾ മാറ്റുന്നത്  എന്നത് അറിയാൻ ആകാംഷയായി
" പക്ഷെ ഇനി വൈകിയാൽ അത് ചിലപ്പോൾ കുഴപ്പമാകും  അവളും എന്റെ കുഞ്ഞും ഒറ്റപെടും എന്റെ വീട്ടുക്കാർ അവളെ ഒറ്റപെടുത്തും അതുകൊണ്ട് എല്ലാം അവളുടെ പേരിൽ എത്രയും പെട്ടുന്നു മാറ്റണം "
എന്താണ് ചേട്ടൻ ഇങ്ങനെ ഒക്കെ പറയുന്നത് എന്നൊരു ചിന്ത  മനസ്സിൽ  തോന്നി  ഉറക്കെ ചിന്തിക്കാൻ സമയം തരാതെ  വക്കിൽ "ഓക്കേ  ആസ് യു വിഷ് " എന്നുപറഞ്ഞു  കുറച്ചു കഴിഞ്ഞു വക്കിലിന്റെ റൂമിൽ നിന്നു പുറത്തുവന്ന ചേട്ടനും രാജിയും എന്നെ കണ്ടു ഞെട്ടി  പിന്നെ എന്നോടായി ചേട്ടൻ പറഞ്ഞു " സ്വത്തെല്ലാം നിന്റെ പേരിൽ മാറ്റണം  നാളെ ഞാൻ ഇല്ലാതായാൽ നീയും കുട്ടിയും പണത്തിനു വിഷമിക്കരുത് " ചേട്ടനോട് ഞാൻ പറഞ്ഞു " പണം അല്ല ചേട്ടൻ വേണം എന്നും എന്റെ കൂടെ  എനിക്ക് അതുമതി  ഞാനും ചേട്ടനും നമ്മുടെ മോളും  അതുമതി "
ചേട്ടൻ " പക്ഷെ ദൈവം വിളിച്ചാൽ പോകാതെ പറ്റുമോ ? അല്ലെങ്കിൽ ഇപ്പൊ എനിക്ക് ഹാർട്ട്‌ അറ്റാക്ക്‌ വരുമായിരുന്നോ ?'
അതുകേട്ടു ശരിക്കും ഞാൻ ഞെട്ടി . പെട്ടെന്ന് കേട്ടപ്പോൾ ഒന്നും പറയാൻ കഴിഞ്ഞില്ല എനിക്ക്.    ഉടനെ തന്നെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി        വീട്ടിൽ എത്തിയപ്പോൾ രാജിപറഞ്ഞു " ഒന്ന് രണ്ടു പ്രാവശ്യം കമ്പനിയിൽ വെച്ച് ചേട്ടനു നെഞ്ച് വേദന അനുഭവപ്പെട്ടു ചേട്ടൻ അത് ഗ്യാസ് ആണെന്ന് പറഞ്ഞു സാരമാക്കിയില്ല  പക്ഷെ എന്റെ നിർബന്ധത്തിനു വഴങ്ങി ഒരു ഡോക്ടറെ കണ്ടു  അദ്ദേഹം പറഞ്ഞപ്രകാരമുള്ള ടെസ്റ്റുകൾ എല്ലാം എടുത്തു  ഒരിക്കൽ ചെന്നൈക്ക് എന്നുപറഞ്ഞു രണ്ടു മൂന്ന് ദിവസം വീട്ടിൽ നിന്ന് മാറി നിന്നത് അതിനു വേണ്ടിയാണ്  ടെസ്റ്റ്‌ റിസൽറ്റുകൾ ഹൃദയ വലുവിലുള്ള ബ്ലോക്ക്‌ കാട്ടിത്തന്നു  എത്രയും പെട്ടെന്ന് ഓപറേഷൻ ചെയ്യാൻ ഡോക്ടര ഉപദേശിച്ചു  അതുവരെ കഴിക്കാനുള്ള മരുന്നുകളും ഭക്ഷണക്രമം പ്രിസ്ക്രൈബ് ചെയ്തു  ഇതെല്ലാം ചേച്ചിയോട് പറയാൻ ചേട്ടൻ സമ്മതിച്ചില്ല  കൃത്യമായി മരുന്നുകൾ എല്ലാം ഇതുവരെ ഞാനാണ് കൊടുത്തിരുന്നത്  ഇനി ഓപറേഷൻ പെട്ടെന്ന് ചെയ്യണം  ഞാനോ ചേട്ടനോ ഒരിക്കൽ പോലും ചേച്ചിയെ......" അവൾ ആകെ തളർന്നു  വാവിട്ടു കരയുകയായിരുന്നു  ഞാനും എന്റെ ചേട്ടനെ  അവിശ്വസിച്ചതിൽ , എന്റെ കൊച്ചു പെങ്ങളെ  മനസ്സിലാക്കത്തതിൽ  ദുഖിച്ചു  എത്ര ശ്രമിച്ചിട്ടും കരച്ചിൽ നിറുത്താൻ കഴിഞ്ഞില്ല  പക്ഷെ രാജി പെട്ടെന്ന് തന്നെ റിക്കവർ ആയി  ചേട്ടന്റെ മെഡിക്കൽ റിപ്പോര്ട്ട്  ബാക്കി പേപ്പേർസ് എല്ലാം എടുത്തുകൊണ്ടു വന്നു  എന്നെ ഏല്പിച്ചു എന്നിട്ട് പറഞ്ഞു " ചേച്ചി ചേട്ടനേയും  കൊണ്ട് ഉടനെ ഹോസ്പിറ്റലിൽ പോകണം  ഓപ്പറേഷന് വേണ്ട എല്ലാം ചെയ്യണം  മോളെ ഞാൻ നോക്കി കൊള്ളാം  രഘുവിനോടും അച്ഛനോടും  വരാൻ പറഞ്ഞിട്ടുണ്ട്  സഹായത്തിനു  "

ഇപ്പോൾ ഇവിടെ ഉള്ളുരുകി  കാത്തിരിക്കുന്നു ഓപറേഷൻ തീർന്ന്  ചേട്ടൻ സുഖപ്പെടാൻ .......

Thursday, January 1, 2015

അനാവശ്യ വിവാദങ്ങൾ ..........................

ഹാപ്പി 2015 !

ഈ വർഷത്തിൽ പുതിയ തിരുമാനങ്ങൾ എടുത്തവരും എടുക്കാനുള്ള വരും എടുക്കില്ല എന്ന് തിരുമാനിച്ചവരും ഉണ്ടാകും എല്ലാവർക്കും നവ വർഷ ആശംസകൾ ...........

പീ കെ എന്ന ഒരു സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ ആണ് ഈ പോസ്റ്റിനു കാരണം

എന്തിനാണ് വിവാദം?
ഒരു നല്ല സിനിമ എന്നാണ് അത് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.!

ചന്ദ്രനിൽ നിന്ന് ഒരു ജീവി നമ്മുടെ ഗ്രഹത്തിൽ വന്നെത്തുന്നു. അദ്ദേഹത്തിന്റെ അനുഭവം അതാണ്‌ പ്രമേയം. ദൈവം ഇല്ല എന്ന് എവിടേയും പറയുന്നില്ല . പക്ഷെ ആൾ ദൈവങ്ങളെ ശരിക്കും തൊലി ഉരിച്ചു  കാണിക്കുന്നു. പിന്നെ ഒരു പാകിസ്താനി ഒരു ഇന്ത്യൻ വനിതയെ സ്നേഹിക്കുന്നു അവർ പല കാരങ്ങൾ കൊണ്ട് പിരിയുന്നു അതിനും കാരണം,ഇന്ത്യൻ വനിതയുടെ പിതാവിന്റെ ആൾ ദൈവങ്ങളോടുള്ള കടുത്ത ആരാധന തന്നെ, . പക്ഷെ അതിലും അവസാനം ജയിക്കുന്നത് പ്രണയം തന്നെ . എന്നാൽ അവിടേയും മതം മാറ്റം അതുപോലുള്ള ഒന്നും കയറിവരുന്നില്ല കല്ലുകടിയായി.
പിന്നെ ഒരു ബിംബമായി കാണിക്കുന്ന ആൾ ദൈവം ഒരു ഹിന്ദുവായി എന്നത് മാത്രം ഈ വിവാദങ്ങൾ ഉണ്ടാകുവാൻ ഹേതുവായി എന്നു കരുതുന്നു .

വർഷങ്ങൾക്ക് മുൻപ് ഈയിടെ അന്തരിച്ച ഇ വാസുദേവൻ‌ നിര്മ്മിച്ച ഒരു മലയാള ചിത്രമുണ്ട് - മറുനാട്ടിൽ ഒരു മലയാളി - നല്ലൊരു എന്റർ ട്രെയിനർ
ജോലിക്ക് വേണ്ടി ബ്രാഹ്മിണ്‍ വേഷം കെട്ടുന്ന ഒരു കൃസ്ത്യാനി ഇതാണ് കഥ തന്തു. അയാൾ ഹിന്ദു അമ്പലത്തിൽ പോകുന്നു പൂജിക്കുന്നു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയെ പ്രേമിക്കുന്നു .......... കഥയുടെ അന്ത്യത്തിൽ ഒരു സത്യം വെളിപെടുന്നു ഈ ഹിന്ദു പെണ്‍കുട്ടിയുടെ കുടുംബം വർഷങ്ങൾക്ക് മുൻപ് തമിഴ് നാട്ടിൽ വന്നതാണ് അവരും ക്രിസ്ത്യാനികളാണ് എന്ന സത്യം
ഇന്നാണ് ഈ സിനിമ വന്നതെങ്കിൽ എന്തെല്ലാം വിവാദങ്ങൾ ഉണ്ടാകുമായിരുന്നു !
കലയെ കലയുടെ വഴിക്ക് വിടുക സിനിമ നാടകം സിരിയൽ എല്ലാം ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടവയാണ് പ്രതികരണം വേറൊരു സിനിമ വഴിയോ നാടകം വഴിയോ സിരിയൽ വഴിയോ ആകാമല്ലോ
അനാവശ്യ വിവാദങ്ങൾ കലയെ കൊല ചെയ്യും !!!!!
ഒരിക്കൽ കൂടി ഹാപ്പി 2015 !