ഇന്നു വ്ഷു
പതിവുപോലെ കാലത്ത് നടക്കാൻ ഇറങ്ങി റോഡ് വിചനം ട്രാഫിക്കും വളരെ കുറവ് പണ്ടത്തെ പോലെ പടക്കങ്ങളും ആരവങ്ങളും തീരെ ഇല്ലാത്ത അവസ്ഥ വിഷുപക്ഷിയുദെ ഗാനാലാപനവും കേൾക്കാൻ ഇല്ല വിഷുകൊന്ന പൂത്തുനില്ക്കുന്നില്ല എല്ലാം മാറിയിരിക്കുന്നു ................
വേറൊരു മാറ്റം മനസ്സിൽ പതിഞ്ഞത്
നാട്ടിലെ ഒരു കൊച്ചു കട വലുപ്പത്തിൽ മാത്രമാണ് "കൊച്ച്" സൂര്യന് താഴെയുള്ള ഒരുവിധം എല്ലാം ലഭ്യം നല്ല തിരക്ക് കടക്കാരൻ എപ്പോഴും ബിസി. വിഷിവിനു തലേദിവസം , ഇന്നലെ , വൈകിട്ട് റിസ്റ്റ് വാച്ചിന്റെ ബാട്ടറി മാറ്റാൻ നമ്മുടെ കൊച്ചു കടയിൽ എത്തി തിരക്കോട് തിരക്ക്
ഒരു വയസ്സൻ ഗ്രൂപ്പ് കയ്യിൽ രണ്ടും മൂന്നും സോഡയും മറ്റു എരിവുള്ള കോറിക്കാനുള്ളതും എടുത്തു പൈസ്സ കൊടുക്കുന്നു അവരുടെ വാങ്ങൽ കഴിഞ്ഞില്ല അതാ വരുന്നു രണ്ടു ബൈക്കിൽ 5 പേര് അവര്ക്കും വേണ്ടത് സോഡയും ഇത്യാതികളും അവര്പോയില്ല അതാവരുന്നു തലക്കെട്ട് ഗാങ്ങ് അവര്ക്കും വേണ്ടത് സോഡയും ഇത്യാതികളും പിന്നെ കുറെ സ്കൂൾ കുട്ടികൾ(?) ലക്‌ഷ്യം അതുതന്നെ വിഷുവല്ലേ ആഘോഷിക്ക ണ്ടെ
ആഘോഷിക്കാൻ ഓരോ കാരണങ്ങൾ.. എല്ലവരുടേയും ആവശ്യം പാവം കടക്കാരന് സാധിച്ചു കൊടുക്കാനായില്ല- സോഡാ തീര്ന്നു കടയിലെ തിരക്കും കുറഞ്ഞു ഒരു മണിക്കുറിൽ ആകെ കച്ചവടം സോഡയും ഇത്യാതികളും...
ഈ ആഘോഷങ്ങൾ കഴിഞ്ഞു കാലത്ത് ഉണരാൻ സമയമെടുക്കും വിഷു വരും പോകും .......അല്ല പിന്നെ