ഓർമ്മകൾ ഒരു ലഹരിയാണ് പലപ്പോഴും ഒരു വേദനയും
നാം എത്ര ശ്രമിച്ചാലും പലതും മറക്കാൻ കഴിയില്ല
പക്ഷെ അവയെല്ലാം എണ്ണി പെറുക്കാൻ തുടങ്ങിയാൽ അവസാനം ദു:ഖവും
പ്രതേകിച്ചും നമ്മുക്ക് നഷ്ട്പ്പെട്ട ഒന്നിന്നെ കുറിച്ചുള്ള ഓർമ്മകൾ ദുഃഖം മാത്രം തരുന്നവയും
നാളെ വീണ്ടും ഒരു സ്കൂൾ വര്ഷം തുടങ്ങുന്നു എത്രയോ ആയിരം കുട്ടികൾ നാളെ ആ ശ്രീ കോവിൽ പടി ചവിട്ടാൻ തയ്യാറെടുക്കുന്നു ............വർഷങ്ങൾക്കു മുൻപ് ഞാനും ഇതുപ്പോലെ................
പെട്ടെന്ന് വര്‍ഷങ്ങൾ പുറകോട്ടു പോയി
ഇപ്പോൾ എനിക്ക് പുതിയ കുടയും,ബാഗും ആയി നടക്കുന്ന എന്നെ കാണാം . ചേട്ടനും കൂടെ ഉണ്ട്.
ചേട്ടനും കൂട്ടുക്കാരും ഹോളിഡയിസ്സിലെ വീര ശൂര കഥകൾ കൈമാറുന്ന തിരക്കിലാണ് അവരെല്ലാവരും അതീവ സന്തോഷത്തിലും. എനിക്കാണെങ്കിൽ സങ്കടവും ദേഷ്യവും എന്തിനാണ് എന്നെ സ്കൂളിൽ ചേര്ത്തത് എന്ന ചിന്ത എന്നെ കരയിക്കുന്നു . ഞാൻ പകുതിവഴിയെ തിരിച്ചു നടന്നു വീട്ടിലേക്ക് , . പക്ഷെ വിടുമോ ചേട്ടൻ ഉടനെ എനിക്കൊരു മിഠായി തന്നു വൈകിട്ട് കളിക്കാൻ കൊണ്ടുപോകാം എന്നൊക്കെ സോപ്പിട്ടു എന്നെ അക്ഷരങ്ങളുടെ ശ്രീകോവിൽ എത്തിച്ചു. കൃത്യമായി പറഞ്ഞാൽ ഒന്നാംക്ലാസ്സിൽ ബലമായി കൊണ്ടിരുത്തി.അവിടെ കുറെ കുട്ടികൾ എല്ലാവരും കരയുന്നു. ഞങ്ങളെ കൊണ്ടാക്കാൻ വന്ന എല്ലാവരോടുമായി " ഞാൻ നോക്കി കൊള്ളാം നിങ്ങൾ എല്ലാവരും ഇവിടെ നിന്ന് മാറി തരു " എന്ന് ടീച്ചര്‍ .കുറച്ചു സമയം കഴിഞ്ഞു ക്ലാസ്സിൽ ടീച്ചറും ഞങ്ങളും മാത്രം . ടീച്ചര്‍ വളരെ ശാന്തമായി ഒരു കഥ പറയാൻ തുടങ്ങി
മിനിട്ടുകൾ കൊണ്ട് എല്ലാവരും കഥയിൽ മുഴുകി പതുക്കെ പ്പതുക്കെ സ്കൂൾ മനസ്സിനെ കീഴടക്കി.
അതിനു ശേഷം സ്കൂളിലേക്ക് പോകാൻ ഒരു മടിയും തോന്നിയിട്ടില്ല.
10.00 മണിക്കാണ് ക്ലാസ്സ് പക്ഷെ എല്ലാവരും 9 മണിക്കേ സ്കൂളിൽ എത്തും വീട്ടിൽ നിന്ന് 5 മിനിറ്റ് മതി സ്കൂളിൽ എത്താൻ കൂട്ടുകാരുമായി നടന്നു (ഓടി ) പോകുന്നത് വിവരിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ്.
ഫുട്ബോൾ, ഓട്ടം, ഹോം വര്‍ക്ക് ചെയ്യൽ എല്ലാം കാലത്ത് സ്കൂളിൽ
വെച്ചാണ്.
സ്കൂൾ കിണറിൽ നിന്ന് എത്ര വെള്ളം കുടിച്ചിരിക്കുന്നു. ബക്കറ്റിൽ കൈവെച്ചു വെള്ളം കുടിക്കുന്നതിന്റെ ഒരു സ്വാദ് ഇന്നത്തെ തലമുറ എങ്ങനെ അറിയാൻ! അവര്‍ ഇതുപോലെ പലതും മിസ്സ് ചെയ്യുന്നു.പരീക്ഷകൾ കൊണ്ട് കുട്ടികളെ പരിക്ഷിച്ചിരുന്നില്ല അന്ന് ! ഓണം, ക്രിസ്മസ്, പിന്നെ വേനല്‍ അവധി ഇതിനു മുന്പായി പരീക്ഷകൾ
പരീക്ഷകൾ കഴിഞ്ഞു വരുന്ന അവധിക്കാലം എല്ലാം മറന്നു ആഘോഷിക്കാൻ !
മറക്കാൻ കഴിയാത്ത കുട്ടിക്കാലം
ആ കുട്ടിക്കാലം അന്നത്തെ കുട്ടുക്കാർ കുട്ടുക്കാരികൾ ഇന്ന് ഇതെല്ലാം മിസ്സ് ചെയ്യുന്നു മറക്കാൻ കഴിയാത്ത കുട്ടിക്കാലം എല്ലാ ജൂണും ഓര്മ്മിപ്പിക്കുന്നു.