Sunday, February 12, 2012

ചക്കിക്കൊത്തൊരു .....ചങ്കരന്‍


ആ ഫോണ്‍ കോള്‍ വന്നതിനു ശേഷം ശ്യാമള വലിയ ആഹ്ലാദത്തിലായിരുന്നു

ആ ഒരു രാത്രി കഴിഞ്ഞു കിട്ടാന്‍ മനസ്സ് പിടയുകയായിരുന്നു

തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു

ചായയും ബ്രേക്ക് ഫാസ്റ്റും ചോറും കറിയും നിമിഷ നേരം കൊണ്ട് ഉണ്ടാക്കി

കുളിച്ചു മേക്കപ്പിട്ടു സുന്ദരിയായി എന്നുറപ്പ് വരുത്താന്‍

കണ്ണാടിക്കു മുന്നില്‍ കുറച്ചധികം സമയം കളഞ്ഞു

അവസാനം മനസ്സില്‍ ചില രംഗങ്ങള്‍ കണ്ടു ഒരു ചിരി പാസ്സാക്കി

കണ്ണാടിക്കു ഗുഡ് ബൈ പറഞ്ഞു ബെഡ് റൂമില്‍ എത്തിനോക്കിയപ്പോള്‍

ഭര്ത്താവ് ചുരുണ്ട് കൂടി കിടന്നുറങ്ങുന്നു

സമയം അതിക്രമിച്ചു ഇനി കിടന്നാല്‍ ലേറ്റ് ആകും എന്ന് പറഞ്ഞപ്പോള്‍

അദ്ദേഹം വളരെ പതുക്കെ പറഞ്ഞു" ഇന്നത്തെ പോക്ക് ഒരു ഫോണ്‍ കോളോ

എസ്സ് എം എസ്സോ കിട്ടുന്ന മുറക്ക് ആയിരിക്കും "

സത്യത്തില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു ഉത്തരമായിരുന്നു അത്

എല്ലാ മുഡും ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞു

പിന്നെ മൊബൈല്‍ എടുത്തു ബാത്ത് റൂമിലേക്ക് ഓടുകയായിരുന്നു

ബാത്ത് റൂമില്‍ പൈപ്പ് തുറന്നു വിട്ടു മെസ്സേജ് ടൈപ്പ് ചെയ്യാന്‍ തുടങ്ങി

" ഇന്ന് വരണ്ടാ ആള്‍ ജോലിക്ക് പോകുന്നില്ല "

മെസ്സേജ് ഡേലിവേഡ് ആയി എന്നുറപ്പ് വരുത്തി അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്തതിനു ശേഷം

പൈപ്പ് അടച്ചു പുറത്തു വന്നു സിറ്റ് ഔട്ടില്‍ ചെന്നിരുന്നു

മനസ്സിനെ ആശ്വസിപ്പിക്കാന്‍ ശ്രമം തുടങ്ങി

കുറച്ചു സമയത്തിന് ശേഷം ഭര്ത്താവ്

തിരക്ക് പിടിച്ചു ബാത്ത് റൂമിലേക്ക് പോകുന്നത് കണ്ടപ്പോള്‍

അവള്‍ ബെഡ് റൂമിലേക്ക് ചെന്ന് ഭര്ത്താവിന്റെ ഫോണ്‍ എടുത്തു നോക്കി

അതിലെ അവസാന മെസ്സേജ്

" ഇന്ന് വരണ്ടാ ആള്‍ പോകുന്നില്ല " രഞ്ജിനി