ഒരു ചോദ്യം ഉണ്ടായിരുന്നു എല്ലാവരും
ഒക്ടോബര്‍ രണ്ടിനെ ഉറ്റു നോക്കുന്നു പക്ഷെ സെപ്റ്റംബര്‍
ഇരുപത്തി ഏഴിനെ മറക്കുന്നു
ആദ്യത്തേത് ഗാന്ധിജിയുടെ ജന്മദിനം രണ്ടാമത്തേത്
ഭഗത് സിംഗിന്റെ ജന്മദിനവും ഇത് എന്തുകൊണ്ട്?
എന്റെ മനസ്സില്‍ വന്ന ആദ്യത്തെ ഉത്തരം ഇതായിരുന്നു -
ഒക്ടോബര്‍ രണ്ടു ഒരു പൊതു അവധി ആയതു കൊണ്ട്
പക്ഷെ ആചോദ്യം കുറച്ചുകൂടി സീരിയസ് ആയ മറുപടി ആവശ്യപെടുന്നു
എന്ന് തോന്നി കുടുതല്‍ ചിന്തിച്ചപ്പോള്‍ മനസ്സില്‍ വന്നത് ഇങ്ങനെ ആയിരുന്നു -
ഒരാള്‍ മഹാത്മാവും മറ്റേയാള്‍ രക്തസാക്ഷിയും ആയതു കൊണ്ട്
പക്ഷെ മനസ്സില്‍ ആചോദ്യം പിന്നെയും ബാക്കി ആയി
രണ്ടുപേരും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ വരെ ബലി കഴിച്ചവര്‍
അഹിംസ വഴി തിരഞ്ഞെടുത്തു അതിലുടെ നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്നു
തന്റെ മാര്‍ഗമാണ് ശരി എന്ന് തെളിയിച്ച ഗാന്ധിജി
ലക്ഷ്യമാണ് പ്രധാനം അതിനു ഏതു മാര്‍ഗവും കൈ കൊള്ളാം
എന്നുറച്ച് ബ്രിട്ടീഷ് ക്കാരോട് പടപൊരുതി ജീവന്‍ ത്യജിച്ച ഭഗത് സിംഗ്
ഗാന്ധിജി എന്ന പേര് തന്നെ ആ കാല ഘട്ടത്തില്‍ ഒരു ആവേശമയിരുന്നു
അദ്ദേഹത്തിന് കുടുതല്‍ ജനങ്ങളെ തന്റെ പാതയിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിച്ചു
"ഗാന്ധിജി" മനസ്സില്‍ വന്നപ്പോള്‍ കുട്ടിക്കാലത്ത് ആകാശ വാണിയില്‍ കേട്ട ഒരു നാടകം
ഓര്‍മ്മയില്‍ ഓടിയെത്തി മെഹര്‍ ബാനി
നാടകം മുഴുവന്‍ ഇപ്പോള്‍ ഓര്‍മ്മയില്‍ ഇല്ല
എന്നാലും കഥ തന്തു നല്ലപ്പോലെ ഓര്‍ക്കുന്നു
ഒരു ഡോക്ടര്‍ ഭാര്യ മരിച്ചു അദ്ദേഹത്തിന് ഒരു മകന്‍
എപ്പോഴും തന്റെ തൊഴിലില്‍ ശ്രദ്ധിച്ചത് കൊണ്ട് അദ്ദേഹം മകനെ ശ്രദ്ധിക്കുന്നില്ല
വീട്ടിലെ ഏകാന്തജീവിതവും അച്ഛന്റെ കയ്യില്‍ നിന്നും കിട്ടുന്ന പണവും മകനെ വഴി തെറ്റിക്കുന്നു
വഴിവിട്ട ജീവിതം അവനെ കൊണ്ട് പല കുറ്റ കൃത്യങ്ങളും ചെയിക്കുന്നു
മകന്റെ പ്രവര്‍ത്തി കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ട ഒരുവന്‍ മകനെ കോല്ലുന്നു
കൊന്ന ആളെ പോലീസ് പിടിക്കുടി ജയിലിലടക്കുന്നു
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി ജയില്‍ വെച്ച് ഒരു രോഗിയാവുന്നു
ചികത്സക്കു വേണ്ടി അയാളെ ഡോക്ടറുടെ ആശുപത്രിയില്‍ ചേര്‍ക്കുന്നു
മകന്റെ ഘാതകനെ തിരിച്ചറിഞ്ഞ ഡോക്ടര്‍ അവനെ കൊല്ലാന്‍ തിരുമാനിക്കുന്നു
അതിനുവേണ്ടി ഒരു മേജര്‍ ഓപറേഷന്‍ വേണം എന്നു പറയുന്നു
ഓപറേഷന്‍ ദിവസം ഡോക്ടര്‍ പതിവുപ്പോലെ തന്റെ
പ്രാര്‍ത്ഥന മുറിയില്‍ പ്രാര്‍ത്ഥിക്കുന്നു
താന്‍ ചെയ്യാന്‍ പോകുന്ന തെറ്റു പൊറുക്കുവാന്‍
എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിക്കുന്നു പെട്ടെന്ന് അദ്ദേഹത്തിന് ആരോ
"മെഹര്‍ ബാനി മെഹര്‍ ബാനി മെഹര്‍ ബാനി " എന്നുപറയുന്നത് പോലെ തോന്നുന്നു
ആ ശബ്ധം അവിടെയുള്ള ഗാന്ധിജിയുടെ പ്രതിമയില്‍ നിന്നാണ് വരുന്നത് എന്നുമനസ്സിലാക്കുന്ന
ഡോക്ടര്‍ ഒരു മിനുട്ട് ഗാന്ധിജിയുടെ പ്രതിമ തന്നെ നോക്കി നില്‍ക്കുന്നു
താന്‍ ചെയ്യാന്‍ പോകുന്നത് ശരിയല്ല എന്നു തിരിച്ചറിഞ്ഞ ഡോക്ടര്‍,
എല്ലാം മകന്റെ ഘാതകനോട് പറയുന്നു ഇവിടെ നാടകം തീരുന്നു
Even a statue of Gandhi can change you and make you softer.
There is no doubt that the real Gandhi with all his charisma made the people to trust him and follow the path of non violence !
I pay tributes to Gandhiji on his birth anniversary today
I also salute the Great son of the motherland –Bagath Singh