വീണ്ടും ഒരിക്കല്‍ കൂടി
നമ്മുക്ക് അവരെ പിന്തുടരാം .....
നീ ഇല്ലെങ്കില്‍ പിന്നെ വേറേ ഒന്നും ഉണ്ടായിട്ടും കാര്യമില്ല "
അവള്‍ " എന്നെ അത്രയ്ക്ക് ഇഷ്ട്ടമാണോ ? ഞാന്‍ ഈ പറയുന്നതിനെല്ലാം അര്‍ഹയാണോ സത്യമാണോ പറയുന്നത് ?'
അവന്‍ "പഴയ ഗാനങ്ങള്‍ എപ്പോഴും നിന്നെ ഓര്‍മിപ്പിക്കുന്നു, നിന്റെ കണ്ണുകളെ, സൌന്ദര്യത്തെ ഓര്‍മിപ്പിക്കുന്നു
പഴയ ഗാനങ്ങള്‍ എല്ലാം നിന്നെ മനസ്സില്‍ കണ്ടു എഴുതിയതാണെന്ന് എനിക്ക് തോന്നുന്നു - കായാംബൂ കണ്ണില്‍ വിരിയും, മല്ലിക പൂവിന്‍ മധുര ഗന്ധം,
പഴയ ഗാനങ്ങള്‍ എല്ലാം നിന്നെ മനസ്സില്‍ കണ്ടു എഴുതിയതാണെന്ന് എനിക്ക് തോന്നുന്നു - കായാംബൂ കണ്ണില്‍ വിരിയും, മല്ലിക പൂവിന്‍ മധുര ഗന്ധം,
ഓടി പോകും വസന്തകാലമേ, താരക രൂപിണി,നിന്റെ മിഴിയില്‍ .... ഇങ്ങനെ ഒരു രൂപം മനസ്സില്‍ ഇല്ലെങ്കില്‍ ഈ ഭാവന അസാധ്യം സൌന്ദര്യത്തെ ഗാനങ്ങളില്‍ വരച്ച വയലാറും തമ്പിയും ഭാസ്കരന്‍ മാഷും നിന്നെ ഒന്ന് കണ്ടിരുന്നെങ്കില്‍ എത്ര എത്ര മനോഹര ഗാനങ്ങള്‍ പിറക്കുമായിരുന്നു എനിക്കുള്ള ഒരേഒരു ദുഃഖം അവര്‍ നിന്നെ നേരില്‍ കണ്ടില്ലല്ലോ എന്നത് മാത്രമാണ് "
അവള്‍ " ഞാന്‍ സത്യത്തില്‍ കൊതിച്ചുപോകുന്നു ഇവിടെ ഈ വാക്കുകളില്‍ മതിമറന്നു ഇല്ലാതാവാന്‍ "
അവന്‍ " നീ ഇല്ലാതായാല്‍ പിന്നെ ഞാന്‍ ഇല്ല "
അവള്‍ " നമ്മുക്ക് ഒരുമിച്ചു ജീവിക്കാം ഈ ജന്മത്തിലും വരും ജന്മങ്ങളിലും "
അവന്‍ " ഇപ്പൊ സമയം ഏഴര ഇപ്പൊ പോയാല്‍ എട്ടുമണിക്ക് നിന്നക്ക് ഹോസ്റ്റലില്‍ കയറാം "
അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു തലയില്‍ ഹെല്‍മെറ്റ് വച്ച് അവളെ ബാക്കില്‍ ഇരുത്തി വണ്ടിവിട്ടു കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ബൈക്കിനു ഒരുവിധം സ്പീടായി
അവള്‍ " വണ്ടിക്കു സ്പീട് പോരാ, പറക്കാന്‍ തോന്നുന്നു "
അവന്‍ " ഇനി സ്പീഡ് കുട്ടാന്‍ തോന്നുന്നില്ല വേഗം കൂട്ടിയാല്‍ നിന്നെ വേഗത്തില്‍ പിരിയേണ്ടി വരില്ലേ ?"
ബൈക്കിനു നിയന്ത്രണം പോയപോലെ ഒരു തോന്നല്‍ അവന്റെ മനസ്സില്‍
അവന്‍ മെല്ലെ ഹെല്‍മെറ്റ് ഊരി അവളെ ഏല്‍പ്പിക്കുന്നു എന്നിട്ട് അവളോട് അവന്റെ കവിളില്‍ ഒരു മൃദു ചുംബനം തരാന്‍ പറയുന്നു അവളും അത് നല്‍കുന്നു
അവന്‍ " ഇനി മരിച്ചാലും അടുത്ത ജന്മം വരെ ഇതുമതി " അവന്റെ വാക്കുകള്‍ അവളെ സന്തോഷിപ്പിക്കുന്നു അവന്‍ നിര്‍ബന്ധിച്ചു അവളെകൊണ്ട് തലയില്‍ ഹെല്‍മെറ്റ് ധരിപ്പിക്കുന്നു ഹെല്‍മെറ്റ് അവള്‍ ധരിച്ചു എന്നറിഞ്ഞപ്പോള്‍ അവനു ആശ്വാസം .... അടുത്ത നിമിഷത്തില്‍ ബൈക്ക് എതിരേ വരുന്ന ലോറിയില്‍ ഇടിക്കുന്നു രണ്ടുപേരും തെറിച്ചു വീഴുന്നു
ഓടികൂടിയ ജനം രണ്ടുപേരേയും എടുക്കുന്നു ബൈക്ക് നോക്കിയ ഒരാള്‍ " ഇതിന്റെ ബ്രയിക്ക് കേബിള്‍ പൊട്ടിയിരുക്കുന്നു, ആക്സിലേറ്റര്‍
കേ ബിളും പൊട്ടിയിരിക്കുന്നു ഇതായിരിക്കും അപകട കാരണം "
ജനം രണ്ടുപേരേയും ആശുപത്രിയില്‍ എത്തിക്കുന്നു അവള്‍ നിസ്സാര പരുക്കുകളോടെ രക്ഷപെടുന്നു അവനോ ജീവനുണ്ടോ എന്ന് ചോദിച്ചാല്‍ ജീവനുണ്ട് എന്ന അവസ്ഥയില്‍ -കോമ സ്റ്റേജില്‍ !
മാസങ്ങള്‍ കഴിയുന്നു
അവന്‍ അവള്‍ തന്ന ആദ്യത്തേയും അവസാനത്തേയും ചുംബനത്തിന്റെ ലഹരി പലവട്ടം ആസ്വദിച്ചുകൊണ്ട് മരണത്തേയും പ്രതീക്ഷിച്ചുകൊണ്ട് ........
അവളോ
"ഈ ലോകത്ത് എന്നോളം സന്തോഷിക്കുന്ന ആരും ഉണ്ടാവില്ല കാരണം എനിക്ക് നീ ഉണ്ട് നീ ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും വേണ്ട നീ ഇല്ലെങ്കില്‍ പിന്നെ വേറേ ഒന്നും ഉണ്ടായിട്ടും കാര്യമില്ല " എന്ന് മൊഴിഞ്ഞു വേറൊരുത്തന്റെ കൂടെ പഴയ പാര്‍ക്കില്‍ ഒരു വട്ടം കൂടി !
--------------------------------------------"ഈ ലോകത്ത് എന്നോളം സന്തോഷിക്കുന്ന ആരും ഉണ്ടാവില്ല കാരണം എനിക്ക് നീ ഉണ്ട് നീ ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും വേണ്ട നീ ഇല്ലെങ്കില്‍ പിന്നെ വേറേ ഒന്നും ഉണ്ടായിട്ടും കാര്യമില്ല " എന്ന് മൊഴിഞ്ഞു വേറൊരുത്തന്റെ കൂടെ പഴയ പാര്‍ക്കില്‍ ഒരു വട്ടം കൂടി !