Thursday, April 2, 2009

മനസ്സേ നീ ശാന്താമാകു

ഇന്ന് മനസ്സ് തേങ്ങുകയാണു
ആത്മ ബന്ധം ഉണ്ടെന്നു വിശ്വസിച്ചിരുന്ന സഹപ്രവര്ത്തകര് തളളിപറഞാല് മനസ്സ് വേദനിക്കാതെ എന്ത് ചെയ്യും?
ഇന്നലെ വരെ താന്‍ ആരെല്ലാമോ ആയിരുന്നു എന്ന് വിശ്വസിച്ച് പെട്ടെന്നൊരു ദിവസം ആള്‍ക്കൂട്ടത്തില്‍ തനിയെ ആയ
ചേച്ചി അവരുടെ മനസ്സിന്റെ നീറ്റല് ഒരു പോസ്റ്റായി ബ്ലോഗു ലോകത്തില്‍ എഴുതിയിരുന്നു
ഇന്ന് എന്റെ അവസ്ഥയുംഅതുപോലെ തന്നെ അന്ന് അവര് അനുഭവിച്ച വേദന ഇന്ന് പൂര്‍ണമായും മനസിലാവുന്നു!

ഞാന് ഒരന്ഞുവര്‍ഷം ഒരു കമ്മിറ്റിയില് അത്മാര്തമായി പ്രവര്‍ത്തിച്ചു
ഊണും ഉറക്കവും ലീവും ഉപേക്ഷിച്ചു പലപ്പോഴും പ്രവര്ത്തിച്ചു കമ്മിറ്റിയിലെ മറ്റു മെമ്പര്മാരും ആത്മാര്ഥമായി പ്രവര്ത്തിച്ചു
അതിനു 'റിസള്‍ട്ട്' ഉം ഉണ്ടായി കമ്മിറ്റിയിലെ ഒന്ന് രണ്ടു പേരോട് ഒരു നല്ല 'rapport' ഉണ്ടായി അവരുമായി ‘പേര്‍സണല്‍’ കാര്യങ്ങള് വരെ ചര്ച്ച ചെയ്യുന്ന സൌഹൃദം ഉടലെടുത്തു പ്രശനങ്ങള് എന്തുവന്നാലും ഈ മൂന്ന് പേര് ഒന്നിച്ചു നിന്ന് കമ്മിറ്റിയുടെ പ്രവര്ത്തനം നല്ല രീതിയില് മുന്നോട്ടു കൊണ്ട് പോയി, ഈ അടുത്ത കാലം വരെ.
പെട്ടെന്ന് ഒരുദിവസം ആത്മ ബന്ധം ഉണ്ടെന്നു വിശ്വസിച്ച അവരുടെ ഭാഷയില് ചെറിയ മാറ്റം ശ്രദ്ധയില്‍ പെട്ടു അത് അവരോടു ചോദിച്ചു. എനിക്കുള്ള സംശയങ്ങള് , പ്രവര്ത്തന ശൈലിയില് വന്നു എന്ന് എനിക്ക് തോന്നിയ മാറ്റങ്ങള്,
ഇതേ പറ്റി എല്ലാം അവരോടു ചോദിച്ചു. അതിനു വളരെ അധികാര സ്വരത്തിലുള്ള മറുപടി ആണ് കിട്ടിയത്. സ്നേഹപൂര്‍വ്വം ചോദിച്ചപ്പോള് അധികാര രൂപത്തില് മറുപടി! ഇത് എന്നെ വല്ലാതെ “ഹര്ട്ട്” ചെയ്തു. അടുത്ത കമ്മിറ്റി മീറ്റിംഗില് ഞാന് രാജി വെക്കാന്‍ തയ്യാര് എന്ന് പറഞ്ഞപ്പോള് പോലും ആരും പ്രതികരിച്ചില്ല പിന്നെ കമ്മിറ്റിക്ക് പുറത്തു എന്നെ കുറിച്ച് -മനപൂര്വ്വം വഴക്കുണ്ടാക്കാന് ശ്രമിക്കുന്നു - എന്നതരത്തിലുള്ള വാര്ത്തകള് പ്രചരിക്കാന് ആരംഭിച്ചു. ഇതിന്റെ പിന്നില് ആ രണ്ടു വ്യക്തികള് ഇല്ലെന്കില്ലും ,അവര് ഇന്നുവരെ എന്നോട് സംസാരിക്കാന് വന്നില്ല ഇത് എന്നെ വേദനിപ്പിക്കുന്നു, ഞാന് മുന്പ് പറഞ്ഞ പോസ്റ്റിലെ ചേച്ചിയുടെ വേദന പോലെയോ അതില് കുടുതാലോ . കാലത്തിനു മാച്ച് കളയാന് പറ്റാത്ത ഒന്നല്ല ഈ മുറിവ്. കാലചക്രം തിരിയുമ്പോള് ഇതും മാറും
കാലം മാറിവരും
കാറ്റിന് ഗതി മാറും
കരവറ്റി കടലാകും
കടല് പിന്നെ കരയാകും
കഥയിതു തുടര്ന്ന് വരും
ജീവിത കഥയിതു തുടര്ന്ന് വരും......
അതുകൊണ്ട് മനസ്സേ നീ ശാന്താമാകു

4 comments:

  1. ആരെല്ലാമോ ആയിരുന്നു എന്ന് വിശ്വസിച്ച് പെട്ടെന്നൊരു ദിവസം ആള്‍ക്കൂട്ടത്തില്‍ തനിയെ ആയ അവസ്ഥയില്‍ മനസ്സ് വേദനിക്കും
    കാലത്തിനു മാച്ച് കളയാന് പറ്റാത്ത ഒന്നല്ല ഈ മുറിവ്.
    കാലചക്രം തിരിയുമ്പോള് ഇതും മാറും

    ReplyDelete
  2. അതുകൊണ്ട് മനസ്സേ നീ ശാന്താമാകു .........

    ReplyDelete
  3. chilappo kanatha oru part undaville ..onnu flash back cheyyoo oru third eye view..
    nannavum..ennittum oru vythyasavum thonnunnillenkil..povan paray

    ReplyDelete
  4. ...പകല്‍കിനാവന്‍...daYdreamEr...,
    thanks.
    ....the man to walk with,
    pala angillilum palavattam alochichu veendum veendum
    avaryude pravruthiye nyayikarikkan manassu tyyaravunnilla
    potte ithum oru paadam.

    ReplyDelete