Sunday, May 14, 2017

അമ്മ

ഗോവിന്ദൻ ആ ആശുപത്രിയുടെ icu വിനു മുൻപിൽ നിറഞ്ഞ കണ്ണുകളും മനസ്സ് നിറയെ പ്രാർത്ഥനയുമായി നിൽപ്പ് തുടങ്ങിട്ടു കുറച്ചു സമയമായി
തന്റെ പ്രിയപ്പെട്ടവൾ അകത്തു   ഓപ്പറേഷൻ ടേബിളിൽ ഒരു മേജർ ഓപ്പറേഷന്  കിടക്കുകയാണ്  പെട്ടെന്ന് ഗോവിന്ദൻ ഞെട്ടിയുണർന്നു
 സമയം അഞ്ചായി  ഇനി കിടന്നാൽ മോൾക്ക് സമയത്തിന് ഒന്നും കൊടുക്കാൻ പറ്റില്ല  വേഗം എണിറ്റു നിത്യ പരിപാടികൾ- ചായ    ബ്രേക്ക് ഫാസ്റ്റ്  ഉച്ചക്കുള്ള ഊണ്  മോളുടെ യൂണിഫോം അയേൺ ചെയ്യൽ കൃഷ്ണ ഭഗവാന്റെ മുൻപിൽ വിളക്ക് തെളിയിച്ചു രാധിക മോൾക്ക് വേണ്ടിയുള്ള പ്രാർത്ഥന-  തുടങ്ങി  എല്ലാം കഴിഞ്ഞപ്പോഴേക്കും
 മോള് കുളിച്ചു റെഡിയായി   അവൾക്കു ഇഷ്ട്ടമുള്ള  പുട്ടും കടലയും  ചായയും  ഊണു ബെഞ്ചിൽ  വെച്ച്  തന്റെ ഭക്ഷണമായ കഞ്ഞിയും എടുത്തുവച്ചു  രണ്ടുപേരും ഭക്ഷണം കഴിക്കാൻ തുടങ്ങി
രാധികയുടെ ചിന്ത  അച്ഛനെ കുറിച്ചായിരുന്നു
തന്നെ പ്രസവിച്ച ഉടനെ 'അമ്മ മരിച്ചു  ഒരുപ്പാട്‌ പേർ ഉപദ്ദേശിച്ചെങ്കിലും അച്ഛൻ വേറെ കല്യാണം കഴിച്ചില്ല   ജീവിതം തനിക്കു വേണ്ടി മാറ്റിവച്ചു  തന്റെ സുഖം  തന്റെ സൗകര്യം തന്റെ ഇഷ്ട്ടം ഇതുമാത്രമാണ്  അച്ഛന്റെ സന്തോഷം
താൻ പഠിക്കുന്ന സ്കൂളിൽ തന്നെ അച്ഛൻ തോട്ടപ്പണിക്കാരനായി അതും തനിക്കു വേണ്ടി  രണ്ടുപേരും സ്കൂളിൽ എത്തി  രാധിക ഏഴാം ക്ളാസ്സിലേക്കും ഗോവിന്ദൻ സ്കൂളിലെ പൂത്തോട്ടത്തിലേക്കും

 ഏകദേശം വൈകിട്ട് മൂന്ന് മണിയായപ്പോൾ  പ്രിൻസിപ്പൽ   ആളെ അയച്ചു ഗോവിന്ദനെ വിളിപ്പിച്ചു  പ്രിസിപ്പിലിന്റെ റൂമിൽ എത്തുന്നതുവരേയും ഗോവിന്ദൻ ഓടുകയായിരുന്നു   രാധികക്ക് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു മനസ്സിൽ
 പ്രിൻസിപ്പൽ ഗോവിന്ദനോട് " നിങ്ങളുടെ മകൾ  ഈ എഴുതിയത് ഒന്ന് വായിക്കു ": എന്ന് പറഞ്ഞു ഒരു പേജ്  അവർ ഗോവിന്ദന് കൊടുത്തു
എന്നാൽ ഇംഗ്ലീഷിൽ എഴുതിയത്  കാരണം ഗോവിന്ദന് വായിക്കാൻ കഴിഞ്ഞില്ല  പ്രിസിപ്പൽ അതിൽ എഴുതിയത്  ചുരുക്കി ഗോവിന്ദനോട് പറഞ്ഞു
" ഇന്ന് ഞങ്ങൾ അമ്മ യെ കുറിച്ച്  ഒരു ഖണ്ഡിക എഴുതാൻ ആവശ്യപ്പെട്ടു
താങ്കളുടെ മകൾ  എഴുതിയത്  അമ്മക്ക് പകരം  അച്ഛനെ കുറിച്ചായിരുന്നു
അവൾ അതിൽ പറഞ്ഞത് - എനിക്ക് അമ്മയാണ് എന്റെ അച്ഛൻ  അച്ഛൻ ഇന്നു ജീവിക്കുന്നത് എനിക്ക് വേണ്ടിയാണ്  അച്ഛൻ നല്ലൊരു ഭക്ഷണം കഴിച്ചു ഞാൻ കണ്ടിട്ടില്ല ദോശയും പുട്ടും മറ്റു പലഹാരങ്ങളും ഞാൻ പറയാതെ തന്നെ എനിക്കുണ്ടാക്കിത്തരും  അച്ഛൻ കഞ്ഞി കുടിക്കും മൂന്ന് നേരവും  വേറെ ജോലി ഉപക്ഷേച്ചു  ഇവിടെ പണിയെടുക്കുന്നതും എനിക്ക് വേണ്ടിയാണ്  ഞാൻ  ഉറങ്ങാൻ  കിടന്നാൽ    അച്ഛൻ വന്നു എന്റെ അടുത്തു ഇരിക്കും   പിന്നെ  അച്ഛൻ എപ്പോഴാണ് ഉറങ്ങുന്നത് എന്ന് എനിക്കറിയില്ല  ഞാൻ എണീക്കുമ്പോൾ എനിക്കുള്ള പ്രഭാത ഭക്ഷണം  ഉച്ച ഭക്ഷണം യൂണിഫോം  വെള്ളകുപ്പിയിൽ തിളപ്പിച്ചാറ്റിയ വെള്ളം  എല്ലാം റെഡിയായിരിക്കും
സ്നേഹവും പരിപാലനവും  ആണ് ഒരമ്മയുടെ മുഖമുദ്ര എങ്കിൽ  അത് എന്റെ  അച്ഛനെക്കാൾ  ഒരാൾക്കും അവകാശ പെടാൻ  കഴിയില്ല
ത്യാഗമാണ് അമ്മ എങ്കിൽ എന്റെ അച്ഛനും ഒട്ടും പുറകിലല്ല  ഒരു പക്ഷെ ഏറ്റവും മുൻപന്തിയിൽ  ആകും അച്ചൻ
 അമ്മയെ കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടു  അച്ഛനെ കുറിച്ച് എഴുതിയ ഞാൻ  ഇതിൽ വിജയിക്കില്ല  പക്ഷെ അത് ഞാൻ കാര്യമാക്കുന്നില്ല കാരണം
എന്റെ അച്ഛനാണ് എന്റെ അമ്മ

പ്രിസിപ്പൽ തുടർന്നു " രാധികയുടെ ഈ ഖണ്ഡിക  ഏറ്റവും മികച്ചതായി ഞങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നു  അതിനുള്ള സമ്മാനം  നിങ്ങൾ അവൾക്കു ഇവിടെ വെച്ച് കൊടുക്കണം അതിനാണ്  വിളിപ്പിച്ചത്
ഗോവിന്ദന് കണ്ണ് നിറഞ്ഞു  മനസ്സും നിറഞ്ഞു

മദേഴ്‌സ് ഡേ ആശംസകൾ 

Wednesday, May 3, 2017

ബാഹുബലി 2 

ബാഹുബലി 2
ഈ ബ്രമാണ്ട ചിത്രം ശരിക്കും ഇന്ത്യൻ സിനിമയുടെ
യശസ്സ് ലോകസിനിമയിൽ ഉയർത്തും
കഠിനാദ്വാനത്തിന്റെ വിജയം..
കട്ടപ്പ എന്തിനു അമരേന്ദ്ര ബാഹുബലിയെ കൊന്നു
ഈ ചോദ്യമാണ് നമ്മളിൽ പലരേയും തീയേറ്ററിൽ
എത്തിച്ചത് പക്ഷെ ആ ചോദ്യം ഇല്ലായിരുന്നു എങ്കിലും
ചിത്രം വിജയിക്കുമായിരുന്നു അത്രക്കും ഒരുക്കങ്ങൾ
യാതനകൾ ഇതിനു പിന്നിലും മുന്നിലും പ്രവർത്തിച്ചവർ നടത്തിയിട്ടുണ്ട്
ഒരു സിനിമക്ക് വേണ്ടി ഏഴുവർഷം നീക്കിവയ്ക്കുക
ഓരോനിമിഷവും അതിനുവേണ്ടി ചിന്തിക്കുക അതിനുവേണ്ടി പ്രയത്‌നിക്കുക
 അതാണ് ഡെഡികേഷൻ.....,.
അതാണ് വിജയമന്ത്രവും.......
ഈ സിനിമ ശരിക്കും കണ്ണുകൾക്കുള്ളതാണ്
 നമ്മളിൽ ഒളിഞ്ഞിരിക്കുന്ന ബാല്യത്തിനുള്ളതാണ്
 നമ്മൾ കേട്ട് വളർന്ന മുത്തശ്ശി കഥയാണ് ,അമർ
ചിത്രകഥകളിൽ വായിച്ചതാണ് ഈ സിനിമ എന്ന്
തോന്നും
 ഒരുപക്ഷെ വീണ്ടും പഞ്ചതന്ത്രകഥകളും
ബാലചിത്രകഥകളും നമ്മൾ തിരഞ്ഞു വായിച്ചെന്നിരിക്കും
കണ്ടാൽ സന്തോഷിക്കും എന്തുകൊണ്ടെന്നാൽ
ഈ ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആണ്
ജയ് ബാഹുബലി ടീം