Monday, July 20, 2015

Bajrangi Bhai Jaan

കഴിഞ്ഞ ദിവസം വളരെ യാദൃശ്ചികമായി ഒരു ഹിന്ദി സിനിമ കണ്ടു
Bajrangi Bhai Jaan  കുറേ റിസർവേഷന്സ്    മനസ്സിൽ ഉണ്ടായിരുന്നു
ഒന്നാമത് ഹിന്ദി
രണ്ടാമത്  ഹീറോ  സൽമാൻഖാൻ
മൂന്നാമത്  ഒരു തട്ടു തകർപ്പൻ ആക്ഷൻ മൂവി  ആയിരിക്കും എന്ന മുൻ വിധി എന്നാൽ സിനിമ തുടങ്ങി 2 മിനുട്ട് കഴിയേണ്ടി വന്നില്ല  സിനിമയിൽ ലയിക്കാൻ ഇന്ത്യ  പാക്കിസ്ഥാൻ   ക്രിക്കറ്റ് മാച്ച്  ടീവീയിൽ കാണുന്നു കുറച്ചു പേർ     സാഹിദ് അഫ്രീദി  ബാറ്റ് ചെയ്യുമ്പോൾ ആവേശം കൊള്ളുന്നു   ജനം   പാക്കിസ്ഥാൻ ജയിക്കുമ്പോൾ ആ ആഹ്ലാദത്തിൽ പ്രസവവേദന തുടങ്ങുന്ന ഒരു സ്ത്രീ
പിന്നെ ആറു വർഷങ്ങൾ കഴിഞ്ഞു ആ അമ്മയും  മകളും ട്രെയിനിൽ ഇന്ത്യക്കുവരുന്നു  സംസാരിക്കാൻ കഴിയാത്ത ആ കുഞ്ഞിനെ ഡൽഹിയിലെ ഒരു പള്ളയിൽ  കൊണ്ടുപോയി പ്രാർത്ഥിക്കാൻ . വഴിയിൽ വെച്ച് ആ കുട്ടി ഒറ്റപെടുന്നു
പിന്നെ എങ്ങനെയോഇന്ത്യയിൽ  എത്തുന്നു  കുട്ടി
ഹനുമാൻ ഭക്തനായ നായകൻ ഒരു ഉത്സവത്തിൽ വെച്ച് കുട്ടിയെ കണ്ടുമുട്ടുന്നു വിടാതെ പിന്തുടരുന്ന കുട്ടിയെ ഉപേക്ഷിക്കാൻ മനസ്സ് വരാത്ത നായകൻ കുട്ടിയെ തന്റെ കൂടെ കൊണ്ടുപോകുന്നു  ഡൽഹിക്ക്. ഓമനത്തം തുളുമ്പുന്ന കുട്ടിയെ നായകന്റെ ബന്ധുക്കൾ  എല്ലാവരും ഇഷ്ട്ടപെടുന്നു വെജിറ്റെറിയനായ   നായകൻ ഒരു ദിവസം കുട്ടിക്കു നോണ്‍വെജിറ്റെറിയൻ ഭക്ഷണമാണ് ഇഷട്ടം എന്ന് മനസിലാക്കുന്നു  പിന്നെ കുട്ടി  പാക്കിസ്ഥാൻ  മുസ്ലിം ആന്നെന്നു കൂടി അറിയുന്നതോടുകൂടി  കുട്ടിയെ തിരിച്ചയക്കാൻ ശ്രമിക്കുന്നു  മതിയായ പേപ്പറുകൾ ഇല്ലാത്തതുകൊണ്ട് നേരായ മാർഗങ്ങൾ എല്ലാം അടയുന്നു കുറുക്കു വഴിയുലുടെ ശ്രമിക്കുമ്പോൾ അതുകുട്ടിയെ മാംസ കച്ചവടക്കാരുടെ അടുത്തേക്ക്‌ എത്തിക്കുന്നു  അത് തിരിച്ചറിഞ്ഞ നായകൻ അവിടെ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി സ്വയം കുട്ടിയുമായി പാക്കിസ്ഥാനിലേക്ക് പുറപ്പെടുന്നു   ഇടയ്ക്കു വെച്ച് ഒരുടി.വി  റിപ്പോർട്ടർ   നായകന്റെ മനസ്സിലെ നന്മയും  ദൗത്യവും   അറിഞ്ഞ  അവരുടെ കൂടെ കൂടുന്നു തന്നാലായ സഹായങ്ങൾ ചെയ്യുന്നു  എന്നാലും  ചാനലുകളിൽ  ഇവരുടെ കഥ പറയാൻ ശ്രമിക്കുന്ന  റിപ്പോർട്ടർ   പരാജയപ്പെടുന്നു  പിന്നെ അവസാനം നെറ്റിൽ വീഡിയോ വഴി സംഭവം പോസ്റ്റ്‌ ചെയ്യുന്നു
അവസാനം  പല  കടമ്പകളും കടന്നു കുട്ടിയുടെ ഗ്രാമത്തിൽ എത്തുന്നതിനു തൊട്ടുമുൻപ്‌ നായകനെ  പാക്കിസ്ഥാൻ തടവിലാക്കുന്നു    എന്നാൽ ആ റിപ്പോർട്ടർ കുട്ടിയെ മാതാ പിതാക്കുളുടെ അരുകിൽ എത്തിക്കുന്നു  ആ കൂടി ചേരലുംനെറ്റിൽ അപ്പ്‌ ലോഡ് ചെയ്യുന്നു  അതോടെ രണ്ടു രാജ്യങ്ങളിലേയും ജനങ്ങൾപ്രശ്നം ഏറ്റെടുക്കുന്നു
അവസാനം മേലധികാരികളുടെ എതിര്പ്പ്  വകവെക്കാതെ  താഴെതട്ടിലുള്ള   അധികാരികൾ നായകനു ബോർഡർ കടക്കാൻ അവസരമൊരുക്കുന്നു      ആ ബോർഡറിൽ വെച്ച് കുട്ടി നായകന്റെ ശ്രദ്ധ കിട്ടാൻ വേണ്ടി ഉറക്കെ നിലവിളിക്കാൻ ശ്രമിക്കുന്നു അതോടുകൂടി   സംസാരശേഷിയും കുട്ടിക്ക് കിട്ടുന്നു ഇതാണ് കഥ
ഇനി എന്തുകൊണ്ട് ഈ സിനിമ ഇഷ്ട്ടപ്പെട്ടു
സംസാരി ക്കാതെ   കണ്ണുകൊണ്ടും ആംഗ്യം കൊണ്ടും തന്മയത്തോടെ അഭിനയിച്ച ആ കൊച്ചു കുട്ടി
രണ്ടു രാജ്യത്തേയും ഭൂരിപക്ഷം ജനങ്ങളും നല്ലവരാണെന്ന വാദം
ഇവിടുത്തെയും  അവുടുത്തെയും  അധികാര വര്ഗം ഒന്നു പോലെ തന്നെ എന്നു പറയാതെ പറയുന്ന സ്റ്റയിറ്റ്മെന്റ്
പിന്നെ ലൈറ്റ് ട്രീറ്റ് മെന്റ്
തട്ടികൂട്ടു നു ജനറേഷൻ  മലയാളം സിനിമ കാണുന്നതിലും നല്ലത് ആ കുട്ടിക്ക് വേണ്ടി ഈ സിനിമ കാണുന്നതാണ്........  


11 comments:

 1. ഒരു കുട്ടിയുടെ അഭിനയം ഒരു സിനിമയുടെ ഹൈലയിറ്റ് ആവുക അതും ഒരു സുപ്പർ സ്റ്റാർ
  സിനിമയുടെ . മിക്കവാറും നിങ്ങൾക്കും ഇഷ്ട്ടപ്പെടും ആ മിടുക്കിയെ........

  ReplyDelete
 2. സിനിമ കാണണമെന്ന പ്രേരണ നൽകുന്ന വായന .
  തീർച്ചയായും കാണാൻ ശ്രമിയ്ക്കും.

  ReplyDelete
  Replies
  1. നന്ദി!
   ചിത്രം കാണാം ആ കുട്ടിയുടെ അഭിനയം ആസ്വദിക്കാൻ....

   Delete
 3. I didn't read this post because I want to see this movie. I will read after watching it.
  Best wishes, anyway!!

  ReplyDelete
  Replies
  1. നന്ദി. ചിത്രം ഇഷ്ട്ടപ്പെടും എന്നു കരുതുന്നു

   Delete
 4. കാണാന്‍ ശ്രമിയ്ക്കാം മാഷേ

  ReplyDelete
  Replies
  1. നന്ദി. ചിത്രം ഇഷ്ട്ടപ്പെടും എന്നു കരുതുന്നു

   Delete
 5. ഈ പെണ്‍കുട്ടിയെ കുറിച്ചെന്നു തൊന്നുന്നു ...കഴിഞ്ഞ ദിവസം അമീര്‍ഖാന്‍റെ ഒരു പോസ്റ്റുണ്ടായിരുന്നു..... ഈ കുട്ടിയെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് ..... ഏതായാലുാം ഈ സിനിമ കാണണം എന്നുറപ്പിക്കാന്‍ താങ്കളുടെ വിവരണത്തിനു കഴിഞ്ഞു..... ആശംസകള്‍......

  ReplyDelete
 6. അമീർഖാൻ പറഞ്ഞത് ഞാൻ കണ്ടിരുന്നു
  ആ കൊച്ചു കുട്ടിയെ നിങ്ങൾക്കും ഇഷ്ട്ടമാകും
  വന്നതിനും വായിച്ചതിനും നന്ദി

  ReplyDelete
 7. Replies
  1. thank you
   i shall visit the above sites .........

   Delete