Monday, June 1, 2015

കൈ എത്താ ദൂരെ ഒരു കുട്ടിക്കാലം ......ഇന്ന് ജൂണ്‍ ഒന്ന്. പതിവ് പോലെ സ്കൂള്‍ തുറക്കുന്ന ദിവസം വഴിയില്‍ ഒരുപാടു കുട്ടികള്‍, കുട, ബാഗ്‌, ടൈ അടക്കുമുള്ള ഫുള്‍ യുണിഫോമില്‍ .അതില്‍ കുറേ പുതിയ മുഖങ്ങള്‍, അമ്മമാരുടെ കൂടെ. അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു."ഞാന്‍ പോവില്ല " എന്ന് കരഞ്ഞു വാശിപ്പിടിക്കുന്നു ചിലര്‍ . എല്ലാവരും സ്കൂള്‍ ബസ്‌ വരുന്നതും കാത്തു നില്‍ക്കുന്നു.
മനസ്സ് പെട്ടെന്ന് വര്‍ഷങ്ങള്‍ പുറകോട്ടു പോയി
ഇപ്പോള്‍ എനിക്ക് പുതിയ കുടയും,ബാഗും ആയി നടക്കുന്ന എന്നെ കാണാം . ചേട്ടനും കൂടെ ഉണ്ട്.
ചേട്ടനും കൂട്ടുക്കാരും ഹോളിഡെയസ്സിലെ വീര ശൂര കഥകള്‍ കൈമാറുന്ന തിരക്കിലാണ് അവരെല്ലാവരും അതീവ സന്തോഷത്തിലും. എനിക്കാണെങ്കില്‍ സങ്കടവും ദേഷ്യവും എന്റെ കളിപാട്ടങ്ങള്‍ എന്നെ കാണാതെ വിഷമിച്ചു വീട്ടിലിരിക്കുന്നു എന്ന ചിന്ത എന്നെ കരയിക്കുന്നു . ഞാന്‍ പകുതിവഴിയെ തിരിച്ച് നടന്നു വീട്ടിലേക്ക് , എന്റെ കളിപാട്ടങ്ങളുടെ അരികിലേക്ക് . പക്ഷെ ചേട്ടന്‍ വിടുമോ ഉടനെ എനിക്കൊരു മിഠായി തന്നു വൈകിട്ട് കളിക്കാൻ കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞു എന്നെ അക്ഷരങ്ങളുടെ ശ്രീകോവില്‍ എത്തിച്ചു. കൃത്യമായി പറഞ്ഞാല്‍ ഒന്നാംക്ലാസ്സില്‍ ബലമായി കൊണ്ടിരുത്തി.
എന്നെപോലെ കുറെ പേര്‍ എല്ലാവരും കരയുന്നു. ഞങ്ങളെ ഒക്കെ കൊണ്ടാക്കാന്‍ വന്ന എല്ലാവരോടുമായി
" ഞാന്‍ നോക്കി കൊള്ളാം " എന്ന് ടീച്ചര്‍ .
കുറച്ചു സമയം കഴിഞ്ഞു ക്ലാസ്സില്‍ ടീച്ചറും ഞങ്ങളും മാത്രം . ടീച്ചര്‍ വളരെ ശാന്തമായി ഒരു കഥ പറയാന്‍ തുടങ്ങി മിനിട്ടുകള്‍ കൊണ്ട് എല്ലാവരും കഥയില്‍ മുഴുകി പതുക്കെപതുക്കെ സ്കൂള്‍ മനസ്സിനെ കീഴടക്കി.
അതിനു ശേഷം സ്കൂളിലേക്ക് പോകാന്‍ ഒരു മടിയും തോന്നിയിട്ടില്ല. 10.00 മണിക്കാണ് ക്ലാസ്സ്‌ പക്ഷെ എല്ലാവരും 9 മണിക്കേ സ്കൂളില്‍ എത്തും വീട്ടില്‍ നിന്ന് 5 മിനിറ്റ് മതി സ്കൂളില്‍ എത്താന്‍ കൂട്ടുകാരുമായി നടന്നു (ഓടി ) പോകുന്നത് വിവരിക്കാന്‍ പറ്റാത്ത ഒരു അനുഭൂതിയാണ്.ഫുട്ബോള്‍, ഓട്ടം, ഹോം വര്‍ക്ക്‌ ചെയ്യല്‍ എല്ലാം കാലത്ത് സ്കൂളില്‍ വെച്ചാണ്.
സ്കൂള്‍ കിണറില്‍ നിന്ന് എത്ര വെള്ളം കുടിച്ചിരിക്കുന്നു. ബക്കറ്റില്‍ കൈവെച്ചു വെള്ളം കുടിക്കുന്നതിന്റെ ഒരു സ്വാദ് ഇന്നത്തെ തലമുറ എങ്ങനെ അറിയാന്‍! അവര്‍ ഇതുപോലെ പലതും മിസ്സ്‌ ചെയ്യുന്നു. ദിവസവും ഏഴു പിരീഡുകള്‍ കാലത്ത് 4 ഉച്ചക്ക് 3 ഇഷ്ടം പോലെ കളിക്കാൻ സമയം !ഇന്നത്തെ പോലെ പരീക്ഷകള്‍ കൊണ്ട് കുട്ടികളെ പരിക്ഷിച്ചിരുന്നില്ല അന്ന് !
ഓണം, ക്രിസ്മസ്, പിന്നെ വേനല്‍ അവധി ഇതിനു മുന്‍പായി പരീക്ഷകള്‍ പരീക്ഷകള്‍ കഴിഞ്ഞു വരുന്ന അവധിക്കാലം എല്ലാം മറന്നു ആഘോഷിക്കാന്‍ !

ഇതെല്ലാം റീവയിണ്ട് ആയ്യപ്പോൾ മനസ്സ് നിറഞ്ഞു
കൈവിട്ടുപോയ ആ നാല്ല കാലം കണ്ണും നിറച്ചു
പക്ഷെ എന്റെ മനസ്സ് .ഇപ്പോഴും  ഒന്നാംക്ലാസ്സിലെ ആദ്യത്തെ ദിവസത്തില്‍ ത്തന്നെ !
കൈ എത്താ ദൂരെ ഒരു കുട്ടിക്കാലം .........

6 comments:

 1. പഴയൊരു പോസ്റ്റ്‌ റീ പോസ്റ്റ്‌ ചെയ്യുന്നു വായിച്ചവർ ക്ഷമിക്കുക ....

  ReplyDelete
 2. അക്ഷരം കുറച്ചൂടെ ചെറുതാക്കൂ. വായനക്കാരന്റെ കണ്ണു പൊട്ടട്ടെ.
  എന്റെ കണ്ണു പൊട്ടി. നഷ്ടപരിഹാരം ആറു തരും ഹീശ്രാ!!

  ReplyDelete
  Replies
  1. താങ്കളുടെ അഭിപ്രായം സ്വീകരിക്കുന്നു കഴിഞ്ഞ 5 /6 വർഷമായി ഒരേ ഫോണ്ട് ആണ് ഉപയോഗിക്കുന്നത് ആരും ചെറുതായി എന്ന് പറഞ്ഞില്ല ഇതുവരെ ഒരുപക്ഷെ വെബ്‌ വേർഷൻ നോക്കിയ്യാൽ ശരിയാകും
   വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

   Delete
 3. ആ നല്ല കാലം നാം നമ്മുടെ കുട്ടികൾക്ക് കൊടുക്കുന്നുണ്ടോ...?
  ഇനി കൊടുക്കാൻ കഴിയുമോ...?
  കൊടുത്താലും ഇന്നത്തെ തലമുറ ‘അറു പഴഞ്ചൻ’ എന്നു പറഞ്ഞ് പുച്ചിച്ച് തള്ളില്ലേ...?!

  ReplyDelete
 4. അറു പഴഞ്ചൻ ആയതു കൊണ്ടാണ് ഇന്നും ആ ദിനങ്ങൾ മനസ്സിൽ നിറയുന്നത്
  വന്നതിനും വായിച്ചതിനും ഒരായിരം നന്ദി

  ReplyDelete