ചിലർ അങ്ങനെയാ...
നമ്മുടെ ജീവിതയാത്രയിൽ എത്രയോ പേർ വരുന്നു പോകുന്നു
എന്നാൽ ചിലർ...
ആ ചിലരെ നാം പ്രതിഷ്ഠിക്കുന്നത് ഹൃദയത്തിലാണ്.. .
സത്യത്തിൽ നാം പ്രതിഷ്ഠിക്കുന്നതാണോ
വാക്കുകൾ കൊണ്ടു,
പെരുമാറ്റം കൊണ്ടു,
രൂപം കൊണ്ടു
എന്തിനു ഒരു ചെറു പുഞ്ചിരി കൊണ്ടു പോസിറ്റീവ് എനർജി പരത്തുന്ന അപൂർവ്വം ചിലർ....അവർ നടന്നു കയറുന്നത് തന്നെ നമ്മടെ ഹൃദയത്തിലേക്കാണ്......
നാം അറിയാതെ അവരുടെ സാമീപ്യം മനസ്സ് കൊതിക്കും
അവരുടെ വാക്കുകൾ ചെവിയിൽ ഒരു ലളിത ഗാനമായി "ലിങ്കർ" ചെയ്തുകൊണ്ടിരിക്കും...അവരുടെ മുഖം, രൂപം എല്ലാം ഹൃദയമിടിപ്പായി കൂടെ ഉണ്ടാകും.....
ഇടക്ക് അറിയാതെ അവരോടു പിണക്കം പരിഭവം തോന്നും.....
പിന്നെ മനസ്സ് പറയും അവർ കൂടെ ഉണ്ട്.. എന്തിനു പിണങ്ങുന്നു.......
പിന്നെ അവരുമായി ചിലവിട്ട നിമിഷങ്ങൾ അയവിറക്കി കാലത്തെ മടക്കി നടത്താൻ ശ്രമിക്കും പരാജയപെടുമ്പോൾ കാലത്തെ പഴിക്കും
വിധിയെന്ന് ആശ്വസിക്കാൻ ശ്രമിക്കും
ഈ കൊറോണ യുഗത്തിലും (! ) ആ ചിലർ നമ്മിൽ തീർക്കുന്നു നഷ്ട്ടബോധം
കാണാൻ കഴിയാത്തതിന്റെ,
സംസാരിക്കാൻ കഴിയാത്തതിന്റെ നഷ്ട്ടബോധം!
ഒരു വർഷമേ കൊറോണ അകറ്റിയുള്ളൂ എങ്കിലും.. പല യുഗങ്ങൾ കാണാത്ത കേൾക്കാത്ത നഷ്ട്ടബോധം തീർക്കുന്നു ചിലർ.....
അവർ അങ്ങനെയാ....