ഇന്നലെ മാസങ്ങൾക്കു ശേഷം ഒരു long drive
വീട്ടിൽ നിന്നു കോഴിക്കോട്ടേക്കും തിരിച്ചും...
കോവിഡ് തുടങ്ങിയത് മുതൽ എവിടെയും പോകാതെ ഏകദേശം മുഴുവൻ സമയവും വീട്ടിൽ തന്നെ ആയിരുന്നു
അതുകൊണ്ടുതന്നെ ഈ യാത്ര / ഡ്രൈവ് ഉന്മേഷം പകരുന്നതായിരുന്നു
എന്നാൽ എടപ്പാൾ എത്തിയപ്പോൾ മുന്നിൽ take deviation ബോർഡ്
Arrow മാർക്ക് കാണിച്ച വഴി തിരിച്ചു... പിന്നെയാണ് ശരിക്കും ത്രിൽ അടിച്ചത്
ഏതെല്ലാമോ ഗ്രാമങ്ങൾ വഴിയുള്ള യാത്ര
Narrow വഴിയിലൂടെയുള്ള യാത്ര
വഴി തെറ്റുമോ എന്ന ആദിയോടുള്ള യാത്ര...
അവസാനം പൊന്നാനി തിരൂർ താനുർ പരപ്പനങ്ങാടി ഫെറൂക് എന്നീ സ്ഥലങ്ങൾ കടന്നു
കോഴിക്കോട് മിനി ബൈപാസ് വഴി മാനഞ്ചിറ മൈതാനം ടച് ചെയ്തു കോഴിക്കോട് ഭാര്യ വീട്ടിൽ എത്തി....
ഇതിൽ രസമായ, അല്ലെങ്കിൽ, സങ്കടകരമായ കാര്യം
ഒരു വെജിറ്റേറിയൻ ഹോട്ടലും
ഇല്ല അല്ലെങ്കിൽ കണ്ടില്ല വഴി നീളെ എന്നതാണ് അതു......
പ്രാഥമിക ആവശ്യം
നിറവേറ്റാൻ പെട്രോൾ പമ്പുകളെ ആശ്രയിക്കേണ്ടി വന്നു ഒന്നിൽ കൂടുതൽ തവണ
എന്നാൽ അതിലും ആശ്ചര്യം അവയെല്ലാം neat & ക്ലീൻ ആയിരുന്നു എന്നുള്ളതാണ്...
താനുർ കഴിഞ്ഞപ്പോൾ ഒരു കൊച്ചു ബോർഡ് pure veg ഹോട്ടൽ കണ്ണിൽ പെട്ടു..... പക്ഷെ അവിടെ പാർക്കിംഗ് സൗകര്യമില്ല... കുറച്ചു ദുരെ ഒരു no പാർക്കിംഗ് ഏരിയയിൽ വണ്ടിയിട്ടു 10.45നു പ്രഭാത ഭക്ഷണം കഴിച്ചു...
അതിനു ശേഷം പാർക്ക് ചെയ്‌ത വണ്ടിയിൽ നോക്കി ഒരു നോട്ടീസും കണ്ടില്ല ഭാഗ്യം... (ഒരുപക്ഷെ ഇനി വരും😘 )...
എന്നാൽ അതിലും വലിയ ഭാഗ്യം വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു....
അവിടെ നിന്നു വണ്ടിയെടുത്തു ഒരു 50 മീറ്റർ നീങ്ങിയില്ല... ഓപ്പോസിറ്റ് ഭാഗത്തുനിന്നും ഒരുകാർ റോഡിനു കുറുകെ എന്റെ കാറിന്റെ തൊട്ടു മുന്നിൽ... ഞെട്ടിപ്പോയി...
ആ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരു ചെറിയ പെൺകുട്ടി...
വണ്ടി സ്റ്റാർട്ട് അല്ല... ഹാൻഡ് ബ്രേക്ക് റിലീസ് ആയി നീങ്ങിയതാണ്... ആകുട്ടിയുടെ അച്ഛൻ ഓടിയെത്തി കുട്ടിയെ വലിച്ചു മാറ്റി എങ്ങനെയോ ബ്രേക്ക് ചവുട്ടി വണ്ടി നിറുത്തി....
ഇതെല്ലാം നടന്നത് മൈക്രോസെക്കേണ്ടുകൾക്കുള്ളിൽ!
കുട്ടിയെ വണ്ടിയിൽ ഇരുത്തി എന്തോ വാങ്ങാൻ ഇറങ്ങിയതാണ്, കുട്ടി ഡ്രൈവിംഗ് സീറ്റിൽ കയറി ഹാൻഡ് ബ്രേക്ക് release ചെയ്തു..
പിന്നെ സ്റ്റീയറിങ് തിരിച്ചു..
അതുകൊണ്ടു വണ്ടി ഇടിച്ചില്ല... (അതാണ് എന്റെ ഭാഗ്യം... അല്ലെങ്കിൽ ആ കുട്ടിയുടെ.. അവരുടെ ഫാമിലിയുടെ..)
കുറച്ചുനേരം മനസ്സിൽ ആ രംഗം ഓടികൊണ്ടിരുന്നു...
നാലു മണിക്കൂർ സമയം കൊണ്ടു യാത്ര ചെയ്തിരുന്ന ദൂരം ഇന്നലെ അഞ്ചു മണിക്കൂറിനു മുകളിൽ എടുത്തു... അതിൽ ഒരു മിറാക്കിൾ എസ്കേപ്പും...
യാത്രയിൽ മനസ്സിലായത്.. ആരും കോവിഡിനെഇപ്പൊ പേടിക്കുന്നില്ല... മാസ്കിന്റെ ബലത്തിൽ കൂട്ടം കൂടി ജോളിയായി അർമാദിക്കുന്നു.... ഒരുപക്ഷെ വീട്ടിൽ അടഞ്ഞു കിടന്നു പുറത്തേക്കു ഇറങ്ങിയ സന്തോഷമായിരിക്കാം...