Sunday, February 2, 2020

justice delayed is justice denied!!

നിർഭയ കേസ്  എട്ടു വർഷമായി  നടക്കുന്നു
ഇപ്പൊ  ഓരോ കച്ചി തുമ്പിൽ പിടിച്ചു  തൂക്കിലേറ്റുന്നത് നീട്ടി കൊണ്ടിരിക്കയാണ്  പ്രതികൾക്ക് വേണ്ടി
വാദിക്കുന്ന വക്കിലന്മാർ !
ഇത്ര വർഷങ്ങൾ ഈ കേസുമായി എത്ര കോടി രൂപ  എത്ര manhour  ചിലവായി അതൊരു   നഷ്ട്ടം തന്നെ
പാവം നിർഭയയുടെ അമ്മ   ഇന്നും  നീതിക്കായി കാത്തിരിക്കുന്നു.....
ഇപ്പോഴും  അവരോടു പ്രതികളോട് ക്ഷമിച്ചു  കൊല കയർ ഒഴിവാക്കാൻ പലരും ഒതുങ്ങിയും പതുങ്ങിയും  ഓപ്പണായും  അവരെ സമീപിക്കുന്നു... അതും ലക്ഷങ്ങൾ വാങ്ങുന്ന  അഡ്വക്കേറ്റ്സ്,  ആക്ടിവിസ്റ്റ്സ് !!!
നമ്മുടെ മുൻപിൽ  ഗോവിന്ദച്ചാമിയുടെ  ചിത്രം തെളിഞ്ഞു വരുന്നു. കോലം കെട്ടു  നിന്ന അവനും വാദിക്കാൻ ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന വക്കിൽ ഉണ്ടായിരുന്നു... ഇപ്പൊ ജയിൽ തിന്നു കൊഴുത്തു
അവൻ ഒരു സിനിമസ്റ്റാറിനെ വെല്ലുന്ന പകിട്ടോടെ വിലസുന്നു.. ഇനി  പരോൾ കൂടി കൊടുത്താൽ
കാര്യം കുശാൽ !
ഇതെല്ലാം കാണുമ്പോൾ  ഹൈദ്രാബാദ് പൊലീസ് ആ വെറ്റിനറി ഡോക്ടറാട്ടോടു  അനീതി കാട്ടിയ  ആ നാലു ചെകുത്താന്മാരെ  വെടിവെച്ചു കൊന്നത് കറക്റ്റ് തീരുമാനം  എന്നു പറയാൻ തോന്നും
ഒന്നില്ലെങ്കിൽ  എത്ര  പണവും  സമയവും  ആ തീരുമാനം  ലാഭിച്ചു..
എന്തായാലും  ഇവിടെ  ഇതുമാതിരി കേസുകളിൽ പ്രതികൾക്ക് വേണ്ടി  വാദിക്കുന്ന  വക്കിലന്മാർക്കും  ആക്റ്റിവിസ്റ്റുകൾക്കും  ആരാണ് ഫണ്ട് കൊടുക്കുന്നത് എന്നൊരു  അന്വേഷണം  വേണം
പിന്നെ കോടതി തീരുമാനം  വേഗത്തിലാക്കാനും  നിയമം കൊണ്ടുവരണം... justice delayed  is justice  denied