നല്ലതു ആരു ചെയ്താലും അതിനെ സ്വീകരിക്കുക അതിനെ പിന്തുണക്കുകമോദിജി ഔട്ട് ഓഫ് ബോക്സ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ ലേറ്റസ്റ്റ് പ്രവർത്തിയാണ് രണ്ടു ദിവസമായി ഇന്ത്യ ചർച്ച ചെയ്യുന്നതുഅതെ 500/- 1000/- രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള ആ തീരുമാനം !രാജ്യത്തത്തെ കള്ളപ്പണം പുറത്തു കൊണ്ടുവരിക എന്നത് രാജ്യ താല്പര്യമാണ്. വരവിൽ കവിഞ്ഞു അഴിമതിമൂലവും കൈക്കൂലിയായും ചേർത്തിട്ടുള്ള പണം,ശത്രു രാജ്യം വഴി എത്തുന്ന കള്ളപ്പണം ഇത് തടയുക എന്നതാണ് 500/- 1000/- രൂപ നോട്ടുകളുടെ ആസാധുവാക്കൽ കൊണ്ട് മോദിജി ഉദ്ദേശിച്ചത്.ചാക്കിലും സെയിഫിലും കൂട്ടി വച്ചിരിക്കുന്ന കണക്കിൽ പെടാത്ത നോട്ടുകൾ ഇനി കടലാസ്സിനു സമംഇനി ഇത് ബാങ്ക് അക്കൗണ്ടിൽ ഇട്ടാൽ "സോഴ്സ്" വെളിപ്പെടുത്തണം അപ്പോൾ പിഴയും ശിക്ഷയും ഉറപ്പാണ് ഇനി ഇത് ഉപയോഗിച്ച് ആഡംബര വസ്തുക്കൾ വാങ്ങാൻ കഴിയില്ല ആരും 500/- 1000/- രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ല ഇനി ഏതെങ്കിലും പാവങ്ങളെ പറ്റിച്ചു സ്വത്തു വാങ്ങൽ തടയുന്നതിന് വേണ്ടിയാണ് അർദ്ധരാത്രി തന്നെ ഇത് നടപ്പാക്കിയത്.സാധാരണ ജനങ്ങൾക്ക് അവരുടെ ബാങ്ക് വഴിയോ പോസ്റ്റാപ്പീസ് വഴിയോ 500/- 1000/- രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാം ഇനി 500/- 1000/- രൂപയുടെ നോട്ടുകൾ ബാങ്ക് വഴി അല്ലാതെ ആരും സ്വീകരിക്കില്ല അതുകൊണ്ടുതന്നെ വ്യാജന്മാർ കടലാസു മാത്രമാകും കണക്കിൽപ്പെടാത്ത പണം വെളുപ്പിക്കണമെങ്കിലും ബാങ്കിൽ എത്തണം അപ്പോൾ എങ്ങനെ കിട്ടി എന്നതിന്റെ കണക്കു പറയേണ്ടിവരും .ഇതാണ് മോദിജി ഈ 'പിൻവലിക്കൽ' വഴി ഉദ്ദേശിച്ചത്.രാജ്യ താല്പര്യം കണക്കിലെടുത്തു പ്രവർത്തിക്കുന്ന ഒരാൾക്കേ ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയു .....ചെറിയ ബുദ്ധിമുട്ടുകൾ നമ്മുക്ക് സഹിക്കാം കാരണം ഇത് നാടിനു വേണ്ടിയാണ് എത്ര ബന്ദ് /ഹർത്താൽ നമ്മൾ ഒരു കാരണവും ഇല്ലാതെ സഹിക്കുന്നു ഞാൻ ആത്മാർത്ഥമായി ഇതിനെ സ്വീകരിക്കുന്നു ചെറിയ ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടെങ്കിലും