വീണ്ടും ഒരു കൊച്ചു സിനിമ ഹിറ്റാവുന്നു ആൻ മരിയ കലിപ്പിലാണ് വിജയം കൊയ്യുന്നതിൽ സന്തോഷമുണ്ട് . ഇന്നു വളരെ യാദൃശ്ചികമായി ഈ സിനിമ കണ്ടു 127 മിനുട്ട് നീളമുള്ള സിനിമ തന്റെ തോളിലേന്തി വിജയിപ്പിച്ചത് സാറാ അർജ്ജുൻ എന്ന താരമാണ് (ബാല താരം ) സിനിമയുടെ ഭൂരിഭാഗവും കുട്ടികളുടെ വീക്ഷണത്തിലാണ് പറഞ്ഞിരിക്കുന്നത് അതും കുട്ടികൾ ചിന്തിക്കുന്നപ്പോലെ പെരുമാറുന്നത് പോലെ
തന്റെ ഹീറോവായ അച്ഛൻ പറഞ്ഞത് വിശ്വസിച്ചു അച്ഛനെ പോലെ പത്താം വയസ്സിൽ ലോങ്ങ് ജംപിൽ മെഡൽ നേടാൻ മോഹിക്കുന്നു മരിയ
എന്നാൽ പി ട്ടി അദ്ധ്യാപകൻ ആ കൊച്ചു മനസ്സിനെ വേദനിപ്പിക്കുന്നു മനപ്പൂർവ്വം .വീട്ടി ൽ അമ്മയും വേലക്കാരിയും പറയുന്ന "വാടക ഗുണ്ട " എന്ന വാക്കു കേട്ട് പി ട്ടിഅദ്ധ്യാപകനെ തല്ലിഒതുക്കാൻ ഒരു ഗുണ്ടയെ ഏർപ്പാടുചെയ്യുന്നു ആനും കൂട്ടുക്കാരും എന്നാൽ പറ്റിച്ചു ജീവിക്കുന്ന ഗുണ്ടാ, പണം വാങ്ങി ആനിനെ പറ്റിക്കുന്നു.പിന്നെ പല സമ്മർദങ്ങൾക്കും വഴങ്ങി പി ട്ടി സാറിനെ നേരിടുന്നു, ദയനീമായി തല്ലു കൊള്ളുന്നു ആശുപത്രിയിലാവുന്നു ,അതോടെ ആനും ഗുണ്ടയും തമ്മിലടുക്കുന്നു ആ കുട്ടിയുടെ നിഷ്കളങ്ക മായ സ്നേഹം മൂലം നേർവഴി തിരഞ്ഞെടുത്തു ജീവിക്കാൻ ശ്രമിക്കുന്നു , വാടക ഗുണ്ടാ. ഇതിനിടയിൽ ആനിന്റെ അച്ഛനും അമ്മയും(രണ്ടു പേരും ഡോക്ടർമാർ ) വേർപിരിയാൻ തയ്യാറെടുക്കുന്നു ഇതും ആനിനെ വേദനിപ്പിക്കുന്നു എന്നാൽ പൂമ്പാറ്റ ഗീരീഷ് (വാടക ഗുണ്ട )മായുള്ള അടുപ്പം അവളെ സങ്കടങ്ങൾ മറക്കാൻ സഹായിക്കുന്നു
അച്ഛൻ പറഞ്ഞ "ഏയ്ഞ്ചൽ" നെ അന്വേഷിച്ചു ഗീരിഷും ആനും കൂട്ടുക്കാരും ഒരു മലമുകളിൽ എത്തുന്നു .അവിടെവച്ചു ഒരു അപരിചിതനെ കണ്ടുമുട്ടുന്നു അയ്യാൾ കുട്ടിക്കുവേണ്ട കോൺഫിഡൻസ് പകരുന്നു
വീണ്ടും ലോങ്ജംപിൽ മത്സരിക്കാനുള്ള ആനിനെ പി ട്ടി സാർ പേടിപ്പിക്കുന്നു .ഗിരീഷ് പിട്ടി സാറിനെ തല്ലി ചതക്കുന്നു
മത്സരം നടക്കുന്ന ദിവസം പണ്ട് മലമുകളിൽ വച്ച് കണ്ട ഏയ്ഞ്ചൽ പ്രോത്സാഹിപ്പിക്കുന്നു ആനിനെ, മത്സരം ജയിക്കാൻ .
കൂടാതെ പിണങ്ങി നിൽക്കുന്ന ആനിന്റെ മാതാപിതാക്കളെ യോജിപ്പിക്കിന്നു
ഈ കൊച്ചു ചിത്രം ചെറിയ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു
ചെറിയ കുട്ടികളുടെ ആഗ്രഹങ്ങൾ നടത്തികൊടുക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം
കുട്ടികൾ കേൾക്കാൻ പാടില്ലാത്ത കാര്യങ്ങൾ അവരുടെ മുൻപിൽ പറയരുത്
ആവുന്നതും മാതാപിതാക്കൾ കുട്ടികളോടൊപ്പം കഴിയണം, അവർക്കു വേണ്ടി സമയം നീക്കി വെക്കണം
ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടും