Wednesday, April 4, 2012

ആറാട്ടുപുഴ പൂരം


ഇന്ന് ആറാട്ടുപുഴ  പൂരം
വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈ പൂരം  കാണ്ണാന്‍ പോയത്  അറിയാതെ മനസ്സില്‍ ......
ഞാന്‍ മൂന്നിലോ നാലിലോ  പഠിക്കുന്ന കാലം  ആനയും  ചെണ്ടയും  മേളവും  വെടികെട്ടും  എല്ലാം വിസ്മയം തീര്‍ക്കുന്ന പ്രായം  അതുകൊണ്ട് തന്നെ നാട്ടിലെ അമ്പലങ്ങളിലെ ഉത്സവം, പെരുവനം പൂരം, ഉത്രാളി കാവ് പൂരം, സാക്ഷാല്‍ തൃശൂര്‍ പൂരം  പിന്നെ ഇരിഞ്ഞാലക്കുട  കൂടല്‍ മാണിക്കം ഉത്സവം  എല്ലാം ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ചര്‍ച്ച  ആകാറുണ്ട് എല്ലായിടത്തും   അത് കേള്‍ക്കുമ്പോള്‍   എങ്ങിനെയെങ്കിലും  ഇവിടെയെല്ലാം എത്തണം എന്നൊരു തോന്നല്‍ മനസ്സില്‍ രൂപപ്പെടും  പിന്നെ അതിനു വേണ്ടിയുള്ള പ്ലാനിംഗ്  തയാറെടുപ്പ് എല്ലാം തുടങ്ങും  
ആ വര്ഷം  വീട്ടില്‍  എന്തോ വാലായ്മ  വന്നത് കൊണ്ട്   വീട്ടില്‍ നിന്ന് ആരും  പൂരത്തിന് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നു  പക്ഷെ എന്റെ മനസ്സ്  അതൊന്നും ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നില്ല  എങ്ങനെ എങ്കിലും  പൂരം കാണണം എന്ന ചിന്ത മാത്രമായിരുന്നു  മനസ്സില്‍  ഉച്ചയായിട്ടും  ഒന്നും  ശരിയായില്ല
  അച്ഛനോട്  കരഞ്ഞു പറഞ്ഞു  "പൂരം കാണണം  ഞാന്‍ പോകും"  ദേഷ്യം വന്നെങ്കിലും അച്ഛന്‍ " ആരെങ്കിലും പോകുന്നുടെങ്കില്‍ നിന്നെ വിടാം " 
ഒരു മൂന്ന് മണിയായപ്പോള്‍  ഗോപിയേട്ടനും  ശേഖരനും  ഒരുങ്ങി  പോകുന്നത് കണ്ടപ്പോള്‍
  അച്ഛന്‍ അവരോടു " ഇവനെ കൂടെ  കൊണ്ട് പോകാമോ  പൂരത്തിന്  ഇവിടെ കരച്ചിലോടു കരച്ചിലാണ് " ഗോപിയേട്ടന്‍  വന്നോളാന്‍ പറഞ്ഞു  ഒരു മിനുട്ടുകൊണ്ട്  അവരോടു കൂടി നടന്നു തുടങ്ങി
ഏകദേശം  സന്ധ്യ മയങ്ങിയപ്പോള്‍  ആറാട്ടുപുഴയുടെ  അടുത്തെത്തി  മേളം  ചെവ്വിയില്‍ പതിഞ്ഞു തുടങ്ങി    ഇനി കുറച്ചു ദൂരം മാത്രം 
ഗോപിയേട്ടനും ശേഖരനും  എന്തോ സ്വകാര്യം പറയുന്നു  നടത്തിതിന്റെ  സ്പീഡ് കുറഞ്ഞു  അവര്‍ എന്നോട് പറഞ്ഞു " ഈ ആല്‍ത്തറയില്‍ കുറച്ചു ഇരുന്നിട്ട്  പോകാം ' അവരുടെ കൂടെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോള്‍  അവര്‍ എഴുന്നേറ്റു  ഞാന്‍ എഴുന്നേറ്റപ്പോള്‍ " മോന്‍ ഇവിടെ ഇരിക്ക്  ഞങ്ങള്‍ ഇപ്പോള്‍ വരാം  എങ്ങോട്ടും പോകരുത് " ഇത് പറഞ്ഞു അവര്‍ അടുത്തുകണ്ട  ചാരായ ഷാപ്പിലേക്ക് പോയി  സമയം കഴിഞ്ഞുകൊണ്ടിരുന്നു  പക്ഷെ അവരെ പുറത്തേക്ക് കണ്ടില്ല ഏകദേശം  രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ വന്നു  പക്ഷെ രണ്ടുപേരുടെയും കാലുകള്‍ ഉറക്കുന്നില്ല എന്റെ അടുത്തെത്തി     എനിക്ക് ഒരു പരിപ്പ് വടയും      ഒരു പഴവും തന്നു  " മോന്‍ ഇത് കഴിക്കു  ഒരു അഞ്ചു മിനുട്ട്  ഒന്ന് കിടക്കട്ടെ " ഇത് പറഞ്ഞു രണ്ടുപേരും  അവിടെ കിടന്നു
പിന്നെ ഉണര്‍ന്നത്  പിറ്റേ ദിവസം കാലത്ത് 7  മണിക്ക്  ഞാന്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും കാവല്‍ ഇരുന്നു ആ രാത്രി മുഴുവന്‍
ഇന്നും ആറാട്ടുപുഴ പൂരം വരുമ്പോള്‍  ഇത് ഓര്‍മ്മയില്‍ എത്തും