കഴിഞ്ഞ ഒരാഴ്ച കോഴിക്കോട് പി വി എസ് ഹോസ്പിറ്റലില്‍ കഴിയേണ്ടിവന്നു രോഗിയായിട്ടാല്ല
രോഗിയുടെ സഹായി ആയിട്ട്
പ്രതേകിച്ചു ഒന്നും ചെയ്യാന്നില്ല
കുറച്ചു വായിച്ചു പിന്നെ എഫ് എം കേട്ടു -റെഡ് എഫ് എം അതിന്റെ ബാക്കി ഇവിടെ...........
ലഞ്ച് ബാഗില്‍ ലഞ്ച് കൊണ്ട് പോകാന്‍ പറ്റും ...
പക്ഷെ സ്കൂള്‍ ബാഗില്‍ സ്കൂള്‍ കൊണ്ട് പോകാന്‍ പറ്റുമോ ???
ഇഡ്ഡലി പൊടി കൊണ്ട് ഇഡ്ഡലി ഉണ്ടാക്കാം ,
എന്നാല്‍ മൂക്ക് പൊടി കൊണ്ട് മൂക്ക് ഉണ്ടാക്കാന്‍ പറ്റുമോ ??
എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചാല്‍ എഞ്ചിനീയര്‍ ആകാം .
എന്നാല്‍ പ്രസിഡന്‍സി കോളേജില്‍ പഠിച്ചാല്‍ പ്രസിഡന്റ് ആകാന്‍ പറ്റുമോ ??
തെങ്ങില്‍ നിന്ന് തേങ്ങാ വീഴും .....
മാവെന്നു മാങ്ങ വീഴും ..
പ്ലാവെന്നു പ്ലാങ്ങാ എന്താ വിഴാത്തെ ??
സൈക്കിള്ളില്‍ പോയാല്‍ സൈക്ലിംഗ് ആവും ..
ട്രെയിനില്‍ പോയാല്‍ അത് ട്രെയിനിംഗ് ആവുമോ ??
നമ്മള്‍ കടയില്‍ പോയി 501 ബാര്‍ സോപ്പ് വാങ്ങികുമ്പോള്‍
കടക്കാരന്‍ നമ്മുക്ക് ഒരു സോപ്പ് മാത്രം തരുന്നു .
ബാക്കി 500 സോപ്പ് എവിടെ പോയെന്നു
ആരെങ്ങിലും ചിന്തിച്ചിട്ടുണ്ടോ ??
ഒരു ഉറുമ്പ് വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം , എന്നാല്‍
1000 ആന വിചാരിച്ചാല്‍ ഉറുമ്പിനെ ...കടിക്കാന്‍ കഴിയുമോ ??
ട്രെയിന്‍ ടിക്കറ്റ് എടുത്തു പ്ലട്ഫോര്മില്‍ ഇരിക്കാം , എന്നാല്‍
പ്ലട്ഫോരം ടിക്കറ്റ് എടുത്തു ട്രെയിനില്‍ ഇരിക്കാന്‍ പറ്റുമോ ??
ജോലി തീര്‍ന്നെങ്കില്‍ ഇത് വായിച്ചു കൊണ്ടിരിക്കാം , എന്നാല്‍
ഇത് വായിച്ചു കൊണ്ടിരുന്നാല്‍ ജോലി തീരുമോ ??
കി ബോര്‍ഡില്‍ കീ ഉണ്ടാവും , പക്ഷെ
മദര്‍ ബോര്‍ഡി മദര്‍ ഉണ്ടാവുമോ ??
ഉയരം കുറവാണെങ്കില്‍ ഹൈ -ഹീല്സ് ഇട്ടു ഉയരം കുട്ടാം , പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ ലോ -ഹീല്സ് ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ ??.
916 "ഗോള്‍ഡ് " പണയം വെയ്ക്കാം ,പക്ഷെ
ഫില്‍റ്റര്‍ "ഗോള്‍ഡ് " പണയം വെക്കാന്‍ പറ്റുമോ ??
അയേണ്ണ്‍ ബോക്സ് കൊണ്ട് അയേണ്ണ്‍ ചെയ്യാന്‍ പറ്റും , എന്നാല്‍
പെന്‍സില്‍ ബോക്സ് കൊണ്ട് പെന്‍സില്‍ ചെയ്യാന്‍ പറ്റുമോ ??
സോഡാ ഫ്രിഡ്ജില്‍ വെച്ചാല്‍ കൂള്‍ സോഡാ ആകും , എന്നാല്‍
വാഷിംഗ് മെഷിനില്‍ വെച്ചാല്‍ വാഷിംഗ് സോഡാ ആകുമോ ??
ഉറങ്ങുന്നതിനു മുന്‍പ് ഉറങ്ങാന്‍ പോകുന്നു എന്ന് പറയാം , എന്നാല്‍
ഉണരുന്ന്നതിനു മുന്‍പേ ഉണരാന്‍ പോകുന്നു എന്ന് പറയാന്‍ പറ്റുമോ ???