Friday, June 18, 2010

മൊബയില്‍ സാമ്പാര്‍

ഇത് മൊബയില്‍ കാലം
ഫോണ്‍ എന്നതില്‍ ഉപരി ഒരു വിനോദ മാധ്യമം ആണ് ഇന്ന് മൊബയില്‍
ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍
വരെ മോബയിലും ആയിട്ടാണ് കാണപെടുന്നത്.....

എന്റെ സുഹൃത്ത്‌ കഴിഞ്ഞ ദിവസം ഒരു ചോദ്യം
ചോദിച്ചു
"പഴയ തലമുറയില്‍ പെട്ട വയസ്സായ ആള്‍ക്കാര്‍ക്കും
പുതിയ തലമുറയില്‍ പെട്ട ടീന്‍ ഏജു കാര്‍ക്കും ഉള്ള പ്രധാന
വ്യത്യാസം, ഒരു ബസ്‌ യാത്രയില്‍, എന്താണ് ???"
കുറച്ചു നേരം ആലോചിച്ചു പിന്നെ അവനോടു തന്നെ
ഉത്തരം പറയാന്‍ പറഞ്ഞു
അവന്‍ പറഞ്ഞു " ഉത്തരം വളരെ സിമ്പിള്‍
വയസ്സായവര്‍ നമ്മള്‍ അവരോടു സംസാരിച്ചാല്‍ ഉടനെ
ഹിയറിംഗ് എയിട് ചെവിയില്‍ തിരുകും
പുതിയ ജനറേഷന്‍ നമ്മള്‍ അവരോടു സംസാരിച്ചാല്‍
ഉടനെ ഇയര്‍ ഫോണ്‍ ചെവിയ്യില്‍ നിന്ന് മാറ്റും "
രണ്ടും മൂന്നും ഫോണ്‍ കൊണ്ട് നടക്കുന്നവര്‍
ഒരു ഫോണില്‍ തന്നെ രണ്ടും നാലും സിം ഇടുന്നവര്‍
അങ്ങനെ ഒരു മൊബയില്‍ വിപ്ലവം തന്നെ നടക്കുകയാണ്
വീട്ടില്‍ , യാത്രയില്‍ എവിടെയും ഏപ്പോഴും മൊബയില്‍
പക്ഷെ മൊബയില്‍ ഭക്ഷണം അതും മൊബയില്‍
സാമ്പാര്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്
ഒരു ചെറിയ സംഭവം
..........
കഴിഞ്ഞ ദിവസം നാട്ടില്‍ ഒരു ഒത്തുചേരല്‍
അതിനോട് അനുബന്ധിച്ച് ഒരു സദ്യ
പാചകം എല്ലാവരും കൂടി
പാചകം എല്ലാം കഴിഞ്ഞു സദ്യ തുടങ്ങി
ഒരു ബാച്ച് കഴിച്ചു
അടുത്ത ബാച്ച് ഇരുന്നു
അതില്‍ ഞാനും ഇരുന്നു
സാമ്പാര്‍ വിളമ്പി കൊണ്ടിരുന്ന ശ്രീനി ചെവിയില്‍ പറഞ്ഞു
മൊബയില്‍ സാമ്പാറില്‍ വീഴുന്നു ഇതുവരെ കിട്ടിയില്ല
ഇതിനിടയില്‍ അടുത്ത വരിയില്‍ നിന്നൊരു ഒച്ചപ്പാട്
നോക്കുമ്പോള്‍ സാമ്പാര്‍ ഒഴിച്ചപ്പോള്‍ മൊബയില്‍ അടക്കം
ഇലയില്‍ .....
അങ്ങനെ മൊബയില്‍ സാമ്പാറും കണ്ടു !!!!