Thursday, August 7, 2014

ട്രെയിന്‍ യാത്ര......
വീണ്ടും ഒരു സ്ഥലമാറ്റം  ട്രെയിനില്‍ പോയി വരാവുന്ന സ്ഥലത്തേക്ക് അതുകൊണ്ടുതന്നെ ആ മാറ്റം ഇഷ്ട്ടമായി (ഇഷ്ട്ടപ്പെടാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ല എന്നതാണ് സത്യം ) വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപ്പോലെ യാത്ര ചെയ്തിട്ടുണ്ട്  ട്രെയിനില്‍ ഒരുപ്പാട്‌ ചങ്ങാതിമാരും ഉണ്ടായിരുന്നു  ഇന്‍കം ടാക്സില്‍ ജോലി ഉള്ള ഇട്ടിച്ചന്‍, LIC യില്‍ പ്രസാദ്‌ സൈല്‍ ടാക്സില്‍ ഉണ്ണി അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്  വീണ്ടും അതുപ്പോലെ ഒരു വസന്ത കാലം പ്രതീക്ഷിച്ചു  ട്രെയിന്‍ യാത്ര തുടങ്ങി  പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും പഴയ മുഖങ്ങള്‍ ഒന്നും കണ്ണില്‍ പെട്ടില്ല പലരും പലവഴിക്ക് തിരിഞ്ഞു  എന്നാലും ട്രെയിനും കാത്തു സ്റ്റേഷനില്‍ ഉള്ള നില്‍പ്പും അവിടെ കൂട്ടം കൂട്ടമായി നില്‍ക്കുന്ന യാത്രക്കാരും പലപ്പോഴും കൌതുകമുണര്‍ത്തി
പത്തു വര്ഷം മുന്‍പ് കണ്ടത്തില്‍ നിന്നും പ്രകടമായി കണ്ട മാറ്റം
അന്ന് സ്ത്രീകളുടെ ഒരു കൂട്ടം, ചെറുപ്പക്കാരുടെ ഒരു ഗാംഗ് പിന്നെ മദ്യവയസ്കാരുടെ  സൊറ പറയുന്ന  ഒരു വലിയ കൂട്ടം എല്ലമായിരുന്നെങ്കില്‍  ഇന്ന് മദ്യവയസ്കാരുടെ ആ കൂട്ടം അതുപ്പോലെ ഉണ്ട് എന്നാല്‍ ചെറുപ്പക്കാരുടെ ഗാങ്ങില്‍  ചെറുപ്പക്കാരി സ്ത്രീകളും കുടുതല്‍ കാണപ്പെടുന്നു  യാത്രക്കിടയിലും ഇത് അതുപ്പോലെ തുടരുന്നു  ഇയര്‍ ഫോണിന്‍റെ ഒരു അറ്റം ആണ്‍ ചെവിയിലും മറ്റേ അറ്റം പെണ്‍ ചെവിയിലും  പിന്നെ  മെസ്സേജിങ്ങ് ഷെയറിംഗ്  അവര്‍ വേറെ ലോകത്തില്‍ എത്തപ്പെട്ടതുപ്പോലെ തോന്നും


 യാത്രാ കുടുതല്‍ ദുരിതപൂര്‍ണമായിരിക്കുന്നു എല്ലാ ട്രെയിനും എന്നും ലേറ്റ് മിക്കവാറും ട്രെയുനുകള്‍ പേരില്‍ മാത്രം സൂപ്പര്‍ ഫാസ്റ്റ് ആയിരിക്കുന്നു  വളരെ പഴകിയ ബോഗ്ഗികള്‍ യാത്രക്കാരുടെ എണ്ണത്തിലും വണ്ണത്തിലും വന്ന മാറ്റം  സമയം തെറ്റി വരുന്ന രാജധാനി  ഗാരിബ് രഥ  തുടങ്ങിയവ എല്ലാം അതിനു  ഹേതുവായിട്ടുണ്ട് എന്നാലും ട്രെയിന്‍ വരുമ്പോള്‍ ഉണ്ടാകുന്ന നിര്‍വൃതി  വല്ലപ്പോഴും ഇരിക്കാന്‍ സാധിക്കുന്നത്‌ ഇപ്പോഴത്തെ മഴ എല്ലാം ഒരുതരം അനുഭവം പകരുന്നു  പറയാന്‍ വിട്ടുപോയത്  സാമ്പത്തിക ലാഭം യാത്രാ സമയത്തിലെ കുറവ് എല്ലാം ട്രെയിന്‍ യാത്ര രസമുള്ളതാക്കുന്നു,,,,,,,,,,,


9 comments:

 1. വിദ്യാര്‍ത്ഥികളാണെങ്കില്‍ പറയുകയും വേണ്ടാ. ട്രെയിനില്‍ മറ്റാരും ഇല്ലെന്ന മട്ടിലാണ് മിക്കപ്പോഴും പെരുമാറുക. സമയനിഷ്ഠ പാലിക്കാതെ ഓടുന്ന പാസ്സഞ്ചര്‍ വണ്ടികള്‍ ഒരു ശാപം തന്നെയാണ്.

  ReplyDelete
  Replies
  1. ഈ ചെറിയ കുറിപ്പ് വായിച്ചു വിലപ്പെട്ട അഭിപ്രായം പറഞ്ഞതിന് നന്ദി

   Delete
 2. ട്രെയിന്‍ യാത്ര ചെയ്തിട്ട് വര്‍ഷങ്ങളേറെ ആയി

  ReplyDelete
  Replies
  1. ഈ ചെറിയ കുറിപ്പ് വായിച്ചു വിലപ്പെട്ട അഭിപ്രായം പറഞ്ഞതിന് നന്ദി

   Delete
 3. ഭാരതം തലങ്ങും വിലങ്ങും ട്രെയിനില്‍...എനിക്ക് ഇന്ത്യന്‍ റെയില്‍ വേയെ വലിയ ഇഷ്ടമാണ്...അതിന്‍റെ പതിനായിരം കുറ്റങ്ങളോടെയും കുറവുകളോടേയും... യാത്രയ്ക്കായി ട്രെയിന്‍ വരുന്നത് കാത്തു നില്‍ക്കുമ്പോഴും അതില്‍ കയറിപ്പറ്റുമ്പോഴും അത് സ്പീഡ് എടുത്ത് ഓടുമ്പൊഴും ഒക്കെ എനിക്ക് ഹൃദയമിങ്ങനെ ഇടിക്കുന്നത് കേള്‍ക്കാം...

  നല്ല കുറിപ്പ്..

  ReplyDelete
  Replies
  1. ട്രെയിൻ യാത്ര എന്നും രസമുള്ളതാണ്‌ ജനൽ സീറ്റിൽ ഒരു ചായയും കുടിച്ചു പുറത്തേക്കു നോക്കി ഇരിക്കുന്നത് ഒരു സുഖമുള്ള എര്പ്പടാണ് ഭാരതിയ റെയിൽ ഒരു മഹത്തായ സേവനമാണ് നടത്തുന്നത് എത്ര ലക്ഷം കിലോമീറ്റർ ഒരു ദിവസം ഓടുന്നു !
   ഈ ചെറിയ കുറിപ്പ് വായിച്ചു വിലപ്പെട്ട അഭിപ്രായം പറഞ്ഞതിന് നന്ദി

   Delete
 4. മാറ്റങ്ങള്‍ എല്ലായിടത്തും സംഭാവിക്കാതിരിക്കുന്നതെങ്ങനെ അല്ലെ. ട്രെയില്‍ യാത്ര രസം തന്നെ.

  ReplyDelete
  Replies

  1. ഈ ചെറിയ കുറിപ്പ് വായിച്ചു വിലപ്പെട്ട അഭിപ്രായം പറഞ്ഞതിന് നന്ദി

   Delete
 5. ട്രെയിൻ യാത്ര രസകരമാണ്, കള്ളന്മാരില്ലെങ്കിൽ....

  ReplyDelete