Wednesday, August 20, 2014

ശ്രദ്ധിച്ചില്ലെങ്കില്‍


  പ്ലസ്‌ ടു കഴിഞ്ഞു ഓണ്‍ലൈന്‍ കടമ്പകള്‍ കടന്നു വീട്ടുക്കാരുടെ ആഗ്രഹപ്രകാരം ബി കോമിനു ചേര്‍ന്നു  പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജ് അതും ഹോസ്റ്റലില്‍ താമസിച്ചു പഠിക്കല്‍   
വീട്ടില്‍ ഉള്ളപ്പോള്‍ അമ്മ തരുന്ന ഭക്ഷണം ഇല്ലാത്ത കുറ്റം പറഞ്ഞു ബഹളം കൂട്ടി ജീവിച്ചിരുന്ന ഞാന്‍ ഇനി എന്തുകിട്ടിയാലും ഒരക്ഷരം പറയാതെ കഴിച്ചു ജീവിക്കണം എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം തോന്നുന്നു അതിലും വിഷമം അമ്മയോട് വഴക്കു ഉണ്ടാക്കാന്‍ കഴിയില്ലല്ലോ എന്നത് ഓര്‍ത്താണ് അമ്മയെ ഒരു പാട് മിസ്സ്‌ ചെയ്യും ഈ രണ്ടു ദിവസം കൊണ്ട് ഒരുപ്പാട്‌ മിസ്സ്‌ ചെയ്തു  അമ്മ എന്നേയും മിസ്സ്‌ ചെയ്യും തീര്‍ച്ച  പക്ഷെ ഇനി മുന്നില്‍ വേറെ ഉപായങ്ങള്‍ ഒന്നുമില്ല  ഇങ്ങനെ എല്ലാം ചിന്തിച്ചുകൊണ്ട്‌ റൂം ഷെയര്‍ ചെയ്യാന്‍ വരുന്ന  മാരണം(?)  ആരായിരിക്കും എന്നതും ഓര്‍ത്തു  ക്ലാസ് കഴിഞ്ഞു എത്തിയപ്പാടെ കട്ടിലില്‍ കിടന്നു  അറിയാതെ മയങ്ങി പോയി  കതകില്‍ മുട്ടുന്നത് കേട്ട് മെല്ലെ എഴുന്നേറ്റു കതകു തുറന്നു  ശരിക്കും ഗ്രാമീണ ഭംഗി നിറഞ്ഞു നിന്ന ഒരുകുട്ടി  കൂടെ രക്ഷിതാവും വാര്‍ഡന്നും  ഇവള്‍ :”രഞ്ജിനി  നിന്റെ റൂം മേറ്റ്” എന്ന് വാര്‍ഡന്‍ പരിചയപ്പെടുത്തി പകരം ഞാന്‍ “നീതു തോമസ്‌” എന്ന് പറഞ്ഞു രഞ്ജിനിക്ക് കൈ കൊടുത്തു പിന്നെ കുറച്ചുനേരം രണ്ജിനിയും  അവളുടെ അഛ്ചനും തമ്മില്‍ സംസാരിച്ചു.യാത്ര പറയിലിനറെ അവസാനം  കുറെ ഉപദേശങ്ങള്‍ കിട്ടി എനിക്കും ഫ്രീ ആയിട്ട്,   എന്തായാലും ഒറ്റയ്ക്ക് കഴിച്ചു കൂട്ടിയ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞല്ലോ എന്നൊരു റിലീഫ്എന്നിലുംഉണ്ടായി
  
  അന്ന് ഞങ്ങള്‍ അധികം സംസാരിച്ചില്ല  ഭക്ഷണം –രണ്ടു ഉണക്ക ചപ്പാത്തിയും വെജിറ്റബിള്‍ കറിയും –കഴിച്ചു വീട്ടില്‍ നല്ല നെയ് പുരട്ടി ചൂടോടെ അമ്മ ഉണ്ടാക്കി തരുന്ന  ചപ്പാത്തിയും കുറുമയും അത് വെന്തില്ല ചപ്പാത്തി ഹാര്ഡ് ആണ് എന്നൊക്കെ അമ്മയെ കുറ്റപ്പെടുത്തിയത്  ഓര്‍മയില്‍ വന്നു  അറിയാതെ കണ്ണ് നിറഞ്ഞു  റൂമില്‍ വന്നപ്പാടെ കിടന്നു   പെട്ടെന്ന് ഉറങ്ങി
   അടുത്ത ദിവസം രഞ്ജിനി ഉള്ളു തുറന്നു അവളുടെ വീട്ടിലെ കാര്യങ്ങള്‍  അമ്മയില്ലാത്ത അവളെ അച്ഛന്‍ എത്ര സ്നേഹിക്കുന്നു  എത്ര ബുദ്ധിമുട്ടി ഇതുവരെ എത്തിച്ചു  അവള്‍ക്കുവേണ്ടി അദ്ദേഹം എന്തെല്ലാം ത്യജിച്ചു തുടങ്ങി അവളുടെ ഇഷ്ട്ടങ്ങള്‍  ഇഷട്ട താരം  ഗാനം ഭക്ഷണം  ഡ്രസ്സ്‌ അങ്ങനെ എല്ലാം  എനിക്കും അവള്‍ക്കും ഒരേ വേവ് ലെങ്ങ്ത്ത്‌ ആണ് എന്നറിഞ്ഞത്  എന്നെ അവളോട്‌ കുടുതല്‍ അടുപ്പിച്ചു അങ്ങനെ നല്ല കുറെ ദിവസങ്ങള്‍ - ക്ലാസ്സ്‌  കാന്‍റീന്‍ ലൈബ്രറി  ഷോപ്പിംഗ്‌  പുറത്തു പോയി ഭക്ഷണം - ഒരു സെമസ്റ്റര്‍ കഴിഞ്ഞത് വളരെ പെട്ടെന്നാണ്
   അവധിക്ക് വീട്ടില്‍ പോയി തിരിച്ചു വന്ന ദിവസം രഞ്ജിനി വന്നത് വേറൊരു കുട്ടിയോട് കൂടി " ഇവള്‍ ഹസീന  എന്റെ നാട്ടുക്കാരി  നമ്മുടെ അടുത്തുള്ള കോളേജില്‍ എമ്മേക്ക് പഠിക്കുന്നു  താമസം  അടുത്തുള്ള  ഒരു വനിതാ ഹോസ്റ്റലില്‍" എന്നുപറഞ്ഞു എനിക്ക് അവളെ പരിചയ പ്പെടുത്തി  പിന്നെ കുറേ നാട്ടുകാര്യങ്ങള്‍ വീട്ടുകാര്യങ്ങള്‍  എല്ലാം പറഞ്ഞിരുന്നു ഞങ്ങളെ അവളുടെ ഹോസ്റ്റലിലേക്ക് സൗകര്യം പോലെ വരാന്‍ പറഞ്ഞിട്ട് വൈകിട്ട് ഹസീന തിരിച്ചു പോയി 
  അടുത്ത അവധി ദിവസം ഞങ്ങള്‍ അവിടേക്ക് പോയി കുറേ സംസാരിച്ചു  ചായ കുടിക്കാന്‍ ICH ല്‍ പോയി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍  വെല്‍ ഡ്രെസ്സ്ഡ & വെല്‍ ബില്റ്റ് ആയ ഒരു ചെറുപ്പക്കാരന്‍  ഞങ്ങളുടെ അടുത്ത് വന്നു  ഹസീനയോടു  ഹായ് പറഞ്ഞു  ഇവന്‍ “ ഖാദര്‍” എന്റെ കൂടെ പഠിക്കുന്നു"  എന്നിട്ട് അവള്‍ ഞങ്ങള്‍ രണ്ടുപേരേയും അവനു പരിചയപ്പെടുത്തി  അവന്‍ വേറൊരു ടേബ്ലില്‍ പോയി ഇരുന്നു  ഞങ്ങള്‍ചായ കുടിച്ചു കുറച്ചു നേരം സംസാരിച്ച്കഴിഞ്ഞപ്പോള്‍ അവിടെനിന്ന്ഇറങ്ങിഹോസ്റ്റലില്‍തിരിച്ചെത്തി
      കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  ക്ലാസ് തീരുന്ന സമയം ഞങ്ങളുടെ കോളേജിന്റെ പടിക്കല്‍  ഖാദര്‍ നില്‍പ്പുണ്ടായിരുന്നു  കണ്ടിട്ടും  അവനെ  അറിയാത്ത ഭാവത്തില്‍  ഞാന്‍ കടന്നു പോയി  എന്നാല്‍ രഞ്ജിനി  അവനെ വിളിച്ചു ഹായ് പറഞ്ഞു   പിന്നെ അതൊരു നിത്യ സംഭവമായി
   രഞ്ജിനി  വല്ലാതെ മാറി പോയി  അവള്‍ എന്നെ മനപൂര്‍വം അവോയിട് ചെയ്യാന്‍  തുടങ്ങി പിന്നെ സായാനങ്ങളില്‍ ഒഴിവു ദിവസ്സങ്ങളില്‍ എല്ലാം അവര്‍ ഒന്നിച്ചു കറങ്ങാന്‍ തുടങ്ങി  അവനെ കുറിച്ച് പറയാന്‍ അവള്‍ക്കു ആവേശമായിരുന്നു ആയിരം നാവായിരുന്നു 
       അടുത്ത സെമസ്റ്റര്‍ പരിക്ഷയില്‍  അവള്‍ പലതിലും തോറ്റു ഞാന്‍ ശരിക്കും ദു;ഖിച്ചു  അവള്‍ അറിയാതെ ഞാന്‍ ഹസിനയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു  അവള്‍ ഒന്നും ശ്രദ്ധിച്ചില്ല   എല്ലാം ശരിയാകും എന്നു മാത്രം പറഞ്ഞു  
 പിന്നെ ഒരിക്കല്‍ രഞ്ജിനിയുടെ പുസ്തകങ്ങളുടെ കൂടെ തീതീവ്ര വാദ  സ്വഭാവമുള്ള ചില ലഘു ലേഖകള്‍ കണ്ടു  ഹസീനയും  രണ്ജിനിയും  ഖാദറും കുടിയുള്ള  ഒരി ഫോട്ടോയും കണ്ടു  അപ്പോള്‍ എനിക്ക് മനസ്സിലായി അവള്‍ പ്രേമത്തില്‍ മാത്രമല്ല ചതിയിലും പെട്ടിരിക്കുന്നു എന്ന്  എങ്ങനെ അവളെ രക്ഷിക്കും എന്നാലോചിച്ചു കുറെ ദിവസങ്ങള്‍ ഉറക്കമൊഴിച്ചു  

ഈ ദിവസങ്ങളില്‍  രഞ്ജിനിയുടെ ഫോണ്‍ നമ്പര്‍ പല തവണ  മാറി   ഇവിടെ രൈന്ജ് ഇല്ല, ആ പ്രൊവൈഡര്‍ വേറെ ഒരു പാട് ഫെസിലിറ്റീസ്തരുന്നു  അങ്ങനെ ഒരു പാട് ഒരുപ്പാട്‌ കാരണങ്ങള്‍ നിരത്തി അതിനു 

    ഒരു ദിവസം അവള്‍ ഫോണ്‍ എടുക്കാതെ പുറത്തു പോയി  രണ്ടു വട്ടം ഫോണ്‍ റിംഗ് അടിച്ചപ്പോള്‍  അത് എടുത്തു “റഭിയ  ഇങ്ങോട്ട് ഒന്നും പറയണ്ട നമ്മുടെ പ്ലാന്‍ പ്രകാരം കാര്യങ്ങള്‍ നടക്കും നടത്തണം അത് കഴിഞ്ഞു നമ്മള്‍ ഇന്ത്യ വിടും നിന്റെ പുതിയ പാസ്പോര്‍ട്ട്‌ ഉടനെ കിട്ടും “ ഇത്രയും പറഞ്ഞു കോള്‍ കട്ടാക്കി സംസാരിച്ചത് ഖാദര്‍ ആണെന്ന് തോന്നി  അപ്പോള്‍ അവള്‍ മതം മാറിയിരിക്കുന്നു  അതിലും കുഴപ്പമില്ല പക്ഷെ അവള്‍/അവര്‍ പ്ലാന്‍ ചെയ്യുന്നത് എന്താണ്? രാജ്യ ഭദ്രതക്കു കോട്ടം വരുത്തുന്നത് വല്ലതും ആണോ   അത് അവളുടെ ഭാവി തന്നെ ഇല്ലാതാക്കുമോ? എന്നി ഉത്തരം കിട്ടാ ചോദ്യങ്ങള്‍ എന്നെ തളര്‍ത്തി  ഞാന്‍ എങ്ങനെ അവളെ രക്ഷിക്കും ?
  എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഞാന്‍ വീട്ടില്‍ ചെന്ന് അമ്മയോട് എല്ലാം പറഞ്ഞു എന്നും വഴക്ക് കുടുന്ന ഞാന്‍ പറഞ്ഞത് അമ്മക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു  എന്നെ കെട്ടിപിടിച്ചു അമ്മ പറഞ്ഞു   “ മോളെ നീ വിഷമിക്കേണ്ട ഇത് ഞാന്‍ നോക്കി കൊള്ളാം  നീ അവളോട്‌ ഒന്ന് സംസാരിച്ചു അവളെ പിന്‍ തിരിപ്പിക്കാന്‍ ശ്രമിക്കു   അവളുടെ വീട്ടില്‍ ഇപ്പൊ ഒന്നും അറിയരുത്  അതുപ്പോലെ കോളേജില്‍ മറ്റാരും ഒന്നും  അറിയരുത്”
   തിരിച്ചുഹോസ്റ്റലില്‍ എത്തിയ ഞാന്‍ എന്തും സംഭവിക്കട്ടെ എന്നുറച്ച് അവളോട്‌ നേരിട്ട് കാര്യങ്ങള്‍ ചോദിക്കാന്‍ തീരുമാനിച്ചു അന്ന് രാത്രി  അവളോട്‌ അവളുടെ വീട്ടിലെ അവസ്ഥ അച്ഛന്റെ സ്നേഹം അവള്‍ നഷട്ടപ്പെട്ടാല്‍ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും അവളുടെ അഛ്നു എന്നെല്ലാം പറഞ്ഞു  അവള്‍ മതം  മാറിയതും വേറെ പേര് സ്വീകരിച്ചതും  അവള്‍ രാജ്യദ്രോഹപരമായ ആക്ടിവിറ്റിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും   അതിനു ഒരുപക്ഷെ അവളുടെ ജീവിതം തന്നെ വിലയായി കൊടുക്കേണ്ടി വരും  എന്നെല്ലാം പറഞ്ഞു ഒരു കൌണ്സിലിംഗ് കൊടുത്തു ഞാന്‍ ഇതെല്ലാം അറിഞ്ഞുഎന്നത് അവള്‍ക്കൊരു ഷോക്കായി കൂടെ അവളുടെ വീട്ടുക്കാരുടെ മുഖം  സ്നേഹം എല്ലാം ഓര്‍മ്മയില്‍ എത്തി അവളെ മൌനിയാക്കി 
അവള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി തോന്നി  രണ്ടു ദിവസം കഴിഞ്ഞു ഞങ്ങള്‍ സന്ധ്യക്ക്‌ ഹോസ്റ്റലിലെ സ്വീകരണ മുറിയില്‍ വാര്‍ത്തകള്‍ കാണുകയായിരുന്നു അതില്‍ വന്ന ഒരു വാര്‍ത്ത എന്നേയും അവളേയും ഞെട്ടിച്ചു  “പാക് ഭീകരന്‍ പിടിയില്‍ റിപബ്ലിക്ഡേയില്‍  രാജ്യത്തു മുഴുവന്‍ സ്ഫോടനം നടത്താന്‍ ഒരുക്കിയിരുന്ന പദ്ധതിയും  അതിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും ഇവനായിരുന്നു  ഇവനും ഇവന്റെ പെണ്‍ സഹായിയും ചേര്‍ന്ന് കോളേജില്‍ പഠിക്കുന്ന  പെണ്‍കുട്ടികളെ കരുവാക്കി  നടത്താനിരുന്ന  പദ്ധതിയാണ്  പോലീസിന്റെ ഇടപെടല്‍ മൂലം   പൊളിഞ്ഞത്”  കൂടെ ഖാദര്‍ ഹസീന എന്നിവരുടെ ഫോട്ടോയും പക്ഷെ പേര് എഴുതികാണിച്ചത്  കുരേഷിയും രസ്സിയയും   തക്ക സമയത്ത്  ഇതിനെ കുറിച്ച് വിവരം തന്ന വീട്ടമ്മയെ പ്രധാന മന്ത്രി അഭിനന്ദനം അറിയിച്ചു  കൂടെ എന്റെ അമ്മയുടെ ഫോട്ടോയും  

ഒന്നും പറയാതെ റൂമിലെത്തിയ രഞ്ജിനി എന്നെ കെട്ടിപിടിച്ചു കരഞ്ഞു  ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല എന്നുകരഞ്ഞു പറഞ്ഞു  അവളുടെ ആ കരച്ചിലും എന്ന്റെ പൊന്നമ്മയുടെ മനസാന്നിധ്യവും ധൈര്യവും എന്നേയും കരയിച്ചു

Saturday, August 9, 2014

അപ്പോത്തിക്കിരി

സിനിമ കഴിഞ്ഞിട്ടും മനസ്സിൽ ചെറിയ  വ്യഥ  ബാക്കി നില്ക്കുന്നു  പക്ഷെ മേൽവിലാസം  എന്ന ആദ്യ സിനിമ ഇന്നും മനസ്സിൽ നൊമ്പരമായി നില്ക്കുന്നു ഇതേ സംവിധായകന്റെ
ആരും ഔട്ട്‌ സ്ടാണ്ടിംഗ് ആയി എന്ന് പറയാൻ കഴിയില്ല പക്ഷെ എല്ലാവരും കഥാപാത്രമായി നില്ക്കുന്നു  ഇത് ഔട്ട്‌ & ഔട്ട്‌ ഒരു സംവിധായകന്റെ  സിനിമയാണ്
എത്രയോ കഥ ആശുപത്രികളെ കുറിച്ച് വന്നിട്ടുണ്ട്  അവിടെ നടക്കുന്ന കൊള്ള പാവപെട്ടവർ ചൂഷണം ചെയ്യപെടുന്നത്  എല്ലാം വിഷയമാക്കി  ചെയ്ത സിനിമ കളും  വന്നിട്ടുണ്ട്  എന്നാലും ഈ സിനിമ വേറിട്ട്‌ നില്ക്കാനുള്ള ശ്രമമാണ്
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽസ് അവിടുത്തെ പണ കൊതിയന്മാരായ
 മാനേജ്‌മന്റ്‌  മരുന്ന് കച്ചവടക്കാരുടെ മത്സരം പലജീവനുകളും മരുന്ന് പരീക്ഷണത്തിന്‌ വിധേയമാകുന്നത്  ദൈവത്തിന്റെ കൈകളായ doctors  അത് മറക്കുന്നത്  എല്ലാം  മനസ്സിൽ തട്ടും വിധം പറഞ്ഞിട്ടുണ്ട് ഇതിൽ
ധൈര്യമായി  കാണാം 

Thursday, August 7, 2014

ട്രെയിന്‍ യാത്ര......
വീണ്ടും ഒരു സ്ഥലമാറ്റം  ട്രെയിനില്‍ പോയി വരാവുന്ന സ്ഥലത്തേക്ക് അതുകൊണ്ടുതന്നെ ആ മാറ്റം ഇഷ്ട്ടമായി (ഇഷ്ട്ടപ്പെടാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ല എന്നതാണ് സത്യം ) വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപ്പോലെ യാത്ര ചെയ്തിട്ടുണ്ട്  ട്രെയിനില്‍ ഒരുപ്പാട്‌ ചങ്ങാതിമാരും ഉണ്ടായിരുന്നു  ഇന്‍കം ടാക്സില്‍ ജോലി ഉള്ള ഇട്ടിച്ചന്‍, LIC യില്‍ പ്രസാദ്‌ സൈല്‍ ടാക്സില്‍ ഉണ്ണി അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്  വീണ്ടും അതുപ്പോലെ ഒരു വസന്ത കാലം പ്രതീക്ഷിച്ചു  ട്രെയിന്‍ യാത്ര തുടങ്ങി  പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും പഴയ മുഖങ്ങള്‍ ഒന്നും കണ്ണില്‍ പെട്ടില്ല പലരും പലവഴിക്ക് തിരിഞ്ഞു  എന്നാലും ട്രെയിനും കാത്തു സ്റ്റേഷനില്‍ ഉള്ള നില്‍പ്പും അവിടെ കൂട്ടം കൂട്ടമായി നില്‍ക്കുന്ന യാത്രക്കാരും പലപ്പോഴും കൌതുകമുണര്‍ത്തി
പത്തു വര്ഷം മുന്‍പ് കണ്ടത്തില്‍ നിന്നും പ്രകടമായി കണ്ട മാറ്റം
അന്ന് സ്ത്രീകളുടെ ഒരു കൂട്ടം, ചെറുപ്പക്കാരുടെ ഒരു ഗാംഗ് പിന്നെ മദ്യവയസ്കാരുടെ  സൊറ പറയുന്ന  ഒരു വലിയ കൂട്ടം എല്ലമായിരുന്നെങ്കില്‍  ഇന്ന് മദ്യവയസ്കാരുടെ ആ കൂട്ടം അതുപ്പോലെ ഉണ്ട് എന്നാല്‍ ചെറുപ്പക്കാരുടെ ഗാങ്ങില്‍  ചെറുപ്പക്കാരി സ്ത്രീകളും കുടുതല്‍ കാണപ്പെടുന്നു  യാത്രക്കിടയിലും ഇത് അതുപ്പോലെ തുടരുന്നു  ഇയര്‍ ഫോണിന്‍റെ ഒരു അറ്റം ആണ്‍ ചെവിയിലും മറ്റേ അറ്റം പെണ്‍ ചെവിയിലും  പിന്നെ  മെസ്സേജിങ്ങ് ഷെയറിംഗ്  അവര്‍ വേറെ ലോകത്തില്‍ എത്തപ്പെട്ടതുപ്പോലെ തോന്നും


 യാത്രാ കുടുതല്‍ ദുരിതപൂര്‍ണമായിരിക്കുന്നു എല്ലാ ട്രെയിനും എന്നും ലേറ്റ് മിക്കവാറും ട്രെയുനുകള്‍ പേരില്‍ മാത്രം സൂപ്പര്‍ ഫാസ്റ്റ് ആയിരിക്കുന്നു  വളരെ പഴകിയ ബോഗ്ഗികള്‍ യാത്രക്കാരുടെ എണ്ണത്തിലും വണ്ണത്തിലും വന്ന മാറ്റം  സമയം തെറ്റി വരുന്ന രാജധാനി  ഗാരിബ് രഥ  തുടങ്ങിയവ എല്ലാം അതിനു  ഹേതുവായിട്ടുണ്ട് എന്നാലും ട്രെയിന്‍ വരുമ്പോള്‍ ഉണ്ടാകുന്ന നിര്‍വൃതി  വല്ലപ്പോഴും ഇരിക്കാന്‍ സാധിക്കുന്നത്‌ ഇപ്പോഴത്തെ മഴ എല്ലാം ഒരുതരം അനുഭവം പകരുന്നു  പറയാന്‍ വിട്ടുപോയത്  സാമ്പത്തിക ലാഭം യാത്രാ സമയത്തിലെ കുറവ് എല്ലാം ട്രെയിന്‍ യാത്ര രസമുള്ളതാക്കുന്നു,,,,,,,,,,,