Sunday, December 18, 2011

മൌനം വാചാലമായ നിമിഷങ്ങള്‍ .......

മനസ്സ് പായുകയാണ് പുറകിലേക്ക് അതിവേഗം
നാല്പത്തിയാറു വര്ഷം പിന്നിലേക്ക്‌ ......

ക്ലാസില്‍ ശ്രദ്ധിക്കാതെ തന്നെ നോക്കിയിരിക്കുന്ന ദേവിയെ പലവട്ടം കണ്ണുകൊണ്ട് തടഞ്ഞു
പാഠത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു
പക്ഷെ കുന്ത മുന പോലെ തന്നില്‍ തറയുന്ന ആ കണ്ണുകളില്‍ നിന്ന് താന്‍ നോട്ടം പിന്‍വലിച്ചു
ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അവളെ വിളിച്ചു നിറുത്തി ശാസിച്ചു
പക്ഷെ അവള്‍ എല്ലാം ഉറച്ചു തന്നെയാണ് വന്നിരിക്കുന്നത്
സത്യത്തില്‍ അവളെ കാണുമ്പോള്‍ എന്തോ ഒരു വികാരം തനിക്കും അനുഭവപ്പെട്ടിരുന്നു
പക്ഷെ മാഷും ശിഷ്യയും തമ്മിലുള്ള ബന്ധം ഉണ്ടാക്കുമായിരുന്ന പുകില്‍ തന്നെ പിന്തിരിപ്പിച്ചു
പക്ഷെ അവള്‍ ശ്രീ ദേവിയായി മനസ്സില്‍ പ്രതിഷിട്ടിക്കപ്പെട്ടു താന്‍ അറിയാതെ തന്നെ
പിന്നെ അവള്‍ തന്നെ നേരിട്ട് പറഞ്ഞു എന്നെ സ്നേഹിക്കുന്നു എന്ന്
ഒരു പ്രത്യേക നിമിഷത്തില്‍ ഞാനും പറഞ്ഞു എന്റെ ശ്രീദേവി അവള്‍ ആണെന്ന്
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതെല്ലാവരും അറിഞ്ഞു
പിന്നെ നാട്ടിലെ പ്രധാന വാര്‍ത്ത‍ അത് മാത്രമായിരുന്നു
പക്ഷെ വിചാരിച്ചതിലും കുടുതലായിരുന്നു എതിര്‍പ്പ് രണ്ടു വീട്ടിലും
തന്റെ കൂട്ടുക്കാര്‍ പിന്മാറാന്‍ ആവശ്യപെട്ടു
സഹോദരിയുടെ കല്യാണം വീട്ടിലെ സാമ്പത്തിക സ്ഥിതി
എന്തെല്ലാമോ പറഞ്ഞു ........ ആ ബന്ധംമുറിഞ്ഞു
പിടിച്ചു നില്ക്കാന്‍ സാധിക്കാത്തത് കൊണ്ട് അവള്‍ വേറെ കല്യാണം കഴിച്ചു
അന്ന് ഒരു തീരുമാനം എടുത്തു ഇനി ജീവിതത്തില്‍ ഒറ്റയ്ക്ക്
പിന്നെ കുറച്ചുക്കാലം അവളെ ഓര്‍ത്തു കഴിച്ചുക്കൂട്ടി
പിന്നെ ശ്രദ്ധ പുസ്തകത്തിലേക്ക് തിരിച്ചു
ഒന്നും തിരിച്ചു ചോദിക്കാത്ത നല്ല കൂട്ടുക്കാര്‍ പുസ്തകങ്ങള്‍

പിന്നെ കാലം പാഞ്ഞു പ്രായം പല മാറ്റങ്ങളും രൂപത്തില്‍ വരുത്തി
എന്നാലും മനസ്സില്‍ അവള്‍ നിറഞ്ഞു നിന്ന് ആശ്വസിപ്പിച്ചു, ശാസിച്ചു ,
വഴക്കടിച്ചു കലഹിച്ചു, ചിരിച്ചു കരഞ്ഞു
എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ഈ അമ്പതുവര്‍ഷവും

പെട്ടെന്നുള്ള തലക്കറക്കം എന്നെ ആസ്പത്രിയില്‍ തളച്ചിട്ടു
പിന്നെ പല പല ടെസ്റ്റുകള്‍ അവസാനം വിധിച്ചു " കാന്‍സര്‍ "
കേട്ടപ്പോള്‍ ചെറിയൊരു വിഷമം തോന്നി
പിന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു
-ഒരു ദിവസം വിട ചൊല്ലണം അതിനു ഒരു കാരണം വേണം
അതായിരിക്കും ഈ'കാന്‍സര്‍ '
കൂടിയാല്‍ രണ്ടു മാസം അതിനും മരുന്നുകള്‍ സഹായിക്കണം
സമയം കഴിയുന്നു എന്നറിഞ്ഞപ്പോള്‍ വീണ്ടും അവളെ കാണാന്‍
ഒരു മോഹം മനസ്സില്‍ നിറഞ്ഞു
പിന്നെ അടുത്ത സുഹൃത്തുക്കള്‍ അവളുടെ നമ്പര്‍ തേടിപ്പിടിച്ചു തന്നു
അവളെ വിളിക്കാന്‍ മനസ്സില്‍ പല കൂട്ടലും കിഴിക്കലും നടത്തി
തുളസി ഇട്ടു നോക്കി....
കോയിന്‍ ടോസ്സ് ചെയ്യുത് നോക്കി...
പിന്നെ അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു....
അടുത്ത ദിവസവും ഒരു തീരുമാനം എടുത്തില്ല എടുക്കാന്‍ കഴിഞ്ഞില്ല
അതിനടുത്ത ദിവസം അവളുടെ പ്രതികരണം എന്തായിരിക്കും
എന്നതായിരുന്നു പ്രശ്നം
സമയം പായുന്നത് കൃത്യമായി ഓര്‍മ്മിപ്പിച്ചു മാതൃഭൂമി കലണ്ടര്‍
പിന്നെ അവളെ കാണ്ണാന്‍ കഴിഞ്ഞാല്‍ സന്തോഷമായി
ഈ ജീവിതം തീര്‍ക്കാം എന്നുറച്ച്‌ അവളെ വിളിച്ചു
"ദേവിയല്ലേ ഇത് " പറയേണ്ടി വന്നില്ല
അവള്‍ പറഞ്ഞു "മാഷല്ലേ "
കുറെ നിമിഷങ്ങള്‍ ഒന്നും പറയാതെ കഴിഞ്ഞു പിന്നെ പറഞ്ഞു
" വിസയുടെ കാലാവധി......
തീര്‍ന്നിരിക്കുന്നു .... ഒന്ന് കാണാന്‍ ഒരു മോഹം
....... വരുമോ ?" അവള്‍ ഒന്നും പറഞ്ഞില്ല

പക്ഷെ മനസ്സ് പറഞ്ഞു അവള്‍ വരും എന്ന്
അവള്‍ വന്നു അടുത്ത ദിവസം തന്നെ
ഒന്നും പറയാന്‍ കഴിയാതെ രണ്ടുപേരും പരസ്പരം നോക്കി ഇരുന്നു
മൌനം വാചാലമായ നിമിഷങ്ങള്‍ ........
പിന്നെ കുറേ സംസാരിച്ചു പിന്നെ അവള്‍ യാത്ര പറയാന്‍ എഴുന്നേറ്റു
അതുവരെ കരച്ചിലടക്കിയിരുന്ന അവള്‍ പൊട്ടിക്കരഞ്ഞു ഞാനും കരഞ്ഞു
വിടപറയല്‍ ഒരു സുഖമുള്ള നൊമ്പരമായി
ആദ്യമായി അവളുടെ വിരലില്‍ ഒന്ന് തൊട്ടപ്പോള്‍
അവളുടെ കൂടെ അമ്പത് വര്ഷം ജീവിച്ച അനുഭൂതി മനസ്സില്‍ നിറഞ്ഞു
ഇനി യാത്രയാവാന്‍ ഒരു വിഷമവും ഇല്ല
വരട്ടെ അവന്‍ ഞാന്‍ തയ്യാര്‍ കൂടെ പോകാന്‍ ........