Friday, June 18, 2010

മൊബയില്‍ സാമ്പാര്‍

ഇത് മൊബയില്‍ കാലം
ഫോണ്‍ എന്നതില്‍ ഉപരി ഒരു വിനോദ മാധ്യമം ആണ് ഇന്ന് മൊബയില്‍
ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍
വരെ മോബയിലും ആയിട്ടാണ് കാണപെടുന്നത്.....

എന്റെ സുഹൃത്ത്‌ കഴിഞ്ഞ ദിവസം ഒരു ചോദ്യം
ചോദിച്ചു
"പഴയ തലമുറയില്‍ പെട്ട വയസ്സായ ആള്‍ക്കാര്‍ക്കും
പുതിയ തലമുറയില്‍ പെട്ട ടീന്‍ ഏജു കാര്‍ക്കും ഉള്ള പ്രധാന
വ്യത്യാസം, ഒരു ബസ്‌ യാത്രയില്‍, എന്താണ് ???"
കുറച്ചു നേരം ആലോചിച്ചു പിന്നെ അവനോടു തന്നെ
ഉത്തരം പറയാന്‍ പറഞ്ഞു
അവന്‍ പറഞ്ഞു " ഉത്തരം വളരെ സിമ്പിള്‍
വയസ്സായവര്‍ നമ്മള്‍ അവരോടു സംസാരിച്ചാല്‍ ഉടനെ
ഹിയറിംഗ് എയിട് ചെവിയില്‍ തിരുകും
പുതിയ ജനറേഷന്‍ നമ്മള്‍ അവരോടു സംസാരിച്ചാല്‍
ഉടനെ ഇയര്‍ ഫോണ്‍ ചെവിയ്യില്‍ നിന്ന് മാറ്റും "
രണ്ടും മൂന്നും ഫോണ്‍ കൊണ്ട് നടക്കുന്നവര്‍
ഒരു ഫോണില്‍ തന്നെ രണ്ടും നാലും സിം ഇടുന്നവര്‍
അങ്ങനെ ഒരു മൊബയില്‍ വിപ്ലവം തന്നെ നടക്കുകയാണ്
വീട്ടില്‍ , യാത്രയില്‍ എവിടെയും ഏപ്പോഴും മൊബയില്‍
പക്ഷെ മൊബയില്‍ ഭക്ഷണം അതും മൊബയില്‍
സാമ്പാര്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്
ഒരു ചെറിയ സംഭവം
..........
കഴിഞ്ഞ ദിവസം നാട്ടില്‍ ഒരു ഒത്തുചേരല്‍
അതിനോട് അനുബന്ധിച്ച് ഒരു സദ്യ
പാചകം എല്ലാവരും കൂടി
പാചകം എല്ലാം കഴിഞ്ഞു സദ്യ തുടങ്ങി
ഒരു ബാച്ച് കഴിച്ചു
അടുത്ത ബാച്ച് ഇരുന്നു
അതില്‍ ഞാനും ഇരുന്നു
സാമ്പാര്‍ വിളമ്പി കൊണ്ടിരുന്ന ശ്രീനി ചെവിയില്‍ പറഞ്ഞു
മൊബയില്‍ സാമ്പാറില്‍ വീഴുന്നു ഇതുവരെ കിട്ടിയില്ല
ഇതിനിടയില്‍ അടുത്ത വരിയില്‍ നിന്നൊരു ഒച്ചപ്പാട്
നോക്കുമ്പോള്‍ സാമ്പാര്‍ ഒഴിച്ചപ്പോള്‍ മൊബയില്‍ അടക്കം
ഇലയില്‍ .....
അങ്ങനെ മൊബയില്‍ സാമ്പാറും കണ്ടു !!!!

30 comments:

 1. friends are hard to find.so if you have one now
  ....cheerish them...keep them in your heart....
  treasure them...because once you lose them...
  .you may not find another like them in this lifetime.

  ഇന്ന് ജൂണ്‍ 19 ഞാന്‍ ഈ ബ്ലോഗ്‌ ലോകത്ത് വന്നീട്ടു രണ്ടു വര്ഷം തികഞ്ഞു
  എന്റെ പേജില്‍ വരികയും വായിക്കുകയും ചെയ്ത എല്ലാവര്ക്കും
  നന്ദി
  നിങള്‍ തന്ന പ്രോത്സാഹനം ഇവിടെ തുടരുവാന്‍ ശക്തി നല്‍കുന്നു

  നന്ദി നന്ദി നന്ദി

  ReplyDelete
 2. ആശംസകള്‍,ഇനിയും എഴുതൂ...

  ReplyDelete
 3. ഇനിയും വര്‍ഷങ്ങളോളം ഈ രംഗത്ത് നിലനില്‍ക്കട്ടെ...
  പഴയ മൊബൈല്‍ കൊണ്ടിടാന്‍ സ്ഥലം ഇല്ലാതായ്തുടങ്ങി...

  ReplyDelete
 4. അതെ ഇതിപ്പോ കല്യാണ വീടൂകളില്‍ സ്ഥിരം പരിപാടിയാണ്.

  വാര്‍ഷികാശംസകള്‍..!

  ReplyDelete
 5. ആശംസകളേടെ……….
  തുടരട്ടെ…. ഇതേ സൌമ്യതയോടെ…..

  ReplyDelete
 6. രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
  krishnakumar513,
  പട്ടേപ്പാടം റാംജി ,
  കുമാരന്‍ | kumaran,
  sm sadique
  എല്ലാ നല്ല വാക്കുകളും ഹൃദയത്തില്‍ സൂക്ഷിക്കുന്നു
  വീണ്ടും നന്ദി പറയുന്നു

  ReplyDelete
 7. :)
  ആശംസകള്‍ വാര്‍ഷികത്തിന്

  ReplyDelete
 8. ഇനിയും എന്തൊക്കെ മൊബൈല്‍ കാണാന്‍ കിടക്കുന്നു ശിവ ശിവ

  ReplyDelete
 9. ആശംസകള്‍..
  ഇനിയും എഴുതുക..
  മൊബൈല്‍ സാമ്പാര്‍ കലക്കി...
  സാമ്പാര്‍ ആകുമ്പോ എന്തും ആകാലോ...?

  ReplyDelete
 10. മൊബൈൽ സാമ്പാറോ....
  എന്റെമ്മോ ചിരിക്കാനും ചാറ്റ് റൂമിൽ കത്തിയടിക്കാനും ഒരു വകയായി..
  കലക്കീട്ടോ...

  ReplyDelete
 11. കൊള്ളാലോ ഈ മൊബൈല്‍ സാമ്പാര്‍

  ReplyDelete
 12. ബ്ലോഗ്‌ ലോകത്തെ രണ്ടു വര്‍ഷങ്ങള്‍ക് അഭിനന്ദനങ്ങള്‍ ,
  ഇനിയും വര്‍ഷങ്ങള്‍ കുറിയ്ക്കപ്പെടാന്‍ ആശംസകള്‍ ....

  ഏതായാലും മൊബൈല്‍ സാംബാര്‍ നന്നായി ....
  സാമ്പാറില്‍ വല്ല പോരായ്മ ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ വിളിച്ചു പറയാമല്ലോ :)

  ReplyDelete
 13. ramanikasirnu ente hridayam niranja aashamsakal.......

  ReplyDelete
 14. മൊബൈല്‍ സാമ്പാറുകളുമായി ഇനിയും ഒരുപാട് വര്ഷങ്ങള്‍ ഈ ബൂ ലോകത്ത് കറങ്ങി നടക്കാന്‍ ആശംസകള്‍

  ReplyDelete
 15. ആദ്യമായി ആശംസകൾ നേരുന്നു.

  വാർഷികത്തിനു വിളമ്പിയ സാമ്പാറ് കേമായി :)

  ReplyDelete
 16. എന്റെ പേജില്‍ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ വര്‍ക്കും
  നന്ദി
  നിങ്ങളുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്‌
  ശക്തി പകരുന്നതാണ്
  നന്ദി
  നന്ദി
  നന്ദി

  ReplyDelete
 17. വാര്‍ഷികാശംസകള്‍ മാഷേ...

  ReplyDelete
 18. ഇനിയും ഇത് പോലുള്ള വിശേഷങ്ങളുമായി ഒരു പാട് നാള്‍ തുടരട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു..!

  ReplyDelete
 19. ഭാഗ്യം അവിടെ കിടന് അത് റിംഗ് ചെയ്യതിരുനത്

  ReplyDelete
 20. ആശംസകള്‍..
  ഇനിയും എഴുതുക..

  ReplyDelete
 21. ഇനിയും അനവധി കാലം എഴുത്ത് തുടരട്ടെ. സാമ്പാറില്‍ വീണ മൊബൈല്‍ കേട് വന്നു കാണുമല്ലോ.

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. മൊബൈൽ സാമ്പാർ കലക്കി.
  ആശംസകളോടെ...

  ReplyDelete
 24. ഹഹഹ
  ഇഷ്ടപ്പെട്ടു.

  ReplyDelete
 25. ആശംസകള്‍-
  മൊബൈല്‍ സാമ്പാര്‍-ഹഹ

  ReplyDelete
 26. പഴയ മൊബൈൽ എവിടെ കൊണ്ട് കളയുമെന്നതൊരു വലിയ പ്രശ്നമാണ്.
  പലതും ആദ്യം അബദ്ധമായിട്ടും പിന്നെ മനപൂർവമായിട്ടും എന്നാണല്ലോ........
  നന്നായി പോസ്റ്റ്.

  ReplyDelete
 27. Read in the Holy Bible
  1 John 1:9-10
  9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

  10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

  Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
  unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

  http://4justice.org/

  N.B. Please send this to ten or maximum people you can.

  ReplyDelete