Saturday, March 25, 2017

ടേക്ക് ഓഫ്

ടേക്ക് ഓഫ്
ഒരു നല്ല സിനിമ
ഒരു കൊച്ചു സിനിമ
ഒരു സെക്കന്റ് പോലും ഫോക്കസ് മാറാതെ പറയാൻ ഉദ്ദേശിച്ചതിൽ മാത്രം ശ്രദ്ധിച്ച അവതരണം
ഇറാക്കിൽ കുടുങ്ങിയ മലയാളി നേഴ്‌സുമാർ അവിടെനിന്നു രക്ഷപെട്ട സംഭവം അതുപോലെ പറഞ്ഞ സിനിമ
പാർവതിയും  കുഞ്ചാക്കോബോബനും മനോഹരമായി അഭിനയിച്ച കുറെ നല്ല മുഹൂർത്തങ്ങൾ ഈ സിനിമയുടെ  എടുത്തു പറയേണ്ട പ്ലസ് പോയിന്റ് ആണ്
ആരും മോശമായിട്ടില്ല  ഫഹദും ആസിഫ് അലിയും എല്ലാം അവരുടെ ഭാഗം ഭംഗിയാക്കി
നേഴ്‌സുമാരുടെ സേവന വേദന വ്യവസ്ഥകൾ മെച്ചപ്പെടുത്തേണ്ടതിന്റെ  ആവശ്യം വ്യക്തമായി പറഞ്ഞ സിനിമ
ഒരു മുസ്ലിം രാഷ്ട്രത്തിൽ  ജനം തീവ്രവാദം മൂലം  അനുഭവിക്കുന്ന അസ്വസ്ഥത  ഭയപ്പാട് എല്ലാം യഥാർത്ഥമായി  പകർത്തിയ ചിത്രം
ഭാരതം എത്ര സുന്ദരം ശാന്തം  എന്നു മനസ്സിലാക്കി തന്ന സിനിമ
കണ്ട്     ആസ്വദിക്കുക .........................

Tuesday, March 21, 2017

ഞാൻ ഞാൻ എന്ന ഭാവങ്ങളെ .....


ബാലു അന്നുവന്ന ലെറ്ററുകൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു  ഒരുപാട് ആരാധകന്മാർ  ആരാധികമാരുണ്ട് ബാലുവിന്  തന്റെ ശബ്ദ മാധുര്യം നുണയുന്നവർ  തന്റെ പോപ്പുലാരിറ്റി കൂട്ടിയ പാട്ടുകൾ എല്ലാം മനസ്സിൽ വന്നു  പകുതിയും രാജയുടെ ഗാനങ്ങൾ ആണ്  തന്റെ ശബ്ദത്തിൽ  മുത്തുവും ദാസനും എഴുതിയ വരികൾ അവൻ ഈണമിട്ട പുറത്തുവന്ന ഗാനങ്ങൾ അതി മനോഹരം അതീവ ഹൃദയം
ഓരോ ഗാനവും പിറവിയെടുക്കാൻ ഞങ്ങൾ ഓരോരുത്തരും  പാടുപ്പെട്ടതു അത്രക്കും കഠിനമായിട്ടായിരുന്നു  ഒരുപക്ഷെ എനിക്ക് കിട്ടിയ കോഹിനൂർ രത്‌നങ്ങൾ ആണ് അവയെല്ലാം
ഒരു കുടുംബം പോലെ  ചങ്ങാതിമാർ പോലെ ആയിരുന്നു മുത്തുവും ഞാനും രാജയും"വാടാ പോടാ" ചങ്ങാതിക്കൂട്ടത്തിൽ നിന്ന് എന്തുകൊണ്ടോ മുത്തു പിൻവാങ്ങി  രാജയും അവനും തമ്മിൽ ഒരു ഗാനത്തിലെ വരികൾ  മുത്തുവിന്റെ അനുവാദം കൂടാതെ രാജ തിരുത്തിയതിൽ തുടങ്ങി വളർന്നു വലുതായ   'ആരു വലിയവൻ' എന്ന ഈഗോ എത്തി ചേർന്നത് ഒരു വേർപിരിയലിൽ  ആയിരുന്നു  ആ നഷ്ട്ടം എനിക്കും നിങ്ങൾക്കും മാത്രം
ഇന്നു വർഷങ്ങൾ കഴിഞ്ഞു ഇതെല്ലാം ഓർക്കാൻ കാരണവും അവൻ തന്നെ  അവൻ ഈണമിട്ട ഗാനങ്ങൾ  ഞാൻ അനുവാദമില്ലാതെ പാടാൻ പാടില്ല  ഇനി ഈ ആജ്ഞ ധിക്കരിച്ചാൽ നിയമ നടപടി തുടരും എന്നുള്ള അവന്റെ ലീഗൽ നോട്ടീസ് കൈപ്പറ്റിയത് കൊണ്ടാണ്
ഞാൻ അവന്റെ തുടക്കം ഒന്ന് ഓർത്തുപോകുന്നു  കത്തി നിന്ന ഒരു സംഗീത ചക്രവർത്തിയുടെ പല അസ്സിസ്സ്റ്റാന്റുകളിൽ ഒരുവൻ  പിന്നെ അതെ ചക്രവർത്തിയുടെ നല്ലമനസ്സുമൂലം  സംഗീത ലോകത്തിൽ സ്വന്തം സ്ഥാനം കണ്ടെത്തിയ അവൻ  ഇന്ന് "എന്റെ എന്റെ മാത്രം" എന്നവകാശപ്പെടുന്ന ഗാനങ്ങൾ  അതിനു വരികൾ എഴുതിയ കവിയും പാടിയ എന്നെപ്പോലുള്ള ഗായകരും  അതിനു ഓർക്കസ്ട്ര നയിച്ച പലരും ഇൻസ്ട്രുമെന്റസ് വായിച്ച
കലാകാരന്മാരും ഒന്നും ആ ഗാനങ്ങളിൽ ഒരു സംഭാവനയും ചെയ്തിട്ടില്ലേ എന്ന ചോദ്യം എന്നിൽ ഉയരുന്നു
 സംഗീത ചക്രവർത്തിയുടെ ഗാനം റീമിക്സ്  ചെയ്തതുപറ്റി അദ്ദേഹത്തോട് ചോദിച്ചപ്പോൾ   അദ്ദേഹം പറഞ്ഞത്"സത്യമാണ് ഞാനും കവിയും ഗായകരും  മാറ്റുകലാകാരന്മാരും  അത് ചത്രികരിച്ച ഡയറക്റ്ററും   ആ രംഗം ചത്രികരിച്ച ഫോട്ടോഗ്രാഫറും  അതിൽ അഭിനയിച്ച കലാകാരന്മാരും  ഇതിനെല്ലാം കാശു മുടക്കിയ പ്രൊഡ്യൂസറും എല്ലാരുമാണ് ആ ഗാനത്തിന്റെ അവകാശി എന്ന് തോന്നുമെങ്കിലും ആ ഗാനം ഹൃദയത്തിൽ ഏറ്റെടുത്തു  ഹിറ്റാക്കിയ സാധാരണക്കാരനാണ് അതിന്റെ യഥാർത്ഥ അവകാശി "
എന്തു കൊണ്ടോ ഇന്നത് മറന്നിരിക്കുന്നു  കേൾവിക്കാർ ഇല്ലെങ്കിൽ 'എന്ത് ഗാനം എന്ത് പാട്ടു  എന്ത് ഞാൻ എന്ന ഭാവം' .......

Tuesday, March 7, 2017

കളിയിൽ ചതി ?

കളിയിൽ ചതി ?
ക്രിക്കറ്റ് മാന്യന്മാരുടെ കളി എന്നാണു അറിയപ്പെടുന്നത്  അതിൽ ഒരുപ്പാട്‌ ലെജൻഡുകൾ നൽകിയ സംഭാവന ചില്ലറയല്ല  നമ്മുടെ നാട്ടിലെ പഴയ തലമുറയിലെ നവാബ് പട്ടൗഡി , ഗുണ്ടപ്പ വിശ്വനാഥ് , ചന്ദ്ര , ബേദി , ഗാവസ്‌കർ  മുതൽ സച്ചിൻ രാഹുൽ ലക്ഷ്മൺ  ധോണി മുതൽ വിരാട് വരെ ആ ഗണത്തിൽപ്പെടും,
എന്നാൽ പുതിയതലമുറ  പ്രത്യേകിച്ചും ആസ്ട്രേലിയൻ ടീം  ജയിക്കാൻ വേണ്ടി എന്തും ചെയ്യാം  എന്ന പക്ഷക്കാരാണ്  സ്ലെഡ്ജിങ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചീത്ത വിളി അവരുടെ സംഭാവനയാണ്  ക്രിക്കറ്റിന്
ഇപ്പോൾ നടക്കുന്ന ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് സീരിയസ്സിലും അവർ അത് തുടരുന്നു  പക്ഷെ ഇന്ന് പുറത്തുവന്ന ചതി ശരിക്കും ഞെട്ടിക്കുന്നതാണ്
DRS എന്ന റിവ്യൂ ഉപയോഗിക്കുന്നതിലാണ് അവർ ചതി പ്രയോഗിക്കുന്നത് DRS  പ്രകാരം രണ്ടു ടീമിനും 2  റിവ്യൂകൾ എൺപതു ഓവർ പിരീഡിൽ ഉപയോഗിക്കാം  റിവ്യൂ  സക്സസ് ആയാൽ വീണ്ടും ആ റിവ്യൂ ഉപയോഗിക്കാം  കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ത്യയുടെ റിവ്യൂകൾ എല്ലാം പരാജയപ്പെടുകയും  അവരുടെ റിവ്യൂകൾ എല്ലാം വിജയിക്കുകയും ചെയ്തു
DRS  പ്രകാരം  റിവ്യൂ ആവശ്യപ്പെടുന്നതിനു മുൻപ്  കളിക്കളത്തിലുള്ള കളിക്കാരുടെ ഉപദേശം തേടാം  ഇതാണ് നിയമം
ഇന്ന് അവരുടെ ക്യാപ്റ്റൻ  സ്മിത്ത് പുറത്തായപ്പോഴാണ്  അവരുടെ കള്ളകളി പുറത്തുവന്നത്  തന്റെ കൂടെ ബാറ്റു ചെയ്യുന്ന ആളോട് ചോദിക്കുന്ന ഭാവത്തിൽ  ഡ്രസിങ് റൂമിൽ ഇരിക്കുന്നവരുടെ  സിഗ്നൽ  ആണ് സ്മിത്ത് ശ്രദ്ധിച്ചിരുന്നത്   ലാപ് ടോപ്പിൽ റിവ്യൂ കണ്ടു ഡ്രസിങ് റൂമിൽ ഇരിക്കുന്നവരാണ്  ആസ്ട്രേലിയൻ DRS  തീരുമാനം കൈകൊള്ളണമോ  വേണ്ടയോ എന്ന് സ്മിത്തിനെ അറിയിച്ചിരുന്നത്  അതുകൊണ്ടാണ് അവരുടെ റിവ്യൂ എല്ലാം വിജയിച്ചത്  ഇത് കൊടും ചതിയാണ് മാന്യമാർക്കു ചേർന്നതല്ല  ഇന്ന് വിരാട് ഈ കള്ളക്കളി കണ്ടുപിടിച്ചു പുറത്തു കൊണ്ടുവന്നിരിക്കുന്നു
 ആസ്ട്രേലിയൻ  കള്ളക്കളിക്കെതിരെ പ്രതികരിക്കുക

മറുനാടൻ തൊഴിലാളിയും നോട്ടു ബന്ധിയും ബാങ്കിങ്ങും പിന്നെ ഞാനും

സാണ്ടർ നോർത്ത് ഈസ്റ്റിൽ നിന്ന് ഞങ്ങളുടെ നാട്ടിൽ ജോലിക്കു വന്ന മറുനാടനാണ് ഇവിടെ കോണ്ക്രീറ്റു ടാങ്കുകളും റിങ്ങുകളുമുണ്ടാക്കുന്ന ഒരു ചെറിയ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സാന്ദർ വളരെ യാദൃച്ഛികമായാണ്  എന്നെ പരിചയപ്പെട്ടത് എന്റെ വൈഫ് ജോലി ചെയ്യുന്ന ബാങ്കിലാണ് സാണ്ടറിനു അകൗണ്ട് ഉള്ളത് ആഴ്ചയിൽ രണ്ടു പ്രാവശ്യം വീട്ടിലേക്കു നെഫ്റ്റ്‌ വഴി രൂപ അയക്കാൻ സാണ്ടർ ബാങ്കിൽ എത്തും ഞാനും ഭാര്യയെ ബാങ്കിൽ വിടാൻ കാലത്തു ബാങ്കിൽ പോകും അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു അറിയുന്ന മുറി ഹിന്ദിയിൽ കുശലങ്ങൾ പറയും ചിലപ്പോൾ തിരികെ ഒരുമിച്ചുവരും അങ്ങനെ ആ മറുനാടൻ പരിചയം തുടരവേ ഒരുദിവസം സാണ്ടർ കാലത്തു വീട്ടിൽ വന്നു ബാങ്ക് വഴി നെഫ്ട് അയക്കാൻ കുറച്ചു പണവും തന്നിട്ട് പറഞ്ഞു "സാബ് ബാങ്ക് മെ ബർന മൊതലാളി ബാങ്ക് മെ ജാനേ കെ ലിയേ മനാ കർത്താ .... ജോലി സമയം കാം കർണാ ബാങ്ക് മത്ത് ജാനാ ഐസാ  കഹത്താ ഹായ് "
എന്തായാലും ഞാൻ എന്നും പോകുന്നു സാണ്ടറെ സഹായിക്കാം എന്നുപറഞ്ഞു പിന്നെ കുറച്ചാഴ്ചകൾ ഞാൻ സാണ്ടറിനു വേണ്ടി ബാങ്കിങ് നടത്തി എന്റെ ഉപദേശത്തിൽ അവന്റെ വീട്ടുക്കാർ യൂണിയൻ ബാങ്കിൽ തന്നെ അകൗണ്ട് തുറന്നു അതോടെ നേരിട്ട് ആ അകൗണ്ടിൽ പണം അടച്ചു തുടങ്ങി പിന്നെ നോട്ടു നിരോധനം തുടങ്ങിയ ആഴ്ചയിൽ സാന്ദർ കാലത്തെ വീട്ടിൽ വന്നു കാര്യം ഒരു ആയിരം രൂപ മാറ്റി കൊടുക്കണം
പക്ഷെ ആയിരം മാറ്റി കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് ഞാൻ ഇരുനൂറു രൂപ കൊടുത്തു പിന്നെ തന്നാൽ മതി എന്ന് പറഞ്ഞു ആയിരത്തിന്റെ നോട്ടും തിരിച്ചു കൊടുത്തു കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ സാണ്ടർ വന്നു " കാം കം ഹെ മൊതലാളി വാപസ്സ് ജാനേ കോ കഹാ ഹൈ ആജ് ഹാം വാപസ് ജാത്തേ ആപ് ക രൂപിയാ സരൂർ ബേജ് ദൂങ്ക" എനിക്ക് എന്ത് പറയണം എന്നറിഞ്ഞില്ല ഞാൻ അവനു ചായയും കൊടുത്തു യാത്ര പറഞ്ഞു
ജനുവരി പകുതിയോടെ ഒരു ദിവസം കാലത്തു സാണ്ടർ വീണ്ടും പ്രത്യക്ഷപ്പെട്ടു ആദ്യം എന്റെ കൈയിൽ നിന്നും വാങ്ങിയ അല്ല ഞാൻ കൊടുത്ത പണം തിരികെ തന്നു എന്നിട്ടുപറഞ്ഞു " മൊതലാളി വാപസ്സ് ബുലാലിയ കാം ഹേ ശുക്രിയ സാബ് " അവൻ ശരിക്കും സന്തോഷവാൻ ആയിരുന്നു , എന്ത് കൊണ്ടോ ഞാനും
ഇതെല്ലാം ഇന്നോർക്കാൻ ഒരു സംഭവമുണ്ടായി ഇന്ന് കാലത്തു സാണ്ടർ ഫോൺ ചെയ്തു പറഞ്ഞു ' ആപ് കെ ബെട്ടെ കെ പാസ് കൽ പാഞ്ച് ഹസാർ രൂപിയാ ദിയ ദാ ബാങ്ക് മെ ബർ നെ കെ ലിയേ ലെക്കിൻ ഉദർ മിലാ നഹി "
സത്യത്തിൽ ഞാൻ ഞെട്ടി എന്റെ മകൻ മുംബൈയിലാണ് അപ്പൊ എന്തോ എവിടെയോ തെറ്റു പെറ്റിയിരിക്കുന്നു ഞാൻ സാണ്ടറിനോട് നേരിട്ട് വരാൻ പറഞ്ഞു അവനുംഉടനെ വന്നു ഞാൻ കാര്യങ്ങർ പറഞ്ഞു പക്ഷെ അവൻ പറഞ്ഞു "ചോഡ് ദേ സാബ് കുച്ച് ഗലത്തി ഹോ ഗയാ മെ ജാൻ ത്താ ഹൂം ആപ് ഖബ്രായേ മത്" ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ കസിന്റെ മകൻ വന്നു പറഞ്ഞു " ആ ഹിന്ദിക്കാർ എന്റെ കൈയിൽ അയ്യായിരം രൂപ തന്നിട്ടുണ്ട് ഞാൻ ഇന്നലെ വന്നപ്പോൾ വല്യമ്മ ബാങ്കിൽ പോയിരുന്നു ഇതാ ആ പണം " സാണ്ടറും ഹാപ്പി ഞാനും ഹാപ്പി

Friday, March 3, 2017

ഒരു പാഠം

കഴിഞ്ഞ ദിവസം കാലത്തു എണീറ്റപ്പോൾ(സ്വയം ഉറക്കമുണർതല്ല ഭാര്യയുടെ ഉറക്കെയുള്ള ''അതെ ഒന്ന് എഴുനേൽക്കു അത്യാവശ്യമായി കുറച്ചു വെള്ളം കോരിത്തരണം " എന്ന വിളിയോ നിലവിളിയോ ആണ് അതിനുത്തരവാദി ) പൈപ്പിൽ ഒരുതുള്ളി വെള്ളമില്ല മോട്ടോർ വർക്ക്‌ ചെയ്യുന്നില്ല അത്യാവശ്യത്തിനുള്ള വെള്ളം കിണറിൽ നിന്ന് കോരാൻ തുടങ്ങിയപ്പോഴാണ് ഒരു സത്യം മനസ്സിൽ തറച്ചത് വെള്ളം നന്നേ താണിരിക്കുന്നു വേനൽ ആണെങ്കിൽ ഇനിയും ബാക്കി അപ്പൊ കുടിവെള്ളം പോലും നല്ല വേനലിൽ
ഉണ്ടാകില്ല എന്തായാലും വലിയ വട്ടികയിൽ വെള്ളം നിറച്ചതിനു ശേഷം വീടിനു ചുറ്റും ഒന്ന് നടന്നു അപ്പോൾ കഴിഞ്ഞ ദിവസം ചെയ്ത ഒരു അപരാധം കണ്ണിൽ പെട്ടു തെങ്ങു നനക്കാൻ  വേണ്ടി തുറന്ന പൈപ്പ് അടച്ചിട്ടില്ല രാത്രി മുഴുവൻ ഒഴുക്കിയത് ഒരു ടാങ്ക് വെള്ളം ലാവിഷായി രണ്ടു മൂന്ന് ദിവസം ഉപയോഗിക്കാൻ പര്യാപ്തമായ വെള്ളം മനസ്സിൽ ചെറിയ വലിയ കുറ്റബോധം തോന്നി
വീണ്ടും മോട്ടറിന്റെ അടുത്തെത്തി അറിയാവുന്ന പണിയെല്ലാം നോക്കി
ഫൂട്ട് വാൽവ് പിടിപ്പിച്ച പൈപ്പ് ഇറക്കിക്കെട്ടി വെള്ളത്തിനടിയിൽ കിടക്കുന്നു എന്നുറപ്പു വരുത്തി വട്ടികയിൽ കോരി നിറച്ച വെള്ളം പമ്പിലേക്കൊഴിച്ചു അതിൽ തങ്ങിയിരുന്ന "എയറിനെ" പുറത്തു ചാടിച്ചു
മോട്ടറിന്റെ സ്വിച്ച് ഓൺ ചെയ്തു  ഇൻഡിക്കേറ്റർ ബൾബ് തെളിഞ്ഞെങ്കിലും മോട്ടോർ അനങ്ങിയില്ല വീണ്ടും ഇതേ ശ്രമങ്ങൾ ആവർത്തിച്ചു ഫലം തഥൈവ, സ്വന്തം ഇലക്ട്രിഷ്യനെ ഫോൺ ചെയ്തു ആള് 'വെരി വെരി ബിസി' ഇപ്പൊ നാട്ടിലെ മോട്ടോറുകൾക്കെല്ലാം അസുഖമാണ് ഉള്ള ഒരേ വൈദ്യൻ നമ്മുടെ പ്രിയ സുഹൃത്തും, വീണ്ടും അഭ്യർത്ഥിച്ചപ്പോൾ വേറൊരു വൈദ്യനെ വിടാം എന്നായി പ്രധാന ഡോക്ടർ , കാലത്തു വരുമെന്ന പറഞ്ഞ അസിസ്റ്റന്റ് സർജൻ വന്നത് ഏകദേശം ഉച്ചക്ക് മൂന്നു മണിക്ക് , രോഗകാരണങ്ങൾ എല്ലാം കേട്ട് സ്വയം പരിശോധിച്ച അദ്ദേഹം മരുന്നും വിധിച്ചു മോട്ടോറിന്റെ സ്വിച്ചിൽ ഉറുമ്പു കയറിയിരിക്കുന്നു കോൺടാക്റ്റ് ക്ളീൻ ചെയ്താൽ ശരിയാകും പിന്നെ ഒരു മണിക്കൂർ സ്വിച്ച് അഴിക്കലും ക്ളീൻ ചെയ്യലും റീഫിറ്റ് ചെയ്യലും എല്ലാമായി കടന്നു പക്ഷെ മോട്ടോർ അനങ്ങിയില്ല അടുത്ത നിർദ്ദേശം പുതിയ സ്വിച്ച് വാങ്ങിയാൽ  എല്ലാം ശരിയാകും വെള്ളമല്ലേ എല്ലാം അതെല്ലേ ആവശ്യം അത്യാവശ്യം എന്ന് വിചാരിച്ചു ബൈക്കിൽ നാലഞ്ചു കിലോമീറ്റർ ഓടി അഞ്ചാറു കടകൾ കയറിയിറങ്ങി പുതിയ സ്വിച്ച് (പഴയതിനു ചേർന്നത് ) ഒപ്പിച്ചു
പക്ഷെ സ്വിച്ച് മാറ്റിയിട്ടും മോട്ടോർ അനങ്ങാപ്പാറ നയം വെടിഞ്ഞില്ല
അസ്സിസ്റ്റന്റ്റ് സർജൻ ആകെ വിഷമിച്ചു പിന്നെ നാളെ മെയിൻ ഡോക്ടർ വന്നു നോക്കും എന്നുപറഞ്ഞു ഒരുവിധം തടി തപ്പി അപ്പോഴേക്കും ഒരുദിവസത്തിലെ ഭൂരിഭാഗവും ഒരു അഞ്ഞൂറാനും കഴിഞ്ഞിരുന്നു
പിറ്റേ ദിവസം ഉച്ചയോടെ സാക്ഷാൽ വൈദ്യൻ വന്നു
എല്ലാ പോയിന്റിലും കറണ്ട് വരുന്നുണ്ട് എന്നത് ആദ്യം ഉറപ്പു വരുത്തി ഇതിനിടയിൽ വീട് വയർ ചെയ്ത "അവനെ " പറയാവുന്നതെല്ലാം പറഞ്ഞു രണ്ടു മൂന്നു മണിക്കൂർ തിരിച്ചും മറിച്ചും നോക്കിയിട്ടും കാര്യങ്ങൾ പഴയപ്പോലെ തന്നെ തുടർന്നു പിന്നെ മോട്ടോറിലേക്കു കണക്കറ്റ് ചെയ്യുന്ന വയർ കണക്റ്ററിൽ നിന്ന് ഊരിയെടുത്തു നേരിട്ട് കണക്റ്റ് ചെയ്തപ്പോൾ മോട്ടോർ സുഖമായി തിരിഞ്ഞു വെള്ളവും എടുത്തു ഒരു രൂപ പോലും വിലയില്ലാത്ത ഒരു കണക്ക്റ്റർ വിലപ്പെട്ട രണ്ടു ദിവസം ഞങ്ങളെ വലച്ചു
പക്ഷെ ഒരു കാര്യം മനസ്സിലായി ശ്രദ്ധക്കുറവ് മൂലം രണ്ടു ദിവസം ഉപയോഗിക്കേണ്ട വെള്ളം പാഴാക്കിയപ്പോൾ അതിയാൻ അതിനുള്ള പണിയും തന്നു ,,,,
ഒരു പാഠം പഠിച്ചു വെള്ളം ശ്രദ്ധയോടെ ഉപയോഗിക്കണം ,,,,,,,,,