Thursday, January 5, 2017

'ക്ഷണികം'


'ക്ഷണികം'
പതിവുപ്പോലെ രണ്ടാം ശനിയാഴ്ച ട്രസ്റ്റ് മെംബേർസ് തയാറാക്കിയ ഫുഡും ഒരു ഡോക്ടറും നേഴ്സും കുറച്ചു പ്രാഥമിക മരുന്നുകളും ആയി ഞങ്ങൾ ആ വൃദ്ധ സദനത്തിലേക്കു യാത്ര പുറപ്പെട്ടു മാസത്തിൽ ഒരു ദിവസം അവരോടൊപ്പം ചിലവഴിക്കുക എന്നത് കുറച്ചു കാലമായിട്ടുള്ള ട്രസ്റ്റിന്റെ അജണ്ടയിൽ ഉള്ളതാണ് . ആദ്യത്തെ യാത്രയിൽ ഞാനും പോയിരുന്നു ,ഞങ്ങൾ അവിടെ എത്തിയപ്പോൾ ആ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല കൊച്ചുകുട്ടികൾ; ജോലിക്കു പോയ മാതാപിതാക്കൾ വീട്ടിൽ എത്തുമ്പോൾ കാണിക്കുന്ന ഒരു വികാര പ്രകടനത്തോട് ഏകദേശം ചേരുന്നതാണ് ആ സന്തോഷം 
അവിടെയുള്ള അന്തേവാസികളുടെ ഹെൽത്ത് ചെക്കപ്പിൽ തുടങ്ങി, കൊച്ചു കൊച്ചു കലാ പ്രകടനങ്ങൾ, ഉച്ചക്ക് എല്ലാവരും ചേർന്നിരുന്നുള്ള ഭക്ഷണം കഴിക്കൽ, പിന്നെ അത്യാവശ്യം എഴുത്തുകുത്തുകൾ (പെൻഷൻ ഇൻഷുറൻസ്, പെറ്റിഷനുകൾ ) അന്തേവാസികൾക്ക് വേണ്ടി, അപൂർവമായി അന്നേദിവസം വരുന്ന വിസിറ്റർസിനുള്ള കൗൺ സിലിങ്ങും എല്ലാം ചേർന്നതാണ് വിസിറ്റ് 
എന്തുകൊണ്ടോ ആദ്യ വിസിറ്റിനു ശേഷം ഞാൻ ആ ടീമിൽ സ്ഥിരം മെമ്പറായി അവിടെ ചിലവാക്കുന്ന ഓരോ നിമിഷവും എനിക്ക് വിലമതിക്കാൻ കഴിയാത്ത സംതൃപ്‍ത്തി നൽകിയിരുന്നു
അവിടത്തെ സീനിയർ മോസ്റ്റ് ആയ രാഘവേട്ടൻ എപ്പോഴും ആരേയോ പ്രതീക്ഷിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു അതുകൊണ്ടുതന്നെ ഞാൻ അദ്ദേഹത്തോട് കൂടുതൽ അടുത്തു സ്വന്തം കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ച രാഘവേട്ടനെ മക്കൾ ആരും തിരിഞ്ഞു നോക്കുന്നില്ല ആരെങ്കിലും വരും എന്ന പ്രതീക്ഷയാണ് ആ മുഖത്തു ഞാൻ രാഘവേട്ടനോട് പതിവുപ്പോലെ കുശലാന്വേഷണം തുടങ്ങി ഇത്തവണയും പക്ഷെ ആള് വളരെ ഡിപ്രസ്സ്‌ഡ് ആയിരുന്നു അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ഞാൻ ചോദിച്ചു "ചേട്ടാ വീട്ടിലേക്കു വിളിക്കണോ ഞാൻ ഫോൺ തരാം വിളിച്ചോള്ളൂ" ആദ്യം വേണ്ട എന്നുപറഞ്ഞ രാഘവേട്ടൻ സ്വന്തം പെട്ടിയിൽ നിന്ന് തപ്പിയെടുത്ത ഒരു കഷ്ണം പേപ്പറുമായി എന്റെ അടുത്തുവന്നു ആ പേപ്പർ തന്നിട്ട് അതിലുള്ള നമ്പർ ഒന്ന് ഡയൽ ചെയ്തു തരാൻ പറഞ്ഞു .ISD നമ്പർ ഞാൻ ഡയൽ ചെയ്തു കൊടുത്തു റിങ് കിട്ടിയപ്പോൾ ഞാൻ ഫോൺ രാഘവേട്ടനു കൊടുത്തു മിഠായി കിട്ടിയ ഒരു കുട്ടിയെപ്പോലെ സന്തോഷിച്ച അയ്യാൾ ഫോൺ എടുത്തു പുറത്തേക്കു പോയി കുറച്ചധികം നേരം സംസാരിച്ചു 
പത്തു പന്ത്രണ്ടു മിനിട്ടു സംസാരിച്ച ശേഷം വളരെ സന്തോഷത്തോടെ ഫോൺ എനിക്ക് തന്നു എന്നിട്ടു പറഞ്ഞു " അവനും കുട്ടികളും വരുന്നുണ്ട് അടുത്തമാസം തിരിച്ചു പോകുമ്പോൾ എന്നേയും കൊണ്ടുപോവും എന്ന് തുള്ളിച്ചാടി കൊണ്ട് പറഞ്ഞു .ഫോൺ വാങ്ങി പോക്കെറ്റിൽ തിരികെവെച്ച ഞാൻ എല്ലാവരോടും രാഘവേട്ടന്റെ സന്തോഷം പങ്കു വെച്ചു
എല്ലാവരും സന്തോഷിച്ചു കുറച്ചുപ്പേർക്ക് ചെറിയ അസൂയ വരെ തോന്നി രാഘവേട്ടനോട് പിന്നെ പാട്ടും കവിത ചൊല്ലലും ചീട്ടുകളിയുമായി എല്ലാവരും ഒത്തുകൂടി പിന്നെ സന്ധ്യ മയങ്ങിയപ്പോൾ ഞങ്ങൾ സ്വന്തം തട്ടകത്തിലേക്കു തിരിച്ചു , പതിവിലും വൈകിയതുകൊണ്ടു വീട്ടിൽ എത്തിയതും കുളിച്ഛ് രാത്രിഭക്ഷണം കഴിച്ചു ഭാര്യയോടും മക്കളോടും അന്ന് നടന്ന കാര്യങ്ങളും രാഘവേട്ടന്റെ സന്തോഷവും പങ്കുവെച്ചു 
ഉറങ്ങാൻ നേരം ഫോൺ ചാർജ് ചെയ്യാൻ വേണ്ടി എടുത്തപ്പോളാണ് ഒരു സത്യം മനസ്സിലായത് രാഘവേട്ടന്റെ കോൾ ത്രൂ ആയിരുന്നില്ല ,,,,,,,,,,,

LikeShow more reactions
Comment

1 comment:

  1. മനസ്സിൽ പണ്ട് എപ്പോഴോ പതിഞ്ഞത് ഒന്നു കോറിയിടുന്നു..........

    എല്ലാവര്ക്കും
    ഹാപ്പി ന്യൂ ഇയർ !!!

    ReplyDelete