Friday, September 30, 2016

ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്‌മുഖം

യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്മുഖം

ഇതുപോലെ ഉള്ള അനുഭവങ്ങൾ ഒരുപ്പാട്ഉണ്ടായതാണ് ,എന്നാലും കേട്ടപ്പോൾ ഒന്നുകൂടി ഇവിടെ വന്നു നിങ്ങൾ എല്ലാവരോടും പറയാൻ ഒരു തോന്നൽ 
ശിവൻ തന്റെ നാട്ടിലെ ഒരു ചെറുപ്പക്കാരനെ കുറിച്ച് എന്നോട് പറയുമായിരുന്നു. ഞങ്ങൾ സുഹുര്ത്തുക്കൾ ആയിരുന്നാലും കണ്ടിരുന്നത് സംസാരിച്ചിരുന്നത് വല്ലപ്പോഴും ആയിരുന്നു . 
എന്നാലും സംസാരത്തിന്റെ സിംഹഭാഗവും ചെറുപ്പക്കാരൻ അപഹരിച്ചിരുന്നു.
നല്ല സ്വഭാവം എല്ലാകാര്യത്തിലും സ്വാഭാവികമായ ഇടപെടൽ ,നീതി, ന്യായം,അനുകമ്പ എല്ലാം അനുസരിച്ചുള്ള ഇടപെടൽ, 
അവൻ പ്രവർത്തിക്കുന്ന പ്രസ്ഥാനം വഴി പാവങ്ങളെ സഹായിക്കൽ ഇങ്ങനെ പറഞ്ഞു പറഞ്ഞു അവനെ ഞാൻ എന്റെ മനസ്സിലും ഒരു ഹീറോ ആയി ;പ്രതിഷിട്ടിച്ചിരുന്നു. 
ശിവന്റെ ഭാര്യ ഒരു ആക്സിഡന്റിൽ മരിച്ചപ്പോൾ, അതിനുശേഷം മകളുടെയും മകന്റേയും വിവാഹങ്ങൾ എല്ലാത്തിലും നമ്മുടെ "ഹീറോ " കാര്യമായി സഹകരിച്ചിരുന്നു, ശിവനെ സഹായിച്ചിരുന്നു, അപ്പോഴെല്ലാം ഞാനും ഹീറോയെ കണ്ടിരുന്നു, സംസാരിച്ചിരുന്നു , ഇതെല്ലാം കുറച്ചു വര്ഷങ്ങള്ക്കു മുൻപാണ് 
ഇന്ന് അപ്രതീക്ഷമായി ശിവന്റെ അയൽവാസിയെ വഴിയിൽ കണ്ടുമുട്ടി.ശിവന്റെ സുഖാന്വേഷണത്തിനു മറുപടിയായി അയാൾ പറഞ്ഞത്
""
മക്കളുടെ വിവാഹശേഷം ശിവൻ തന്റെ ഭാര്യയുടെ പേരിൽ വാങ്ങിയ 20 സെന്റ്സ്ഥലം വിൽക്കാൻ തീരുമാനിച്ചു അതിനു വേണ്ടി ഹീറോയെ
ഏർപ്പാടാക്കി ,എന്നാൽ ഹീറോ അത് വിൽക്കണ്ട അവിടെ കൃഷി നടത്താം എന്നുപറഞ്ഞു ശിവനെ കൊണ്ട് നല്ലൊരു സംഖ്യ മുടക്കി വാഴ കൃഷി നടത്തി എന്നാൽ അവിടെനിന്നു കിട്ടിയെതെല്ലാം സ്വയം വിഴുങ്ങി,ഒരു രൂപ പോലും ശിവന് കൊടുത്തില്ല. 
അടുത്തവർഷം ഹീറോ സ്ഥലം പാട്ടത്തിനു വേറൊരാൾക്ക് കൊടുപ്പിച്ചു അവിടെയും ശിവന് ഒന്നും കിട്ടിയില്ല പിന്നെ സ്ഥലം വിട്ടു കിട്ടാൻ മാർഗമില്ലാതെ വന്നപ്പോൾ സ്ഥലം സെന്റിന് രണ്ടുലക്ഷം രൂപവെച്ചു ഹീറോ വഴി പാട്ടാക്കാരന് വിറ്റു ഇപ്പോൾ കേൾക്കുന്നത് രണ്ടുലക്ഷം രൂപ സെന്റിന് പറഞ്ഞ ഭൂമി ഹീറോ വിറ്റത് രണ്ടര ലക്ഷം രൂപ സെന്റിന് വെച്ച് 
ഹീറോക്ക്ഏകദേശം അഞ്ചു ലക്ഷം വെറുതെ കിട്ടി പിന്നെ വാങ്ങിയ ആളിൽ നിന്ന് കിട്ടിയ കമ്മീഷനും കള്ളും വേറേ.
എങ്ങനെ പോയാലും മൂന്നുലക്ഷം വരെ സെന്റിന് കിട്ടുമായിരുന്ന ഭൂമി വിറ്റത് രണ്ടുലക്ഷം രൂപ സെന്റിന് വെച്ച് അതും രണ്ടു രണ്ടര വര്ഷം കഴിഞ്ഞു 
കൂടാതെ ശിവന്റെ കയ്യിൽ നിന്ന് പലപ്പോഴായി വാങ്ങിയ പണം മക്കളുടെ കല്യാണത്തിന് വെട്ടിയ പണം, ശിവനെ പോലെ ബാക്കിയുള്ളവരെ പറ്റിച്ച പണം പിന്നെ പാവങ്ങളെ സഹായിക്കാൻ വേണ്ടി പ്രസ്ഥാനം വഴി പിരിച്ചെടുത്ത പണം എല്ലാം ചേർന്ന് ഹീറോ ഇപ്പൊ നാട്ടിലെ പ്രമാണിയായി വിലസുന്നു"
യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്മുഖം

Sunday, September 11, 2016

കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ’...

‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ’...

ആഗ്രഹം തീവ്രമാണെങ്കിൽ അതു യാഥാർഥ്യമാക്കുവാൻ ലോകം മുഴുവന്‍ നമുക്കൊപ്പം നിൽക്കും...ഇതാണ് ഈ ചിത്രം പറയുന്നത്
ഒരു കുട്ടിയുടെ കുഞ്ഞു മോഹത്തിനൊപ്പം നടക്കുന്ന നന്മയുള്ള കുറേ മനുഷ്യരുടെ കഥ പറയുന്ന, യാഥാർഥ്യ തലങ്ങളുള്ള സിനിമ
കൊച്ചു അപ്പുവിന്റെ വലിയ ആഗ്രഹമാണ്  വിമാനത്തിൽ കയറുക   എന്നത് അങ്ങനെയിരിക്കെ ഗൾഫിലുള്ള അച്ഛനെ കാണാന്‍ അമ്മയ്ക്കും ചേട്ടനും അപ്പുവിനും ഒരവസരം വരുന്നു.. അപ്പുവിന്റെ അനുജത്തി (ചെറിയച്ഛന്റെ മകൾ ) അവനെ പ്രോത്സാഹിപ്പിക്കുന്നു , അവനുവേണ്ടി പ്രാർത്ഥിക്കുന്നു വഴിപാടുകൾ കഴിക്കുന്നു .എന്നാൽ ചിക്കൻ ഫോക്സ് വന്നതുകൊണ്ട് അപ്പുവിന് പോകാൻ കഴിയുന്നില്ല
അടുത്ത വെക്കേഷന്  അപ്പുവിനെ ഗൾഫിലേക്കു ഒറ്റയ്ക്ക് അച്ഛന്റെ അടുത്തേക്ക് അയക്കാൻ എല്ലാ തയ്യാറെടു പ്പുകളും ചെയ്യുന്നു  പക്ഷെ പെട്ടെന്നുള്ള അച്ഛന്റെ മരണം അതും തട്ടിതെറിപ്പിക്കുന്നു
വെക്കേഷൻ സമയത്തു കുട്ടികളെ സൈക്കിൾ, നീന്തൽ തുടങ്ങിയവ പഠിപ്പിക്കുന്നു കൊച്ചവ്വ, (നാട്ടുകാരുടെ എല്ലാപ്രശ്നങ്ങൾക്കും പ്രതിവിധി കണ്ടെത്തുന്ന ചെറുപ്പക്കാരൻ )
അപ്പുവിനെ നീന്തൽ പഠിപ്പിക്കാൻ വേണ്ടി, നീന്തൽ വഴി സ്വിമ്മിങ് ക്ളബിൽ ചേരാം അതുവഴി വിദേശത്തു പരിശീലനത്തിനു പോകാൻ കഴിയും എന്നു  കൊച്ചവ്വ പറയുന്നു . അവന്റെ  വാക്കിൽ വിശ്വസിച്ചു  കൊച്ചു അപ്പു തീവ്രമായി നീന്തൽ പരിശീലിക്കുന്നു അങ്ങനെയെങ്കിലും വിമാനത്തിൽ കയറാം എന്നതാണ് അവന്റെ മനസ്സിൽ.
. അപ്പുവിന്റെ അനുജത്തി   ദേവിയെ പ്രാർത്ഥിക്കുന്നു അപ്പുവിനു  വേണ്ടി അവളെ ഒരു ഫ്രാഡ് തെറ്റി ധരിപ്പിക്കുന്നു  അക്കരെ നിന്നുള്ള പൂവെച്ചു പ്രാർത്ഥിച്ചാൽ ദേവി ആ പ്രാർത്ഥന കേൾക്കും എന്ന്
അതിനുവേണ്ടി കാശുമുടക്കി അവനിൽ നിന്ന് പൂവും അവൾ വാങ്ങുന്നു
 അപ്പുവിനു വേണ്ടി ഒരു ക്ളബ് നീന്തൽ പരിശീലനത്തിനു കുട്ടികളെ തിരഞ്ഞെടുക്കുന്നത് നെറ്റിൽ നിന്നറിഞ്ഞ കൊച്ചവ്വ അപ്പുവിനേയും കൊണ്ട് ബാംഗ്ളൂരിൽ പോകുന്നു പട്ടണത്തിന്റെ പകിട്ടും പത്രാസും കണ്ടു പകച്ച  അപ്പു പരാജയം മനസ്സിൽ കണ്ടു അത് കൊച്ചവ്വ- നോട് പറയുന്നു
"തോൽക്കാൻ നൂറു കാരണങ്ങൾ ഉണ്ടാവും പക്ഷെ ജയിക്കാൻ മനസ്സിലെ ദൃഢ നിശ്ചയം മാത്രം"  എന്നുള്ള കൊച്ചവ്വ ന്റെ വാക്കുകൾ  അപ്പുവിനെ ഉത്തേജിപ്പിക്കുന്നു  അവനു സെലക്ഷനും കിട്ടുന്നു, പത്തിൽ ഒരാളായി അവനും വിദേശത്തു പോകാൻ അവസരം കിട്ടുന്നു
നാട്ടുക്കാരും വീട്ടുക്കാരും  കൂടി അവനെ യാത്ര അയക്കാൻ  തയ്യാറെടുക്കുന്നു , എന്നാൽ അവനു വേണ്ടി പ്രാർത്ഥിക്കാൻ പോകുന്ന അനുജത്തി പുഴകടക്കുന്നതിനു ഇടയിൽ അപകടത്തിൽ പെടുന്നു
തന്റെ ജീവൻ പണയപ്പെടുത്തി അപ്പു അവളെ രക്ഷിക്കുന്നു  അതോടുകൂടി ആ ചാൻസും അപ്പുവിനു നഷ്ട്ടമാകുന്നു  എന്നാലും ഒരു ജീവൻ രക്ഷപ്പെടുത്തിയ തൃപ്തി അവനേയും കൊച്ചവ്വയേയും സന്തോഷിപ്പിക്കുന്നു . ഒടുവിൽ ധീരതക്കുള്ള അവാർഡ് വാങ്ങാൻ ഡൽഹിയിലേക്ക് അപ്പു വിമാനത്തിൽ പോകുന്നു ....
വെല്ലുവിളികൾ എത്രയുണ്ടായാലും നിശ്ചയദാർഢ്യവും പ്രയത്നവും ഉണ്ടെങ്കിൽ ആഗ്രഹം നേടാം എന്നതാണ് ഈ കൊച്ചു സിനിമ പറയുന്നത്
രുദ്രാക്ഷ് എന്ന കൊച്ചുകുട്ടിയുടെ പ്രകടനമാണ് ഈ സിനിമയുടെ നട്ടെല്ലെന്നു പറയാം...
സിദ്ധാർഥ് ശിവ യുടെ ഈ ചിത്രം മനസ്സിൽ ചെറിയ നൊമ്പര പൂക്കൾ വിടർത്തും
പഴയ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ  ഒരുക്കിയ ഈ കൊച്ചു സിനിമ ധൈര്യമായി  കാണാം

ഒരു നല്ല സിനിമ  നന്മയുടെ സിനിമ

Tuesday, September 6, 2016

വിജിലൻസ് അന്വേഷണം......

മുൻ മന്ത്രി ബാബു,മാണി തുടങ്ങിയവർ വിജിലൻസ് അന്വേഷണം നേരിടുന്നു, വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന്റെ പേരിൽ
മാണിയാണെങ്കിൽ കുറച്ചു പാപവും കണക്കിൽ വരാത്ത സ്വത്തിന്റെ ചെറിയൊരു ഭാഗവും 150 പേരുടെ ഒരു സമൂഹ വിവാഹം നടത്തി മനസാക്ഷി കുത്തു കുറക്കാൻ ശ്രമവും നടത്തി  ഇപ്പോൾ അതും അന്വേഷണ പരിധിയിലാണ്
വരവിൽ കവിഞ്ഞ സ്വത്തു എങ്ങനെ ഉണ്ടായി എന്നത് ഒരു മാജിക്കായി നിലനിൽക്കുന്നു
വെറും ചായക്കടയിൽ നിന്നാണ് ബാബുവിന്റെ തുടക്കം ഇന്നോ .......
പൊതു ജനമായ നമ്മൾ ഇതെല്ലാം മറക്കും എന്നിട്ടു സ്വന്തം മക്കൾക്ക് വിശപ്പടക്കാൻ മോഷ്ടിക്കുന്ന ഒരു പാവത്തിനെ കള്ളൻ എന്ന് മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്തും
ഭാര്യയുടെ ശവശരീരം ചുമന്നു നടക്കുന്ന മാഞ്ചിയും മകളും, ദളിതപീഡനവും  ആരാധന ആലയങ്ങളിലെ സ്ത്രീ പ്രവേശനവും  രാഷ്ട്രീയക്കാരുടെ ഇക്കിളിപ്പെടുത്തുന്ന വിഡിയോകളും നമ്മുടെ ചാനലുകൾ പലവട്ടം ചർച്ച ചെയ്യും

 കഷ്ട്ടം തോന്നുന്നു നമ്മുടെ അവസ്ഥയെ ഓർത്തു!
ഇന്നുള്ള എല്ലാ രാഷ്ട്രീയക്കാരും അവരുടെ തുടക്കത്തിലേ ആസ്തിയും ഇപ്പോഴുള്ള ആസ്തിയും ഒന്ന് വെളിപ്പെടുത്തി കൂടിയ ആസ്തിയുടെ സ്രോതസ്സും അറിയിച്ചു അഗ്നിശുദ്ധി വരുത്തണം എന്നാണു എന്റെപക്ഷം
ഇവിടുത്തെചാനലുകൾ ഇതിന്റെ(വെളിപ്പെടുത്തലിന്റെ) നിജസ്ഥിതി അന്വേഷിച്ചു പുറത്തുകൊണ്ടുവരികയും വേണം,പൊതു ജനത്തിനെ  ഉൾപ്പെടുത്തി അന്തി ചർച്ചകൾനടത്തുകയും വേണം  പല ബിനാമി ഇടപാടുകളും പൊതുജനം പുറത്തു കൊണ്ടുവരും ഇതുമൂലം
ആസ്തിയുടെ സ്രോതസ്സ് ബോധ്യപ്പെടുത്താൻ കഴിയാത്ത രാഷ്ട്രീയക്കാരെ  പൊതു ജനം ചൂലെടുത്തു നേരിടണം ..

രാഷ്ട്രീയക്കാരിൽ ഒതുങ്ങുന്നില്ല ഇവിടത്തെ അഴിമതി  എന്നാലും അഴിമതിക്ക് പ്രധാന കാരണം രാഷ്ട്രീയക്കാരുടെ ഇടപെടലുകൾ തന്നെ
അതുകൊണ്ടു അവിടെ തുടങ്ങാം
ബാക്കിയുള്ളവരെ അടുത്തഘട്ടത്തിൽ നേരിടാം,നേരിടണം !

Sunday, September 4, 2016

"ശരി" വഴി "നന്മ" വഴി

ജെയിംസ് ആൻഡ് ആലീസ്
ഇന്നലെ സിനിമ ടീവിയിൽ കണ്ടു
ഒരു ചെറിയ സിനിമ എന്തുകൊണ്ടും എബോവ്വ് ആവറേജ്
ഞാൻ കഥയിലേക്ക്കടക്കുന്നില്ല
എനിക്ക് ഇഷ്ട്ടപ്പെട്ടത് മരണ ശയ്യയിൽ കിടക്കുന്ന ജെയിംസിനെ കൊണ്ടുപോകാൻ വരുന്ന മരണ ദൂതൻ ജെയിംസുമായി അവന്റെ ജീവിതത്തിലെ തെറ്റുകളുടെയും നഷ്ട്ടപെട്ട അല്ല നഷ്ടപ്പെടുത്തിയ നല്ല നിമിഷങ്ങളുടെയും കണക്കെടുക്കുന്ന ഭാഗമാണ്
ജെയിംസ് നഷ്ട്ടപ്പെട്ട ബന്ധങ്ങളേയും നഷ്ട്ടപ്പെടുത്തിയ അവസരങ്ങളേയും ഓർത്തു കണ്ണുനീർ പൊഴിക്കുന്നു
ഇത് ഒരു ഓപ്പണിങ് ആണ് നമ്മുക്ക് ഓരോരുത്തർക്കും
ജീവിതത്തിൽ രണ്ടാം ചാൻസ് ഉണ്ടാവില്ല , മരണത്തിൽ
അത് കിട്ടിയാലും , നാം എന്നും നമ്മുടെ ജീവിതത്തിൽ ചെയ്ത ശരിയും തെറ്റും കണക്കുഒത്തുനോക്കുകയും ശരിക്കു വേണ്ടിയുള്ള തിരുത്തലുകൾ നടത്തുകയും വേണം
നല്ല ബന്ധങ്ങൾ നഷ്ടപ്പെടുത്തരുത് അതിനു വേണ്ടി കഴിയുന്ന അത്രക്കും വിട്ടുവീഴ്ചകൾ ചെയ്യണം
ജീവിതം നമ്മുക്ക് തരുന്നത് "ശരി" വഴി "നന്മ" വഴി നല്ല ബന്ധങ്ങൾ ആണ്
അത് നഷ്ടപ്പെടുത്തരുത് . നഷ്ട്ടപ്പെടുത്തിയാൽ ഒരിക്കൽ അതിന്റെ കണക്കു ബോധിപ്പിക്കേണ്ടിവരും സ്വയമെങ്കിലും ...................