Friday, July 15, 2016

ഹോസ്പിറ്റൽ ഡേയ്‌സ്

ഹോസ്പിറ്റൽ ഡേയ്‌സ്
ശരിക്കും കഴിഞ്ഞ ഒരാഴ്ച ജീവിതം പഠിക്കുകയായിരുന്നു അല്ല ജീവിതം എന്നെ പലതും പഠിപ്പിക്കുകയായിരുന്നു
കുറച്ചു ദിവസമായി എന്നെ അലട്ടിക്കൊണ്ടിരുന്നു ഒരു ചെറിയ മുഴ വീട്ടുകാരുടെ ആവശ്യപ്രകാരം വിദഗ്ദ്ധരുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ തീരുമാനിച്ചു തൃശ്ശൂരിലെ പ്രമുഖ ആശുപത്രിയിൽ എത്തി തെക്കോട്ടും വടക്കോട്ടും കുറെ നടത്തി ഡോക്ടറുടെ പരിശോധന മുറിയുടെ മുന്നിൽ എത്തിച്ചു കുറച്ചു നേരം കാത്തിരുന്നിട്ടും പരിശോധന മുറിയിലെ വാതിൽ തുറന്നില്ല കൂടെവന്ന കസിന്സ് വാച്ചിലേക്കും എന്നെയും മാറി മാറി നോക്കിതുടങ്ങിയപ്പോൾ ധൈര്യം സംഭരിച്ചു പരിശോധന മുറിയുടെ വാതിലിൽ മുട്ടി
ഉടനെ തുറക്കപ്പെട്ടു ,( മുട്ടുവിൻ തുറക്കപ്പെടും എന്നതിന്റെ അർത്ഥം മനസ്സിലാക്കി തന്നു)
വിദഗ്ദ്ധൻ വിധി പറഞ്ഞു "അമ്പുളിക്കൽ ഹെർണിയ എന്നു വേണമെങ്കിലും കീറാം"
വീട്ടുകാരിയുടെയും കസിൻമാരുടെയും എന്റെയും ഡയറി നോക്കി ഒരു സുമുഹൂർത്തം കുറിച്ചു അതു 08/07/16 ന് എന്നോട് തലേദിവസം ഉച്ചയോടെ അഡ്മിഷൻ എടുക്കാനും ഉത്തരവായി .പക്ഷെ എന്റെ സംശയം തീർന്നില്ല ഇതിനു എത്ര രൂപ ചിലവ് വരും എന്ന ചോദ്യം ഞങ്ങളെ വീണ്ടും രണ്ടു മൂന്നു മഹിളാരത്‌നങ്ങളുടെ മുന്നിൽ എത്തിച്ചു ഇൻഷുറൻസ് ഉണ്ടെങ്കിൽ ഏകദേശം 45000/- എന്ന മറുപടി കേട്ടു കുടിക്കാൻ ഒരുഗ്ലാസ്സ് വെള്ളം ആവശ്യപ്പെട്ടു അവിടെനിന്നു അന്ന് മടങ്ങി
ഏകദേശം 10 ദിവസം "ഓപ്പറേഷൻ" എന്ന പേടി സ്വപ്നവുമായി അലഞ്ഞു നടന്നു കൂട്ടുകാർ വരെ ചോദിച്ചു "ഇതെന്തു പറ്റി ?" അവസാനം 07/07/16 ന് ഉച്ചയോടെ സർവ ദൈവങ്ങളെയും പ്രാർത്ഥിച്ചു ഹോസ്പിറ്റലിൽ എത്തി റിസിപ്ഷൻ കൗണ്ടറിൽ ചെന്നു കാര്യം പറഞ്ഞു "ഡോക്ടർ ഇന്ന് ലീവാണ് അതുകൊണ്ടു കാഷ്വലിറ്റിയിൽ ഒന്നു കാണിക്കു " മണിക്കൂറുകൾ അവിടെ കുത്തിയിരുന്നു കാരണം എന്നെ നോക്കിയ ഡോക്ടർ പരിധിക്കു പുറത്തായിരുന്നു പിന്നെ പരിധിക്കുള്ളിൽ വന്നപ്പോൾ സന്ധ്യ മയങ്ങി പിന്നെ പലവിധ ടെസ്റ്റുകൾ -രക്തം ഇസിജി അങ്ങനെ ഒരുമണിക്കൂർ
പിന്നെ മുൻകൂട്ടി ബുക് ചെയ്ത റൂമിൽ എത്തി
മണിക്കൂറുകൾ ഇടവിട്ടുള്ള മരുന്നുകൾ ബിപി ചെക്കപ്പ് എല്ലാം നടന്നു കാലത്തെ നേരത്തെ റെഡിയാവാൻ കല്പന ലഭിച്ചു ഒരു ഗ്ലാസ്സ് കഞ്ഞി കുടിച്ചെന്നു വരുത്തി കിടന്നു
സിനിമയിൽ കാണുന്ന പച്ച ഡ്രെസ്സ് പ്രതീക്ഷിച്ചു റൂമിൽ ഇരുന്ന എന്ന അത്ഭുത പ്പെടുത്തി ഇളം നീല നിറത്തിലുള്ള പേപ്പർ കൊണ്ട് ഉണ്ടാക്കിയ ഒരു ഗവൂണ് ധരിപ്പിച്ചു ഓപ്പറേഷൻ ടേബിളിൽ കിടത്തി ഇതു ഏകദേശം കാലത്തു 9.30 ന് മയങ്ങാൻ (ഭാഗികമായി) നട്ടെല്ലിൽ ഒരു കുത്തിവയ്പ്പ് ഇത്രയും വേദന ഇതുവരെ സഹിച്ചിട്ടില്ല , പിന്നെ ഡോക്ടറുടെ കലാവിരുതു തുടങ്ങി കുറെ അധികം സമയം കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു "എല്ലാം കഴിഞ്ഞു യു ർ okay " റൂമിൽ കൊണ്ടു കിടത്തിയപ്പോൾ സമയം 3 പിഎം
റൂമിൽ കൊണ്ടു കിടത്തിയ എനിക്കു മയങ്ങാൻ തന്ന മരുന്നിന്റെ പിടിയിൽ നിന്നു വിട്ടുവരുവാൻ പിന്നെയും മണികൂറുകൾ എടുത്തു
പിന്നെ നാലു ദിവസം ഏകദേശം നാൽപതു കുത്തിവയ്‌പ്പുകൾ
ഡിസ്ചാർജ് ദിവസം ബില്ല് വന്ന് വെറും അറുപതു(ആയിരം ) രൂപ
വീട്ടിൽ എത്തി സ്വന്തം റൂമിൽ റെസ്റ്റിൽ കഴിയുന്നു
ഇപ്പോൾ എന്നെ അലട്ടുന്ന ചോദ്യം ഓപ്പറേഷനുകളിൽ ഏറ്റവും നിസ്സാരമായ ഹെർണിയക്കു ഇത്രയും ചിലവ് വരുമെങ്കിൽ മഹാരോഗങ്ങൾ വന്നു ചികിൽസിക്കുന്ന പാവപ്പെട്ടവന്റെ അവസ്ഥ എന്തായിരിക്കുംഹോസ്പിറ്റൽ ഡേയ്‌സ് 

ഇപ്പോൾ എന്നെ അലട്ടുന്ന ചോദ്യം ഓപ്പറേഷനുകളിൽ ഏറ്റവും നിസ്സാരമായ ഹെർണിയക്കു ഇത്രയും ചിലവ് വരുമെങ്കിൽ മഹാരോഗങ്ങൾ വന്നു ചികിൽസിക്കുന്ന പാവപ്പെട്ടവന്റെ അവസ്ഥ എന്തായിരിക്കും..........