Friday, June 3, 2016

മുറപ്പെണ്ണ്

മുറപ്പെണ്ണ്
എം ടി എന്ന മഹാപ്രതിഭയുടെ ആദ്യ സ്ക്രീൻ പ്ലേ ആയ മുറപ്പെണ്ണ് കണ്ടാസ്വദിച്ച ത്രില്ലിൽ ആണ് ഈ പോസ്റ്റ്‌
അമ്പതു വർഷമായി ആ ചിത്രം ഇറങ്ങിട്ടു പക്ഷെ ഇന്നും ഫ്രഷ്‌നെസ് ഒട്ടും നഷ്ട്ടമായിട്ടില്ല ,നീട്ടി വലിച്ചു പറയുന്ന സംഭാഷണങ്ങൾ വളരെ ചുരുക്കം. മനുഷ്യനും പ്രകൃതിയും ഒരുമിച്ചു ജീവിക്കുന്ന ബാക്ക് ഗ്രൌണ്ട്, ഗ്രാമീണ അന്തരീക്ഷം. പിന്നെ കൃത്യമായ കാസ്റിംഗ് നസീര്, മധു ,ഉമ്മര്, ശാരദ, ജ്യോതിലക്ഷ്മി എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.
നെല്ലിക്കോടൻ ഭാസ്കരൻ ബീരാനായി മാറി

ബാലനും ഭാഗിയും കേശുവും അനിയനും പിന്നെ ജ്യോതിലക്ഷ്മി അവിസ്മരണീയമാക്കിയ ആ മെയിൻ കഥാപാത്രവും എല്ലാം മനസ്സിൽ നിന്നു അകലാൻ ദിവസങ്ങൾ എടുക്കും കൂട്ടുകുടുംബം,നായർ തറവാട്, മരുമക്കത്തായം,ഹൃദയങ്ങളുടെ ഒന്നുചേരൽ പിന്നെ വേർപിരിയൽ സര്പ്പക്കാവ് പുഴ അങ്ങനെ എല്ലാം മനസ്സിൽ നിറഞ്ഞു നില്ക്കുന്നു പിന്നെ ആ നല്ലക്കാലം നഷ്ട്ടമായതിന്റെ വേദനയും ഇതിൽ നല്ല സിനിമകളുടെ നഷ്ട്ടവും പെടും
കരയുന്നോ എന്ന ഗാനം ഈ ചിത്രത്തിന്റെ ഹൃദയമാണ് ഗാനവും അത് ചിത്രീകരിച്ചതും അതിവ ഹൃദയം 

കുറച്ചു മാസങ്ങള്കകം കണ്ട നല്ലൊരു സിനിമ

ഹാറ്റ്സ് ഓഫ് ടൂ എം ടി & ടീം

2 comments:

  1. കഴിഞ്ഞ ദിവസം ചാനലില്‍ ആ പടം വന്നിരുന്നു. ഒരിക്കല്‍ക്കൂടി കണ്ട് ആസ്വദിച്ചു. മലയാളസിനിമയ്ക്ക് ഒരു മാറ്റം ഉണ്ടാക്കിയ ചിത്രമാണ് അത്.

    ReplyDelete
  2. ഞാനും ടീവീയിൽ തന്നെ ആണ് കണ്ടത്
    നല്ലൊരു തുടക്കം എം ടീക്ക് ,മലയാള സിനിമക്ക്
    നല്ല കാലത്തിന്റെയും
    നന്ദി

    ReplyDelete