Tuesday, June 28, 2016

കലാകാരൻ

ബാലെ അവസാന രംഗത്തിലേക്കു കടക്കുന്നു കണ്ണകിയുടെ കോപം മധുര നഗരത്തെ ചുട്ടെരിക്കുന്നതാണ്   ഇനി അവതരിപ്പിക്കേണ്ടത്

ഒരു പുരുഷായുസ്സു മുഴുവൻ കലക്കു വേണ്ടി ത്യജിച്ച കുമാരന് തന്റെ ദുഃഖം നിയന്ത്രിക്കാൻ കഴിയുന്നില്ല ..........
 തന്റെ ബാല്യത്തിൽ അമ്പലപ്പറമ്പിൽ വന്ന ബാലെ ട്രൂപ്പിൽ  കുടിയിട്ടു പത്തമ്പതു വർഷം കഴിയുന്നു  പലരും രംഗം വിട്ടു പലരും അരങ്ങും തന്റെ ചുമതലയിൽ ഈ ട്രൂപ്പ്‌ വന്നിട്ടു പത്തു പതിനഞ്ചു കൊല്ലമായി  ഇന്നും കുമാരന് ജീവ വായുവാണ് തന്റെ ട്രൂപ്പ്‌   ഉത്സവ കാലമായാൽ കുമാരന് പുതിയ എനർജി കൈവരും  ഉത്സവ സീസണു മുൻപ് തന്നെ വീട്ടിലെ ഉരുപിടികൾ   വിറ്റും വീടിന്റെ ആധാരം പണയവെച്ചും ബ്ലേഡ് കാരിൽ നിന്നു കടമെടുത്തും പുതിയ ബാലേക്കു തയ്യാറെടുപ്പു നടത്തും  ആദ്യത്തെ ബുക്കിങ് കിട്ടിയാൽ പിന്നെ ലോകം തന്നെ കിഴടക്കിയ സന്തോഷത്തിലാണ് കുമാരനാശാൻ.
പക്ഷെ ഓരോ സീസൺ കഴിയുമ്പോഴും വീട്ടിലെ അസ്വസ്ഥത കൂടിവന്നു
കാരണം  ആ സീസണിലെ കടം
ഭാര്യയും മക്കളും ബന്ധുക്കളും എല്ലാ മുറകളും പുറത്തെടുത്തു ആശാനെ ഉപദ്ദേശിച്ചു ഗുണദോഷിച്ചു  ആശാനോട്  ദേഷ്യപ്പെട്ടു  പക്ഷെ ആശാനിലെ  കലാകാരൻ ഇതൊന്നും ചെവികൊണ്ടില്ല
ഇന്ന് ഈ സീസണിലെ അവസാന കളിയാണ്  ഇന്ന് വീട്ടിൽ നിന്നു പുറപ്പെട്ടപ്പോൾ മകനും മകളും കൊച്ചു മക്കളും ഭാര്യയും താക്കിത് തന്നു ഇനിയും തുടരാൻ ആണ് തീരുമാനം എങ്കിൽ അവർ എല്ലാവരും വീടുവിട്ടു ഇറങ്ങും പിന്നെ ഒരിക്കലും തിരിച്ചു വരില്ല  എന്നു
അവരെ കുറ്റം പറയാൻ പറ്റില്ല ബാലെ ഭ്രാന്തു മുത്തു  താൻ നഷ്ട്ടപെടുത്തിയ സ്വത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ  രണ്ടു തലമുറക്ക് ഇരുന്നു ഉണ്ണാൻ   കഴിയുമായിരുന്നു   തനിക്കു ബാലെ വിട്ടൊരു ജീവിതമില്ല  എന്നാലും തന്റെ മകന്റേയും   മകളുടേയും  ഭാര്യയുടേയും സംതൃപ്തിക്ക് വേണ്ടി ആശാൻ പറഞ്ഞു" ഇന്ന് എന്റെ അവസാനത്തെ കളിയാണ്  ഇനി പോവില്ല"
ബാലെ അവസാന രംഗം കഴിഞ്ഞു തിരശീലയിട്ടപ്പോൾ  ആശാൻ സത്യത്തിൽ പൊട്ടിക്കരഞ്ഞു പോയി .ഇതിനിടയിൽ സ്റ്റേജിൽ ഒരു അനൗൺസ്‌മെന്റ് " ബാലെ എന്നെ കലയുടെ കുലപതിയായ കുമാരനാശാന് പൊന്നാട അണിയിക്കാൻ  ബഹുമാനപ്പെട്ട ജില്ലാ കളക്ക്ടറേയും കുമാരനാശാനേയും സ്റ്റേജിലേക്ക്  ക്ഷണിക്കുന്നു "
കലങ്ങിയ കണ്ണുമായി ആശാൻ സ്റ്റേജിൽ എത്തി   ജില്ലാ കളക്റ്റർ    പൊന്നാട അണിയിക്കാൻ വന്നു  അദ്ദേഹം ആശാനേ പൊന്നാട ചാർത്തി  എന്നിട്ട്  പറഞ്ഞു "ഇനിയും വർഷങ്ങൾ ഇതുപ്പോലെ ഞങ്ങളെ രസിപ്പിക്കണം  അടുത്തവർഷവും പുതിയ ബാലെയുമായി ഇവിടെ വരണം "
ഈ ഒരു വാക്കു  ആശാന്  ടോണിക്കായി, പുതിയ ഉന്മേഷം കൈവന്നു
നന്ദി പറയാൻ മൈക്കിന് മുന്നിൽ വന്ന ആശാൻ ഇങ്ങനെ പറഞ്ഞു " ഞാൻ,  എന്നെപ്പോലെ ഉള്ള കലാകാരന്മാർ അരങ്ങിലാണ് ജീവിക്കുന്നത്  അരങ്ങു വിട്ടാൽ ജീവിതം ഒരു ചോദ്യചിഹ്നമാണ് ഞങ്ങള്ക്ക് .......  എനിക്കു ഇനിയും ജീവിക്കണം  അരങ്ങിൽ       എന്റെ മരണംവരെ ഞാൻ വരും  എനിക്കു വേറെ ജീവിതമില്ല  "

Sunday, June 19, 2016

ഒഴിവു ദിവസത്തെ കളി

ഒഴിവു ദിവസത്തെ കളി
എന്തുകൊണ്ടോ ഈ സിനിമ കാണുവാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു
അതുകൊണ്ടുതന്നെ ഇന്നലെ ആ സിനിമ കണ്ടു
സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ അമിതമായ കള്ളുകുടി,പുകവലി സീനുകൾ ചെറുതായി വെറുപ്പിച്ചു .പിന്നെ അത് ഇന്നത്തെ ഓർഡർ ആണെന്ന് ആശ്വസിച്ചു
കാര്യമായ കഥയില്ല. ഒരു ഇലക്ഷൻ ദിവസം  അഞ്ചു കൂട്ടുക്കാർ ഒരു യാത്ര പോകുന്നു .കുറച്ചകലെയുള്ള ഒരു കെട്ടിടത്തിൽ തമ്പടിക്കുന്നു.മെയിൻ പരിപ്പാടി വെള്ളമടി തന്നെ
ആ കെട്ടിടത്തിലെ പണിക്കാരായ  നാരായൺ കുട്ടി  ഗീത എന്നീ കഥാപാത്രങ്ങളും ഇവര്ക്കൊപ്പം ചേരുന്നു ഈ സിനിമയിൽ

5 വ്യത്യസ്ഥ പശ്ചാത്തലത്തിലുള്ള കൂട്ടുകാരുടെ വെള്ളമടികൂട്ടത്തില്‍ അവര്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെയാണു സിനിമ മുന്നേറുന്നത്. ജാതിയും മതവും നിറവുമൊന്നും നോക്കാതെ കൂട്ടുകാരാകുന്നുവെങ്കിലും ഉള്ളിന്റെ ഉള്ളില്‍ അതെല്ലാം സൂക്ഷിക്കപ്പെടുന്നുണ്ട് എന്ന ഓര്‍മപ്പെടുത്തലാണു സിനിമ.
കൂട്ടത്തിലെ താഴ്ന്ന ജാതിക്കാരനെ കൊണ്ട് പ്ലാവില്‍ കയറി ചക്ക ഇടുപ്പിക്കുകയും കോഴിയെ കൊല്ലാന്‍ പറയുകയും ചെയ്യുന്നതില്‍ പുറമേ നിന്ന് നോക്കുമ്പോള്‍ അപാകതയിലെങ്കിലും കൂട്ടുകാര്‍ക്കിടയില്‍ ഉടലെടുക്കുന്ന വ്യക്തമായ ജാതി ചിന്തകളെയാണു അത് വിരല്‍ ചൂണ്ടുന്നത്.

ഗീതയെ വശത്താക്കാൻ  കൂട്ടുകാരിൽ ചിലര് ശ്രമിക്കുന്നു ,പരാജയപ്പെടുന്നു
ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ധർമനു ഗീതയുടെ അടിയും കൊള്ളുന്നു.അതിൽ ആശാനു ചെറിയ ചമ്മലും ബാക്കിയുള്ളവരോട്‌ ദേഷ്യവും പ്രകടമാകുന്നുണ്ട് .  വഴക്കിട്ടു പിണങ്ങുന്ന കൂട്ടുക്കാർ അതെല്ലാം മറന്നു ആ ദിവസം ആഘോഷിക്കാനും അർമാദിക്കാനും തിരുമാനിക്കുന്നു
ഇതിനു വേണ്ടി അവർ ചെറുപ്പത്തിൽ കളിച്ച ഒരു കളി തിരഞ്ഞെടുക്കുന്നു
രാജാവ്  മന്ത്രി  പോലിസ് കള്ളൻ ന്യായാധിപൻ അടങ്ങുന്ന ഒരു കളി
പോലീസ്    രാജാവും മന്ത്രിയും കള്ളനും അടങ്ങുന്ന 3 പേരിൽ നിന്ന് കള്ളനെ കണ്ടു പിടുക്കണം  ഇതാണ് കളി .കള്ളനു പകരം രാജവിനെയോ മന്ത്രിയെ ആണ് പിടിക്കുന്നത്‌ എങ്കിൽ പൊലിസ്സിനു ശിക്ഷ കിട്ടും . ചീട്ടുകൾ നിരത്തി അതിൽ നിന്ന് ഓരോ ചീട്ടുകൾ എല്ലാവരും എടുക്കുന്നു
നമ്പൂതിരി  ന്യായധിപനും,  ഗൾഫ്‌ക്കരാൻ രാജാവും, പിന്നത്തെ ഉയര്ന്ന ജാതിക്കരാൻ മന്ത്രിയും ,പിന്നോക്ക സമുദായക്കാരൻ കള്ളനും ആകുന്നു
മൂന്നാമ്മത്തെ ശ്രമത്തിൽ കള്ളനെ പിടിക്കുന്നു  പോലീസ്. രാജാവും മന്ത്രിയും പോലീസും ന്യായാധിപനും കൂടി കള്ളനു മരണ ശിക്ഷ വിധിക്കുന്നു. കളിയിൽ തുടങ്ങിയത് കാര്യമാകുന്നു . കള്ളനായ കറുത്തവനെ അവർ കഴുത്തിൽ കുരുക്ക് ഇട്ടു മുകളിൽ നിന്ന് താഴേക്ക്‌ ഇടുന്നു........
സിനിമയുടെ തുടക്കത്തിൽ ഒരു കോഴിയെ കൊല്ലാൻ അതിനെ കഴുത്തിൽ കുരുക്ക് ഇട്ടു മരത്തിൽ കെട്ടി  താഴ്ത്തുന്നു  കുറച്ചു സമയം കൊണ്ട് അത് പിടഞ്ഞു ചാകുന്നു
അതുപ്പൊലെ അന്ത്യത്തിൽ ആ കോഴിയെ കൊന്ന താഴ്ന്ന ജാതിക്കാരനും പിടഞ്ഞു ചാകുന്നു
 കൂട്ടുകാരൊടൊപ്പം മദ്യ സേവ നടത്തുകയോ അല്ലെങ്കില്‍ അത്തരം സല്ക്കാരങ്ങളില്‍ പങ്കാളികളാവുകയോ ചെയ്തവര്‍ക്ക് മാത്രമേ ഈ സിനിമ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയു


Friday, June 17, 2016

ഓര്മ്മ

In this world everything comes to an end except mother's love which start long before we are born and never ends.
   ഇന്ന് ജൂൺ 17 ഇതൊരു ഓര്മ്മ ദിവസമാണ് എനിക്കും എന്റെ സഹോദരന്മാര്ക്കും സഹോദരികൾക്കും. ഈ ദിവസമാണ് 1988 ൽ ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞത് 

അന്ന് ഏകദേശം 11 മണിക്ക് ജോലിസ്ഥലത്തേക്ക് ഒരു ഫോൺ വന്നു എന്റെ കസ്സിൻ ആണ് വിളിച്ചത് എന്റെ അമ്മ മരിച്ചു എന്നറിയിക്കാൻ ആണ് വിളിച്ചത് സത്യത്തിൽ അത് വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം ഏകദേശം രണ്ടാഴ്ച മുൻപ് ചേട്ടന്റെ കല്യാണത്തിന് ബോംബയിൽ പോയതാണ് അമ്മ ഞാനും പോയിരുന്നു. ചേട്ടനും ചേട്ടത്തിയും ഇവിടെ നാട്ടിൽ വന്നിരിക്കുകയായിരുന്നു .അമ്മ അവിടെ ചേച്ചിയുടെ വീട്ടിൽ ആയിരുന്നു താമസം. കാര്യമായ ഒരു അസുഖവും ഇല്ലായിരുന്നു . ബ്രേക്ക്‌ ഫാസ്റ്റ് കഴച്ചു പെട്ടെന്ന് ഹാർട്ട്‌ അറ്റാക്ക്‌ വന്നു മരിച്ചു . ഉടനെ തന്നെ ലീവ് എഴുതികൊടുത്ത്   വീട്ടിലേക്കു പുറപ്പെട്ടു. അവിടെ ചേട്ടനും ചേട്ടത്തിയും ഉണ്ടായിരുന്നു .അവരേയും കൂട്ടി കിട്ടിയ വണ്ടിയിൽ കൊച്ചി എത്തി പിന്നെ അടുത്ത ഫ്ലയിട്ടിൽ ബോംബയിലും. .ദൊംബിവില്ലിയിൽ എത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു .പിന്നെ അമ്മയുടെ അന്ത്യ കർമ്മങ്ങൾ എല്ലാം കഴിച്ചു ......
ഞങ്ങൾ വളർന്നത്‌ അമ്മ വീട്ടിൽ നിന്നാണ് . അതിൽ അമ്മക്ക് ചെറിയ മനപ്രയാസം ഉണ്ടായിരുന്നു. അച്ഛന് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ആയിരുന്നു ജോലി അതുകൊണ്ട് തന്നെ പല സയിറ്റിലും പോകേണ്ടി വരുമായിരുന്നു സ്ഥിരം ഒരു സ്ഥലത്ത് തങ്ങാൻ പറ്റില്ല .അതുകൊണ്ട് വീട് വെക്കാനോ ഭാര്യയേയും മക്കളേയും കൂടെ കൊണ്ട് താമസിപ്പിക്കാനോ അച്ഛന് കഴിഞ്ഞിരുന്നില്ല . പിന്നെ ഞങ്ങളുടെ വിദ്യാഭ്യാസം അതും ഒരു കാരണമായിരുന്നു . ഇതിനിടയിൽ മൂത്ത ചേച്ചിയുടെ കല്യാണവും നടന്നു 
പല സമയത്തും നാട്ടുകാരുടെയും വീട്ടുകാരുടെയും കുത്തുവാക്കുകളും പരിഹാസങ്ങളും അമ്മയെ കരയിപ്പിച്ചുട്ടുണ്ട് . എന്നാലും ഇതൊന്നും ഞങ്ങളെ ഞങ്ങളുടെ പഠിത്തത്തെ ബാധിക്കാൻ അമ്മ അനുവദിച്ചിരുന്നില്ല. മൂത്ത ചേട്ടൻ ജോലി കിട്ടി പോകുമ്പോൾ അമ്മ മനസ്സിൽ കരുതിയിരുന്നു ഒരു ചെറിയ വിട്, അച്ഛൻ അമ്മ സഹോദരങ്ങൾ എല്ലാരുമായുള്ള ജീവിതം പക്ഷെ അതും നടന്നില്ല.. ഇതിനിടയിൽ അച്ഛന് അസുഖം പിടിപ്പെട്ടു നാട്ടിൽ വന്നു മൂത്ത ചേട്ടന്റെ കല്യാണം കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും ചേച്ചിയും അവരുടെ കൂടെ പോയി നിന്നു. കഷ്ട്ടിച്ചു ആറു മാസം പക്ഷെ അവിടേയും അമ്മക്ക് പിടിച്ചില്ല . വീണ്ടും അമ്മ വീട്ടിൽ . ഇടയ്ക്കു അമ്മയുടെ വീട്ടിലെ ഭാഗം നടന്നു .അതിൽ അമ്മക്ക് കിട്ടിയ സ്ഥലത്ത് ഞാൻ വീട് പണിയാനും തുടങ്ങി ഇതിനിടയിൽ രണ്ടു ചേച്ചിമാരുടെ കല്യാണം അച്ഛന്റെ മരണം എല്ലാം കഴിഞ്ഞു , രണ്ടാമത്തെ ചേട്ടന്റെ കല്യാണം കൂടാൻ അമ്മ ബോംബയ്ക്ക് പോയി . കല്യാണ ശേഷം ചേച്ചിയുടെ വീട്ടിൽ നിൽക്കുമ്പോൾ ആണ് മരണം 
ഇന്നും അമ്മയുടെ ചിരിച്ച മുഖം മനസ്സിൽ തെളിയുമ്പോൾ കണ്ണിൽ വെള്ളം നിറയുന്നു 
അമ്മയ്ക്ക് പകരം വേറെ ഒന്നും ഇല്ല അതാണ്‌ സത്യം
Despite all the loving and caring relationships in the world, there is nothing more loving than the feel of my mother's hand on my forehead when I am sick.

Sunday, June 5, 2016

പ്രകൃതി തന്നെ ഞങ്ങളാണ്

ഞാൻ നൂറിൽ പരം വര്ഷങ്ങളായി ഇവിടെ തന്നെ ഉണ്ടായിരുന്നു. എവിടെ നിന്ന് വന്നുവെന്നോഎങ്ങനെ വന്നുവെന്നോ എനിക്കറിയില്ല

പക്ഷെ തലമുറകൾ എന്റെ കണ്മുന്നിൽ മാറി മാറി വന്നുഎല്ലാ തലമുറക്കാരും എന്നെ പരിചരിച്ചു. ഞാനും എന്റെ ഫലങ്ങൾ നല്കി അവരോടുള്ള നന്ദി പകടിപ്പിച്ചു കുറെ അധികം പക്ഷികളും പലപല സന്ദർഭങ്ങളിൽ എന്നിൽ കൂടുകൂട്ടി. അവരുടെ കല പില ഞാൻ സംഗീതമായി ആസ്വദിച്ചു

കൊച്ചു കുട്ടികൾ എന്റെ ചില്ലയിൽ ഊഞ്ഞാൽ കെട്ടി ആടി കളിക്കുന്നതും ഞാൻ ആസ്വദിച്ചു 

പലപ്പോഴും എന്റെ ശരിര ഭാഗങ്ങൾ വെട്ടി മുറിച്ചുഉപയോഗിച്ച മനുഷ്യനെ ഞാൻ ഒരിക്കലും വെറുത്തില്ല എന്നെ കൊണ്ട് അവര്ക്ക് ഉപകരിച്ചല്ലോ എന്നോർത്ത് സന്തോഷിച്ചു

എന്നാൽ ഇന്നു കുറച്ചു പേർ എനിക്ക് ചുറ്റും കയറും കോടാലി വെട്ടുകാത്തി എല്ലാമായി      വന്നപ്പോൾ എന്റെ അന്ത്യം വന്നെത്തി എന്നത്അറിഞ്ഞു. ഇനിയും എത്രയോ വർഷങ്ങൾ എനിക്ക് തണലും ഫലങ്ങളും നല്കി ഈ തലമുറയെ, അടുത്ത തലമുറകളെ സഹായിക്കാമായിരുന്നു എന്നോർക്കുമ്പോൾചെറിയ സങ്കടം തോന്നുന്നു

എന്നെ, എന്നെ പോലെ ഉള്ളവരെയും, ഈ ഭുമിയിൽ നിന്ന് മുറിച്ചു മാറ്റുന്ന നിങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളൂ

"ഞങ്ങളും പ്രകൃതിയുടെ ഭാഗമാണ് പ്രകൃതിയുടെസന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നത് ഞങ്ങളാണ് ഒരുപക്ഷെ പ്രകൃതി തന്നെ ഞങ്ങളാണ്"

Friday, June 3, 2016

മുറപ്പെണ്ണ്

മുറപ്പെണ്ണ്
എം ടി എന്ന മഹാപ്രതിഭയുടെ ആദ്യ സ്ക്രീൻ പ്ലേ ആയ മുറപ്പെണ്ണ് കണ്ടാസ്വദിച്ച ത്രില്ലിൽ ആണ് ഈ പോസ്റ്റ്‌
അമ്പതു വർഷമായി ആ ചിത്രം ഇറങ്ങിട്ടു പക്ഷെ ഇന്നും ഫ്രഷ്‌നെസ് ഒട്ടും നഷ്ട്ടമായിട്ടില്ല ,നീട്ടി വലിച്ചു പറയുന്ന സംഭാഷണങ്ങൾ വളരെ ചുരുക്കം. മനുഷ്യനും പ്രകൃതിയും ഒരുമിച്ചു ജീവിക്കുന്ന ബാക്ക് ഗ്രൌണ്ട്, ഗ്രാമീണ അന്തരീക്ഷം. പിന്നെ കൃത്യമായ കാസ്റിംഗ് നസീര്, മധു ,ഉമ്മര്, ശാരദ, ജ്യോതിലക്ഷ്മി എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.
നെല്ലിക്കോടൻ ഭാസ്കരൻ ബീരാനായി മാറി

ബാലനും ഭാഗിയും കേശുവും അനിയനും പിന്നെ ജ്യോതിലക്ഷ്മി അവിസ്മരണീയമാക്കിയ ആ മെയിൻ കഥാപാത്രവും എല്ലാം മനസ്സിൽ നിന്നു അകലാൻ ദിവസങ്ങൾ എടുക്കും കൂട്ടുകുടുംബം,നായർ തറവാട്, മരുമക്കത്തായം,ഹൃദയങ്ങളുടെ ഒന്നുചേരൽ പിന്നെ വേർപിരിയൽ സര്പ്പക്കാവ് പുഴ അങ്ങനെ എല്ലാം മനസ്സിൽ നിറഞ്ഞു നില്ക്കുന്നു പിന്നെ ആ നല്ലക്കാലം നഷ്ട്ടമായതിന്റെ വേദനയും ഇതിൽ നല്ല സിനിമകളുടെ നഷ്ട്ടവും പെടും
കരയുന്നോ എന്ന ഗാനം ഈ ചിത്രത്തിന്റെ ഹൃദയമാണ് ഗാനവും അത് ചിത്രീകരിച്ചതും അതിവ ഹൃദയം 

കുറച്ചു മാസങ്ങള്കകം കണ്ട നല്ലൊരു സിനിമ

ഹാറ്റ്സ് ഓഫ് ടൂ എം ടി & ടീം

Wednesday, June 1, 2016

ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയ്യുന്ന തിരു മുറ്റത്തെത്തുവാൻ മോഹം

ഇന്ന് ജൂൺ ഒന്ന്, വീണ്ടും ഒരു സ്‌കൂൾ വര്ഷം തുടങ്ങുന്നു ,
3 ലക്ഷത്തിൽപരം കുട്ടികൾ ആദ്യമായി വിദ്യയുടെ ശ്രീകോവിലിൽ എത്തുന്ന ദിവസം  എല്ലാ വിദ്യാലയങ്ങളിലും പ്രാവേശന ഉത്സവം നടക്കുന്നു കുട്ടികൾ അതിരറ്റ സന്തോഷത്തിലാണ്

എന്റെ മനസ്സിലും വിദ്യാലയ ഓർമ്മകൾ നിറയുന്നു ഒന്നാം ക്ലാസ്സ് മുതൽ കോളേജ് കാലം വരെ പലതും  നഷ്ട്ടബോതം ഉണര്ത്തി മനസ്സിൽ ഓടി കളിക്കുന്നു .സ്‌കൂൾ ജീവിതം എന്നാൽ അത് പ്രൈമറി ലെവൽ സ്‌കൂൾ ജീവിതം തന്നെ  എന്ത് പച്ചപ്പാണ് ആ ദിനങ്ങൾക്ക്‌

ജൂൺ ഒന്നും മഴയും അന്നെല്ലാം ഒരുമിച്ചു വരുമായിരൂന്നു , മഴ നനഞ്ഞുള്ള
ഓട്ടവും  കളിയും  അന്നത്തെ കൂട്ടുക്കാരും (കൂട്ടുക്കാരികളും) ഇന്നും മനസ്സിൽ കുളിരു നിറയ്ക്കുന്നു,  ക്ലാസ്സ് തുടങ്ങുന്നതിനു  മുൻപ് തിടുക്കത്തിൽ ഹോം വർക്ക്‌ ചെയ്യൽ , ഇന്റർവെല്ലിലുള്ള കളി,സ്‌കൂൾ കിണറിൽ  നിന്നുള്ള വെള്ളം കോരൽ ,ബക്കറ്റിൽ കൈ വെച്ചുള്ള വെള്ളം കുടിക്കൽ,ക്ലാസ്സ് കഴിഞ്ഞാൽ മഴ നനഞ്ഞു കൊണ്ടുള്ള ഓട്ടം എല്ലാം എങ്ങനെ മറക്കും

ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയ്യുന്ന തിരു മുറ്റത്തെത്തുവാൻ മോഹം
വെറുതെ ഈ മോഹം എന്നറിയുമ്പോഴും വെറുതെ മോഹിക്കാൻ മോഹം