Saturday, July 11, 2015

കാരണം

അരുവിക്കരയിൽ  തോറ്റതിനു കാരണം അന്വേഷിച്ചു നടക്കുന്ന ഇടതുപക്ഷ പാര്ട്ടിക്കാരുടെ ശ്രദ്ധക്കായി ഒരു കഥ  പറയാം
അവൻ
രണ്ടു മുണ്ടും രണ്ടു ഷർട്ടും ഉണ്ടെങ്കിൽ ഒരു വർഷം ഉടുക്കാം  രണ്ടുനേരം ഭക്ഷണം മതി ഒരു ദിവസം ജീവിക്കാൻ  സേവനം ആണ് മാനവ ധർമ്മം  എന്നൊക്കെ പറഞ്ഞു നടന്ന്  ആ ഫാക്ടറിയിലെ  അനീതികൾക്കു എതിരെ  നിരന്തരം ശബ്ദം ഉയര്ത്തിയവനാണ്  യുണിയൻ നേതാക്കൾക്ക്  അവനോടു പ്രതേക ഇഷ്ട്ടമായിരുന്നു  എല്ലാ യോഗങ്ങളിലും അവനു പ്രത്യേക പരിഗണന ലഭിച്ചു അതുകൊണ്ടുതന്നെ അടുത്ത പ്രാവശ്യം യുണിയൻ ഭരവാഹിയുമായി.
യുണിയൻ ഭാരവാഹി ആയതു മുതൽ  അനീതികൾ കണ്ടാൽ എതിർക്കാതായി ഒരു ഹൈ ഫൈ  ഭാര്യ കൂടി വന്നതോടുകൂടി  തൊഴിലാളികളെ  കുതന്ത്രം വഴി ഭിന്നിപ്പിക്കുകയും  തമ്മിലടിപ്പികുകയും ചെയ്തു  എന്നാൽ തൊഴിലാളികളുടെ കണ്ണിൽ പൊടിയിട്ടു  കൃത്യമായ സമയങ്ങളിൽ പിരിവു നടത്തി കീശ വീര്പ്പിച്ചു എപ്പോഴും മർക്സിസം പറഞ്ഞു പബ്ലിക്കായി മനജ്മെന്റിനെ എതിർത്ത്  എന്നാൽ ഒളിഞ്ഞു അവര്ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു തിന്നു കൊഴുത്ത് ജീവിച്ചു യുണിയൻ ഭാരവാഹി ഒരാൾ റിട്ടയർമെന്റിന്  കുറച്ചു ദിവസം  മുൻപ്  വീട്ടിലെ പരിതാപകരമായ  സ്ഥിതി  ചൂണ്ടികാട്ടി  ഒരുവർഷം കൂടി ജോലിയിൽ തുടരാൻ അനുവദിക്കാൻ  ഒരു അപേക്ഷ കൊടുക്കാൻ  ശ്രമിച്ചപ്പോൾ, തൊഴിൽ രഹിതരായ ചെറുപ്പക്കാരെ അത് ബാധിക്കും  അത്കൊണ്ട് അത് ചെയ്യാൻ പാടില്ല എന്നെല്ലാം  പറഞ്ഞു അദ്ധേഹത്തെ പിന്തിരിപ്പിച്ചു   കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യയുടെ ഒരു ബന്ധുവിനു ആ ജോലി വാങ്ങി കൊടുത്തു  അതും കൃത്യമായി പണം എണ്ണിവാങ്ങി!
അവൻ കഴിഞ്ഞ മാസം ഈ ഫാക്ടറിയിൽ നിന്ന് പിരിഞ്ഞു പോകേണ്ടവനായിരുന്നു   മിക്ക തൊഴിലാളികളും അത് ആഗ്രഹിച്ചിരുന്നു എന്നാൽ അവൻ വേറെ ഏതോ ജോലിസ്ഥലത്ത് പിരിഞ്ഞുപോകുന്നത്‌  60
വയസ്സ് തികയുമ്പോൾ ആണ് അതുകൊണ്ട് ഇവിടേയും പിരിഞ്ഞുപൊകൽ 60 ആക്കണം  എന്നും പറഞ്ഞു ഒരു കോടതി വിധി നേടി  തുടരുന്നു
ഇത്തരം  കള്ള നാണയങ്ങൾ വളർന്നു പന്തലിച്ചു നില്ക്കുന്ന ഈ സമയത്ത്
ഇടതുപക്ഷം തോൽക്കാൻ പ്രതേകിച്ചു വേറേ കാരങ്ങൾ ഒന്നുംവേണ്ട
കള്ള നാണയങ്ങൾ കണ്ടു മടുത്ത  ഇത്തരം നാണയങ്ങലോടുള്ള പാർട്ടിയുടെ സമീപനം കണ്ടു മടുത്ത  ജനങ്ങളുടെ പ്രതികരണം മാത്രമാണ്  കാരണം

9 comments:

  1. ഇത് ഒരു തോന്നൽ മാത്രമാണ് വേറേയും കാരങ്ങൾ ഉണ്ടാകും തോല്ക്കാൻ ..... പ്രധാന കാരണം, എനിക്ക് തോന്നുന്നത്, ഇടതുപക്ഷം സാധാരണ ജനങ്ങളിൽ നിന്ന് അവരുടെ പ്രശ്നങ്ങളിൽ നിന്ന് അകന്നു പോകുന്നു എന്നതാണ്

    ReplyDelete
  2. പോസ്റ്റ് വായിച്ചു. രാഷ്ട്രീയത്തില്‍ വല്യ പിടിയില്ലാത്തതിനാല്‍ കമന്റ് ഇല്ല്

    ReplyDelete
  3. വന്നതിനും വായിച്ചതിനും നന്ദി
    സുഹൃത്തേ

    ReplyDelete
  4. രാഷ്ട്രീയത്തിൽ പിടിയില്ലെങ്കിലും വായിച്ചപ്പൊ ഏതാണ്ടൊക്കെ മനസ്സിലായി..

    ReplyDelete
    Replies
    1. Vannathinum vaayichathinum Oraayiram nandhi#

      Delete
  5. അരുവിക്കരയിലെ ഈ വിവരങ്ങൾ എനിക്ക് പുതിയ അറിവാണ്. കാര്യങ്ങൾ ഇങ്ങനെയായിരുന്നെങ്കിൽ എപ്പ തോറ്റെന്നു പറഞ്ഞാൽ മതി. പ്രതികരണത്തിന്റെ അലയൊലി മുഴുവൻ പ്രദേശങ്ങളിലും വ്യാപിച്ചിരുന്നെങ്ക്ഇൽ ഈ നാട് എന്നേ പുരോഗമിച്ചേനെ...

    ReplyDelete
    Replies
    1. Ithu aruvikkarayil nadannathalla. Pakshe ithupoluulla chooshanam evideyum nadakkum. Party itharam viuthan maare kayyar oori vittirikkunnu ennathaanu udhesichathu..... vannathinum vaayichathinum. Nandhi

      Delete
  6. കള്ള നാണയങ്ങളുണ്ട് അതാണ് കൂടുതലും .... എന്നാല്‍ അതുമാത്രം കാരണമായി കാണുന്നില്ല..... ന്യൂനപക്ഷ പ്രീണനമെന്ന ഓമനപ്പേരില്‍ വിളിക്കുന്ന ചില വോട്ടുബാങ്കുകളെ സുഖിപ്പിച്ച് മറ്റുള്ളവവരെ ചവിട്ടിതാഴ്ത്തുന്നതിരെ ബഹു ജനം തിരിഞ്ഞതായും കണക്കാക്കി കൂടെ.......

    ReplyDelete
  7. കള്ള നാണയങ്ങൾ ഒരു കാരണം മാത്രമാണ്
    പിന്നെ വാക്കും പ്രവർത്തിയും തമ്മിലുള്ള വ്യത്യാസം(ജാതി ഇല്ല എന്നു
    പറഞ്ഞു ജാതി നോക്കി candidates നെ നിർത്തൽ. Etc)എല്ലാം കാരണങ്ങൾ ആണ്
    വന്നതിനും വായിച്ചതിനും വിലപെട്ട അഭിപ്രായം
    പറഞ്ഞതിനും നന്ദി

    ReplyDelete