Monday, June 15, 2015

വിശ്വ പ്രണയ കുടീരം ...........


ഇതിഹാസങ്ങൾ ജനിക്കും മുൻപേ  ഈശ്വരൻ ജനിക്കും മുൻപേ പ്രകൃതിയും കാലവും ഒരുമിച്ചു പാടി പ്രേമം  ദിവ്യമാം ഒരു അനുഭൂതി
പ്രേമം വീണ്ടും വീണ്ടും അനുഭവിക്കാൻ കൊതിക്കുന്ന ലഹരി ..
യൌവനവും മധ്യവയസ്സും കടന്ന് വാർധ്യക്ക്യത്തിൽ,ഈ ജീവിത സായാഹ്നത്തിൽ  എത്തി നിൽക്കുമ്പോൾ  കൈവിട്ടുപോയ പലതും മനസ്സിൽ തിരിച്ചെത്തുന്നു വേദനിപ്പിക്കുന്ന ഓർമ്മകളായി
അവൾ എന്റെ ബാല്യകാല സഖി
യൌവനത്തിലെ വസന്തം  പ്രണയം
ആ ദിവ്യമാം അനുഭൂതി
പക്ഷെ കണ്ണടച്ച് തുറക്കും മുൻപേ നഷട്ടപ്പെട്ട വസന്തം .
കാലം ഒന്നിനും കാത്തുനിൽക്കാതെ  മുന്നോട്ടൊഴുകി
കുറേ കാലം അവൾ മനസ്സിന്റെ വിങ്ങലായി
പിന്നെ അവൾ മാത്രമായി മനസ്സിൽ
ശേഷം ജീവിതം  അവളുടെ ഓർമ്മകളിൽ  മുഴുകി
പിന്നെ എപ്പോഴോ മനസ്സിന്റെ ബാലൻസ്  നഷട്ടമായി
മനസ്സ് ശൂന്യമായി
സത്യത്തിൽ താൻ  അവളെ മറന്നിരുന്നുവോ ? ഇല്ല പക്ഷെ മനസ്സിന്റെ ബാലൻസ് നഷട്ടപ്പെട്ടപ്പോൾ വിസ്മൃതിയിൽ ആണ്ടവൾ ഇപ്പോൾ വീണ്ടും ഓർമ്മകളായി ചാട്ടവാറുകൊണ്ടാടിക്കുന്നു
എന്തിൽ തുടങ്ങിയാലും അവസാനിക്കുന്നത്‌ അവളിൽ
അല്ലെങ്കിൽ അവൾ ബാക്കി വെച്ച ഓർമ്മകളിൽ.
അവളുമായി പങ്കുവെച്ച നിമിഷങ്ങൾ
അവളോടു പറഞ്ഞ കിന്നാരങ്ങൾ
അവളുടെ ചിരി
അവളുടെ മിഴി
അവളുടെ മൊഴി
അങ്ങനെ എല്ലാം അവൾ മയം
അവൾ മാത്രം
വയലാറിന്റെ വരികൾ "ഇതിഹാസങ്ങൾ ജനിക്കും മുൻപേ  ഈശ്വരൻ ജനിക്കും മുൻപേ പ്രകൃതിയും കാലവും  ഒരുമിച്ചു പാടി പ്രേമം  ദിവ്യമാം ഒരു അനുഭൂതി " എത്ര ശരിയാണ് ചാട്ടവാർ അടി ആണെങ്കിലും  ആ ഓർമ്മകൾ  ഒരു ലഹരി കൂടിയാണ് ....
വീണ്ടും വീണ്ടും അനുഭവിക്കാൻ കൊതിക്കുന്ന ലഹരി .....
അവൾ ഇല്ല എന്ന സത്യം അറിയുന്ന നിമിഷം  അനുഭവിക്കുന്ന വേദന
ഹൃദയവേദന
ദുഃഖം  സഹിക്കാൻ കഴിയുന്നില്ല
വേദന  വേദന തിരാത്ത വേദനയിൽ എന്നും ഓർമകൾ മയങ്ങി
സ്നേഹത്തിൻ കണ്ണു നീർ പാടത്തു എന്നും ദാഹിച്ചു ദാഹിച്ചു മയങ്ങി
ഉറങ്ങിയാലോ  സ്വപ്നം വന്നു മനസ്സിൽ തെളിയിക്കും നിത്യമാനോഹര തീരം
പ്രണയ മനോഹര തീരം....
സത്യം വന്നു ചെവിയിൽ പറയും
 വിശ്വപ്രണയ കൂടിരം.....
ഈ ജീവിതം ഒരു
വിശ്വപ്രണയ കൂടിരം......

Wednesday, June 10, 2015

വെറുതെ ഒരു രസത്തിന്കുറച്ചു ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് കിട്ടിയത് വെറുതെ ഒരു രസത്തിന്

Monday, June 1, 2015

കൈ എത്താ ദൂരെ ഒരു കുട്ടിക്കാലം ......ഇന്ന് ജൂണ്‍ ഒന്ന്. പതിവ് പോലെ സ്കൂള്‍ തുറക്കുന്ന ദിവസം വഴിയില്‍ ഒരുപാടു കുട്ടികള്‍, കുട, ബാഗ്‌, ടൈ അടക്കുമുള്ള ഫുള്‍ യുണിഫോമില്‍ .അതില്‍ കുറേ പുതിയ മുഖങ്ങള്‍, അമ്മമാരുടെ കൂടെ. അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു."ഞാന്‍ പോവില്ല " എന്ന് കരഞ്ഞു വാശിപ്പിടിക്കുന്നു ചിലര്‍ . എല്ലാവരും സ്കൂള്‍ ബസ്‌ വരുന്നതും കാത്തു നില്‍ക്കുന്നു.
മനസ്സ് പെട്ടെന്ന് വര്‍ഷങ്ങള്‍ പുറകോട്ടു പോയി
ഇപ്പോള്‍ എനിക്ക് പുതിയ കുടയും,ബാഗും ആയി നടക്കുന്ന എന്നെ കാണാം . ചേട്ടനും കൂടെ ഉണ്ട്.
ചേട്ടനും കൂട്ടുക്കാരും ഹോളിഡെയസ്സിലെ വീര ശൂര കഥകള്‍ കൈമാറുന്ന തിരക്കിലാണ് അവരെല്ലാവരും അതീവ സന്തോഷത്തിലും. എനിക്കാണെങ്കില്‍ സങ്കടവും ദേഷ്യവും എന്റെ കളിപാട്ടങ്ങള്‍ എന്നെ കാണാതെ വിഷമിച്ചു വീട്ടിലിരിക്കുന്നു എന്ന ചിന്ത എന്നെ കരയിക്കുന്നു . ഞാന്‍ പകുതിവഴിയെ തിരിച്ച് നടന്നു വീട്ടിലേക്ക് , എന്റെ കളിപാട്ടങ്ങളുടെ അരികിലേക്ക് . പക്ഷെ ചേട്ടന്‍ വിടുമോ ഉടനെ എനിക്കൊരു മിഠായി തന്നു വൈകിട്ട് കളിക്കാൻ കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞു എന്നെ അക്ഷരങ്ങളുടെ ശ്രീകോവില്‍ എത്തിച്ചു. കൃത്യമായി പറഞ്ഞാല്‍ ഒന്നാംക്ലാസ്സില്‍ ബലമായി കൊണ്ടിരുത്തി.
എന്നെപോലെ കുറെ പേര്‍ എല്ലാവരും കരയുന്നു. ഞങ്ങളെ ഒക്കെ കൊണ്ടാക്കാന്‍ വന്ന എല്ലാവരോടുമായി
" ഞാന്‍ നോക്കി കൊള്ളാം " എന്ന് ടീച്ചര്‍ .
കുറച്ചു സമയം കഴിഞ്ഞു ക്ലാസ്സില്‍ ടീച്ചറും ഞങ്ങളും മാത്രം . ടീച്ചര്‍ വളരെ ശാന്തമായി ഒരു കഥ പറയാന്‍ തുടങ്ങി മിനിട്ടുകള്‍ കൊണ്ട് എല്ലാവരും കഥയില്‍ മുഴുകി പതുക്കെപതുക്കെ സ്കൂള്‍ മനസ്സിനെ കീഴടക്കി.
അതിനു ശേഷം സ്കൂളിലേക്ക് പോകാന്‍ ഒരു മടിയും തോന്നിയിട്ടില്ല. 10.00 മണിക്കാണ് ക്ലാസ്സ്‌ പക്ഷെ എല്ലാവരും 9 മണിക്കേ സ്കൂളില്‍ എത്തും വീട്ടില്‍ നിന്ന് 5 മിനിറ്റ് മതി സ്കൂളില്‍ എത്താന്‍ കൂട്ടുകാരുമായി നടന്നു (ഓടി ) പോകുന്നത് വിവരിക്കാന്‍ പറ്റാത്ത ഒരു അനുഭൂതിയാണ്.ഫുട്ബോള്‍, ഓട്ടം, ഹോം വര്‍ക്ക്‌ ചെയ്യല്‍ എല്ലാം കാലത്ത് സ്കൂളില്‍ വെച്ചാണ്.
സ്കൂള്‍ കിണറില്‍ നിന്ന് എത്ര വെള്ളം കുടിച്ചിരിക്കുന്നു. ബക്കറ്റില്‍ കൈവെച്ചു വെള്ളം കുടിക്കുന്നതിന്റെ ഒരു സ്വാദ് ഇന്നത്തെ തലമുറ എങ്ങനെ അറിയാന്‍! അവര്‍ ഇതുപോലെ പലതും മിസ്സ്‌ ചെയ്യുന്നു. ദിവസവും ഏഴു പിരീഡുകള്‍ കാലത്ത് 4 ഉച്ചക്ക് 3 ഇഷ്ടം പോലെ കളിക്കാൻ സമയം !ഇന്നത്തെ പോലെ പരീക്ഷകള്‍ കൊണ്ട് കുട്ടികളെ പരിക്ഷിച്ചിരുന്നില്ല അന്ന് !
ഓണം, ക്രിസ്മസ്, പിന്നെ വേനല്‍ അവധി ഇതിനു മുന്‍പായി പരീക്ഷകള്‍ പരീക്ഷകള്‍ കഴിഞ്ഞു വരുന്ന അവധിക്കാലം എല്ലാം മറന്നു ആഘോഷിക്കാന്‍ !

ഇതെല്ലാം റീവയിണ്ട് ആയ്യപ്പോൾ മനസ്സ് നിറഞ്ഞു
കൈവിട്ടുപോയ ആ നാല്ല കാലം കണ്ണും നിറച്ചു
പക്ഷെ എന്റെ മനസ്സ് .ഇപ്പോഴും  ഒന്നാംക്ലാസ്സിലെ ആദ്യത്തെ ദിവസത്തില്‍ ത്തന്നെ !
കൈ എത്താ ദൂരെ ഒരു കുട്ടിക്കാലം .........