Monday, April 27, 2015

സിൽവർ ജുബിലി

സിൽവർ ജുബിലി
അതെ ഇന്നത്തേക്ക്  25 വര്ഷം കഴിഞ്ഞിരിക്കുന്നു  അത് സംഭവിച്ചിട്ട്
1990 ഏപ്രിൽ 27 നു വിവാഹം  ഇന്ന് ഏപ്രിൽ 27 2015  നീണ്ട 25 വർഷങ്ങൾ ഇണങ്ങിയും പിണങ്ങിയും കലഹിച്ചും വഴക്കടിച്ചും   സ്നേഹിച്ചും കഴിഞ്ഞ 25 വർഷങ്ങൾ  ഈ കാലയളവിൽ ഒരുപാടു മാറ്റങ്ങൾ ഞങ്ങള്ക്കും  ഞങ്ങൾക്കു ചുറ്റും സംഭവിച്ചു  ഞങ്ങളിലെ മാറ്റം   സാധാരണമാണ്  പ്രകൃതിയുടെ നിയമമാണ്  എന്നാൽ ഞങ്ങൾക്കു ചുറ്റും സംഭവിച്ചത്   സംഭവിച്ചുകൊണ്ടിരിക്കുന്നത്  തിരെ പ്രതീക്ഷിക്കാത്തതാണ്  25 വര്ഷങ്ങള്ക്ക് മുൻപ് പ്രകൃതി സുന്ദരിയായിരുന്നു വെയിലത്തും മഴയത്തും അവൾ സുന്ദരിയായിരുന്നു  മുൻ തലമുറക്കാർ നമ്മുക്ക് വേണ്ടി കാത്തു സൂക്ഷിച്ച നിത്യ സുന്ദരി  അതായിരുന്നു പ്രകൃതി
 നിറഞ്ഞൊഴുകുന്ന പുഴ  തുമ്പ പൂ മുതൽ പനിനീർ റോസാ വരെ എല്ലാം കൃത്യമായി പൂവിട്ടിരുന്ന കാലം
കുയിലും മയിലും തത്തയും വാനംപാടിയും   എല്ലാം പ്രകൃതിയോടു ചേർന്ന് നിന്ന് ആസ്വദിച്ചു ജീവിച്ച  കാലം
 പക്ഷെ ആ കാലം  കൈമോശം വന്നിരിക്കുന്നു   ഇന്ന് എല്ലാം യന്ത്രികമായിരിക്കുന്നു   കമ്പ്യുട്ടറും   മൊബയിലും  ഫെയിസ്ബൂക്കും   വാടസ്സപ്പും ട്വിട്ടരും എല്ലാം വന്നപ്പോൾ  ഓണം  വിഷു  ബാക്കി എല്ലാ ആഘോഷങ്ങളും വെറും ചടങ്ങുകളായി നിൽക്കുന്ന കാലം
മനുഷ്യബന്ധങ്ങൾ എല്ലാം യാന്ത്രിക മായിരിക്കുന്ന കാലം .
വാട്സാപ്പിൽ ഹായ്  ഹൂയി  പറഞ്ഞാൽ കീപ്പിംഗ് അപ്പ്‌ ആയി ഒരു ബന്ധത്തിന്റെ  എന്ന് കരുതുന്ന കാലം
ആരുടെയെങ്കിലും മനസ്സിൽ ഉദിക്കുന്ന വിലകുറഞ്ഞ  ചവറു സാധനങ്ങൾ മെസ്സെജായി  ഫോർവേഡുകളായി അത് പടച്ചവന്റെ അടുത്തു തന്നെ എത്തുന്ന കാലം
സരിതയും  ബാറും   മാണിയും കോഴയും ആയി ജനം വീർപ്പു മുട്ടുന്ന കാലം  പത്താം ക്ലാസ് പരിക്ഷ  മന്തിയുടെ കുടുംബ സ്വത്തായ കാലം
 വിഷുപക്ഷി പാടാൻ മറന്ന് അല്ലെങ്കിൽ പാടണ്ടാ എന്ന് തിരുമാനിച്ച  വിഷുക്കാലം
സൈക്കിള്ളിൽ തുടങ്ങി പിന്നെ ബൈക്ക്  കാറ് എന്ന്  വളർന്നു  രോഗിയായി   പിന്നെ രോഗം മാറാൻ ജിമ്മിൽ പോയി ചക്രമില്ലാത്ത സൈക്കിൾ ചവിട്ടുന്ന പുരോഗമന കാലം
 പുരോഗതിയുടെ കാലം
തന്റെ  അടുത്ത വീട്ടിൽ ആരാണ്  എന്നറിയാത്ത കാലം
  പക്ഷെ  ലോകത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും  ലോകത്തിലെ ഏതു കോണും  ഒരു ക്ലിക്കിൽ അറിയുന്ന /ഒതുക്കുന്ന  മനുഷന്റെ കാലം ........



 സിൽവർ ജൂബിലി വേളയിൽ  ഈ ദിനത്തിൽ  ഞങ്ങൾക്കു  നന്മകൾ നേർന്ന എല്ലാ നല്ല മനസ്സുകൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറഞ്ഞുകൊണ്ട് ..................

2 comments:

  1. 25-ആം വാർഷികത്തിന് എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു..

    [ആറു ദിവസം മുൻപായിരുന്നു ഞങ്ങളുടെ 26-ആം വിവാഹവാർഷികം. 20-ഉം 22-ഉം കടന്നു പോയതിനിടയിലൂടെ 21-ഉം കടന്നു പോയി, പ്രത്യേകിച്ചൊന്നും സംഭവിക്കാതെ..]

    ReplyDelete
    Replies
    1. nandhi .....ayiramayiram nandhi ... Ningalkku suvarna jubilee aasamsakal kurachu nerthe(24 varsham!) nerunnu .. Ayushmaan bhava..

      Delete