Saturday, March 7, 2015

സെയിത്സ്മാൻ

ഉത്രാളി കാവ് വെടികെട്ടു കണ്ടിട്ട് പല വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു  ഇത്തവണ എന്തായാലും കാണണം എന്ന് തീരുമാനിച്ചു അത് നടപ്പിലാക്കി  പൂരവും വെടികെട്ടും കണ്ടു നേരം വെളുപ്പിച്ചു വീട്ടിൽ എത്തി കുളിച്ചു പ്രാതലും കഴിച്ചു ഭാര്യ ജോലിക്ക് പോയതും   ഡോർ അടച്ച് ഉറങ്ങാൻ കിടന്നു

കാളിംഗ് ബെല്ൽ കേട്ട് ഞെട്ടി ഉണര്ന്നു  ഒരു പത്തു മിനുട്ടുപോലും ഉറങ്ങാൻ കഴഞ്ഞില്ല  മനസ്സിൽ വന്ന എല്ലാ നല്ല വാക്കുകളും   കടിച്ചമർത്തി ചെന്ന് ഡോർ തുറന്നു
കഴുത്തിൽ ടയ്യും ചുമലിൽ വലിയൊരു ബാഗ്ഗും ചുണ്ടിൽ റെഡി മെയിഡ് ചിരിയുമായി ഒരു സെയിത്സ്മാൻ 
"സാർ  ഞാൻ കുറച്ചു സാധനങ്ങൾ പരിചയപ്പെടുത്താം    ഇത് എന്റെ ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രാക്ടിക്കൽ ആണ് ഒരു മാസം ടാർജെറ്റ്‌  മുട്ടിയാൽ  കുറച്ചു ബോണസ്സ്  കിട്ടും   സാർ സഹകരിക്കണം"
ഉറക്കം കളഞ്ഞ ദേഷ്യം  സ്ഥിരം ആവർത്തി വാചകങ്ങൾ എല്ലാം കൂടി ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തിയ എന്നെ പക്ഷെ അവന്റെ അടുത്ത പ്രവർത്തി ഞെട്ടിച്ചു . ബാഗ്‌ തുറന്നു  അതിൽ നിന്ന് കുറെ മരുന്നുകൾ പുറത്തേക്കു മാറ്റിവെച്ചു ഒറ്റ നോട്ടത്തിൽ തന്നെ വിലകുടിയ മരുന്നുകൾ മാറാ രോഗത്തിനുള്ളത് എന്ന് മനസ്സിലായി   പിന്നെ  അവൻ ചന്ദന തിരിയും ചായപൊടിയും എല്ലാം എടുത്തു വാചക കസർത്ത് തുടങ്ങി
ഞാൻ അവനെ ശ്രദ്ധിച്ചു  അവൻ എന്നെ ദയനിയമായി നോക്കുന്നു   ഞാൻ അവനോടു നിറുത്താൻ പറഞ്ഞു എന്നിട്ട്   ചോദിച്ചു " ആ മരുന്നുകൾ  ആർക്കാണു? എന്താണ് അസുഖം ?" അവൻ പറഞ്ഞത് എന്നെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു
" ഇത് ഒരു ജീവ കാരുണ്യ പ്രവര്ത്തിയുടെ ഭാഗമാണ്  എന്റെ നാട്ടിൽ പാവപെട്ടവരെ സഹായിക്കുന്ന ഒരു കൂട്ടായിമ ഉണ്ട്   ഞാൻ എന്നാൽ ആയതു ചെയ്യുന്നു  ഒരു മാസം ആയിരം രൂപയുടെ മരുന്നുകൾ  അവിടെ ഉള്ള കാൻസർ രോഗികൾക്ക് ആ കൂട്ടായിമവഴി കൊടുക്കുന്നു  എന്നും കിട്ടുന്ന കൂലി യിൽ നിന്ന് ഒരു ഭാഗം മരുന്ന് വാങ്ങും വൈകിട്ട് അത് അവിടെ കൊടുക്കും  ഞാൻ ചെയ്യുന്നത് ഒന്നുമല്ല   ഒരാളുടെ വേദന ഈ മരുന്നുകൾ ഇല്ലാതാക്കിയാൽ  സന്തോഷം  രോഗം വരുന്നത് ആരുടേയും കുറ്റമല്ല  പക്ഷെ ട്രീറ്റ്മെന്റ് കിട്ടാതെ  മരുന്ന്   വാങ്ങാൻ കഴിയാതെ  വേദന കടിച്ചമർത്തുന്ന വയസ്സായ  എത്രയോ പേരേ എന്നിക്കറിയാം    കിട്ടുന്ന കൂലിയിൽ ഒരു പങ്കു അവര്ക്ക് മാറ്റി വയ്ക്കുന്നു  എനിക്ക് ഇത്ര മാത്രമേ കഴിയു"
ഇരുപതു വയസ്സ് തികയാത്ത അവന്റെ മനസ്സിന്റെ വലുപ്പം  എന്നെ അവന്റെ മുന്നിൽ ചെറുതാക്കി
അവനെ വിട്ടിനകത്തേക്ക്   വിളിച്ചിരുത്തി ഒരു ചായയും കൊടുത്തു കുറെ സാധങ്ങൾ  അവന്റെ ബാഗ്ഗിൽ നിന്ന് ഞാൻ തന്നെ എടുത്തു മാറ്റിവച്ചു
എന്നിട്ട് അവനോടു സർക്കാരിന്റെ പുതിയ പദ്ധതികൾ - പലിശ രഹിത  വായ്പ്പകൾ   അതുമൂലം അവനു ചെയ്യാൻ കഴിയുന്ന  കച്ചവടം  അതിലെ ലാഭം കൊണ്ട് സഹായിക്കാവുന്ന രോഗികൾ അങ്ങനെ ഒരു പാട് ഒരു പാട് കാര്യങ്ങൾ പറഞ്ഞു ഏകദേശം ഒരു അര മണിക്കൂര് അവനു ഒരു സ്റ്റഡി ക്ലാസ് കൊടുത്തു  എല്ലാം കേട്ടിരുന്ന അവൻ പോകാതെ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ  ഞാൻ ചോദിച്ചു " ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കു"
അവൻ
 " സാർ എടുത്ത സാധങ്ങളുടെ വില തന്നാൽ  അടുത്ത ആളെ സമീപിക്കാം "

  

7 comments:

  1. വ്യക്തമായ കാഴ്ചപ്പാടും സ്നേഹവും കരുണയും നിറഞ്ഞ മനസ്സുകളാണ് വളര്‍ന്നു വരുന്നത് എന്നതില്‍ സന്തോഷം തോന്നുന്നു. ഓരോ വ്യക്തിക്കും കഴിയുന്നത് അവരവര്‍ ചെയ്യുന്നു. പലപ്പോഴും ഉപദേശങ്ങള്‍, കാര്യങ്ങള്‍ ചെയ്യുന്നവരുടെ സമയം നഷ്ടപ്പെടുത്താനെ ഉപകരിക്കു.
    കുറിപ്പ് നന്നായി.

    ReplyDelete
    Replies
    1. ചെറുപ്പക്കാർ വളരെ നേരെ ചിന്തിക്കുന്നു പ്രവർത്തിക്കുന്നു നല്ലൊരു ഭാവി പ്രതീക്ഷിക്കാം വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപെടുത്തിയത്തിനും നന്ദി

      Delete
  2. ഇങ്ങനെ എത്രയോ ചെറുപ്പക്കാർ ഉണ്ട്‌.നല്ല വിദ്യാഭ്യാസമുള്ള എത്രയോ ആൾക്കാർ.അവർക്കൊരു നല്ല മാർഗ്ഗം ചൂണ്ടികാണിച്ചു കൊടുക്കാനാ ആരുമില്ലാത്തത്‌.

    ReplyDelete
    Replies
    1. ചെറുപ്പക്കാർ വളരെ നേരെ ചിന്തിക്കുന്നു പ്രവർത്തിക്കുന്നു നേരായ മാര്ഗം അവർ കാട്ടിത്തരും
      വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപെടുത്തിയത്തിനും നന്ദി

      Delete
  3. നല്ല സെയിത്സ്മാൻ....
    അവന് ബിസിനസ്സ് ചെയ്യാനറിയാം....!

    ReplyDelete
    Replies

    1. വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപെടുത്തിയത്തിനും നന്ദി

      മരുഭുമി വായിക്കുന്നു കഥ തുടരട്ടെ ആശംസകൾ

      Delete
  4. ഇത്തരം നല്ല മനസ്സുള്ളവർക്ക് സലാം.

    ReplyDelete