Monday, December 22, 2014

ഒരു വിലാപം

എത്രയോ കാലമായി അവളെ കണ്ടിട്ട്..................
അവൾ എന്റെ ആരാണ് ?
ആരുമല്ല !
പക്ഷെ അവൾ എല്ലാമാണ്!!
അവളുടെ പ്രസന്നമായ മുഖം കണ്ടാൽ ആ ദിവസം എത്ര കഷ്ട്ടപ്പാടുകൾ  നിറഞ്ഞതാ ണെങ്കിലും  എല്ലാ വിഘ്നങ്ങളും
 മാറി ശുഭമായി തീരും!!!
എന്നെങ്കിലും അവൾ ഒന്ന് ചിരിച്ചാൽ അന്ന് ഒരു ലോട്ടറി കിട്ടിയത് പോലെ ആയിരിക്കും ..................
എന്നും അവളെ കാണാൻ വേണ്ടി  ഈ പാർക്കിൽ ,  അവൾ വരാൻ സാധ്യതയുള്ള  പരിസര സ്ഥലങ്ങളിൽ എല്ലാം അവളെ പ്രതീക്ഷിച്ചു കാത്തിരിക്കും,ബാക്കി പണികൾ എല്ലാം ക്യൂ വിൽ നിറുത്തി. അവളുടെ കാറിന്റെ ഹോണ്‍  കേട്ടാൽ പിന്നെ ആകെ ഒരു പരിഭ്രമം  തോന്നും. വിറയൽ അനുഭവപ്പെടും.  അവളുടെ കാർ കടന്നു പോയാൽ ഒരു നഷ്ട്ടബോധവും...............
അവൾ അധികം താമസിക്കാറില്ല  നിരാശപ്പെടുത്താറില്ല  പക്ഷെ   ഇപ്പോൾ അവളെ കാണ്ടിട്ടു കുറച്ചധികമായി...................
ഇനിയും അവളെ നോക്കിയിരുന്നാൽ എട്ടിന്റെ പണി കിട്ടും  പോരാത്തതിന്  അവൻ, എന്റെ യജമാനൻ, വടിയുമായി എത്തും  എന്നെ കൊണ്ട് പോയി കൂട്ടിലടക്കാൻ.
 ഇത്രയും നേരം പാർക്കിൽ ആരോടെല്ലാമോ സൊള്ളി നേരംകളഞ്ഞു വന്നിരിക്കുന്നു എന്നെ കൊണ്ടുപോകാൻ........ കൂട്ടിലടക്കാൻ........
പക്ഷെ അവൾ എവിടെ ? അവളുടെ കാർ എവിടെ ?
അവളുടെ യജമാനൻ  എവിടെ ?


Thursday, December 11, 2014

മെഡൽ



വീണ്ടും ഒരു ദേശിയ സ്കൂൾ മീറ്റ്‌  ഇതുപോലൊരു സ്കൂൾ മീറ്റിൽ വച്ചാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത്‌ .ഞാൻ ഓട്ടത്തിലും അവൾ ലോങ്ങ്‌ ജമ്പിലും പങ്കെടുക്കാൻ എത്തിയാതായിരുന്നു  ആദ്യ "കാണൽ" തുടർന്നുള്ള   "കാണലുകളിൽ" എത്തിച്ചു അതിനു ഞാൻ വളരെ അധികം മുൻകൈ എടുത്തു.  കാണലുകൾ അവസാനിച്ചത്‌ 10 വർഷങ്ങള്ക്ക് ശേഷമുള്ള കല്യാണത്തിലും
ശരിക്കും ജീവിതം ആസ്വധിച്ചനുഭവിച്ചവർ ആയിരുന്നു ഞങ്ങൾ രണ്ടുപേരും ജീവിക്കാൻ വേണ്ടി സ്പോർട്സിനെഅവൾ ത്യജിച്ചു, ഒരു അമ്മയായ നാൾ മുതൽ. അവളുടെ ലോകം ഞാനും മകനുമായി ഒതുങ്ങി ഒരു പരിഭവമില്ല പിണക്കമില്ല എപ്പോഴും ഹൃദയത്തിൽ നിന്ന് പുറത്തേക്കുവരുന്ന ചിരിയുമായി അവൾ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു  അവൻചെറുപ്പത്തിൽ തന്നെ എന്റെയൊപ്പം  ഗ്രൗണ്ടിൽ വരും ഓടും ചാടും  അങ്ങനെ മെഡലുകൾ വാരികൂട്ടി അവൻ വളര്ന്നു  ഇത്  അവന്റെ ആദ്യ നാഷണൽ മീറ്റ്‌ ആണ്
ഗ്രൗണ്ടിൽ ഫിനിഷ് ചെയ്യുന്ന സമയം  കാത്താൽ അവൻ ഒരു റെക്കോർഡ്‌ ഇടും ഉറപ്പാണ്.  അവനെ ആ മീറ്റിനു അയക്കുവാൻ വേണ്ടി അവൾ ദിവസങ്ങൾക്കു അല്ല മാസങ്ങള്ക്ക് മുൻപേ തയ്യാറെടുപ്പ് തുടങ്ങി ഇതുവരെ ഒരു കോച്ചും ഇല്ലാതിരുന്ന അവനു ഒരു കൊച്ചു വേണം എന്നവൾ വാശി പിടിച്ചു  നല്ലൊരു കൊച്ചിനെ കിട്ടി  അതിന്റെ ഗുണം കണ്ടു തുടങ്ങി അവന്റെ ചെറിയ മൈനസ് പോയന്റ്സ് കണ്ടെത്തിയ കൊച്ച അത് പരിഹരിച്ചു മീറ്റ്‌ നടക്കുന്നത് ദൂരെ ആയതുകൊണ്ട്  കോച്ചും അവനും  പത്തു പതിനഞ്ചു ദിവസം  മുൻപേ അവിടെയെത്തി  ആ സ്ഥലവും കാലാവസ്ഥയും പരിചിതമാകാൻ വേണ്ടി . അവൾ അമ്പലങ്ങലായ അമ്പലങ്ങളിൽ എല്ലാം നേര്ച്ച നേർന്നു അവനു വേണ്ടി. മീറ്റിനു രണ്ടു ദിവസം മുൻപ് ഞങ്ങളും മീറ്റ്‌ നടക്കുന്ന സ്ഥലത്തെത്തി ഒരു ഹോട്ടലിൽ റൂമെടുത്തു. അവനും കോച്ചും കുറച്ചകലെ വേറൊരു ഹോട്ടലിൽ  ആയിരുന്നു താമസം  മീറ്റിനു തലേ ദിവസം ഞങ്ങൾ എല്ലാവരും ഒന്നിച്ചു  ഭക്ഷണം കഴിച്ചു  കുറെ അധികം വര്ത്തമാനം പറഞ്ഞു വൈകീട്ട് അവർ പ്രാക്ട്ടിസ്സ് എന്നുപറഞ്ഞു പിരിഞ്ഞു
അവൻ പോയത് മുതൽ എനിക്കൊരു അസ്വസ്ഥത  എന്തോ പറയാൻ കഴിയാത്ത ഒരു ഭാരം നെഞ്ചിൽ  ഞാൻ ആകെ വിയര്ത്ത് കുളിച്ചു  ഒന്ന് ഉറക്കെ അവളെ വിളിക്കാൻ പോലും കഴിഞ്ഞില്ല അതിനുമുന്പേ തളര്ന്നു വീണു  അവൾ കുറച്ചു കഴിഞ്ഞു വന്നപ്പോൾ  ഞാൻ ആകെ തളര്ന്നു കിടക്കുന്നതാണ് കണ്ടത് അവൾ ഉടനെ മകനെ വിളിക്കാൻ വേണ്ടി ഫോണ്‍ എടുത്തു  പക്ഷെ എന്റെ ദയനിയ മുഖം കണ്ടു അത് വേണ്ടെന്നു വെച്ച്  ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു . വിദഗ്ധ ഡോക്ടര പറഞ്ഞു "വൈകിപോയി  അറിയിക്കാനുള്ളവരെ  അറിയിക്കാം " അവളുടെ ആ അവസ്ഥ എന്നെ ബാധിച്ചു  ഞാൻ പറഞ്ഞു ഞാൻ പോയ്യാലും മീറ്റ്‌ കഴിയുന്നത്‌ വരെ അവൻ ഇതാറിയാരുത്  എന്നിക്കു അവൻ ഓടുന്നത് കാണണം  അവൻ മെഡൽ നേടുന്നത് കാണണം  അതിനു ശേഷം മാത്രമേ ഞാൻ പോകു  പിന്നെ എനിക്ക് ഒന്നും ഓര്മ്മയില്ല
മീറ്റു ദിവസം അവൾ എന്നെ വിട്ടു പോകാൻ കഴിയാതെ അവിടത്തന്നെ ഇരുന്നു  കരഞ്ഞു കരഞ്ഞു ആകെ തളര്ന്നു  ആരെല്ലാമോ  വന്നു കണ്ടു പക്ഷെ അവൾ  മകനെ വിവരം അറിയിക്കാൻ മാത്രം സമ്മതിച്ചില്ല
ഇത്രയും ദൂരം വന്നിട്ട് മോഹിച്ച ആ നിമിഷം കാണാൻ കഴിഞ്ഞില്ലെങ്കിൽ  പിന്നെ ആ നഷ്ട്ടം ആര് നികത്തും?  കരഞ്ഞു കരഞ്ഞു തളര്ന്നു മയങ്ങിയ അവൾ പോലും അറിയ്യാതെ ഞാൻ മീറ്റ് നടക്കുന്ന ഗ്രൗണ്ടിൽ എത്തി, അതിനുള്ള ശക്തി തന്ന അദൃശ്യ ശക്തിക്കുള്ള നന്ദി മനസ്സിൽ പറഞ്ഞു.   ഞങ്ങളെ  കാണാതെ  ദുഖിച്ചു നില്ക്കുന്ന അവനെ അനുഗ്രഹിച്ചു  അമ്മയെ തിരക്കിയപ്പോൾ  അവൾ അവനു വേണ്ടി സ്പെഷ്യൽ    പ്രാര്ത്ഥന  നടത്തുന്നു ഉടനെ വരും എന്നെന്തെല്ലമോ  പറഞ്ഞു 
മയക്കത്തിൽ നിന്ന് ഞെട്ടി എഴുനേറ്റ അവൾ  അവിടെ എന്നെ കാണാത്തതുകൊണ്ട് അവളും ഗ്രൗണ്ടിൽ എത്തി  മകന് അവളെ കണ്ടപ്പോൾ സന്തോഷമായി  അവന്റെ ചെസ്റ്റ് നംബർ വിളിച്ചു  അവൻ ദൈവങ്ങളെ വിളിച്ചു  മനസാനിധ്യം വീണ്ടെടുത്തു  അവസാന വിസിലിനായി കാതൊർത്തു  വിസിൽ മുഴങ്ങി  അവൻ കുതിച്ചു  അതോടെ എന്റെ കാഴ്ചയും മങ്ങി. എന്റെ സമയം ആയതു ഞാൻ അറിഞ്ഞു ..............
അവൾ എന്റെ ചെവിയിൽ പറഞ്ഞു "അവൻ മെഡൽ നേടി  റെക്കോർഡ്‌ ഇട്ടു"

Sunday, December 7, 2014

പറന്നു പറന്നു പറന്നു ..............


പറന്നു പറന്നു പോയ്‌ .....



















Tuesday, December 2, 2014

നഷ്ട വസന്തം

58 വര്ഷം സ്വന്തം നെല്ലായിൽ ശരിക്കും ഭാഗ്യം അല്ലെങ്കിൽ മുജ്ജന്മപുണ്യം!
ഇന്നലെ (30/09/14) ജോലിയിൽ നിന്ന് റിട്ടയർ ആയ വകയിൽ കൂട്ടുക്കാര്ക്കും  നാട്ടുക്കാര്ക്കും ഒരു ചായ സല്ക്കാരം നടത്തി  എല്ലവാരേയും കാണുക വിട്ടുപോയ കണ്ണികൾ വിളക്കിചേര്ക്കുക അവരുടെ സുഖസൌകര്യങ്ങൾ അറിയുക കുറച്ചുനേരം പഴമയിലേക്കു പോകുക എല്ലാമായിരുന്നു മനസ്സിൽ ഇതിനു മുതിർന്നപ്പോൾ

എന്റെ കൂട്ടുക്കാർ ശരിക്കും എന്നെ ഞെട്ടിച്ചു; എന്നിൽ അവർകണ്ട പ്രത്യേകതകൾ, എന്നും മനസ്സിൽ തങ്ങി നില്ക്കുന്ന രസകരമായ കൊച്ചു കാര്യങ്ങൾ, എല്ലാം അവർ കൈമാറി, കൊച്ചു വാക്കുകളിൽ. എല്ലാം മനസ്സിൽ നിന്ന് അറിയാതെ വന്ന വാക്കുകൾ!(എന്ന് വിശ്വസിക്കുന്നു!)
ഗൾഫിൽ നിന്ന് ഈ ചെറിയ ഒത്തുചേരലിൽ എത്താൻ കഴിയാത്ത സുഹൃത്തുക്കൾ ഈ മെയ്‌ലിലും ഫോണിലും പങ്കുവെച്ച പഴയക്കാല സ്മരണകൾ കണ്ണു നിറച്ചു പഴയ വസന്ത കാലം  തിരികെ കിട്ടിയെങ്കിൽ.............. 
അന്ന് ആകെ കുറവുണ്ടയിരുന്നത് പണത്തിന്നാണ് ഇന്ന് അത്  ദൈവകൃപയാൽ  ആവശ്യത്തിനുണ്ട്, പക്ഷെ ബാക്കി എല്ലാം ...... 
നെല്ലായിൽ പണ്ട് രാഘവാൻ നായരുടെ ചായകടയിലെ  ദോശ അതിനു കൂടെ കിട്ടിയിരുന്ന ചമ്മന്തിയും  കഴിച്ചു അവധി ദിവസ്സങ്ങളിൽ കാലത്ത് കൂടിയിരുന്ന ഒത്തുചേരൽ  സുവര്ണ ക്ലബിലെ കാരംസ് കളി വില്ലേജ് ഓഫീസ് ഗ്രൗണ്ടിൽ കളിച്ചിരുന്ന വോളി ബോൾ, നന്തിക്കര സ്കൂൾ ഗ്രൗണ്ടിൽ കളിച്ചിരുന്ന ഫുട്ബോൾ  പിന്നെ മണിക്കൂറുകൾ നീണ്ട പുഴയിലെ കുളി  വല്ലപ്പോഴും കൂടിയിരുന്നു ആസ്വദിച്ച വെള്ളമടി ഞാനും ദിലിപും രമേശും  മിക്കവാറും ദിവസ്സങ്ങളിൽ പാതിരാത്രി കഴിഞ്ഞും ടെലിഫോണ്‍ ജങ്ക്ഷനു സമീപം  ഇരുന്ന സംസാരിച്ചതും  ഒരു ബ്രഡ്‌ പാക്കറ്റ് കൊണ്ട് പത്തു പന്ത്രണ്ടു പേർ കഴിച്ചു കളിച്ച ക്രിക്കറ്റ് മാറ്റ്ച്ചുകൾ....
ക്ലബ്ബിനു വേണ്ടി നടത്തിയ ക്രിക്കറ്റ് ടുർണമെന്റും ഫണ്ട് സ്വരൂപിക്കാൻ നടത്തിയ ഫിലിം ഷോയും നാടകവും  ആ നാടകം മൂലം വന്ന നഷ്ടവും  മൈസൂർ, മുന്നാർ, ഊട്ടി, വയനാട്  തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടത്തിയ ടൂറും എല്ലാം ഓർമ്മയിൽ ഒരു ഫ്ലാഷ് ബാക്കായി  ഓടികൊണ്ടിരിക്കുന്നു  ഇതെല്ലാം ഓർക്കാൻ അവസരം തന്ന എല്ലാവര്ക്കും നന്ദി

ഒഒരുപാട് ഒരുപാട്  നഷ്ടബോധം തോന്നുന്നു .............................