Saturday, August 9, 2014

അപ്പോത്തിക്കിരി

സിനിമ കഴിഞ്ഞിട്ടും മനസ്സിൽ ചെറിയ  വ്യഥ  ബാക്കി നില്ക്കുന്നു  പക്ഷെ മേൽവിലാസം  എന്ന ആദ്യ സിനിമ ഇന്നും മനസ്സിൽ നൊമ്പരമായി നില്ക്കുന്നു ഇതേ സംവിധായകന്റെ
ആരും ഔട്ട്‌ സ്ടാണ്ടിംഗ് ആയി എന്ന് പറയാൻ കഴിയില്ല പക്ഷെ എല്ലാവരും കഥാപാത്രമായി നില്ക്കുന്നു  ഇത് ഔട്ട്‌ & ഔട്ട്‌ ഒരു സംവിധായകന്റെ  സിനിമയാണ്
എത്രയോ കഥ ആശുപത്രികളെ കുറിച്ച് വന്നിട്ടുണ്ട്  അവിടെ നടക്കുന്ന കൊള്ള പാവപെട്ടവർ ചൂഷണം ചെയ്യപെടുന്നത്  എല്ലാം വിഷയമാക്കി  ചെയ്ത സിനിമ കളും  വന്നിട്ടുണ്ട്  എന്നാലും ഈ സിനിമ വേറിട്ട്‌ നില്ക്കാനുള്ള ശ്രമമാണ്
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽസ് അവിടുത്തെ പണ കൊതിയന്മാരായ
 മാനേജ്‌മന്റ്‌  മരുന്ന് കച്ചവടക്കാരുടെ മത്സരം പലജീവനുകളും മരുന്ന് പരീക്ഷണത്തിന്‌ വിധേയമാകുന്നത്  ദൈവത്തിന്റെ കൈകളായ doctors  അത് മറക്കുന്നത്  എല്ലാം  മനസ്സിൽ തട്ടും വിധം പറഞ്ഞിട്ടുണ്ട് ഇതിൽ
ധൈര്യമായി  കാണാം 

6 comments:

  1. ടെന്‍ഷന്‍ ഉണ്ടാക്കുന്ന പടമാനെങ്കില്‍ ഞാന്‍ കാണുന്നില്ല

    ReplyDelete
    Replies
    1. thanks
      ധൈര്യമായി കാണാം

      Delete
  2. മരുന്ന് പരീക്ഷണം നടത്തിയ ചില രോഗികളെ എനിക്ക് നേരിട്ടറിയാം. ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു രോഗത്തിന്റെ പേരും ആയിരത്തില്‍ ഒരാള്‍ക്ക് വരുന്നത് എന്ന് പറഞ്ഞ് പേടിപ്പിച്ച് ആയിരക്കണക്കിന് രൂപയുടെ മരുന്നുമായി ഇവിടെ എത്തിയ ഒരു സുഹൃത്ത്. മരുന്ന് കഴിക്കുന്തോറും വയറുവേദനയും പണിയും സ്ഥിരമായി. പിന്നെ ഒരു ഡോക്ടറേയും കാണാതെ മരുന്നെല്ലാം നിറുത്തി പൊടിയരിക്കഞ്ഞി കുടിച്ച് ഭക്ഷണം നിയന്ത്രിച്ചു. ഇപ്പോള്‍ ആറുമാസമായി, ഒരസുഖവുമില്ല. മരുന്നെല്ലാം കൊണ്ടുവന്നത് പോലെ സൂക്ഷിച്ചിരിക്കുന്നു. അങ്ങിനെയാണ് സംഭവങ്ങള്‍.

    ReplyDelete
    Replies
    1. മനസ്സ് തൊട്ട ഒരു സിനിമ !
      വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി

      Delete
  3. മരുന്ന് പരീക്ഷണത്തിന്ന് ഇരയാവുന്നവര്‍ക്ക് എട്ടു ലക്ഷം രൂപ നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എങ്ങോട്ട് കാര്യങ്ങളുടെ പോക്ക്?

    ReplyDelete
    Replies
    1. മരുന്ന് പരീക്ഷണം നാം അറിയാതെ തന്നെ നടക്കുന്നു എന്ന സത്യം ഈ സിനിമയിൽ കാട്ടിത്തരുന്നു .............................
      വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി

      Delete