Thursday, September 8, 2011

ബന്ധങ്ങള്‍..........!


ബന്ധങ്ങള്‍..........!


ഞാനും രവിയേട്ടനും ദിലിപും ആശയും ചേര്‍ന്നതാണ്
എന്റെ ചെറിയ സന്തുഷ്ട്ടകുടുംബം
രവിയേട്ടന്‍ ഒരു പ്രൈവറ്റ് കമ്പനിയിലും ഞാന്‍ അടുത്തുള്ള
ഒരു പ്രൈമറി സ്കുളിലും ജോലിചെയുന്നു
ദിലിപ് ഏഴിലും ആശ മൂന്നിലും പഠിക്കുന്നു
ഇന്ന് സ്കുള്‍ അടച്ചു ഓണപൂക്കളം,മറ്റു മത്സരങ്ങള്‍
എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ സമയം അഞ്ചര
വാതില്‍ തുറക്കുമ്പോള്‍ തന്നെ ഫോണ്‍ ബെല്ലടി .
എടുത്തപ്പോള്‍ അനുജത്തിയാണ് ലൈനില്‍
അവളുടെ ഭര്‍ത്താവും കൂട്ടുകാരനും
തൃശ്ശൂരില്‍ പോയിരിക്കുന്നു തിരിക്കുമ്പോള്‍
വീട്ടില്‍ വരും അവരുടെ കൂടെ കുട്ടികളെ അയക്കണം
എന്നുപറഞ്ഞു ഒന്നും തിരിച്ചു പറയാന്‍ സമ്മതിക്കാതെ
അവള്‍ ഫോണ്‍ വച്ചു
സംഭാഷണം ശ്രദ്ധിച്ച ദിലിപും ആശയും
നിമിഷനേരംകൊണ്ട്‌ അവരുടെ ബാഗ്ഗും ശരിയാക്കി പോകാന്‍ ഒരുങ്ങി
കൃത്യം ആറിനു തന്നെ അനുജത്തിയുടെ ഭര്‍ത്താവും എത്തി
രവിയേട്ടനോട് പറയാതെ എങ്ങനെ കുട്ടികളെ അയക്കും
എന്ന് മനസ്സ് പറയുമ്പോള്‍ ഒരു ഓട്ടോയില്‍ രവിയേട്ടനും എത്തി
കുട്ടികളെ യാത്രയാക്കി ഞാനും രവിയേട്ടനും
വിട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു
"ഇത്തവണ ഓണസ്സദ്യ ഒന്നും വേണ്ടാ
നമ്മള്‍ രണ്ടു പേര്‍ക്ക് എന്ത് ആഘോഷം "
രവിയേട്ടന്‍ ഒന്ന് ചരിച്ചു എന്നിട്ട് പറഞ്ഞു
" ഓണം ആഘോഷിക്കാന്‍ ഉള്ളതാണ് വിത്ത്‌ സദ്യ "
അടുത്തദിവസം രവിയേട്ടന്‍ ലിവ് എടുത്തു ഓണച്ചന്തയില്‍ പോയി
കായും നാരങ്ങയും പച്ചക്കറികളും പഴവും വാങ്ങി കൊണ്ട് വന്നു
കാപ്പി കഴിച്ചു കായ തൊണ്ട് കളഞ്ഞു വറുക്കാന്‍ പാകത്തിന്
ശരിയാക്കി പിന്നെ നാരങ്ങയില്‍ കത്തി വെച്ചപ്പോള്‍
ഒരു ഓട്ടോ വിടിന് മുന്‍പില്‍ വന്നു നിന്നു
അതില്‍ നിന്ന് രവിയേട്ടന്റെ അമ്മ ഇറങ്ങി നീട്ടി വിളിച്ചു
" രവീ ഇതിന്റെ വാടക കൊടുത്തു പറഞ്ഞു വിട് "
രവിയേട്ടന്‍ ഓട്ടോ വാടക കൊടുത്തു അമ്മയേയും
കൂട്ടി അകത്തേക്ക് വന്നു
വീട്ടില്‍ കുട്ടികള്‍ ഇല്ല എന്നറിഞ്ഞപ്പോള്‍
എന്നെ നോക്കി അമ്മ തുടങ്ങി " അല്ലെങ്കിലും നീ അങ്ങനെയാ
പിള്ളേരെ എവിടെയെങ്കിലും പറഞ്ഞയക്കും പിന്നെ ഒന്നും ഉണ്ടാക്കണ്ടല്ലോ
സദാ സമയവും ടീവിയുടെ മുന്നില്‍ ഇരിക്കാം "
അപ്പൊ രവിയേട്ടന്‍ പറഞ്ഞു
" ഒന്നും വേണ്ടാ എന്ന് വച്ചിട്ടില്ല "
അമ്മക്ക് ചായകൊടുത്തു അതും കുടിച്ചു
അടുക്കളയില്‍ വന്ന അമ്മ രവിയേട്ടനോട്
" അപ്പൊ ഇപ്പോഴും നീ തന്നെ എല്ലാം നോക്കി ചെയ്യണം അല്ലെ ,
ഇവള്‍ തടി അനങ്ങാതെ അങ്ങ് ഇരുന്നു തിന്നും "
സത്യത്തില്‍ നാവു ചൊറിഞ്ഞു തള്ളയോട് രണ്ടു വാക്ക് പറയാന്‍,
പക്ഷെ രവിയേട്ടന്റെ മുഖഭാവം അതില്‍ നിന്നും പിന്തിരിപ്പിച്ചു
പിന്നെ അമ്മയും മകനും അവരുടെ നാട്ടുക്കാര്യം
തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ജോലി തുടങ്ങി

ഉച്ചതിരിഞ്ഞപ്പോള്‍ അമ്മ മകനെ വിളിച്ചു ഒരു ടാക്സി വേണം
പത്തു മുപ്പതു മയില്‍ അകലെ താമസിക്കുന്ന
മകളുടെ വീട്ടില്‍ പോകാന്‍ എന്നു പറഞ്ഞു
രവിയേട്ടന്‍ കാറുവിളിക്കാന്‍ പോയ സമയത്ത്
അമ്മ വറുത്തു വെച്ച ഉപ്പേരിയും, നരങ്ങക്കറിയും നേന്ത്രപ്പ ഴവും
എല്ലാംഎടുത്തു പായ്ക്ക് ചെയ്തു ഒരു സഞ്ചിയിലാക്കി
എന്നിട്ട് പറഞ്ഞു 'ദേവകി ഒന്നും ഉണ്ടാക്കിട്ടുണ്ടാവില്ല "

ദേവകിയെ കണ്ടിട്ട് കുറച്ചധികമായി കാറ് പോകുന്നു
എന്തായാലും വാടക കൊടുക്കണം എന്നാ ഒന്ന് കണ്ടിട്ടുവരാം
എന്ന് കരുതി ഞാനും തയ്യാറായി
അമ്മയും മകളും എന്ത് സംസാരിക്കുന്നു
എന്നറിയാന്‍ എന്ന് പറയുന്നതാവും ശരി
രവിയേട്ടന്‍ കാറുമായി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു
" നമ്മുക്കും ഒന്ന് പോയി വരാം
ഇതേ
വണ്ടിയില്‍ തിരിച്ചു വരാലോ "
രവിയേട്ടനും അത് സമ്മതമായിരുന്നു
ദേവകിയുടെ വീട്ടില്‍ എത്തുമ്പോള്‍
ശശി സിറ്റൌട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കുന്നു
എല്ലാവരേയും അകത്തേക്ക് ക്ഷണിച്ചു
ദേവകി ഓടിവന്നു അമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു
പിന്നെ കൊണ്ട് പോയ സാധനങ്ങള്‍ എടുത്തു കൊടുത്തു
ഞങ്ങള്‍ സ്ത്രീകള്‍ അകത്തേക്കും
രവിയേട്ടനും ശശിയും ഹാളിലേക്കും പോയി
പിന്നെ ചായ കുടിക്കാന്‍ എല്ലാവരും ഇരുന്നപ്പോള്‍
അമ്മ ശശിയോട് പറഞ്ഞു " ഭക്ഷണം പാകം ചെയ്യല്‍ പെണ്ണിന്റെ
മാത്രം പണിയല്ല ശശിക്കും ദേവകിയെ സഹായിക്കാം "
സത്യത്തില്‍ മനസ്സ് വല്ലാതെ വേദനിച്ചു അതുകേട്ടപ്പോള്‍
മകളോടും മകന്റെ ഭാര്യയോടും എത്ര വ്യത്യാസമായി പെരുമാറുന്നു
അമ്മ എന്ന തോന്നല്‍ ദുഃഖം പകര്‍ന്നു
പിന്നെ അധികം നില്‍ക്കാതെ അമ്മയെ അവിടെ നിറുത്തി
ഞാനും രവിയേട്ടനും തിരിച്ചു
അമ്മയുടെ പെരുമാറ്റം കൊണ്ട്
അറിയാതെ കരഞ്ഞു കാറില്‍ വരുമ്പോള്‍
പക്ഷെ അപ്പോഴും രവിയേട്ടന്‍ ശാന്തമായി പറഞ്ഞു
"സാരമില്ല നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമതി"

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

12 comments:

 1. ഹൃദയം നിറഞ്ഞ ഓണാശംസകള്‍...........
  കഴിഞ്ഞ വര്ഷം പറഞ്ഞ കഥ വീണ്ടും ഒരിക്കല്‍കുടി ...
  വായിച്ചവര്‍ ക്ഷമിക്കുക .............
  ഓണാശംസകള്‍
  ഓണാശംസകള്‍
  ഓണാശംസകള്‍

  ReplyDelete
 2. കഥ ജീവസ്സുറ്റതായി...ഓണാശംസകള്‍ ..:)

  ReplyDelete
 3. നന്നായി .
  അമ്മ മക്കളുടെ പക്ഷത്താണ്
  നാവു ചൊറിഞ്ഞു വരുന്നത് അമ്മയ്ക്കല്ലല്ലോ
  ഒഴുക്കുണ്ട്
  സ്വാഭാവികത
  ഭാഷയുടെ ഒതുക്കം
  ഓണം പ്രതലമാക്കി അമ്മ മനസ്സുകളോ പെണ്‍ മനസ്സുകളോ തൊട്ടു നോക്കുന്നു
  ആശംസ (കള്‍ ഇല്ല )

  ReplyDelete
 4. മിക്ക അമ്മമാരും ഇങ്ങനെ തന്നെ. പക്ഷേ അങ്ങനെയല്ലാത്തവരും ഉണ്ട്. എണ്ണത്തിൽ കുറവാണെന്നു മാത്രം.
  കഥ നന്നായി പറഞ്ഞിരിക്കുന്നു.
  ഓണാശംസകൾ.

  ReplyDelete
 5. മരുമകളെ സഹായിക്കാതെ പത്രവും വായിച്ചിരുന്ന മകനെ വഴക്ക് പറഞ്ഞ ഒരമ്മായിയമ്മ എനിക്കുണ്ടായിരുന്നു. ആ അമ്മയുടെ സ്നേഹത്തില്‍ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലായിരുന്നു.
  ലാളിത്യം തുളുമ്പുന്ന സംഭാഷണങ്ങള്‍ കൊണ്ട് ജീവസ്സുറ്റതാക്കിയ പോസ്റ്റ്‌ ഒത്തിരി ഇഷ്ടായീ ട്ടോ....

  ReplyDelete
 6. 'സാരമില്ല, നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമതി' ഈ ഡയലോഗ് മാത്രം മതി ഇതെന്നും ഓർമിക്കാൻ.

  ReplyDelete
 7. 'സാരമില്ല, നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമതി'

  വന്നു കയറുന്ന പെണ്ണിന് അവർ മാത്രമേ കാണൂ...
  മറ്റുള്ളവർ വെറുതെ കരയിപ്പിച്ച് രസിക്കുന്നവരായിരിക്കും. അപവാദമായി അപൂർവ്വം ചില ജന്മങ്ങൾ കണ്ടേക്കാം.

  ആശംസകൾ...

  ReplyDelete
 8. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്നത്.നന്നായിട്ടുണ്ട്.

  ReplyDelete
 9. ഇത് ഞാൻ നേരത്തെ വായിച്ചതാണ്. പക്ഷെ, ഈ കഥ എന്നും നടക്കുന്ന തുടരൻ തന്നെ......നന്നായി എഴുതി അഭിനന്ദനങ്ങൾ.

  ReplyDelete
 10. കഥ നന്നായി.വൈകിയ ഓണാശംസകള്‍.

  ReplyDelete
 11. കഥ തുടരുന്നു ..............!

  ReplyDelete
 12. രമേശ്‌ അരൂര്‍
  കലാധരന്‍.ടി.പി
  ഗീത
  കുഞ്ഞൂസ് (Kunjuss)
  മണ്ടൂസന്‍
  വീ കെ
  എം.എസ്.മോഹനന്‍
  Echmukutty
  ജ്യോ
  കാഴ്ചകൾ

  എല്ലാവര്ക്കും നന്ദി

  ReplyDelete