Friday, April 29, 2011

കണ്ണ് തുറക്കാത്ത .....

വീണ്ടും ഒരു ഹര്‍ത്താല്‍
ഇന്നത്തേത് എന്‍ഡോ സള്‍ഫാന്‍ നിരോധിക്കാന്‍
നിരോധനം വേണ്ടത്, വളരെ വൈകിപോയത്
ലോകം മുഴുവന്‍ ആഗ്രഹിക്കുനത്
ഇന്നത്തെ സ്റ്റോക്ക്‌ ഹോം കണ്‍വെന്‍ഷന്‍
ആ നല്ല തിരുമാനം എടുക്കും എന്ന പ്രത്യാശയോടെ ..
ഇന്നലെ ബീവേരജസ് ശാഖകളില്‍ വന്‍ വിറ്റുവരവ്....
എന്‍ഡോ സള്‍ഫാന്‍ എന്ന വിഷം നിരോധിക്കാന്‍
മദ്യം എന്ന വിഷം സേവിച്ചു ഹര്‍ത്താല്‍ ......
സര്‍ക്കാര്‍ എന്ന് കണ്ണ് തുറക്കുമോ ........

14 comments:

  1. എന്‍ഡോ സള്‍ഫാന്‍ എന്ന വിഷം നിരോധിക്കാന്‍
    മദ്യം എന്ന വിഷം സേവിച്ചു ഹര്‍ത്താല്‍ ......
    സര്‍ക്കാര്‍ എന്ന് കണ്ണ് തുറക്കുമോ ........

    ReplyDelete
  2. ആദ്യത്തേതായാൽ ബഹ്യമായ അംഗഭംഗങ്ങൾ ദൃശ്യമാവും. രണ്ടാമത്തേതായാൽ ആന്തരിക അംഗഭംഗങ്ങളേ സംഭവിക്കൂ. രണ്ടായാലും സർക്കാരിനു കാശുകിട്ടും. പ്ന്നൊരഞ്ചു വർഷം തികയ്ക്കുകല്ലേ, ആഘോഷിക്കാനും ഒരു ദിവസം വേണമല്ലോ ? ഇനി 13-ആം തീയതി കഴിഞ്ഞാൽ അത് ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലോ ?

    ReplyDelete
  3. എന്നു കണ്ണു തുറക്കാന്‍.
    അനുഷ്ഠാനങ്ങളുടെ കൂട്ടത്തില്‍ ഒന്നു കൂടി.
    അത്ര മാത്രം.

    ReplyDelete
  4. എല്ലാ ഹര്‍ത്താലിന്‍റെ തലേന്നും മദ്യ വില്‍പ്പന പൊടിപൊടിക്കും.

    ReplyDelete
  5. ഹര്‍ത്താല്‍ നിരോധിക്കാന്‍ ഒരു ഹര്‍ത്താല്‍ നടത്തട്ടെ

    ReplyDelete
  6. അനുഭവിക്കുക തന്നെ..

    ReplyDelete
  7. ഹർത്താലും,മദ്യവും മലായാളിയുടെ പര്യായമായി മാറി അല്ലേ

    ReplyDelete
  8. ബന്ദ്‌ നിരോധിച്ചു. അപ്പൊ പേര് മാറ്റി. ഹര്‍ത്താല്‍ എന്നാക്കി. അതുപോലെ എന്‍ഡോ സള്‍ഫാന്‍ മുഖം മൂടിയണിഞ്ഞ് വരുമോ?

    ReplyDelete
  9. ഹര്‍ത്താല്‍ -എല്ലാവര്‍ക്കും ഒരു ഒഴിവു ദിനം കൂടി-എന്‍ഡോ സല്‍ഫാന്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തന്നെ മനസ്സ് വെക്കണം.

    ReplyDelete
  10. ഉല്‍പ്പാദനം നിര്‍ത്താതെ നിരോധനം കൊണ്ട്‌ എന്ത് പ്രയോജനം?

    ReplyDelete
  11. ബന്ദ് നിരോധിച്ച് ഹർത്താലാക്കി മാറ്റി...!
    എൻഡോസൾഫാൻ നിരോധിച്ച് എന്താക്കി മാറ്റും....?!!

    ReplyDelete
  12. ഒരാഴ്ച ബൂലോകത്ത് ഇല്ലായിരുന്നു.
    നിരോധിച്ചതിനാല്‍ അല്പം ആശ്വാസം എന്ന് കരുതാം.

    ReplyDelete
  13. എന്ടോസള്‍ഫാന്‍ നിരോധിച്ചതില്‍ ആനന്ദിക്കുന്നു
    ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി!

    ReplyDelete