Tuesday, April 12, 2011

" അതു ഞാനാണ് "

ഇലക്ഷന്‍ വരുന്നു എന്നറിഞ്ഞാല്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ എല്ലാം അത് ഒരു ഉത്സവം ആക്കി ആഘോഷിക്കാന്‍ തയ്യാറെടുക്കും കഴിഞ്ഞ ഒരു മാസം നാം ശരിക്കും അത് കണ്ടതാണ് വീ എസ്സും പ്രതിപക്ഷവും ശരിക്കും ഇഞ്ചോട് ഇഞ്ച് പോരാടി ഇനി ജനം കനിയണം അടുത്ത അഞ്ചുവര്‍ഷം നാം ആരെ സഹിക്കണം എന്നറിയാന്‍
കാത്തിരിക്കാം
എന്നാല്‍ ഇലക്ഷന് വരുന്നു എന്ന് കേട്ടാല്‍ തന്നെ സര്‍ക്കാര്‍ , അര്ദ്ധസര്‍ക്കാര്‍ , ബാങ്ക് ജീവനക്കാര്ക്ക് ഇലക്ഷന് ഡ്യുട്ടി എന്ന പേടി സ്വപ്നവും കൂടെ വരും. എല്ലാ 5 വര്‍ഷവും പേടിസ്വപ്നം അനുഭവിക്കാന് വിധിക്കപ്പെട്ടവരാണല്ലോ ഇവര്‍. കഴിഞ്ഞ ഇലക്ഷനില്‍(പാര്‍ലിമെന്റ് ) എനിക്കുമുണ്ടായിരുന്നു ഡ്യുട്ടി പ്രിസൈടിംഗ് ഓഫീസര്‍ ആയിട്ട്.(ഭാഗ്യം ഇതാവണം ഇതുമാത്രമായിരിക്കണം കാരണം ഇത്തവണ ഡ്യുട്ടി ഇല്ല) വിഷു ആഘോഷിക്കാന് വരെ ഇലക്ഷന്‍ പനിപിടിപ്പെട്ടു
തലേ
ദിവസം കാലത്ത് 8 മണിക്ക് കളക്ഷന് സെന്ററില് എത്താന്‍ ആയിരുന്നു ഉത്തരവ് .അതുകൊണ്ട് തന്നെ കൊച്ചുവെളുപ്പാന്‍ കാലത്തേ വീട്ടിന്നു ഒരു കട്ടനും അടിച്ചു പുറപ്പെട്ടു. ലോറിയും, വാനും പിടിച്ചു
8 .05 എത്തേണ്ട സ്ഥലത്ത് എത്തി . അവിടെ എന്നെപോലെ കുറെ നിര്‍ഭാഗ്യവാന്മാര്‍ എവിടെ റിപ്പോര്ട്ട് ചെയ്യണമെന്നറിയാതെ തെക്കോട്ടും വടക്കോട്ടും നെട്ടോട്ടം ഓടുന്നത് കണ്ടു. ഒരു അര മണിക്കൂര് കഴിഞ്ഞപ്പോള്‍ ഹെല്പ് ഡസ്ക് തുറന്ന വിവരം അറിയിപ്പായി. അവിടെ പോയപ്പോള്‍ വളരെ സാവധാനം എന്റെ കയ്യിലെ ഓര്ഡര് വാങ്ങിച്ചു നോക്കിട്ടു പറഞ്ഞു "പോയി ചായ കഴിച്ചു വരു ഒരു മണിക്കൂര് കഴിയുമ്പോള്‍ പേരുകള്‍ വിളിക്കും ആപ്പോ അവിടെ ചെന്ന് സാമഗ്രകികള്‍ വാങ്ങി ടീമിലെ ബാക്കി നാല് പേരേയും കൂട്ടി എല്ലാം ഒത്തു നോക്കി റെഡി ആവുക ,2 മണിക്ക് ബസ്സ്‌ പുറപ്പെടും" ആന്ജ്ഞ ധിക്കരിക്കാന്‍ സാധിക്കാത്തത് കൊണ്ട് ശിരസാ വഹിച്ചു .
കയ്യില്‍ ഉണ്ടായിരുന്ന മാസികയില്‍ മുഴുകി . ഒരു മണിക്ക് മുമ്പായിസാമഗ്രകികള്‍ കളക്റ്റ് ചെയ്തു ബാക്കി ടീം അംഗങ്ങളെ കൂട്ടി ബസ്സ്‌വരുന്നതും കത്ത് നില്പ്പായി. ബസ്സ്‌ വന്നപ്പോള്‍ ടീമിലെ വനിതാ അംഗം " സാറേ ഞാന്‍ നാളെ അവിടെ എത്തിയാ പോരേ വീട്ടില് കുറച്ചധികം പണി ഉണ്ട്" സത്യത്തില് അതുവരെ കടിച്ചമര്ത്തിയ ദേഷ്യം അവരോടു തീര്ത്തു. പിന്നെ ആരും ഒന്നും മിണ്ടിയില്ല.ബസ്സ്‌ രണ്ടു മണിക്ക് പുറപ്പെട്ടു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്ഥലത്തെത്തി . ഒരു വളം ഡിപ്പോ ആണ് ബൂത്താക്കിരിക്കുന്നത് ആവശ്യത്തിനു ഒരു മേശ പോലും ഇല്ല.
ഇത്രയും ആയപ്പോള്‍ ശരിക്കും ദേഷ്യം വന്നു. കയ്യിലെ സാധങ്ങള്‍ എല്ലാം ഒരു മൂലയില്‍ ഇട്ടു . കുറച്ചു കഴിഞ്ഞപ്പോള്‍ വില്ലേജ് ഓഫീസര്‍ വന്നു അടുത്ത വീട്ടില്‍ നിന്ന് രണ്ടു ബെഞ്ചും മേശയും എത്തിച്ചു. പിന്നെ ബൂത്ത് സെറ്റ് ചെയ്യാന്‍ തുടങ്ങി.
എല്ലാം കഴിഞ്ഞപ്പോള് സമയം 6 മണി. ഞാന് വനിതാ അംഗത്തിനെ വിളിച്ചു " ഇനി വേണമെങ്കില് പോകാം പക്ഷെ നാളെ കാലത്ത് 5.30 ഇവിടെ ഉണ്ടാകണം " അവര്‍ വിശ്വസിക്കാനാവാതെ കുറച്ചു നേരം നിന്നിട്ട് " ഞാന്‍ നാളെ 5 മണിക്ക് ഇവിടെ എത്താം " എന്ന് പറഞ്ഞു സ്ഥലം വിട്ടു. ബൂത്തിലെ ബെഞ്ചില്‍ ബാക്കി ഉള്ളവരും ആയി സൊറ പറഞ്ഞും ചീട്ടു കളിച്ചും നേരം വെള്ളുപ്പിച്ചു. രാത്രി ഭക്ഷണം കിട്ടിയില്ല .പിറ്റേ ദിവസം 5 മണിക്ക് നമുടെ സഹോദരി വന്നു. അവര്‍ എല്ലാവര്ക്കും ഇഡ്ഡലിയും കൊണ്ടുവന്നു. ഇത്രയ്ക്കു രുചി ഉള്ള ഭക്ഷണം അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ലായിരുന്നു. തലേ ദിവസം രാത്രി ഒന്നും കഴിച്ചില്ല. അപ്പൊ പിന്നെ എന്ത് കിട്ടിയാലും നന്നായിരിക്കും. ഇലക്ഷന് കഴിഞ്ഞു. ഒരു അനിഷ്ട്ട സംഭവും ഉണ്ടായില്ല.
അതുവരെ അനുഭവിച്ച പിരിമുറുക്കം ഇല്ലാതായി വളരെ relaxed ആയി ബാക്കി പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്തു.
6 മണിക്ക് എല്ലാം കെട്ടി ഒതുക്കി ബസ്സിനെ കാത്തു നില്‍പ്പ് ആരംഭിച്ചു. ഞാന്നും ഒരു സഹായിയും മാത്രം സധനങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ വേണ്ടി നിന്നു. ബാക്കി മൂന്ന് പേര് 6 മണിക്ക് സലാം പറഞ്ഞു പിരിഞ്ഞു. ബസ്സ്‌ വന്നത് 8 30 നു രണ്ടു രണ്ടര മണിക്കൂര്‍ വെറുതെ ഇരുന്നു. കാരണം ഏതോ ബൂത്തില് പേപ്പറുകള്‍ ശരിയാക്കാന്‍ വന്ന താമസംകാരണം ബസ്സ്‌ ബൂത്തില്‍ കിടന്നത്രേ
വോട്ടിങ്ങ് സമഗ്രകികള്‍ തിരികെ ഏല്‍പ്പിക്കാന്‍ വീണ്ടും തിക്കും തിരക്കും. അവസാനം എല്ലാം കഴിഞ്ഞു വീട്ടിലേക്കു തിരിക്കുമ്പോള്‍ സമയം 11 മണി.
പുറത്തു വന്നു നോക്കുമ്പോള്‍ ഒരു വാഹനവുമില്ല. അര മണിക്കൂര് കഴിഞപ്പോള് ഒരു ഓട്ടോ കിട്ടി. ഇരട്ടി ചാര്ജ് ആവശ്യപ്പെട്ടു കൊടുക്കാതെ തരമില്ലല്ലോ ഓട്ടോയില്‍ കയറി ഓട്ടോ സ്റ്റാര്ട്ട് ചെയ്തപ്പോള്‍ വേറൊരാള്‍ "ഞാന്നും കൂടെ വരട്ടെ?" കയറാന്‍ പറഞ്ഞു അദ്ദേഹവും എന്നെ പോലെ ഇലക്ഷന് കഴിഞ്ഞു ക്ഷീണിച്ചു വരികയാണ് . പരിചയപ്പെട്ടു കുറെ കഴിഞ്ഞു ഞാന് പറഞ്ഞു" ഒരു ബൂത്തിലെ ഓഫീസറുടെ കഴിവുകേട് കാരണം നമ്മള്‍ എല്ലാവരും അനുഭവിക്കുന്നു " തീരെ പ്രതീക്ഷിക്കാതെ അദ്ദേഹം പറഞ്ഞു " അതു ഞാനാണ് "
ഞാന് എന്തുപറയണമെന്നറിയതെ നില്ക്കുമ്പോള്‍ അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തി 'ഗുഡ് നൈറ്റ്' നേര്‍ന്ന് ആള് ഇറങ്ങി പോയി
വീട്ടില്‍ എത്തുന്നത്‌ വരെ ഞാന്‍ മനുഷനെ ഓര്‍ത്തു ചിരിച്ചു മനസ്സില്‍.

14 comments:

 1. പണ്ട് വിഷു സമയത്ത് അനുഭവിച്ചത്
  ഇത്തവണ ഡ്യുട്ടി ഇല്ല
  പണ്ട് പോസ്റ്റിയത് ........

  ReplyDelete
 2. വിവരണം രസകരമായിരിക്കുന്നു.അത് ഞാനാണ് എന്ന് പറഞ്ഞ ഓഫീസറുടെ സത്യസന്ധതയെ ആദരിക്കുന്നു.

  ReplyDelete
 3. കഷ്ടപ്പാടുകള്‍ ഊഹിയ്ക്കാന്‍ കഴിഞ്ഞു, ഈ വിവരണത്തിലൂടെ...

  ReplyDelete
 4. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലെ ഒരു സുപ്രധാന കണ്ണിയായി പ്രവർത്തിക്കാൻ കഴിഞ്ഞ താങ്കൾ എത്ര ഭാഗ്യവാൻ...!!!
  അഭിമാനിക്കൂ....
  അഭിനന്ദനങ്ങൾ...

  ReplyDelete
 5. തേടിയ വള്ളി കാലില്‍ ചുറ്റിയല്ലേ..? നല്ല വിവരണം ആശംസകള്‍

  ReplyDelete
 6. മിക്കവാറും ഗ്രാമപ്രദേശങ്ങളില്‍ എലെക്ഷന്‍ ഡ്യൂട്ടി കിട്ടിയാല്‍ ഒരനുഭവം ആയിരിക്കും അല്ലെ മാഷേ? കുറച്ച് പ്രയാസം ഉണ്ടായാലും അതൊരു അനുഭവമായിരിക്കും. ചില സ്ഥലത്ത്‌ മറക്കാന്‍ കഴിയാത്ത പാടുകളും സമ്മാനിക്കും അല്ലെ?
  അനുഭവം പങ്കുവെച്ചത് രസമായി.

  ReplyDelete
 7. രസകരമായി വിവരിച്ചിരിക്കുന്നു കേട്ടൊ മാഷെ

  ReplyDelete
 8. അതും ഞമ്മളാണ് എന്ന് പണ്ട് എട്ടുകാലി മമ്മൂഞ്ഞ് പറഞ്ഞത് പോലെ യല്ലല്ലോ അല്ലെ ?:)

  ReplyDelete
 9. ഇത്തരം പ്രയാസങ്ങള്‍ ഒരുപാട് തവണ അനുഭവിച്ചത് ഓര്‍ത്തുപോയി. ഒരിക്കല്‍ ഞാന്‍ പണിയൊക്കെ തിര്‍ത്ത് തൊട്ടടുത്ത ബൂത്തിലെ ജോലികള്‍ തീരാനായി കാത്തിരിക്കുമ്പോള്‍ കാവല്‍ നിന്ന പോലീസുകാരന്‍ വന്നു.
  " സാറ് ദയവായി അവരെ ഒന്ന് സഹായിച്ചില്ലെങ്കില്‍ നമ്മള്‍ ഇവിടെ നിന്ന് പോകലുണ്ടാവില്ല. ആ സാറിന്ന് ഒന്നും അറിയില്ല " എന്ന് പറഞ്ഞു. ഒടുവില്‍ പണിയൊക്കെ തീര്‍ത്തു കൊടുത്ത് ഞങ്ങള്‍ പുറപ്പെടുമ്പോള്‍ വളരെ വൈകി. ആ പ്രിസൈഡിങ്ങ് ഓഫീസര്‍ 
  കൃതജ്ഞതയോടെ കൈകൂപ്പിയത് ഇന്നും ഓര്‍ക്കുന്നു.

  വിഷു ആശംസകള്‍.

  ReplyDelete
 10. അപ്പോള്‍ ഇത്തവണ രക്ഷപ്പെട്ടു അല്ലേ? വിഷു ആശംസകള്‍.

  ReplyDelete
 11. rasakaramayi vivarichu ketto, enthayalum ithavana rakshappettallo...... aashamsakal...........

  ReplyDelete
 12. നന്നായി എഴുതിയിരിക്കുന്നു..
  ഞാനും പോയിട്ടുണ്ട്..ഡ്യൂട്ടിക്ക് അല്ല..ഒരാള്‍ക്ക്‌ കൂട്ടുപോയി..ഇതേപോലെ പോളിംഗ് ഓഫീസറോട് കാലുപിടിച്ചു കാലത്തെ ആറു മണിക്ക് എത്തിക്കോളാം എന്ന് തലേ ദിവസം പറഞ്ഞിട്ട് വെളുപ്പാം കാലത്തെ കൊണ്ടുപോയി വിട്ടതും ഒക്കെ പെട്ടെന്ന് ഓര്‍ത്തു പോയി.

  ReplyDelete
 13. jyo,
  ശ്രീ,
  വീ കെ,
  അതിരുകള്‍/പുളിക്കല്‍,
  പട്ടേപ്പാടം റാംജി,
  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
  രമേശ്‌ അരൂര്,
  ‍keraladasanunni,
  കാഴ്ചകൾ,
  ഒരില വെറുതെ
  jayarajmurukkumpuzha,
  Villagemaan
  എല്ലാവര്ക്കും നന്ദി വന്നു അഭിപ്രായം പറഞ്ഞതിന്

  ReplyDelete