Sunday, March 28, 2010

ഭാമ വന്നു

ഇന്നലെ രാത്രി കുറേ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ ഒറ്റക്കായി
ഒന്നും പ്രതേകിച്ചു ചെയ്യാനില്ല ടീവീ പ്രോഗ്രാമുകള്‍ എല്ലാം ഒരേ ടൈപ്പ്
പുതിയ പുസ്തകം ഒന്നുമില്ല
അങ്ങനെ ഒരു ഒറ്റപെടല്‍
വെറുതെ കിടന്നു മനസ്സിനെ അതിന്റെ പാട്ടിനു വിട്ടു
അതുകൊണ്ടുതന്നെ മനസ്സ് പഴയതെല്ലാം ചികഞ്ഞു നോക്കി തുടങ്ങി
കല്യാണവും ഭാമയുടെ വരവും അവള്‍ ഞങ്ങള്‍ക്ക് തന്ന കൊച്ചു കൊച്ചു വലിയ സന്തോഷങ്ങളും
പിന്നെ ചേട്ടന്റെ പെട്ടെന്നുള്ള വേര്‍പ്പാടും എല്ലാം മനസ്സില്‍ തെളിഞ്ഞു
ഭാമ ഇന്ന് പ്ലസ്‌ ടു കാരിയായി അഞ്ചുവര്‍ഷം എനിക്ക് അവളും അവള്‍ക്കു ഞാനും മാത്രം
പക്ഷെ അതൊരു സ്വര്‍ഗ്ഗ തുല്യമായ ജീവിതമായിരുന്നു
അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുമ്പോള്‍ അവളുടെ മുഖത്തു വരുന്ന പ്രകാശം
തമ്മില്‍ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങള്‍ എല്ലാം ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ കൊണ്ടുവന്നു
അവളുടെ സ്കൂള്‍ വിനോദയാത്ര കാരണം ഞാന്‍ തനിച്ചായി ഈ രാതി ഉറങ്ങാന്‍ കഴിയില്ല
നേരം വെളുക്കുന്നതുവരെ പഴയതെല്ലാം ഓര്‍ത്തു കിടന്നു
നേരം വെളുത്തപ്പോള്‍ എണിറ്റു പക്ഷെ എന്തോ ഒരു മനപ്രയാസം
ഒന്നിലും ശ്രദ്ധ പതിയുന്നില്ല,അവള്‍ ഇല്ലാത്തത് കൊണ്ടാവും
തിരക്കില്ലാതെ സാവകാശം വല്ലതും ഉണ്ടാക്കാം അതിനു ഉച്ചക്ക് മൂന്ന് മണിവരെ സമയമുണ്ട് ഏകദേശം ആസമയത്ത് അവള്‍ വരും എന്നാണ് പറഞ്ഞിരിക്കുന്നത്
അവള്‍ക്കു ഇഷ്ട്ടപെട്ട അവിയലും ചമന്തിയും പപ്പടവും എല്ലാം ഒരുക്കണം
പക്ഷെ അതിനു ഒരു ഉഷാര്‍ തോന്നുന്നില്ല
കുളിച്ചു കുറേ നേരം ഭഗവാന്റെ മുന്നില്‍ പ്രാര്‍ത്ഥിച്ചു പിന്നെ പാചകത്തിന് അടുക്കളയില്‍ കയറി

എല്ലാം കഴിഞ്ഞു വാച്ചില്‍ നോക്കിയപ്പോള്‍ മണി പതിനൊന്നു ഇനിയും രണ്ടു മൂന്ന് മണിക്കൂര്‍ കഴിയണം
അവള്‍ വരാന്‍
കഴിഞ്ഞ ദിവസം ഉറങ്ങാത്തത് കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി
ഡോര്‍ ബെല്‍ കേട്ടാണ് ഞെട്ടി ഉണര്‍ന്നത്
വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭാമ നില്‍ക്കുന്നു
അവള്‍ ഹൃദ്യമായി ചിരിച്ചു എന്നിട്ട് " വല്ലാതെ വിശക്കുന്നു ഭക്ഷണം താ "
ഉടനെ ഇല വെച്ച് അവളെ ഇരുത്തി എല്ലാം വിളമ്പി കൊടുത്തു
അവള്‍ പതിവില്ലാതെ കുറച്ചുനേരം എന്നെ തന്നെ നോക്കി ഇരുന്നു
ഇവള്‍ക്ക് ഇതുഎന്തു പറ്റി എന്ന് ആലോചിക്കുമ്പോള്‍ പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു
അടുത്തവീട്ടിലെ ലക്ഷ്മിയാണ്‌ എന്നോട് TV നോക്കാന്‍ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു
ഞാന്‍ ഉടനെ TV ഓണ്‍ ആക്കി എന്തോ ഫ്ലാഷ് ന്യൂസ്‌ വന്നുകൊണ്ടിരിക്കുന്നു
വിനോദയാത്രക്ക് പോയ ബസ്സ്‌ മറിഞ്ഞു വന്‍ ദുരന്തം
20 കുട്ടികള്‍ മരിച്ചു മരിച്ചവരുടെ പേരുകള്‍
അതിലേ ഒരു പേര് .........ഭാമ അറിയാതെ ഞെട്ടി
പക്ഷെ പെട്ടെന്നു തന്നെ അവള്‍ വന്നല്ലോ എന്നോര്‍ത്ത് സമാധാനിച്ചു
ടീവീ ഓഫാക്കി ഓടി ഭാമയുടെ അടുത്തേക്ക്‌

അവളെ കാണുന്നില്ല വിളമ്പി വെച്ച ഇല അതുപോലെ .....................

Monday, March 8, 2010

കാഞ്ചന

ഇന്ന് ലോക വനിതാ ദിനം
അതിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട്
മനസ്സില്‍ എന്നും ബഹുമാനത്തോടുകൂടി മാത്രം ഓര്‍ക്കുന്ന ഒരു വനിതയെ പറ്റി പറയാം
ഇതുപോലെ ഉള്ളവര്‍ ഒരുപാട് പേരുണ്ട് പലരേയും പലരും കണ്ടിരിക്കും കേട്ടിരിക്കും
എന്നാലും
അവര്‍ കാഞ്ചന സത്യന്‍ അന്തിക്കാടിന്റെ തലയണ മന്ത്രത്തിലെ കാഞ്ചന അല്ല
ഇത് ജീവിത്തതോട് പൊരുതി ജയിച്ച കാഞ്ചന,കഴിഞ്ഞ ഒരു പത്തു വര്‍ഷമായി അറിയാം പലപ്പോഴും വീട്ടില്‍ വന്നിട്ടുണ്ട്

ഇവര്‍ എന്റെ ഭാര്യ ജോലിചെയുന്ന ബാങ്കില്‍ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍
അത്യാവശ്യം പഠിച്ചിട്ടുണ്ട്
രണ്ടു പെണ്‍കുട്ടികള്‍ ഒരാള്‍ പഠിച്ചു നേഴ്സ് ആയി ജോലി ചെയുന്നു
മറ്റേ കുട്ടി ഡിഗിരി കഴിഞ്ഞു MBA ചെയുന്നു
ഇന്നലെ മുത്ത കുട്ടിയുടെ കല്യാണമായിരുന്നു ഞങ്ങള്‍ പോയിരുന്നു
വളരെ ലളിതമായ ഒരു ചടങ്ങ് ഒരു അമ്പതു പേര്‍ പങ്കെടുത്ത ഒരു ചെറിയ ചടങ്ങ്
അത് കഴിഞ്ഞു മടങ്ങുമ്പോള്‍ കാഞ്ചനയുടെ കാര്യങ്ങള്‍ ഭാര്യ പറഞ്ഞു,വീണ്ടും ഒരിക്കല്‍ക്കൂടി..........

അത്യാവശ്യം പണവും സൌകര്യങ്ങളും ഉള്ള വീട്ടിലെ ഏക സന്തതി
അവളുടെ നാട്ടില്‍ റോഡ്‌ പണിക്കു വന്ന തമ്പിയെ പരിചയപ്പെട്ടു അടുത്തു വിവാഹവും കഴിച്ചു വീട്ടുക്കാരെ എതിര്‍ത്ത്
കണവന്‍ കാണാന്‍ സുന്ദരന്‍ പക്ഷെ എപ്പോഴും താമര പോലെയാണ്, വെള്ളത്തില്‍ അതുമാത്രമാണ് ആകെ ഉള്ള കുഴപ്പം
കല്യാണത്തിന്റെ ആദ്യദിനങ്ങള്‍ വളരെ ശാന്തമായിരുന്നു സന്തോഷം നിറഞ്ഞതും
താമസം തമ്പിയുടെ വീട്ടില്‍ എല്ലാവരും- അച്ഛനും അമ്മയും സഹോദരനും വളരെ ഇഷ്ട്ടത്തില്‍
പക്ഷെ ആ ജീവിതം അധികം നീടിച്ചില്ല കാരണം
ടിയാന്റെ കള്ളുകുടിയും ഇടുങ്ങിയ മനോഭാവവും
സംശയം ദേഷ്യം എല്ലാം കലാശിച്ചത് ചവിട്ടും തൊഴിയും ബഹളവും ഇവയില്‍ ആയിരുന്നു
അവസാനം തമ്പിയുടെ വീട്ടിലെ സ്വസ്ഥത കുടി നശിച്ചപ്പോള്‍ അവര്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു
അഭിമാനിയായ തമ്പിതനിക്കു കിട്ടിയ മൂന്ന് സെന്റില്‍ ഒരു ഓലപ്പുര കെട്ടി(അത് വീട് എന്നു പറയാന്‍ പറ്റില്ല നാല് കാലുള്ള, മുകള്‍ ഓല മേഞ്ഞ, ചുറ്റും തുണി കൊണ്ട് മറച്ച കുടില്‍ ) അവിടേക്ക് താമസം മാറ്റി
കെട്ടിയോന്‍ നല്ല അദ്വാനി അതുകൊണ്ടുതന്നെ എന്നും പണി കിട്ടുമായിരുന്നു
സുഖമായിട്ടു ജീവിക്കാന്‍ കിട്ടുന്ന കൂലിയുടെ പകുതി ഉണ്ടെങ്കില്‍ ധാരാളം
പക്ഷെ എല്ലാം കൊടുക്കും ബാറില്‍
രാത്രിയില്‍ നല്ലഫോമില്‍ എത്തുന്ന തമ്പി ചവിട്ടും ചീത്തവിളിയും നിത്യ കലാ പരിപടിയാക്കിയപ്പോള്‍, തമ്പി വരുന്നത് കണ്ടാല്‍ അടുത്ത വീടുകളില്‍ അഭയം പ്രാപിക്കാന്‍ തുടങ്ങി കാഞ്ചന
പലപ്പോഴും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു പക്ഷെ തന്റെ രണ്ടു കുട്ടികളെ ഓര്‍ത്തു അതില്‍ നിന്ന് പിന്‍ തിരിഞ്ഞു
ഉട് തുണിക്ക് മറു തുണി ഇല്ലാത്ത അവസ്ഥ
പോരാത്തതിന് രണ്ടു പെണ്മക്കളും പ്രായമായി വരുന്നു
കാഞ്ചന അയല്‍ വാസികള്‍ക്കും ഒരു ബാധ്യത ആയ സമയം
അവള്‍ ഒരു തീരുമാനത്തില്‍ എത്തി
അടുത്ത ദിവസം മുതല്‍ അവളും വീടുപണിക്കും മറ്റു കൂലി വേലകള്‍ക്കും പോയിത്തുടങ്ങി
അതോടെ പട്ടിണി മാറി
കുട്ടികളെ സ്കൂളില്‍ ചേര്‍ത്തു അവരുടെ ഉയര്‍ച്ച മാത്രം ലക്‌ഷ്യം വെച്ച് കഠിനാധ്വാനം ചെയ്തു
വീടുപണിക്ക് പോയത് കൊണ്ട് ഇപ്പോള്‍ ജോലി ചെയ്യുന്ന ബാങ്കില്‍ ജോലികിട്ടി
വീട്ടുവേലക്കു നിന്ന വീട്ടിലെ കൊച്ചമ്മ പറഞ്ഞു അവരുടെ ഭര്‍ത്താവ് (ബാങ്കിലെ RM ) സഹായിച്ചതുകൊണ്ട്
പുറം പണിയും, ബാങ്കിലെ ജോലിയും ജീവിതത്തിനു പുതിയ നിറം പകര്‍ന്നു
ചെറിയ ഒരു വീട് വച്ചു രണ്ടു കുട്ടികളെ പഠിപ്പിച്ചു ഇപ്പൊ തമ്പിയും സ്വഭാവം മാറ്റി കാഞ്ചനയുടെ സഹായത്തിനുണ്ട്
ഈ വനിതാ ദിനത്തില്‍ അവരെ പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു