Monday, August 9, 2010

ഒരു ദിവസം കൊണ്ട് വന്ന മാറ്റങ്ങള്‍ ........................

കാലത്ത് ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ചിലപ്പോള്‍ അതിനു ശേഷവും ജീവിതത്തിന്റെ ഭാഗം കയ്യടക്കിയിരുന്ന" ജോലി"
ഇന്ന് അവസാനിച്ചു റിട്ടയര്‍ മെന്റ് മീറ്റിംഗ്, ഗ്രൂപ്പ്‌ ഫോട്ടോ , ചായസല്‍ക്കാരം എന്നീ പതിവ് പരിപ്പാടികളും കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ എന്തെല്ലാമോ നഷ്ട്ടപ്പെട്ട ഒരു തോന്നല്‍ ബാക്കിയായി . തിരിഞ്ഞും മറിഞ്ഞും കിടന്നീട്ടും ഉറക്കം ഉണ്ണിക്കൃഷ്ണന് വന്നില്ല പത്തു മുപ്പതു വര്ഷം ജോലി ചെയ്യ്തു എല്ലാവരും കാര്യമായിത്തന്നെ തന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തി തന്റെ പിരിയല്‍ ഒരു തീരാ നഷ്ട്ടമാണ് എന്നൊക്കെ പറഞ്ഞു എല്ലാവര്ക്കും നന്ദി പറഞ്ഞു ഒരുവിധം വീട്ടില്‍ എത്തി പക്ഷെ വിലപ്പെട്ടത്‌ നഷ്ട്ടമായ ഒരു ഫീല്‍ മനസ്സില്‍ നിറഞ്ഞു അറിയ്യാതെ കണ്ണ്നിറഞ്ഞു
മുന്‍പ് വിരമിച്ച ജെറോം പറഞ്ഞത് ചെവിയ്യില്‍ കേള്‍ക്കുന്നു
ജോലിയില്‍ നിന്ന് വിരമിക്കുന്ന ദിവസം വരെ കിട്ടിയിരുന്ന പരിഗണന വീട്ടില്‍ കിട്ടാതെ ആയിരിക്കുന്നു
പണ്ട് സ്നേഹത്തോടെ കട്ടന്‍ ചായയുമായി വിളിച്ചു ഉണര്‍ത്തീരുന്ന ഭാര്യ ആ പതിവ് നിറുത്തി
കട്ടന്‍ ചായയുമായി സിറ്റ് ഔട്ടില്‍ എത്തുമ്പോള്‍ വായിച്ചിരുന്ന പത്രം തന്നിരുന്ന മകളും തന്നെ കണ്ടില്ല എന്ന് നടിക്കുന്നു
പത്രം ചോദിച്ചപ്പോള്‍ ഭാരയുടെ കമന്റ്ടും " ഇനി എങ്ങോട്ടും പോകാണ്ടല്ലോ അതുകൊണ്ട് അവള്‍ വായിച്ചിട്ട് സാവധാനം വായിക്കാം പിന്നെ കടയില്‍ പോയി കുറച്ചു തക്കാളിയും പയറും വാങ്ങി കൊണ്ടുവരു അടുക്കളയില്‍ ജോലി തുടരണമെങ്കില്‍ ...." കയ്യില്‍ കിട്ടിയ ഷര്‍ട്ടും ഇട്ടു പ്ലാസ്റ്റിക്‌ സഞ്ചിയുമായി കടയിലേക്ക് നടന്നു പതിവില്ലാതെ തന്നെ കണ്ട കടക്കാരുന്നും കു ശ ലം ചോദിക്കാന്‍ മറന്നില്ല " അപ്പൊ സുഖ ജീവിതം തുടങ്ങിയല്ലേ ....."
സാധങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ നല്ലപാതിയുടെ കമന്റ് " എത്ര നേരമായി ഇത് വാങ്ങാന്‍ പോയിട്ട് ആരുടെ വായ്‌ നോക്കി നിന്നു ഇത്രനേരം "
അത് കേട്ടില്ല എന്ന് ഭാവിച്ചു ബാത്ത് റൂമിലേക്ക്‌ നടന്നപ്പോള്‍ അവിടെ "എന്‍ഗെയിജിദ് " ബോര്‍ഡ്‌
മകള്‍ കുളിക്കാന്‍ കേറിയിരിക്കുന്നു ഇനി അര മണിക്കൂര്‍ കഴിയണം വീണ്ടും പത്രം വായിക്കാം എന്ന് കരുതി സിറ്റ് ഔട്ടില്‍ എത്തിയപ്പോള്‍ അത് സല്പുത്രന്‍
കയ്യടക്കിയിരിക്കുന്നു അടുക്കളയില്‍ ചെന്ന് ഒരു കട്ടന്‍ കാപ്പി എന്ന് പറഞ്ഞില്ല ഉടനെ കിട്ടി മറുപടി " എനിക്ക് രണ്ടു കയ്യേ ഉള്ളു കുട്ടികള്‍ പോകാന്‍ ലഞ്ചും ബ്രേക്ക്‌ ഫാസ്റ്റും ഉണ്ടാക്കട്ടെ ആദ്യംഎന്നിട്ടാവാം കട്ടന്‍ കാപ്പിയോ ചായയോ ..."
ഒരു ദിവസം കൊണ്ട് വന്ന മാറ്റങ്ങള്‍ വളരെ കൂള്‍ ആയിട്ട് പറഞ്ഞു അദ്ദേഹം .
ഇത് തന്റെ ജീവിതത്തിലും ആവര്‍ത്തിക്കുമോ എന്ന് ചിന്തിച്ചു വെറുതെ കിടന്നു ..

13 comments:

 1. ഓഫീസില്‍ ഒരു റിട്ടയര്‍ മെന്റ്
  അതില്‍ കേട്ട ഒരു പ്രസംഗം ഇങ്ങനെ എഴുതിപ്പിച്ചു ....

  ReplyDelete
 2. ഒരു ഗൃഹനാഥന് ഒറ്റദിവസം അങ്ങനെ വിലകുറയുമോ..?

  ReplyDelete
 3. മനുഷ്യരുടെ ഓരോരു അവസ്ഥകള്‍...
  ഇന്നലെ വരെ നടന്നതില്‍ നിന്ന് മാറി സഞ്ചരിക്കേണ്ടി വരുമ്പോള്‍ സംഭവിക്കാവുന്ന അസ്വസ്ഥതകള്‍. ചിലപ്പോള്‍ ചില വാക്കുകള്‍ നമ്മള്‍ക്ക് ജോലി ഇല്ലാതായത്തിന്റെ ദേഷ്യത്തില്‍ മറുഭാഗത്ത്‌ നിന്ന് വരുന്നതാണ് എന്ന് തോന്നാം. ഓരോ പണികളും മുന്‍ഗണനാ ക്രമത്തില്‍ ചെയ്തു വരുമ്പോള്‍ ഒഴിവാക്കലാനെന്നു ചിന്തിക്കുന്നത് സ്വാഭാവികം.
  എന്തായാലും പഴതില്‍ നിന്നും അല്പം വ്യതിയാനങ്ങള്‍ ഉണ്ടാകും എന്നത് ശരിയാണ്.

  ReplyDelete
 4. നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥന്മാരുടെ റിട്ടയർ ഫോബിയയുടെ ഒരു നഗ്നചിത്രമാണിത്....
  ഒരു ജോലിയിൽ നിന്നും മാത്രമാണ് വിരമിച്ചെന്ന് കരുതി... മറ്റുള്ള പ്രവർത്തനമേഖലകളിലേക്ക് വളരെ ഊർജ്ജിതമായി ഇറങ്ങി ചെന്നാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ...ഇതൊക്കെ ..കേട്ടൊ ഭായി.

  ReplyDelete
 5. theerchayayum, ramjiyum, mukundansirum paranjathu sathyamanu.........

  ReplyDelete
 6. ബിലാത്തി പട്ടണത്തിന്റെ അഭിപ്രായം തന്നെ എനിക്കും....സര്‍

  ReplyDelete
 7. പ്രസംഗം ഞാനും കേട്ടതാണ്. പേടിക്കേണ്ടതില്ല. അങ്ങനെയൊന്നും ഉണ്ടാവില്ല. ധൈര്യമായിരിക്കൂ.

  ReplyDelete
 8. ഒരു ദിവസം കൊണ്ട് വന്ന മാറ്റങ്ങള്‍ വളരെ കൂള്‍ ആയിട്ട് പറഞ്ഞു

  ReplyDelete
 9. ബിലാത്തി പട്ടണത്തിന്‍റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. 2003 ജൂണില്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ എനിക്ക് ഒരു പ്രശ്നവും
  തോന്നിയില്ല. അല്ലെങ്കിലും ജോലിയുള്ള കാലത്ത് ഓഫീസില്‍ നിന്ന് വൈകീട്ട് ഇറങ്ങുന്നതോടെ അവിടത്തെ കാര്യങ്ങള്‍ മനസ്സില്‍ നിന്ന് മായ്ച്ചു കളയും . രാവിലെ ജോലിക്ക് എത്തുന്നത് മറ്റു കാര്യങ്ങള്‍ ചിന്തിക്കാതെയാണ്. അതിനാലാവാം പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞത്. ഒരാഴ്ച ലീവെടുത്ത് വീട്ടില്‍ ഇരിക്കുന്ന ലാഘവത്തില്‍ ആ കാലം കടന്ന് പോയി.

  ReplyDelete
 10. തിരക്കുള്ള ജീവിതത്തില്‍ നിന്ന് വിരസ്സമായ ഒരു സന്ധ്യയിലേക്ക്-retirement എന്ന ഭീതി എല്ലാവര്‍ക്കും ഉണ്ടാവാം.എങ്ങിനെ അതിനെ engaged ആക്കി മാറ്റണം എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 11. റോസാപ്പൂക്കള്‍,
  പട്ടേപ്പാടം റാംജി,
  ബിലാത്തിപട്ടണം / ബിലത്തിപട്ടണം,
  jayarajmurukkumpuzha ,
  krishnakumar513 ,
  കാഴ്ചകൾ ,
  Kalavallabhan ,
  keraladasanunni ,
  jyo

  എല്ലാവര്ക്കും നന്ദി !

  ReplyDelete
 12. engaged aaayirikkan enthellam mattu karyangal undaavum..
  nannayi..ishtaayi..

  ReplyDelete