Monday, May 31, 2010

അങ്ങനേം ഒരു കാലം


വീണ്ടും ഒരു സ്കൂള്‍ വര്ഷം

എല്ലാവരും നല്ല ഒരുക്കത്തിലാണ്

കുട, ബാഗ്‌, എല്ലാം റെഡി

മഴയും കാത്തുനില്‍ക്കുന്നു ഒന്നു സ്കൂള്‍ തുറക്കാന്‍, എല്ലാം മറന്നു പെയ്തൊഴിയാന്‍


ഇന്ന് ഞാനും മനസ്സ് കൊണ്ട് ഒരു സ്കൂള്‍ വിദ്യാര്‍ഥി

വീണ്ടും എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക്‌ മനസ്സുകൊണ്ടൊരു ഒരു മടക്കയാത്ര അന്നത്തെ മഴക്കാലത്തേക്കും
അന്നൊക്കെ സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ മഴയും എത്തുമായിരുന്നു
ചെറിയകുട്ടികള്‍ മഴ നന്നഞ്ഞു സന്തോഷിക്കുന്ന കാഴ്ച ഇപ്പോഴും മനസ്സ്
കുളിര്‍പ്പിക്കുന്നു ചില കുട്ടികള്‍ കുട നിവര്‍ത്തി മഴയില്‍ ഡാന്‍സ് ചെയ്യുന്നത്
ഇപ്പോഴും ഞാന്‍ കാന്നുന്നു മനസ്സില്‍
സ്കൂള്‍ ടൈം കഴിഞ്ഞാലും മഴ പിന്നെയും ബാക്കി യാവും
മഴ നന്നഞ്ഞുള്ള ഫുട്ബോള്‍ കളി , നിറഞ്ഞു കവിഞ്ഞു കിടക്കുന്ന പുഴയിലെ കുളി നീന്തല്‍ എല്ലാം
എന്ത് രസമുള്ളതായിരുന്നു
വീടുകള്‍ മിക്കവാറും ഓല മേഞ്ഞതോ ഓടിട്ടതോ ആയിരുന്നു
ശക്തി ആയി മഴ പെയ്യുന്ന രാത്രികളില്‍ കുറെ അധികം വെള്ളം വിട്ടിനുള്ളില്‍ വീഴും അതുമുഴുവന്‍
കിട്ടുന്ന പാത്രങ്ങളില്‍ ശേഖരിച്ചു പുറത്തു കളയല്‍ ഒരു ജോലിയായിരുന്നു
ഉറക്കം വരാത്ത രാത്രികളില്‍ മഴയുടെ ചറ പറ ആസ്വദിച്ചു അങ്ങനെ കിടക്കുക നല്ലൊരു ഹോബി ആയിരുന്നു


അങ്ങനേം ഒരു കാലം

28 comments:

  1. അങ്ങനേം ഒരു കാലം

    ReplyDelete
  2. മഴയും കാത്തുനില്‍ക്കുന്നു ഒന്നു സ്കൂള്‍ തുറക്കാന്‍..

    പുത്തനുടുപ്പും പുതിയ ബാഗും കുടയുമൊക്കെയായി സ്കൂളിലേക്ക് പുറപ്പെടുന്ന കുരുന്നുകളെ നനച്ച് കുളിരണിയിക്കാന്‍ മഴയ്ക്ക് ഒരു പ്രത്യേക ഹരം തന്നെയാണ് അല്ലേ?

    ReplyDelete
  3. മഴ മഴ കുട കുട മഴ വന്നാല്‍ ഓടി പോകാം

    ReplyDelete
  4. മഴയുന്ടെങ്കിലെ സ്ക്കൂളില്‍ പോക്കിന് ഒരു സുഖമുള്ളൂ....

    ReplyDelete
  5. ആദ്യ വരികള്‍ ഒക്കെ നന്നായി മനസ്സിലായി
    പിന്നെ ഒന്നും മനസ്സിലായില്ലാ... ഇഗ്‌ളീഷ് മീഡിയത്തില്‍ പോയത് പോലെ.. :(

    ReplyDelete
  6. കുതറ പറഞ്ഞ അവസ്ഥയാ എന്‍റെയും .!

    ReplyDelete
  7. ഗീത
    ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി
    ഒഴാക്കന്‍.
    മഴ മഴ കുട കുട
    മഴ വന്നാല്‍ കുട തുറക്കാതെ നട നട
    നന്ദി
    പട്ടേപ്പാടം റാംജി
    മഴയുണ്ടോ നല്ല സുഖമുണ്ട് സ്കൂളില്‍ പോക്ക്
    നന്ദി
    കൂതറഹാഷിം
    ഹംസ
    വിലപെട്ട അഭിപ്രായത്തിനു നന്ദി!
    രണ്ടു പേര് പറഞ്ഞതും വിലയിരുത്തി മംഗ്ലീഷ് മാറ്റിട്ടുണ്ട്‌
    ഒരിക്കല്‍ കൂടി വായിച്ചു അഭിപ്രായം പറയുമല്ലോ ....

    ReplyDelete
  8. ഇപ്പോ വായിക്കാന്‍ ഒരു സുഖമുണ്ട്.. :)

    ReplyDelete
  9. ഇത്ര നല്ല ഒരു ഓര്‍മയായിരുന്നു “തെലുങ്കില്‍“ എഴുതി ആളെ ബുദ്ധിമുട്ടിപ്പിച്ചത് ഇപ്പോള്‍ എത്ര സുഖമായി വായിച്ചു എന്നറിയോ… നന്ദി..

    ReplyDelete
  10. നമുക്കെല്ലാം ഓര്‍മ്മിക്കാന്‍ ആ ഒരു നല്ല കാലം,സര്‍

    ReplyDelete
  11. ഞാനും ഇവിടെ വന്നു ഇതു വായിച്ചു.. സ്കൂൾ ജീവിത ശരിക്കും ഓർത്തു ..അന്നു കുടെയെടുക്കാതെയും പോയിട്ടുണ്ട് മഴ നനയാനായി .. ഇപ്പോൽ മഴ കാണാൻ കൊതിയാകുന്നു.. ആശംസകൾ ഒന്നു കൂടി നന്നാക്കാമായിരുന്നു ഓർമ്മകൾ എത്ര എഴുതിയാലും തീരില്ല എന്നറിയാം.. എന്നാലും ആശംസകൾ

    ReplyDelete
  12. അന്നൊക്കെ സ്കൂൾ തുറക്കുന്ന ജൂൺ ഒന്നാം തീയതിയെങ്ങാൻ സർക്കാർ മാറ്റിയാൽ മഴയും അതോടൊപ്പം ആ ദിവസത്തിലേക്ക് മാറിത്തരുമായിരുന്നു, ഞങ്ങളുടെയൊക്കെ മനസ്സു പോലെ...!!

    ആശംസകൾ...

    ReplyDelete
  13. ഓര്‍മ്മകള്‍ക് കുട വേണ്ടാ ....അത് പെയ്യട്ടെ അല്ലെ ?

    ReplyDelete
  14. കൂതറHashim
    വീണ്ടും വന്നതിനും വായിച്ചതിനും ഒരിക്കല്‍ കൂടി അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
  15. ഹംസ
    അപ്പൊ തെലുങ്ക് അറിയുന്ന ആളാണല്ലേ.........
    വീണ്ടും വന്നു അഭിപ്രായം പറഞ്ഞതിനു ആയിരമായിരം നന്ദി

    ReplyDelete
  16. krishnakumar513
    ഓര്‍മകള്‍ മരിക്കുമോ ?
    ഓളങ്ങള്‍ നിലക്കുമോ ?
    നന്ദി

    ReplyDelete
  17. ഉമ്മുഅമ്മാർ
    വിലപ്പെട്ട അഭിപ്രായത്തിനു നന്ദി

    ReplyDelete
  18. വീ കെ
    സ്വപ്ന ഭൂമിയില്‍ മഴയും വെയിലും കാറ്റും കോളും എല്ലാം ധാരാളം
    പക്ഷെ ഇവിടെ ഇതുവരെ മഴ എത്തിയില്ല സ്കൂള്‍ തുറക്കുകയും ചെയ്തു

    അഭിപ്രായം പറഞ്ഞതിനു താങ്ക്സ്

    ReplyDelete
  19. Readers Dais
    ഓര്‍മകള്‍ക്ക് ഒന്നും തടയാവില്ല ...
    നന്ദി

    ReplyDelete
  20. നല്ല കാലങ്ങള്‍ ഇനി വരില്ലല്ലോ..... നഷ്ടബോധങ്ങള്‍ എല്ലാവരുടെയും

    ReplyDelete
  21. മഴ നനഞ്ഞതും, മറിഞ്ഞു വിണതും, ചെളി പറ്റിയതും.
    ഇറയത്തും, ഇലത്തുമ്പിലും ഇറ്റുവീഴുന്ന മഴത്തുള്ളികളെ തട്ടി തെറുപ്പിച്ചതും.
    ഇടിമുഴക്കത്തില്‍ അമ്മയെ ഇറുകി പുണര്‍ന്നതും .
    മഴ ചാലുകളില്‍ കടലാസ്സു തോണി വിട്ടതും...!!
    അങ്ങിനെ അങ്ങിനെ
    കുടചൂടിയെത്തിയ കുറെ ഓര്‍മ്മകള്‍..!!

    ReplyDelete
  22. അയ്യോ, ഞാന്‍ എത്താന്‍ കുറച്ചു വൈകി..
    എനിക്ക് തെലുങ്ക് വായിക്കാന്‍ പറ്റിയില്ല....

    മലയാളം എനിക്കിഷ്ട്ടായി...
    മരിക്കാത്ത ഓര്‍മകളുമായി ഒരു പോസ്റ്റ്‌..
    നന്ദി...

    ReplyDelete
  23. theerchayayum nalla oramakalude sukham onnu vere thanneyanu.............................

    ReplyDelete
  24. മഴ പെയ്യാതെന്ത് സ്കൂള്‍ തുറപ്പ്..!

    ReplyDelete
  25. ചെരുപ്പിടാതെ, മെറ്റല്‍ ഇട്ട റോഡിലൂടെ മഴയത്ത് കുടയും ചൂടിയുള്ള സ്കൂളില്‍ പോക്ക് .....
    ഇന്നുമോര്‍ക്കുന്നു ഞാന്‍ ........
    എന്നുമോര്‍ക്കുന്നു ഞാന്‍ .........

    ReplyDelete
  26. പുതിയ കുടയും ചൂടി,ബാഗ് തോളിലിട്ട്,കൂട്ടുകാരൊത്ത് ചറപറ വര്‍ത്തമാനം പറഞ്ഞ് ...മഴക്കാലത്തുള്ള സ്കൂള്‍ യാത്ര-ഓര്‍ക്കുമ്പോള്‍ കൊതി തോന്നുന്നു.

    ReplyDelete
  27. ചറ പറ പെയ്യുന്നു മഴ , കഴിഞ്ഞ കാലത്തും ഇക്കാലത്തും. ഞാനും മഴയിലേക്കിറങ്ങി; ചെറുപ്പകാല മഴയിലേക്കും സ്ക്കൂൾ വരാന്തയിലേക്കും…………..

    ReplyDelete
  28. മഴക്കുപോലും ഇപ്പോള്‍ മടിയാ...

    ReplyDelete