Monday, May 3, 2010

ഒരു മോഡേണ്‍ തട്ടിപ്പുക്കൂടി ........

പല മാസങ്ങള്‍ക്ക് ശേഷം ഇന്ന് വീണ്ടും പുഷ് പുള്‍ ട്രെയിനില്‍
ഒരുവിധം എല്ലാ സുഹൃത്തുക്കളും ഉണ്ടായിരുന്നു
അന്താക്ഷരിയും മിമ്മിക്രിയും വെടി പറച്ചിലുമായി രസമായ യാത്ര
ഇതിനടയില്‍ കിട്ടിയത്
ഒരു കഥ ? ഉറപ്പില്ല
ഗോപന്‍ ടാക്സില്‍ (SALES TAX ) ജോലിചെയ്യുന്നു
ആശാന്‍ പറഞ്ഞത്..................
ആളുടെ നാട്ടില്‍ ഒരു പരദേശി വന്നു സ്ഥലം വാങ്ങി
വളരെ വലിയ ഒരു വീടും പണിതു
കാശിനു പഞ്ഞമില്ലാത്തത് കൊണ്ട് എല്ലാം മുന്തിയ സാധങ്ങള്‍ ഉപയോഗിച്ചാണ്
പണി തീര്‍ത്തത്
ഒരു വെല്‍ ഫര്‍നിഷിദ് ബംഗ്ലാവ്
ഗോപന്റെ വീടിനടുത്ത്
പക്ഷെ താമസം തുടങ്ങാത്തത് കൊണ്ട് അയല്‍വാസിയെ കണ്ടിട്ടില്ല
ഒരു ദിവസം വൈകുന്നേരം ഗോപന്‍ ജോലികഴിഞ്ഞ് വരുമ്പോള്‍ ആവീട്ടില്‍ ഫുള്‍ ലൈറ്റ്
സിറ്റ് ഔട്ടില്‍ ഒരു ഈസി ചെയറില്‍ ഒരു കാരണവര്‍
പടിയില്‍ ഒരു നിലവിളക്ക് കത്തിച്ചു വച്ചിരിക്കുന്നു
ഗോപനെ കണ്ടപ്പോള്‍ കാരണവര്‍ വിളിച്ചു
അവര്‍ അവിടെ താമസം തുടങ്ങി എന്നും
മകന്‍ രണ്ടു ദിവസത്തിനുള്ളില്‍ വരും എന്നും
അതുകഴിഞ്ഞ് എല്ലാവരേയും വിളിച്ചു ഒരു പരിചയപ്പെടല്‍,
ഒരു സദ്യ എല്ലാം വേണം എന്നൊക്കെ പറഞ്ഞു
പിന്നെ പത്രക്കാരാനോടും പാല്ക്കാരനോടും അവര്‍ക്കും പത്രവും പാലും വേണം എന്ന് പറയാനും പറഞ്ഞു
ഇനി പതിയെ പരിചയപ്പെടാം എന്ന് പറഞ്ഞു ഗോപന്‍ വിട്ടിലേക്ക്‌ പോയി
രാത്രി വളരെ വൈകി വരെ ആ വീട്ടില്‍ സംസാരവും ചെറിയ തട്ടുമുട്ടും കേള്‍ക്കാമായിരുന്നു
അടുത്ത ദിവസം പത്രമിടുന്ന പയ്യനെ കണ്ടു ഗോപന്‍ അടുത്ത വീട്ടില്‍ താമസക്കാര്‍ എത്തി
അവര്‍ക്ക് പത്രം വേണം എന്ന് പറഞ്ഞിട്ടുണ്ട് എന്നുപറഞ്ഞു
പയ്യന്‍ ഒരു ഇരയെ കൂടി കിട്ടിയ സന്തോഷത്തില്‍ ഉടനെ അവിടേക്ക് വിട്ടു
പക്ഷേ അവന്‍ പോയതിലും സ്പീഡില്‍ തിരിച്ചുവന്നു പറഞ്ഞു " അവിടെ ആരുമില്ല വീട് തുറന്നു കിടക്കുന്നു"
ഗോപനും അവന്റെ ഒപ്പം അവിടേക്ക് ഓടി
അവിടെ ആരേയും കണ്ടില്ല
വിലകുടിയ സ്വിട്ച്ചുകള്‍, ഫാന്‍, ഫര്‍ണിച്ചറുകള്‍, വാതില്‍, ജനാല എന്നിവയുടെ കൊള്ളുത്തുകള്‍,ടാപ്പ്‌
ഫിറ്റിങ്ങ്സ്
താഴുകള്‍എല്ലാം അപത്യക്ഷമായിരിന്നു
ഗോപന് കാര്യം പിടിക്കിട്ടി
ഒരു മോഡേണ്‍ തട്ടിപ്പുക്കൂടി ...

30 comments:

  1. ഇതും ഇതിലപ്പുറവും സംഭവിക്കും കാലം കലിക്കാലം

    ReplyDelete
  2. പോരാത്തതിന് നമ്മുടെ നാടും

    ReplyDelete
  3. വല്ലാത്തൊരു ലോകം!
    ജീവിക്കാൻ വല്യ പാടു തന്നെ!

    ReplyDelete
  4. അതെ, കലികാലമല്ലേ? എന്തെല്ലാം തട്ടിപ്പുകള്‍...

    ReplyDelete
  5. രമണിക, ഈ തട്ടിപ്പ് ഒന്ന് കൂടി വിശദമാക്കാമോ? എങ്ങനെയാണ് തട്ടിപ്പുനടത്തിയത്? TAX വെട്ടിപ്പാണോ?

    ReplyDelete
  6. റ്റോംസ് കോനുമഠം
    ആദ്യ അഭ്പ്രയത്തിനു നന്ദി

    ReplyDelete
  7. jayanEvoor
    ഈ യുഗം കലിയുഗം
    ഇവിടെയെല്ലാം പൊയ്മുഖം ......

    thanks

    ReplyDelete
  8. നന്ദന
    നന്ദി
    ഇത് ടാക്സ് വെട്ടിക്കല്‍ ഒന്നും അല്ല
    അവിടെ എത്തിയ താമസക്കാര്‍ യഥാര്‍ത്ഥ താമസക്കാര്‍ അല്ല
    അത്ര തന്നെ

    ReplyDelete
  9. ഹൊ അങ്ങനെ? ഞാൻ വിചാരിച്ചു വല്ല ഹൈടെക്കുമാണെന്ന്.

    ReplyDelete
  10. കലൂരില്‍ പണ്ട് ഒരു വാടക വീട്ടില്‍ നിന്നും , വീട് മാറുന്നു എന്ന് വ്യാജേന ഇത് പോലെ തട്ടിപ്പ് നടന്നിട്ടുണ്ട് ...
    അയല്കാര്‍കുണ്ടോ സമയം? .... അല്ല, ആ വീടുകാര്‍ അവിടെ താമസിചിരിന്നപ്പോള്‍ അവര്‍ക്കും അയല്‍കാരെ ...വേണ്ടായിരിന്നു ...
    കള്ളന്മാരുടെ കാലം ...കലികാലം

    ReplyDelete
  11. എത്ര ഈസിയായി അവര്‍ അവിടയുള്ളതെല്ലാം അടിച്ചു മാറ്റി.!!

    ReplyDelete
  12. ശിവ ശിവ കലികാലം അല്ലാണ്ടെന്താ പറയ്ക

    ReplyDelete
  13. ആഹാ നല്ല കള്ളന്മാര്‍ അന്താസ്സായല്ലേ എല്ലാം അടിച്ചോണ്ടും പോയത്.. :)
    അപ്പോ... ഗോപന്‍ ..... ഗോപി.!! :)
    കൂതറ കള്ളന്മാര്‍ ഇമ്മാതിരി പണി കാണിച്ചാ നമ്മളും വിശ്വസിക്കോലോ.. ഹംക്കീങ്ങള്

    ReplyDelete
  14. നന്നായി ,തട്ടിപ്പു കൊള്ളാം.പണ്ട് സ്കൂട്ടര്‍ കട്ടു കൊണ്ടു പോയി തിരിച്ചേല്പിച്ചപ്പോള്‍ അതില്‍ 2 സിനിമാ ടിക്കറ്റ് വെച്ച കഥയോര്‍മ്മ വന്നു. പാര്‍ട്ടി സിനിമ കാണാന്‍ പോയ തക്കത്തില്‍ ഉള്ളതു മുഴുവന്‍ അടിച്ച കഥ!

    ReplyDelete
  15. കാലം വല്ലാത്തതുതന്നെ.
    വന്നു വന്ന് ജീവിക്കാന്‍ വരെ പററാതായിരിക്കുന്നു.
    കലികാലം. അല്ലാതെന്തു പറയാന്‍...

    ReplyDelete
  16. ആര്‍ക്കും ഒരു സംശയത്തിനും ഇട നല്‍കാതെ ഭംഗിയായി കൊള്ള നടത്തിയത് വായിച്ചു. ഇങ്ങനെയും ഉണ്ടല്ലേ വെട്ടിപ്പ്?

    ReplyDelete
  17. Readers Dais

    ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി
    ഹംസ
    നന്ദി
    ഒഴാക്കന്‍,
    കാലം മാറി വരും എന്ന് വിശ്വസിക്കാം
    കൂതറHashimܓ
    കള്ളന്മാരുടെ കാലം- നന്ദി
    എറക്കാടൻ / Erakkadan
    നന്ദി
    Mohamedkutty മുഹമ്മദുകുട്ടി
    ജഗതി അഭിനയിച്ച ആ സിനിമ ശരിക്കും നല്ലൊരു എന്റര്‍ ട്രെയിനര്‍ ആയിരുന്നു
    നന്ദി
    പട്ടേപ്പാടം റാംജി
    സത്യത്തില്‍ ജീവിതം ഒരു വല്യ ചോദ്യ ചിന്നമായിരിക്കുന്നു
    നന്ദി
    Sukanya
    അവര്‍ ഇനി പുതിയ ഐഡിയ കൊണ്ട് വരും
    നന്ദി

    ReplyDelete
  18. നിലവിളക്കൊക്കെ കത്തിച്ചു വച്ച് നല്ല ഐശ്വര്യമായ കളവ്.

    ReplyDelete
  19. നിഴലിനെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലം...

    ReplyDelete
  20. കള്ളക്കാരണവര്‍...!

    കഥയാണെങ്കിലും,കാര്യമാണെങ്കിലും
    നന്നായീ...

    ReplyDelete
  21. റോസാപ്പൂക്കള്‍
    എന്റെ പേജില്‍ വന്നു വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
    Pottichiri Paramu
    ശരിയാ നിഴലിനെ പോലും വിശ്വസിക്കാന്‍ പ്രയാസം
    നന്ദി
    SreeDeviNair.ശ്രീരാഗം
    നന്ദി

    ReplyDelete
  22. മലയാളികള്‍ക്ക് ആശയങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല അല്ലേ?
    എത്ര പെട്ടെന്ന് ആളുകളെ കയ്യിലെടുത്തു !

    ReplyDelete
  23. ഇങ്ങിനേയും കള്ളന്മാരുണ്ടോ!!!!!

    ReplyDelete
  24. ഹൊ സസ്പെന്‍സും ത്രില്ലിംഗും നിലനിര്‍ത്തി നല്ലൊരു ചെറുകഥയായി പറയാമായിരുന്ന ഒരു ത്രെഡ് വളരെ സില്ലി ആയി പറഞ്ഞ് ഇല്ലാതാക്കി.
    കിട്ടുന്ന വിഷയത്തിനെ എങ്ങനെ പറയാമെന്നും അത് ഏതു രൂപത്തില്‍ പറയണമെന്നും ഒന്നു ആലോചിച്ച് എഴുതുന്നതല്ലേ നല്ലത്.

    ഇത് തന്നെ ഒരു ചെറുകഥയായി എഴുതൂ പ്ലീസ്. ഒരു അപേക്ഷയാണ്.

    ReplyDelete
  25. ഗീത
    മലയാളികള്‍ക്ക് ആശയങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല
    ഇതിലും ഗംഭീരമായ ആശയങ്ങള്‍ അവന്റെ തലയില്‍ നിമിഷം കൊണ്ട് വരും.

    വളരെ നന്ദി

    ReplyDelete
  26. എന്‍.ബി.സുരേഷ്
    തങ്ങളുടെ വിലപ്പെട്ട നിര്‍ദേശം മനസ്സില്‍ കരുതാം

    ഇനി ഒരിക്കല്‍ കഥ പറയാന്‍ ത്രെഡ് ആക്കാം ഈ സംഭവം

    നന്ദി

    ReplyDelete
  27. നന്നായി കക്കാനും,നിക്കാനും അറിയാവുന്ന കള്ളന്മാർ !

    ReplyDelete