Monday, May 31, 2010

അങ്ങനേം ഒരു കാലം


വീണ്ടും ഒരു സ്കൂള്‍ വര്ഷം

എല്ലാവരും നല്ല ഒരുക്കത്തിലാണ്

കുട, ബാഗ്‌, എല്ലാം റെഡി

മഴയും കാത്തുനില്‍ക്കുന്നു ഒന്നു സ്കൂള്‍ തുറക്കാന്‍, എല്ലാം മറന്നു പെയ്തൊഴിയാന്‍


ഇന്ന് ഞാനും മനസ്സ് കൊണ്ട് ഒരു സ്കൂള്‍ വിദ്യാര്‍ഥി

വീണ്ടും എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക്‌ മനസ്സുകൊണ്ടൊരു ഒരു മടക്കയാത്ര അന്നത്തെ മഴക്കാലത്തേക്കും
അന്നൊക്കെ സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ മഴയും എത്തുമായിരുന്നു
ചെറിയകുട്ടികള്‍ മഴ നന്നഞ്ഞു സന്തോഷിക്കുന്ന കാഴ്ച ഇപ്പോഴും മനസ്സ്
കുളിര്‍പ്പിക്കുന്നു ചില കുട്ടികള്‍ കുട നിവര്‍ത്തി മഴയില്‍ ഡാന്‍സ് ചെയ്യുന്നത്
ഇപ്പോഴും ഞാന്‍ കാന്നുന്നു മനസ്സില്‍
സ്കൂള്‍ ടൈം കഴിഞ്ഞാലും മഴ പിന്നെയും ബാക്കി യാവും
മഴ നന്നഞ്ഞുള്ള ഫുട്ബോള്‍ കളി , നിറഞ്ഞു കവിഞ്ഞു കിടക്കുന്ന പുഴയിലെ കുളി നീന്തല്‍ എല്ലാം
എന്ത് രസമുള്ളതായിരുന്നു
വീടുകള്‍ മിക്കവാറും ഓല മേഞ്ഞതോ ഓടിട്ടതോ ആയിരുന്നു
ശക്തി ആയി മഴ പെയ്യുന്ന രാത്രികളില്‍ കുറെ അധികം വെള്ളം വിട്ടിനുള്ളില്‍ വീഴും അതുമുഴുവന്‍
കിട്ടുന്ന പാത്രങ്ങളില്‍ ശേഖരിച്ചു പുറത്തു കളയല്‍ ഒരു ജോലിയായിരുന്നു
ഉറക്കം വരാത്ത രാത്രികളില്‍ മഴയുടെ ചറ പറ ആസ്വദിച്ചു അങ്ങനെ കിടക്കുക നല്ലൊരു ഹോബി ആയിരുന്നു


അങ്ങനേം ഒരു കാലം

Monday, May 24, 2010

രാവുണ്ണി

എന്റെ നാടിന്റെ രൂപവും ഭാവവും

എല്ലാം മാറിയിരിക്കുന്നു

പഴയത് ഒന്നും തന്നെ ബാക്കിയില്ല
അന്ന് ഒരു കോണ്‍ക്രീറ്റ് കെട്ടിടം പോലും ഇല്ലാതിരുന്ന
സ്ഥാനത്ത് ഇന്ന് അത് മാത്രമായി
പറമ്പിന്റെ അതിര്‍ത്തികള്‍ വേലി കെട്ടി തിരിച്ചിരുന്നു
പക്ഷെ മനസ്സുകള്‍ക്ക് ഒരു വേലികെട്ടും അന്നുണ്ടായിരുന്നില്ല
പക്ഷെ ഇന്ന് അയല്‍വാസി പോലും അന്ന്യന്‍ ആയിരിക്കുന്നു
എല്ലാവരും ടീവീയും, കാറും പുത്തന്‍ സംസ്കാരവും ആയി
പൊരുത്തപ്പെട്ടു കഴിഞ്ഞു
ആ ഗ്രാമീണ ഭംഗി തന്നെ നഷ്ട്ടപ്പെട്ടിരിക്കുന്നു
എന്നാലും മനസ്സില്‍ അന്നത്തെ ഗ്രാമം അതുപോലെ ..
ഓര്‍മ്മയില്‍ ഉള്ളത് ഇവിടെ രാവുണ്ണി പറയുന്നു ........


ഞാന്‍ എവിടെയാണ്? അറിയുന്നില്ല

ഇവിടെ വന്നിട്ട് കുറച്ചധികം കാലമായി

നേരത്തിനു ഭക്ഷണം പ്രത്യേകിച്ച് ഒന്നും ചെയ്യാന്നുമില്ല

അതുകൊണ്ടുതന്നെ സുഖം ഇവിടം

എന്നാലും മനസ്സ് പൊരുത്തപ്പെടുന്നില്ല ഇവിടവുമായി

അത് ഇപ്പോഴും പുഴയരികിനോട് ചേര്ന്ന്,

അമ്പലത്തിനോടു ചേര്ന്നുള്ള,

നമ്മുടെ ചിന്തഅഗ്രഗേട്ടരില്‍ കാണുന്ന സുന്ദര തീരം പോലയൂള്ള,

ഗ്രാമത്തില്‍ തന്നെ

ഇവിടെ വന്നതിനു ശേഷം ഞാന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടു

ഒരിക്കല്‍ക്കുടി നാട്ടിലേക്കുഒന്നുകൊണ്ട് പോകാന്‍

ആര് കേള്‍ക്കാന്‍

ഒരു പ്രാവശ്യം ഒന്ന് ചാടി നോക്കി പക്ഷെ പരാജയപ്പെട്ടു

ഇനി എന്നാണാവോ നാട് ഒന്ന് കാണാന്‍ പറ്റുക

അഞ്ചു വയസ്സുള്ളപ്പോള്‍ എത്തിയതാണ് ഈ നാട്ടില്‍

ഇന്നും എല്ലാം ഓര്‍മ്മയില്‍.....................

മൂന്ന് കുളിക്കടവുള്ള പുഴ , അടുത്തു കൃഷ്ണന്റെ അമ്പലം

അമ്പലത്തിനോടു ചേര്‍ന്ന് നില്‍ക്കുന്ന ഇലഞ്ഞി

ഇലഞ്ഞിക്കു സമാനമായി കുറച്ചകലെയായി

നില്‍ക്കുന്ന ആല്‍ മരം

പിന്നെ റോഡ്ടും റോഡിന്റെ മറുവശത്തു

പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന

ആല്‍ മരവും ആല്‍ത്തറയും

അമ്പലത്തിന്റെ രണ്ടുവശത്തും വീടുകള്‍

st .തോമസ്സില്‍ ജോലിചെയ്യുന്ന പ്രൊഫസര്‍,

രജിസ്റ്റര്‍ കച്ചേരിയില്‍ ജോലിചെയുന്ന സ്വാമി,

കണ്ണില്ലാത്ത എന്നാല്‍ ആരേയും പുല്ലാങ്കുഴല്‍ നാദം കൊണ്ട്

മതി മറപ്പിക്കുന്ന ലക്ഷ്മണന്‍ സ്വാമി,

പാട്ട് പഠിപ്പിക്കുന്ന പങ്കജം

പിന്നെ ശിവരാമന്റെ തുന്നല്‍ കട,

വാസുവിന്റെ പെട്ടിക്കട

സ്വാമിയുടെ പലച്ചരക്കുകട,

പിന്നെ റേഷന്‍ കട,

രാമന്‍ നായരുടെ ചായക്കട,

മറു ഭാഗത്ത് വഴിയമ്പലം, വില്ലജ് ഓഫീസ്,

സബ് രെജിസ്ട്രാര്‍ ഓഫീസ് പിന്നെ

മനക്കല്‍ വക ദേവിക്ഷേത്രം ,അവരുടെ തറവാട്

പിന്നെ വൈദ്യന്‍- കാളന്‍ നെല്ലായി -അവരുടെ

വീടും മരുന്ന് കടയും

അതിന്റെ അടുത്തായി നെല്ലായി പള്ളി ,

എതിര്‍ വശത്തു "മലയാളം കോളേജും"

ഇതെല്ലം റോഡ്ടിന്റെ വലതു വശത്തു

ഇടതു വശത്തു പോസ്റ്റ്‌ ഓഫീസ്സ് ,

രാമന്കുട്ടിയുടെ ചായക്കട പിന്നെ എന്റെ കൊച്ചു

വലിയ സ്ഥാപനം "രാവുണ്ണി ബാര്‍ ബര്‍ ഷോപ്പ് "

ഏകദേശം അഞ്ചു വയസ്സുള്ളപ്പോള്‍

എത്തിതാണ് ഇവിടെ, അച്ഛന്റെ കൈപ്പിടിച്ച്‌

താമസം രണ്ടു മൂന്ന് ഗ്രാമങ്ങള്‍ താണ്ടി ആണ്

എന്നാലും ഇതാണ് എന്റെ സ്ഥലം

അച്ഛന്റെ കാലശേഷം ഞാന്‍ അതെ

ഷൌര തൊഴില്‍ കൊണ്ട് നടന്നു

ആ നാട്ടില്‍ എന്ത് നടന്നാലും ഞാന്‍ ഉണ്ടാവും

മഴക്കാലത്ത് പുഴ നിറഞ്ഞു കവിഞ്ഞു ഒഴുകുമ്പോള്‍

ഒലിച്ച് വരുന്ന ഉരുപ്പടികള്‍ കുറുകെ കയര്‍ കെട്ടി പിടിച്ചു

വിറ്റ് മലയാളം കോളേജില്‍ പോകുക, വൈകുന്നേരം വീരഭദ്രന്റെ

ഉണ്ണിയാര്‍ച്ച കഥാ പ്രസംഗം കേള്‍ക്കുക

(കുറച്ചു കള്ളു കുടിച്ചാല്‍ പിന്നെ നല്ല ഫോമിലാവും ആശാന്‍),

ഉത്സവം , കല്യാണം , മരണം എല്ലാത്തിലും പങ്കുചേരുക

കോണ്ഗ്രസ്സും കമ്മ്യുണിസ്റ്റ് കാരും

പറയുന്ന കവല പ്രസംഗങ്ങള്‍ കേള്‍ക്കുക

വല്ലപ്പോഴും സത്യനേയും നസീറിനേയും കൊട്ടകയില്‍ പോയി

കാണുക ഇതെല്ലാം മനസ്സില്‍ തെളിഞ്ഞു വരുമ്പോള്‍ ഒരിക്കല്‍ കുടി

ആ സ്ഥലത്തേക്ക് പോകാന്‍

തോന്നിയാല്‍ അതിനെ തെറ്റു എന്ന് പറയാനാകുമോ ?

ഇന്ന് ഇവിടെയുള്ളവര്‍ എല്ലാവരും എന്തോ ജോലിയില്‍

മുഴുകി ഇരിക്കുകയാണ്

ഇപ്പൊ ഇവിടെ നിന്ന് ചാടിയാല്‍ എന്റെ

സുന്ദര ഗ്രാമത്തില്‍ എത്താന്‍ കഴിഞ്ഞേക്കും

ഭഗവാനെ എന്നെ അവിടെ എത്തിക്കേണമേ ...

ഒരു വിധം അവിടെ നിന്ന് രക്ഷപ്പെട്ടു

പക്ഷെ ഇനി എങ്ങനെ നാട്ടില്‍ എത്തും

കുറച്ചു നടന്നു അല്ല ഓടി

എതിരേ വരുന്നവരോട് ചോദിച്ചു

പക്ഷെ ആരും മൈന്‍ഡ് ചെയ്യുന്നില്ല

അവര്‍ കേള്‍ക്കുന്നില്ലേ ഞാന്‍ പറയുന്നത്

ഭാഷ മാറിയോ

വയസ്സായില്ലേ കണ്ണും ചെവിയും എല്ലാം പണി മുടക്കിലോ ....

പക്ഷെ എങ്ങനെയെല്ലാമോ

ഞാന്‍ ആ നാട്ടിലെത്തി

എല്ലാം മാറിയിരിക്കുന്നു അടി മുടി
നാടിന്റെ അടയാളമായിരുന്ന
ആലും ആല്‍ത്തറയും എവിടെ???

അന്നുകണ്ടാതോന്നും ഇന്നില്ല
ആ മനുഷരും
ഇതിന്നാണോ ഞാന്‍ ഇത്രയും ബുദ്ധിമുട്ടിയത്‌

അയ്യോ ആരോ എന്നെ പിടിച്ചുവല്ലോ അത്

യമ കിങ്കരന്മാര്‍ ആണല്ലോ

ഇനി അവര്‍ അനുവാദം തന്നാലും

എനിക്ക് ഇവിടെ വരണ്ടാ ....

Monday, May 3, 2010

ഒരു മോഡേണ്‍ തട്ടിപ്പുക്കൂടി ........

പല മാസങ്ങള്‍ക്ക് ശേഷം ഇന്ന് വീണ്ടും പുഷ് പുള്‍ ട്രെയിനില്‍
ഒരുവിധം എല്ലാ സുഹൃത്തുക്കളും ഉണ്ടായിരുന്നു
അന്താക്ഷരിയും മിമ്മിക്രിയും വെടി പറച്ചിലുമായി രസമായ യാത്ര
ഇതിനടയില്‍ കിട്ടിയത്
ഒരു കഥ ? ഉറപ്പില്ല
ഗോപന്‍ ടാക്സില്‍ (SALES TAX ) ജോലിചെയ്യുന്നു
ആശാന്‍ പറഞ്ഞത്..................
ആളുടെ നാട്ടില്‍ ഒരു പരദേശി വന്നു സ്ഥലം വാങ്ങി
വളരെ വലിയ ഒരു വീടും പണിതു
കാശിനു പഞ്ഞമില്ലാത്തത് കൊണ്ട് എല്ലാം മുന്തിയ സാധങ്ങള്‍ ഉപയോഗിച്ചാണ്
പണി തീര്‍ത്തത്
ഒരു വെല്‍ ഫര്‍നിഷിദ് ബംഗ്ലാവ്
ഗോപന്റെ വീടിനടുത്ത്
പക്ഷെ താമസം തുടങ്ങാത്തത് കൊണ്ട് അയല്‍വാസിയെ കണ്ടിട്ടില്ല
ഒരു ദിവസം വൈകുന്നേരം ഗോപന്‍ ജോലികഴിഞ്ഞ് വരുമ്പോള്‍ ആവീട്ടില്‍ ഫുള്‍ ലൈറ്റ്
സിറ്റ് ഔട്ടില്‍ ഒരു ഈസി ചെയറില്‍ ഒരു കാരണവര്‍
പടിയില്‍ ഒരു നിലവിളക്ക് കത്തിച്ചു വച്ചിരിക്കുന്നു
ഗോപനെ കണ്ടപ്പോള്‍ കാരണവര്‍ വിളിച്ചു
അവര്‍ അവിടെ താമസം തുടങ്ങി എന്നും
മകന്‍ രണ്ടു ദിവസത്തിനുള്ളില്‍ വരും എന്നും
അതുകഴിഞ്ഞ് എല്ലാവരേയും വിളിച്ചു ഒരു പരിചയപ്പെടല്‍,
ഒരു സദ്യ എല്ലാം വേണം എന്നൊക്കെ പറഞ്ഞു
പിന്നെ പത്രക്കാരാനോടും പാല്ക്കാരനോടും അവര്‍ക്കും പത്രവും പാലും വേണം എന്ന് പറയാനും പറഞ്ഞു
ഇനി പതിയെ പരിചയപ്പെടാം എന്ന് പറഞ്ഞു ഗോപന്‍ വിട്ടിലേക്ക്‌ പോയി
രാത്രി വളരെ വൈകി വരെ ആ വീട്ടില്‍ സംസാരവും ചെറിയ തട്ടുമുട്ടും കേള്‍ക്കാമായിരുന്നു
അടുത്ത ദിവസം പത്രമിടുന്ന പയ്യനെ കണ്ടു ഗോപന്‍ അടുത്ത വീട്ടില്‍ താമസക്കാര്‍ എത്തി
അവര്‍ക്ക് പത്രം വേണം എന്ന് പറഞ്ഞിട്ടുണ്ട് എന്നുപറഞ്ഞു
പയ്യന്‍ ഒരു ഇരയെ കൂടി കിട്ടിയ സന്തോഷത്തില്‍ ഉടനെ അവിടേക്ക് വിട്ടു
പക്ഷേ അവന്‍ പോയതിലും സ്പീഡില്‍ തിരിച്ചുവന്നു പറഞ്ഞു " അവിടെ ആരുമില്ല വീട് തുറന്നു കിടക്കുന്നു"
ഗോപനും അവന്റെ ഒപ്പം അവിടേക്ക് ഓടി
അവിടെ ആരേയും കണ്ടില്ല
വിലകുടിയ സ്വിട്ച്ചുകള്‍, ഫാന്‍, ഫര്‍ണിച്ചറുകള്‍, വാതില്‍, ജനാല എന്നിവയുടെ കൊള്ളുത്തുകള്‍,ടാപ്പ്‌
ഫിറ്റിങ്ങ്സ്
താഴുകള്‍എല്ലാം അപത്യക്ഷമായിരിന്നു
ഗോപന് കാര്യം പിടിക്കിട്ടി
ഒരു മോഡേണ്‍ തട്ടിപ്പുക്കൂടി ...